Connect with us

kerala

‘പൊന്നുംവില’; സംസ്ഥാനത്ത് സ്വര്‍ണവില കൂടി

ഇതോടെ സ്വര്‍ണവില ഗ്രാമിന് 7258 രൂപയായി ഉയര്‍ന്നു

Published

on

സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില കൂടി. പവന് 200 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 58280 രൂപയാണ് ഇന്നത്തെ വില്‍പ്പന വില. ഗ്രാമിന് 25 രൂപയാണ് കൂടിയാണ്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7258 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്ന സാഹചര്യമാണുള്ളത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

kerala

പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍; അഭിഷേക് ബാനര്‍ജി അംഗത്വം നല്‍കി

അന്‍വര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് പേജിലൂടെ അറിയിച്ചു

Published

on

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി പി വി അന്‍വറിനെ അംഗത്വം നല്‍കി സ്വീകരിച്ചു.

അന്‍വര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് പേജിലൂടെ അറിയിച്ചു. കൊല്‍ക്കത്തയില്‍ വെച്ചാണ് അംഗത്വം സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.

അന്‍വറിനെ സ്വാഗതം ചെയ്യുന്നുവെന്നും ജനക്ഷേമത്തിനായി ഒരുമിച്ച പ്രവര്‍ത്തിക്കാമെന്നും ടിഎംസി എക്സില്‍ കുറിച്ചു. ഇടത് സ്വതന്ത്രനായി നിലമ്പൂരില്‍ വിജയിച്ച അന്‍വര്‍, മുഖ്യമന്ത്രി പിണറായി വിജയനോട് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ എല്‍.ഡി.എഫ്. സഹകരണം അവസാനിപ്പിച്ചിരുന്നു.

 

 

Continue Reading

kerala

പി സി ജോര്‍ജിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം: പരാതിക്കാരന്റെ മൊഴിയെടുത്ത് പൊലീസ്

കഴിഞ്ഞ അഞ്ചാം തിയതിയാണ് ജനം ടിവിയുടെ ചര്‍ച്ചയ്ക്കിടയില്‍ പിസി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്.

Published

on

പി സി ജോര്‍ജിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ പരാതിയില്‍ പരാതിക്കാരന്റെ മൊഴിയെടുത്ത് പൊലീസ്. പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് യഹിയ സലിമിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ അഞ്ചാം തിയതിയാണ് ജനം ടിവിയുടെ ചര്‍ച്ചയ്ക്കിടയില്‍ പിസി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് യൂത്ത് ലീഗ് പരാതി നല്‍കുകയായിരുന്നു.

യൂത്ത് ലീഗിനെ കൂടാതെ, മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഏഴോളം പരാതികളാണ് ഇതേതുടര്‍ന്ന് ലഭിച്ചത്. എന്നാല്‍ ഇന്നലെ വരെ പോലീസ് നടപടികള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ആദ്യ പരാതിക്കാരനായ യഹിയ സലിമിനെ പോലീസ് മൊഴിയെടുക്കാന്‍ വിളിക്കുകയായിരുന്നു.

 

Continue Reading

kerala

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ്

സ്‌പോട്ട് ബുക്കിങ് ഇനി നിലയ്ക്കലില്‍ മാത്രം

Published

on

ശബരിമല തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ്. മകരവിളക്കിന്റെ പ്രധാന ദിവസമായ 11 മുതല്‍ 14 വരെ കാനനപാത വഴിയുള്ള യാത്രാ നിയന്ത്രണങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് ഇളവ് അനുവദിക്കും.

എരുമേലി മുക്കുഴി കാനനപാതയിലൂടെ വെര്‍ച്വല്‍ ക്യൂ വഴി ഇതിനകം ബുക്ക് ചെയ്ത തീര്‍ഥാടകരെ കടത്തിവിടും. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാത്ത ഭക്തര്‍ക്ക് ഇളവ് അനുവദിക്കില്ല. സ്പോട്ട് ബുക്കിങ് ഇനിയുള്ള ദിവസങ്ങളില്‍ നിലയ്ക്കലില്‍ മാത്രമായിരിക്കും ലഭ്യമാകുക.

 

 

Continue Reading

Trending