Connect with us

kerala

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഒപ്പത്തിനൊപ്പം തുടര്‍ന്ന് കണ്ണൂരും തൃശൂരും

ആകെയുള്ള 249 മത്സരയിനങ്ങളില്‍ 198 എണ്ണം മത്സരങ്ങളും ഇതിനോടകം പൂര്‍ത്തിയായി

Published

on

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നാലാംദിനത്തില്‍ മത്സരങ്ങള്‍ തകൃതിയില്‍ മുന്നേറുമ്പോള്‍ പോയിന്റ് പട്ടികയില്‍ കണ്ണൂരും തൃശൂരും ഒപ്പത്തിനൊപ്പം 776 പോയിന്റുമായി മുന്നിട്ടുനില്‍ക്കുന്നു. 774 പോയിന്റുമായി കോഴിക്കോട് തൊട്ടുപിറകെയുണ്ട്. ഇന്ന് 60 ഇനങ്ങളിലാണ് മത്സരം നടന്നുകൊണ്ടിരിക്കുന്നത്. ആകെയുള്ള 249 മത്സരയിനങ്ങളില്‍ 198 എണ്ണം മത്സരങ്ങളും ഇതിനോടകം പൂര്‍ത്തിയായി.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂളുകളുടെ പട്ടികയില്‍ പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് മുന്നില്‍. 128 പോയിന്റാണ് സ്‌കൂളിന് ലഭിച്ചിട്ടുള്ളത്. 98 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാമതും, 91 പോയിന്റുമായി വയനാട് മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസ് മൂന്നാമതുമുണ്ട്.

തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം പുരോഗമിക്കുന്നത്. 15,000ത്തോളം വിദ്യാര്‍ഥികളാണ് കലാമത്സരങ്ങളില്‍ പങ്കെടുക്കാനെത്തുന്നത്. അഞ്ചു ദിവസം നീളുന്ന കലോത്സവം ബുധനാഴ്ച സമാപിക്കും.

kerala

ആലുവയില്‍ ഫ്‌ളാറ്റില്‍ നിന്ന് ചാടി വയോധിക ജീവനൊടുക്കി

ശാന്ത മണിയമ്മയാണ് (71) മരിച്ചത്

Published

on

ആലുവയില്‍ വയോധിക ഫ്‌ളാറ്റില്‍നിന്ന് ചാടി ജീവനൊടുക്കി. ശാന്ത മണിയമ്മയാണ് (71) മരിച്ചത്. ആലുവ ബാങ്ക് കവലയിലെ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വയോധിക ചാടുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഇവരുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായും കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Continue Reading

kerala

ലൈംഗിക അധിക്ഷേപ പരാതി; അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

അധിക്ഷേപ പരാമര്‍ശം നടത്തിയതില്‍ കുറ്റബോധമില്ലെന്നാണ് ബോബി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്

Published

on

കൊച്ചി: നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അധിക്ഷേപ പരാമര്‍ശങ്ങളില്‍ കുറ്റബോധമില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. ബോബി ചെമ്മണ്ണൂര്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.

ബോബി ചെമ്മണ്ണൂര്‍ നടത്തിയ പരാമര്‍ശങ്ങളുടെ വീഡിയോ ഉള്‍പ്പെടുത്തികൊണ്ടായിരുന്നു വിശദമായ ചോദ്യംചെയ്യല്‍. എന്നാല്‍ നടിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയിട്ടില്ലെന്നായിരുന്നു ബോബി പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ അധിക്ഷേപ പരാമര്‍ശം നടത്തിയതില്‍ കുറ്റബോധമില്ലെന്നാണ് ബോബി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.

മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനിലായിരുന്നു ബോബി ചെമ്മണ്ണൂര്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നതിനാല്‍ സ്‌റ്റേഷനില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നില്ല. ബോബിയെ ഇന്ന് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കും. നടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. ഇത് പരിശോധിച്ച ശേഷം കൂടുതല്‍ വകുപ്പുകള്‍ കൂടി ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തുന്നതിനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

Continue Reading

kerala

പെരിയ ഇരട്ടക്കൊലപാതക കേസ്; പ്രതികളായ മുന്‍ സിപിഎം എംഎല്‍എ അടക്കമുള്ളവര്‍ പുറത്തിറങ്ങി

കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള നാല് നേതാക്കളാണ് ജയില്‍മോചിതരായത്

Published

on

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ സിപിഎം എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കള്‍ ജാമ്യത്തിലിറങ്ങി. കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള നാല് നേതാക്കളാണ് ജയില്‍മോചിതരായത്. സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, പി. ജയരാജന്‍ തുടങ്ങിയവര്‍ പ്രതികളെ സ്വീകരിക്കാനെത്തിയിരുന്നു.

സിബിഐയുടെ വിചാരണ കോടതി ഉത്തരവിനെതിരെ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ളവര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. വിചാരണ കോടതി പ്രതികള്‍ക്ക് വിധിച്ചിരുന്ന അഞ്ച് വര്‍ഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷയാണ് ഡിവിഷന്‍ ബെഞ്ച് മരവിപ്പിച്ചത്. 14ാം പ്രതി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി പി എം കാസര്‍കോട് ജില്ലാ കമ്മറ്റി അംഗവുമായ കെ.മണികണ്ഠന്‍, 20ാം പ്രതി ഉദുമ മുന്‍ എംഎല്‍എയും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമന്‍, 21ാം പ്രതി രാഘവന്‍ വെളുത്തതോളി, 22ാം പ്രതി കെ.വി.ഭാസ്‌കരന്‍ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്.

2019 ഫെബ്രുവരി 17ന് പെരിയ കല്യോട്ട് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാല്‍ (24) എന്നിവരെ വെട്ടി കൊലപ്പെടുത്തിയ കേസിലാണ് സിപിഎം നേതാക്കള്‍ ശിക്ഷിക്കപ്പെട്ടത്.

Continue Reading

Trending