Connect with us

kerala

വൈത്തിരിയില്‍ റിസോര്‍ട്ടില്‍ രണ്ടുപേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കൊയിലാണ്ടി നടേരി സ്വദേശി പ്രമോദ് (53), ഉള്ള്യേരി സ്വദേശിനി ബിന്‍സി (34) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

പഴയ വൈത്തിരിയില്‍ റിസോര്‍ട്ടില്‍ മധ്യവയസ്‌കനെയും യുവതിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നടേരി സ്വദേശി പ്രമോദ് (53), ഉള്ള്യേരി സ്വദേശിനി ബിന്‍സി (34) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

റിസോര്‍ട്ടിന്റെ പുറത്ത് മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് ഇരുവരും റിസോര്‍ട്ടിലെത്തി മുറിയെടുത്തത്. വൈത്തിരി പൊലീസെത്തി നടപടികള്‍ സ്വീകരിച്ചുവരുന്നു.

kerala

പെരുമ്പാവൂരില്‍ സിംകാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍വെച്ച് വ്യാജ ആധാര്‍ കാര്‍ഡ്; അസം സ്വദേശി അറസ്റ്റില്‍

പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്സിലെ മുറിയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്.

Published

on

പെരുമ്പാവൂരില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണ കേന്ദ്രം. സിം കാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തി വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ച് നല്‍കുന്ന കേന്ദ്രത്തിന് പൂട്ടിട്ട് പൊലീസ്. പണം നല്‍കിയാല്‍ ഏതു പേരിലും ആധാര്‍ കാര്‍ഡ് നിര്‍മിച്ചു നല്‍കുന്ന പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെ ‘ഓപ്പറേഷന്‍ ക്ലീന്‍’ന്റെ ഭാഗമായി പരിശോധനയിലാണ് പിടികൂടിയത്.

പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്സിലെ മുറിയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. അസം മൊബൈല്‍ ഷോപ്പിലാണ് വ്യാജരേഖ നിര്‍മിക്കുന്ന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി ഹാരിസുല്‍ ഇസ്ലാമിനെ(26) പെരുമ്പാവൂര്‍ എഎസ്പി ശക്തി സിങ് ആര്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അസം സ്വദേശി റെയ്ഹാനുദീനെ (20) കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

അതിഥിത്തൊഴിലാളികള്‍ക്കാണ് ഇയാള്‍ വ്യാജ രേഖകള്‍ നിര്‍മിച്ചു നല്‍കിയിരുന്നത്. ഏതു പേരിലും ഏതു ഫോട്ടോ ഉപയോഗിച്ചും ആധാര്‍ കാര്‍ഡ് നിര്‍മിച്ചു നല്‍കുന്ന രീതിയായിരുന്നു. ഒരേ ഫോട്ടോ ഉപയോഗിച്ചു വിവിധ പേരുകളില്‍ നിര്‍മിച്ച വ്യാജ ആധാര്‍ കാര്‍ഡുകള്‍ പൊലീസ് കണ്ടെടുത്തു. ആധാര്‍ കാര്‍ഡുകള്‍, ലാപ്ടോപ്, പ്രിന്റര്‍, മൊബൈല്‍ ഫോണുകള്‍, അര ലക്ഷത്തോളം രൂപ എന്നിവയും പിടികൂടി. സംഭവത്തില്‍ കൂടുതല്‍ പ്രതികളും മൊബൈല്‍ ഷോപ്പുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

 

 

Continue Reading

kerala

പരസ്യമായി പ്രതികരിച്ചത് തെറ്റായിപ്പോയി; നിലപാട് മയപ്പെടുത്തി എ പത്മകുമാര്‍

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ പ്രതിഷേധിച്ച് എ പദ്മകുമാര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

Published

on

പരസ്യമായി പ്രതികരിച്ചത് തെറ്റായിപ്പോയെന്ന് സിപിഎം നേതാവ് എ പത്മകുമാര്‍. സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതില്‍ ഇടഞ്ഞുനിന്ന പത്മകുമാര്‍ നിലപാട് മയപ്പെടുത്തി. പാര്‍ട്ടിക്കുള്ളിലാണ് പറയേണ്ടിയിരുന്നതെന്നും അന്‍പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോള്‍ വൈകാരികമായി പ്രതികരിച്ചു പോയതാണെന്നും പദ്മകുമാര്‍ പറഞ്ഞു.

പരസ്യ പ്രതികരണത്തിന്റെ പേരില്‍ അച്ചടക്ക നടപടി വന്നാലും വിഷമമില്ലെന്നും മുതിര്‍ന്ന നേതാക്കളില്‍ പലരും വിളിച്ചെന്നും എ പത്മകുമാര്‍ പറഞ്ഞു.

ബിജെപി നേതാക്കള്‍ വന്ന് തന്നെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് പദ്മകുമാര്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ വീട്ടില്‍ വന്നത് മാധ്യമ ശ്രദ്ധ കിട്ടാനാണെന്നും താന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് അവര്‍ എത്തിയതെന്നും പത്മകുമാര്‍ പറഞ്ഞു. ബിജെപിക്കാര്‍ വീട്ടില്‍ വന്നതില്‍ ഗൂഢാലോചനയുണ്ടോയെന്നും സംശയമുണ്ടെന്നും ഫെയ്സ്ബുക്കില്‍ അപ്പോഴത്തെ വികാരത്തില്‍ പോസ്റ്റിട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥയ്ക്ക് മുമ്പാണ് പാര്‍ട്ടിയില്‍ വരുന്നതെന്നും ചെറുപ്പത്തില്‍ എംഎല്‍എയായിപ്പോയി എന്ന കുഴപ്പമേ സംഭവിച്ചിട്ടുള്ളൂ. നാളെ നടക്കുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കുമെന്നും എ പദ്മകുമാര്‍ പറഞ്ഞു.

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ പ്രതിഷേധിച്ച് എ പദ്മകുമാര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ‘ചതിവ്, വഞ്ചന, അവഹേളനം. 52 വര്‍ഷത്തെ ബാക്കിപത്രം. ലാല്‍സലാം’ എന്ന് പദ്മകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതു വിവാദമായതോടെ പിന്‍വലിക്കുകയായിരുന്നു.

ഇതിനു പിന്നാലെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം അടക്കമുള്ളവര്‍ പദ്മകുമാറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ശേഷവും മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നിലപാട് മയപ്പെടുത്തിയതെന്നാണ് വിവരം.

 

 

Continue Reading

kerala

മേശ തുടയ്ക്കുമ്പോള്‍ വെള്ളം വീണെന്ന് പരാതി; ഡിവൈഎഫ്‌ഐ നേതാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം

Published

on

ആലപ്പുഴ ചേര്‍ത്തലയിലെ ഹോട്ടലില്‍ ഡിവൈഎഫ്‌ഐ നേതാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ്, സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ മകന്‍ എന്നിവരാണ് ജീവനക്കാരുമായി ഏറ്റുമുട്ടിയത്.

മേശ തുടയ്ക്കുന്നതിനിടെ വെള്ളം വീണെന്ന് പറഞ്ഞ് ആദ്യം മുന്‍ ലോക്കല്‍ സെക്രട്ടറി ഹോട്ടല്‍ ജോലിക്കാരനെ തല്ലുകയായിരുന്നു. ഇതിനു പിന്നാലെ ജീവനക്കാര്‍ ഒന്നിച്ച് ചേര്‍ന്ന് നേതാക്കളെയും മര്‍ദ്ദിച്ചു. എന്നാല്‍ സംഭവം പറഞ്ഞ് തീര്‍ത്തതിനാല്‍ പൊലീസ് കേസെടുത്തില്ല.

Continue Reading

Trending