Connect with us

kerala

സ്കൂളുകൾക്ക് അവധി

കലോത്സവത്തിന് ബസുകൾ വിട്ടുനൽകിയ സ്കൂളുകൾക്കും അവധി ബാധകമാണ്.

Published

on

സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തിരഞ്ഞെടുത്ത സ്കൂളുകൾക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു.

കലോത്സവത്തിന് ബസുകൾ വിട്ടുനൽകിയ സ്കൂളുകൾക്കും അവധി ബാധകമാണ്.

kerala

ഇന്ത്യന്‍ ട്രൂത്ത് സ്‌പോര്‍ട്‌സ് അവാര്‍ഡ് കമാല്‍ വരദൂരിന്

കായിക മേഖലയിലെ കുതിപ്പിന് കരുത്ത് നല്‍കാന്‍ സഹായിക്കുന്ന വിവിധ വാര്‍ത്തകളും നിരീക്ഷണങ്ങളും പരിഗണിച്ചാണ് പുരസ്‌ക്കാരം

Published

on

കോഴിക്കോട്:ഇന്ത്യന്‍ ട്രൂത്തിന്റെ ഇരുപത്തി അഞ്ചാം വാര്‍ഷികത്തിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പത്ര, ദൃശ്യ മാധ്യമ പുരസ്‌കാരങ്ങളും ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. മികച്ച കായിക റിപ്പോര്‍ട്ടര്‍ അവാര്‍ഡ് ചന്ദ്രിക പത്രാധിപരും രാജ്യാന്തര കായിക മാധ്യമ പ്രവര്‍ത്തകനുമായ കമാല്‍ വരദൂരിന്. കായിക മേഖലയിലെ കുതിപ്പിന് കരുത്ത് നല്‍കാന്‍ സഹായിക്കുന്ന വിവിധ വാര്‍ത്തകളും നിരീക്ഷണങ്ങളും പരിഗണിച്ചാണ് പുരസ്‌ക്കാരം.

ഇന്ത്യന്‍ ട്രൂത്ത് എഡിറ്റോറിയല്‍ ബോര്‍ഡും, മാധ്യമ പ്രവര്‍ത്തകന്‍ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, അധ്യാപികയും എഴുത്തുകാരിയുമായ ഡോ.ശ്രീകല മുല്ലശ്ശേരി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 10,000 രൂപയും പ്രശംസാപത്രവും, ഫലകവും ഉള്‍പ്പെടുന്ന പുരസ്‌കാരം ഈമാസം പന്ത്രണ്ടിന് കോഴിക്കോട് ഹോട്ടല്‍ മലബാര്‍ പാലസില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വിതരണം ചെയ്യും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അധ്യക്ഷത വഹിക്കും. വനം വന്യജീവി വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍, മുന്‍ എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍, പിന്നണി ഗായകന്‍ എം ജി ശ്രീകുമാര്‍, എസ് കെ സജീഷ് സാമൂഹ്യ സംസ്‌കാരിക ബിസിനസ് മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് 3 മണി മുതല്‍ 8 മണി വരെയാണ് പരിപാടി. ഇന്ത്യന്‍ ട്രൂത്ത് മാനേജിംഗ് എഡിറ്റര്‍ ഇ.എം ബാബു, അസ്സന്‍കോയ മാസ്റ്റര്‍ മൂലാട്, രജനി രാജേഷ്, രാജേഷ് വെങ്ങിലാട്ട്, സി.ടി.അയമു എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Continue Reading

kerala

അസമിലെ ഖനിയില്‍ ഉണ്ടായ അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

അസം-മേഘാലയ അതിര്‍ത്തിയിലെ ഉംറാങ്‌സോയില്‍ പ്രവര്‍ത്തിക്കുന്ന 300 അടി താഴ്ച്ചയുള്ള അനധികൃത ഖനിയില്‍ ഒന്‍പത് തൊഴിലാളികള്‍ അകപ്പെട്ടത്

Published

on

ഗുവാഹാട്ടി: അസമിലെ ദിമാ ഹസാവു ജില്ലയിലെ കല്‍ക്കരി ഖനിയില്‍ അകപ്പെട്ട ഒന്‍പത് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ചയാണ് അസം-മേഘാലയ അതിര്‍ത്തിയിലെ ഉംറാങ്‌സോയില്‍ പ്രവര്‍ത്തിക്കുന്ന 300 അടി താഴ്ച്ചയുള്ള അനധികൃത ഖനിയില്‍ ഒന്‍പത് തൊഴിലാളികള്‍ അകപ്പെട്ടത്. ഇന്ത്യന്‍ സൈന്യവും ഡൈവിങ് സംഘവും ചേര്‍ന്നാണ് ഖനിയില്‍ക്കുടുങ്ങിയ തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തിയത്. നേപ്പാള്‍ സ്വദേശിയായ ഗംഗാ ബഹാദൂര്‍ ശ്രേഷ്‌ഠോയാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

നിലവില്‍ പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നത് മൂലം വള്ളം ശക്തിയായി ഖനിക്കുള്ളിലേക്ക് എത്തുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖനിയിലകപ്പെട്ട മറ്റ് എട്ടുപേര്‍ക്കുംവേണ്ടി നാവികസേനയും ദേശീയ ദുരന്ത നിവാരണ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ഖനിക്കുള്ളിലെ ഈ ഭാഗത്തെ വെള്ളം വറ്റിക്കുന്നതിനാവശ്യമായ പമ്പുകള്‍ സംസ്ഥാന ദുരന്ത നിവാരണ സേന എത്തിച്ചിട്ടുണ്ട്.

ആഴത്തിലുള്ള ഡൈവിംഗ്, റിക്കവറി ഓപ്പറേഷനുകളില്‍ വൈദഗ്ധ്യമുള്ള ഉയര്‍ന്ന പരിശീലനം ലഭിച്ച ക്ലിയറന്‍സ് ഡൈവര്‍മാരായ ഒരു ഉദ്യോഗസ്ഥനും 11 നാവികരും അടങ്ങുന്ന ഒരു പ്രത്യേക സംഘത്തെയാണ് രക്ഷപ്രാവര്‍ത്തനത്തിനായി ബുധനാഴ്ച നാവികസേന അണിനിരത്തിയത്. ഡീപ് ഡൈവിംഗ് ഗിയര്‍, അണ്ടര്‍വാട്ടര്‍ റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍സ് (ആര്‍.ഒ.വി) തുടങ്ങിയ ഉപകരണങ്ങളാണ് നിലവില്‍ സ്ഥലത്തുള്ള ടീം വഹിക്കുന്നത്.

അതേസമയം ഉയര്‍ന്ന ജലവിതാനവും തുടര്‍ച്ചയായ ചോര്‍ച്ചയും കാരണം ഖനിയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന പ്രക്രിയ മന്ദഗതിയിലാണ് നടക്കുന്നത്.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വര്‍ധിച്ചു

Published

on

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 57800 രൂപയായി. ഗ്രാമിന് 7225 രൂപയാണ് ഇന്നത്തെ വില. തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

Trending