Connect with us

kerala

സ്‌കൂള്‍ ബസ് അപകടം; കണ്ണൂരില്‍ കെഎസ്യു പ്രധിഷേം ശക്തം

ഗതാഗത മന്ത്രി ഇടപെട്ട് ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് നീട്ടി നല്‍കിയതിലാണ് കെഎസ പ്രതിഷേധം

Published

on

കണ്ണൂര്‍: വളകൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ആര്‍ടിഒ ഓഫീസിലേക്ക് ഇരച്ചു കയറി കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധം . കണ്ണൂര്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ ഓഫീസിലേക്കാണ് കെഎസ് പ്രതിഷേധം നടന്നത്.

സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ഗതാഗത മന്ത്രി ഇടപെട്ട് ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് നീട്ടി നല്‍കിയതിലാണ് കെഎസ പ്രതിഷേധം. വിദ്യാര്‍ത്ഥികളുടെ ജീവന് സര്‍ക്കാര്‍ ഒരു വിലയും കല്പിക്കുന്നില്ല. മാനദണ്ഡങ്ങളെല്ലാം ഉദ്യോഗസ്ഥര്‍ തന്നെ അട്ടിമറിക്കുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച കെഎസ്യു പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

 

kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം സ്വര്‍ണകപ്പിനായി ആവേശപ്പോരാട്ടം കണ്ണൂര്‍ മുന്നില്‍

708 പോയിന്റുമായി തുല്യത പാലിച്ച് തൃശൂരും, കോഴിക്കോടും തൊട്ടുപിന്നിലുണ്ട്

Published

on

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നാലാം ദിനത്തിലെത്തി നില്‍ക്കുകയാണിന്ന്. നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ 713 പോയിന്റോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് 708 പോയിന്റുമായി തുല്യത പാലിച്ച് തൃശൂരും, കോഴിക്കോടും തൊട്ടുപിന്നിലുണ്ട്.

നാലാം ദിനമായ ഇന്ന് വട്ടപ്പാട്ട്, നാടന്‍ പാട്ട്, നാടകം, ചവിട്ടുനാടകം, മിമിക്രി, മോണോ ആക്റ്റ് തുടങ്ങിയ ഇനങ്ങളാണ് വേദിയില്‍ എത്തുക.

Continue Reading

kerala

പെരിയ ഇരട്ടകൊലപാതകക്കേസ്; 5 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കെവി കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികളാണ്‌ അപ്പീല്‍ നല്‍കിയത്

Published

on

കൊച്ചി: പെരിയ ഇരട്ടകൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കെവി കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. 5 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീല്‍ നല്‍കിയത്. കെ വി കുഞ്ഞിരാമന്‍, കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌കരന്‍ എന്നിവര്‍ നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

കേസിലെ ഒന്ന് മുതല്‍ എട്ട് വരെ പ്രതികളായ എ പീതാംബരന്‍ (പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം), സജി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍കുമാര്‍, ഗിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തവും മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

Continue Reading

kerala

അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു; ഹണി റോസ്

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകും

Published

on

കൊച്ചി : തനിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് നടി ഹണി റോസ്. അശ്ലീലപരാമര്‍ശങ്ങള്‍ നടത്തുന്നവരെ നിയപരമായി നേരിടുമെന്നും നടി ഫേസ്ബുക്ക് പോസ്റ്റിലുടെ അറിയിച്ചു.

‘ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ല. നിങ്ങള്‍ ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച് സ്വയം നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ ഞാന്‍ ഉത്തരവാദി അല്ല. ഒരു അഭിനേത്രി എന്ന നിലയില്‍ എന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് എന്റെ ജോലിയുടെ ഭാഗമാണ്. എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സര്‍ഗാത്മകമായോ വിമര്‍ശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷെ അത്തരം പരാമര്‍ശങ്ങള്‍ക്ക്, ആംഗ്യങ്ങള്‍ക്ക് ഒരു Reasonable restriction വരണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആയതിനാല്‍ എന്റെ നേരെ ഉള്ള വിമര്‍ശനങ്ങളില്‍ അസഭ്യഅശ്ലീലപരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാന്‍ നിങ്ങളുടെ നേരെ വരും. ഒരിക്കല്‍ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ നിങ്ങളോട് ഇതേ അവസ്ഥയില്‍ കടന്നു പോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണി റോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു.

നടി ഹണി റോസിന്റെ നിയമ പോരാട്ടത്തിന് പിന്തുണ നല്‍കുമെന്നറിയിച്ച് താരസംഘടന ‘അമ്മ’ രംഗത്തെത്തിയിരുന്നു. സ്ത്രീത്വത്തെയും തൊഴിലിനെയും അപമാനിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് അമ്മ വ്യക്തമാക്കി.

Continue Reading

Trending