Connect with us

india

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അന്തിമ തീയതി നീട്ടി

ലേറ്റ് ഫീയോടുകൂടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതിയാണ് നീട്ടിയത്.

Published

on

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അന്തിമ തീയതി ജനുവരി 15ലേക്ക് നീട്ടി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്. ലേറ്റ് ഫീയോടുകൂടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതിയാണ് നീട്ടിയത്.

വൈകിയ ആദായനികുതി റിട്ടേണുകളും കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്തു ആവശ്യമെങ്കില്‍ വ്യക്തികള്‍ക്ക് പുതുക്കിയ ഐടിആര്‍ ഫയല്‍ ചെയ്യാം. വ്യക്തികള്‍ക്ക് മാത്രമാണ് ഇതു ബാധകം. ബിസിനസുകള്‍ക്ക് ഈ ആനുകൂല്യമില്ല.

പിഴയില്ലാതെ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം ജൂലൈ 31ന് അവസാനിച്ചിരുന്നു. വാര്‍ഷിക വരുമാനം 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവര്‍ക്ക് 5,000 രൂപയും താഴെയുള്ളവര്‍ക്ക് 1,000 രൂപയുമാണ് പിഴ. നിങ്ങള്‍ക്ക് ആദായനികുതി ബാധ്യതയില്ലെങ്കിലും വാര്‍ഷികവരുമാനം പഴയ നികുതി വ്യവസ്ഥപ്രകാരം 2.5 ലക്ഷം രൂപയ്ക്കും പുതിയ നികുതി വ്യവസ്ഥ പ്രകാരം 3 ലക്ഷം രൂപയ്ക്കും മുകളിലാണെങ്കില്‍ നിര്‍ബന്ധമായും റിട്ടേണ്‍ ഫയല്‍ ചെയ്യണം.

റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്നാല്‍, ആദായ നികുതി ബാധ്യതയില്ലെങ്കിലും നോട്ടീസ് ലഭിക്കും. പിന്നാലെ പിഴയും അടയ്ക്കേണ്ടി വരും. മാത്രമല്ല, ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് പിന്നീട് ബാങ്ക് വായ്പകളും മറ്റും ലഭിക്കാനും തടസ്സമുണ്ടാകും.

 

india

കത്തുന്ന മണിപ്പൂരിലെ തീപ്പെട്ടിക്കൊള്ളിയാണ് ബിജെപി: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

മണിപ്പൂരില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

Published

on

മണിപ്പൂരില്‍ കലാപസാഹചര്യം കത്തിച്ചു നിര്‍ത്തുന്നതില്‍ ബിജെപിക്കു ഗൂഢതാല്‍പര്യമുണ്ടെന്നും രാജധര്‍മം പാലിക്കാത്തതിനുള്ള ശിക്ഷയില്‍നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മണിപ്പൂരില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

കത്തുന്ന മണിപ്പൂരിലെ തീപ്പെട്ടിക്കൊള്ളിയാണു ബിജെപിയെന്നു ഖാര്‍ഗെ വിമര്‍ശിച്ചു. ‘കലാപം തുടങ്ങിയ ശേഷം മോദി മണിപ്പുര്‍ സന്ദര്‍ശിച്ചിട്ടില്ല. മോദി ഒടുവില്‍ മണിപ്പൂരില്‍ പോയത് 2022ലാണ്. അവിടെ കലാപം തുടങ്ങിയത് 2023 മേയ് 3നും. 600ല്‍ പരം ദിനങ്ങള്‍ കഴിഞ്ഞു. മുഖ്യമന്ത്രി പരസ്യമായി മാപ്പു പറഞ്ഞെങ്കിലും മോദിയുടെ അസാന്നിധ്യം സൗകര്യപൂര്‍വം മറന്നു കളഞ്ഞു’ ഖാര്‍ഗെ പറഞ്ഞു.

Continue Reading

india

കോസ്റ്റ്ഗാര്‍ഡ് ഹെലിക്കോപ്റ്റര്‍ പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു; മൂന്ന് മരണം

അപകടത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല, അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Published

on

ഗുജറാത്തിലെ പോര്‍ബന്ദറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു. മൂന്നുപേര്‍ മരിച്ചു. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ ആണ് തകര്‍ന്നത്. പതിവ് പരിശീലന പറക്കലിനിടയാണ് അപകടം നടന്നത്. പൈലറ്റ് അടക്കം നാലുപേര്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. അപകടത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല, അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധ്രുവ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുമ്പോള്‍ പതിവ് യാത്രയിലായിരുന്നു.

കരസേനയും നാവികസേനയും വ്യോമസേനയും ചേര്‍ന്ന് പ്രവര്‍ത്തിപ്പിക്കുന്ന എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്ററില്‍ രണ്ട് വര്‍ഷം മുമ്പ് നിരവധി പിഴവുകള്‍ കണ്ടെത്തിയിരുന്നു. ചില ഘടകങ്ങളില്‍ രൂപകല്പന, മെറ്റലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

ഇന്ത്യന്‍ നേവി, ഐഎഎഫ്, ആര്‍മി, കോസ്റ്റ് ഗാര്‍ഡ് എന്നിവയ്ക്ക് ആകെ 325 എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്ററുകള്‍ ഉണ്ട്, അവയെല്ലാം അപകട സംഭവങ്ങളെത്തുടര്‍ന്ന് സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Continue Reading

india

യോഗിയുടെ ഭരണത്തിന് കീഴില്‍ പ്രതിദിനം 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നുവെന്ന് ബി.ജെ.പി എം.എല്‍.എ

പശുക്ഷേമത്തിന് വേണ്ടിയുള്ള ഫണ്ട് ഉദ്യോഗസ്ഥര്‍ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Published

on

യുപിയില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി ഭരണത്തിന് കീഴില്‍ ഉത്തര്‍പ്രദേശില്‍ പ്രതിദിനം 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നുണ്ടെന്ന ആരോപണവുമായി ബി.ജെ.പി എം.എല്‍.എ. ലോണി എം.എല്‍.എ നന്ദ് കിഷോറാണ് ഗുജറാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.

നമ്മുടെ സര്‍ക്കാറിന് കീഴില്‍ പ്രതിദിനം 50,000 പശുക്കളെയാണ് കശാപ്പ് ചെയ്യുന്നത്. പശുക്ഷേമത്തിന് വേണ്ടിയുള്ള ഫണ്ട് ഉദ്യോഗസ്ഥര്‍ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എല്ലായിടത്തും കൊള്ളയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.എല്‍.എമാര്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. യോഗി ആദിത്യനാഥിന്റെ അനുവാദത്തോടെയാണോ ഇതെല്ലാം നടക്കുന്നതെന്നും ചിലര്‍ക്ക് സംശയമുണ്ട്. പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ കൈക്കൂലി വാങ്ങുന്നതിന്റെ വിഡിയോയും എം.എല്‍.എ പങ്കുവെച്ചിട്ടുണ്ട്.

അഴിമതിക്കാരായ ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്താല്‍ ബി.ജെ.പിക്ക് 403 സീറ്റുകളില്‍ 375 എണ്ണത്തില്‍ വിജയിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി ഇനിയും വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, എം.എല്‍.എയുടെ വിഡിയോക്കെതിരെ വിമര്‍ശനവുമായി എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തി. ബി.ജെ.പിക്കുള്ളിലെ പോരാട്ടം മൂലം പൊതുജനക്ഷേമം അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയുടെ വിഹിതം പറ്റുന്നതിന് വേണ്ടിയാണ് ഇത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending