Connect with us

kerala

മ​ല​യാ​ളി ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി ബം​​ഗ​ളൂ​രു​വി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രിച്ചു

ബം​​ഗ​ളൂ​രു കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​ത്രി 9 മ​ണി​ക്ക് മ​ണ്ണാ​ർ​ക്കാ​ട് മ​ണ​ല​ടി ജു​മാ മ​സ്ജി​ദി​ൽ മ​റ​വ് ചെ​യ്തു.

Published

on

മ​ല​യാ​ളി ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി ബം​​ഗ​ളൂ​രു​വി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​ര​ണ​പ്പെ​ട്ടു. മ​ണ്ണാ​ർ​ക്കാ​ട് നെ​ല്ലി​പ്പു​ഴ സ്വ​ദേ​ശി സൈ​നു​ൽ ആ​ബി​ദ് (24) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

സ്വ​കാ​ര്യ ന​ഴ്സി​ങ് കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. ആ​നേ​ക്ക​ൽ മ​ര​സൂ​ർ ​ഗേ​റ്റി​ലെ ഹോ​സ്റ്റ​ലി​ൽ​വെ​ച്ച് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ബം​​ഗ​ളൂ​രു കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​ത്രി 9 മ​ണി​ക്ക് മ​ണ്ണാ​ർ​ക്കാ​ട് മ​ണ​ല​ടി ജു​മാ മ​സ്ജി​ദി​ൽ മ​റ​വ് ചെ​യ്തു. പി​താ​വ്: ക​ക്കാ​ട​ൻ അ​സീ​സ്, മാ​താ​വ്: സ​ജു​മ. ര​ണ്ട് സ​ഹോ​ദ​രി​മാ​രു​ണ്ട്.

kerala

മുക്കിയവരും മുങ്ങിയവരും

സി.പി.എം നേതാക്കളുടെ വഴിവിട്ട നീക്കം വഴി ആകെ പൊളിഞ്ഞ് പാളീസായ അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ പണം നിക്ഷേപിക്കുകയും അതുവഴി സര്‍ക്കാര്‍ ഉടമ സ്ഥതയിലുള്ള കെ.എഫ്.സിക്ക് 100 കോടിയോളം രൂപ നഷ്ടമായതും വാര്‍ത്തകളില്‍ നിറഞ്ഞതോടെ പഴയ ധനമന്ത്രിയും പുതിയ ധനമന്ത്രിയും ന്യായീകരിച്ച് തേയുകയാണ്.

Published

on

കേരളത്തില്‍ സി.പി.എമ്മുകാര്‍ അവരുടെ ആസ്ഥാന ബുദ്ധി ജീവിയാക്കി വെച്ചിരുന്ന പഴയ ധനമന്ത്രി കയറു പിരി ശാസ്ത്രജ്ഞന്‍ പറയുന്നതത്രയും അബദ്ധമായിരുന്നെന്ന് മലയാളികള്‍ മുമ്പേ അനുഭവത്തില്‍ പഠിച്ചതായിരുന്നു. അതിപ്പോള്‍ കിഫ്ബിയാണെങ്കിലും മസാല ബോണ്ടാണെങ്കിലും ഡാമില്‍ നിന്നും മണലൂറ്റുന്നതാണെങ്കിലും ലാഭത്തേക്കാളും നഷ്ടക്കച്ചവടം മാത്രമാണ് പറയാനുള്ളത്. ഇപ്പോള്‍ ഇതുപോലൊരു അനുഭവമാണ് കെ.എഫ്.സിയുടെ കാര്യത്തിലും പുറത്തു വരുന്നത്. സി.പി.എം നേതാക്കളുടെ വഴിവിട്ട നീക്കം വഴി ആകെ പൊളിഞ്ഞ് പാളീസായ അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ പണം നിക്ഷേപിക്കുകയും അതുവഴി സര്‍ക്കാര്‍ ഉടമ സ്ഥതയിലുള്ള കെ.എഫ്.സിക്ക് 100 കോടിയോളം രൂപ നഷ്ടമായതും വാര്‍ത്തകളില്‍ നിറഞ്ഞതോടെ പഴയ ധനമന്ത്രിയും പുതിയ ധനമന്ത്രിയും ന്യായീകരിച്ച് തേയുകയാണ്.

അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ച ശേഷമാണ് ബോര്‍ഡ് യോഗത്തില്‍ പോലും ഇക്കാര്യം അവതരിപ്പിച്ചത്. സുതാര്യത അല്ലാതെന്ത് പറയാന്‍. സി.പി.എം വനിതാ നേതാവിന്റെ മകന്‍ നടത്തിയ ഈ നീക്കത്തിന് സര്‍ക്കാരിന്റെ പിന്തുണയും ഉണ്ടായിരുന്നു. അംബാനിക്കെതിരെയെന്ന് വിരവാദം പറയുമ്പോഴും അംബാനിയെ സഹായിക്കാനായി സി.പി.എമ്മും അംബാനിക്കമ്പനിയുമായുള്ള അന്തര്‍ധാര സജീവമായിരുന്നുവെന്ന് വേണം കരുതാന്‍. ഒരു വശത്തു അംബാനിയെ ചീത്ത വിളിക്കും. മോദിയുടെ ആളാണെന്നും പറഞ്ഞ്. മറുവശത്തു അംബാനിക്ക് എല്ലാ സഹായങ്ങളും ചെയ്യും. അതാണെടാ സി.പി.എം. നിക്ഷേപം നടത്തിയ ശേഷമാണ് ഇക്കാര്യം കെ.എഫ്.സി ബോര്‍ഡ് പോലും അംഗീകരിച്ചത്. അത്ര നിഷ്‌കളങ്കമായിരുന്നില്ല കെ.എഫ്.സിയിലെ ഇടപാട്. ഇതിലൂടെ ഖജനാവിന് നഷ്ടമായത് നൂറു കോടി രൂപയാണ്.

ന്യായീകരണം എന്ന വാക്ക് തന്നെ കണ്ടെത്തിയത് തനിക്ക് വേണ്ടിയാണെന്ന് പലവുരു തെളിയിച്ച മുന്‍ ധനമന്ത്രി ഐസക് സഖാവും നിലവിലെ ധനമന്ത്രി ബാലഗോപാലും അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ കെ.എഫ്.സി നടത്തിയ നിക്ഷേപം നിയമപരമാണെന്നാണ് വാദിക്കുന്നത്. എല്ലാ തട്ടിപ്പുകളും ചമക്കുന്ന പതിവ് ന്യായം ധനമന്ത്രി ബാലഗോപാല്‍ ഇത്തവണയും ചുമന്നിട്ടുണ്ട്. ബിസിനസില്‍ ലാഭവും നഷ്ടവും ഉണ്ടാകാം. നിക്ഷേപിക്കുന്ന സമയം ഉയര്‍ന്ന റേറ്റിംഗില്‍ ആയിരുന്നു ആര്‍.സി.എഫ്.എല്‍. യെസ് ബാങ്ക്, കാനറാ ബാങ്ക്, നബാര്‍ഡ്, യൂണിയന്‍ ബാങ്ക് തുടങ്ങി മുന്‍ നിര സ്ഥാപനങ്ങള്‍ 8000 കോടിയോളം നിക്ഷേപം നടത്തിയ കമ്പനിയാണ് റിലയന്‍സ് കമ്പനിയെന്നാണ് ബാലഗോപാല്‍ പറയുന്നത്. ഈ ബാങ്കുകള്‍ വിജയ് മല്യ മുതല്‍ സകല ഉഡായിപ്പുകള്‍ക്കും വായ്പയും നല്‍കിയിരുന്നെന്ന കാര്യം ബാല ഗോപാല്‍ അറിഞ്ഞോ ആവോ?. 60 കോടി നിക്ഷേപിച്ചു, അ തില്‍ 8 കോടി രൂപ തിരിച്ചു കിട്ടി, ബാക്കി കിട്ടാനുള്ള ചര്‍ച്ച ഇപ്പോഴും നടക്കുന്നു, നഷ്ടമാണോ അല്ലെ എന്ന് ചര്‍ച്ച കഴിഞ്ഞാ ലേ അറിയൂ എന്നാണ് കയറുപിരി ശാസ്ത്രജ്ഞന്റെ തിയറി. എങ്ങനുണ്ട്. അരിയെത്ര എന്ന ചോദ്യത്തിന് പയര്‍ അഞ്ഞാഴി എന്ന പതിവ് പരിപാടി തന്നെ.

2018 ഏപ്രില്‍ 16നാണ് റിലയന്‍സ് കമ്പനിയില്‍ കെ.എഫ്.സി നിക്ഷേപം നടത്തിയത്. അതേസമയം 2018 വര്‍ഷത്തെ ആദ്യ ബോര്‍ഡ് മീറ്റിങ് നടന്നത് ജൂണ്‍ 18നാണെന്ന് കെ.എഫ്.സി. വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തവുമാണ്. ബോര്‍ഡിന്റെ അംഗീകാരം പോലും ഇല്ലാതെയാണ് റിലയന്‍സ് കമ്പനിയില്‍ നിക്ഷേപം നടത്തിയതെന്ന് ഇതില്‍നിന്ന് പകല്‍ പോലെ വ്യക്തം. എന്തിനാണ് അറുപത് കോടിയിലധികം ബോര്‍ഡ് അനുമതിയില്ലാതെ പൊളിഞ്ഞ് പാളീസായ അംബാനിയുടെ കമ്പനിയില്‍ നിക്ഷേപിച്ചത് എന്നതാണ് ഉയരുന്ന ചോദ്യം. ഇതിന് സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദമാകട്ടെ റിലയന്‍സ് കമ്പനിക്ക് റേറ്റിങ് ഉണ്ടായിരുന്നു എന്നാണ്. എന്നാല്‍, മൂന്നു വര്‍ഷ ത്തെ ബാലന്‍സ് ഷീറ്റ് പോലും ആകുന്നതിനു മുന്‍പാണ്, മുങ്ങിക്കൊണ്ടിരിക്കുന്ന കമ്പനിയില്‍ കെ.എഫ്.സി. 60 കോടി 80 ലക്ഷം നിക്ഷേപിച്ചത്. ഇതിനു പിന്നില്‍ കമ്മിഷന്‍ മാത്രമായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാണ്.

മന്ത്രിമാര്‍ പറയുന്നതുപോലെ ഇത്രയും സുതാര്യത ഉണ്ടായിരുന്നുവെങ്കില്‍ നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തില്‍ ചോദ്യം നമ്പര്‍ 4398, 4400 ആയി കെ.എഫ്.സി.യുടെ റിലയന്‍സ് നിക്ഷേപ വിവരങ്ങള്‍ ചോദിച്ചിട്ടും ഇതുവരെ മറുപടി നല്‍കാത്തത് ഇതിലെ കള്ളക്കളി വ്യക്തമാക്കുന്നതാണ്. സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ അടക്കമുള്ള വ്യവസായങ്ങള്‍ക്കു വായ്പകള്‍ നല്‍കാനാണു കെ.എഫ്.സി രൂപീകരിച്ചത്. എന്നാല്‍ 2018 ഏപ്രില്‍ 26ന് അ നില്‍ അംബാനിയുടെ ആര്‍.സി.എഫ്.എല്‍ എന്ന സ്ഥാപനത്തില്‍ 60.80 കോടി രൂപ നിക്ഷേപിച്ചു. കെ.എഫ്.സിയുടെ ആസ്തി വായ്പാ പരിപാലന സമിതിയുടെ തീരുമാനപ്രകാരമാണ് നിക്ഷേപം നടത്തിയത്. എന്നാല്‍ 2018-19 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിക്ഷേപം നടത്തിയ സ്ഥാപനത്തിന്റെ പേര് മറച്ചു വച്ചു ബാങ്കില്‍ ടേം നിക്ഷേപം എന്നാണ് ചൂണ്ടിക്കാട്ടിയത്.

2019 -20ലെ ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണെങ്കില്‍ എന്‍.സി.ഡിയിലാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിയമപ്രകാരം റിസര്‍വ് ബാങ്കിലോ ദേശസാല്‍കൃത ബാങ്കിലോ മാത്രമേ പണം നിക്ഷേപിക്കാന്‍ പാടുള്ളു. ബോണ്ടിലുള്ള നിക്ഷേപം ആണെങ്കില്‍ അത് ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാന ത്തില്‍ ആയിരിക്കണം. ഒരു ബാങ്കിങ് ഇതര സ്ഥാപനമായതു കൊണ്ടുതന്നെ നിയമപരമായി അംബാനിക്കമ്പനിയില്‍ കെ.എഫ്.സിക്ക് നിക്ഷേപിക്കാന്‍ സാധിക്കില്ല. വലിയ റേറ്റിങ്ങുണ്ടെന്ന് രണ്ട് പാര്‍ട്ടി ബുദ്ധിജീവികള്‍ അവകാശപ്പെടുന്ന കമ്പനിയായ ആര്‍.സി.എഫ്.എല്‍ കമ്പനി 2019ല്‍ പിരിച്ചുവിടപ്പെട്ടു. 2020 മാര്‍ച്ച് മുതല്‍ പലിശ പോലും ലഭിച്ചിട്ടില്ല. ആര്‍.സി.എഫ്.എല്‍. ലിക്വിഡേറ്റ് ചെയ്തപ്പോള്‍ 7.09 കോടി രൂപ ലഭിച്ചിട്ടുള്ളതായി 2020-21 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി യിട്ടുണ്ട്. പലിശയുള്‍പ്പെടെ 101 കോടി രൂപ ഈ നിക്ഷേപത്തിലൂടെ നഷ്ടപ്പെട്ടു എന്നാണ് കണക്ക്. കെ.എഫ്.സിയിലെ ഇടത് സംഘടനാ നേതാക്കളും മാനേജ്മെന്റും സര്‍ക്കാരിന്റെ ഒത്താശയോടെ നടത്തിയത് പകല്‍ക്കൊള്ളയാണ്.

 

Continue Reading

kerala

കൊച്ചി കാക്കനാട് ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം

സുരക്ഷയുടെ ഭാഗമായി സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്.

Published

on

എറണാകുളം ചെമ്പുമുക്കിന് സമീപം ആക്രിക്കടയില്‍ വന്‍ തീപിടിത്തം. ജനവാസമേഖലയിലുള്ള ആക്രിക്കടയിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. സുരക്ഷയുടെ ഭാഗമായി സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്.

രാവിലെയാണ് തീപിടിത്തമുണ്ടായത്. ആക്രിക്കടയില്‍ നിന്ന് ഉയര്‍ന്ന തീ വലിയ രീതിയില്‍ ആളി പടരുകയായിരുന്നു. പ്രദേശത്താകെ വലിയരീതിയിലാണ് പുക ഉയര്‍ന്നത്. തീ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ആക്രി കട ഉടമ ഉള്‍പ്പെടെ സ്ഥലത്തുണ്ട്. മേരി മാതാ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥലത്തിന് സമീപമാണ് തീപിടിത്തം ഉണ്ടായത്. ഞായറാഴ്ചയായതിനാല്‍ സ്‌കൂള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കാത്തതിനാല്‍ വലിയ ആശങ്ക ഒഴിഞ്ഞു. എന്നാല്‍ വലിയ രീതിയില്‍ തീ ആളി പടര്‍ന്നത് ജനങ്ങളെ ഭയചകിതരാക്കി. നിലവില്‍ കൂടുതല്‍ സ്ഥലത്തേക്ക് തീ വ്യാപിച്ചിട്ടില്ലെങ്കിലും എത്രയും വേഗം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമാണ് തുടരുന്നത്.

Continue Reading

kerala

തോമസ് കെ തോമസ് ഉണ്ടാക്കിയ ചീത്തപ്പേര് കൊണ്ട് കുട്ടനാട് സീറ്റ് ഏറ്റെടുക്കാനൊരുങ്ങി സിപിഎം

അടുത്ത തിരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റില്‍ എന്‍സിപിക്ക് പകരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു.

Published

on

എന്‍സിപിയുടെ കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുത്തേക്കും. എംഎല്‍എ തോമസ് കെ തോമസ് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടതിന് പിന്നാലെ ഉടലെടുത്ത ചര്‍ച്ചകള്‍ക്കിടെയാണ് സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്ന വിവരം. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ലേഖനം ചര്‍ച്ചയാക്കിയാണ് ആവശ്യം. തോമസ് കെ തോമസ് പാര്‍ട്ടിക്ക് ചീത്തപ്പേര് ഉണ്ടാക്കിയെന്ന ആക്ഷേപവും ഉയര്‍ന്നു.

കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ ദുരുദ്ദേശപരമായി ഒന്നും നടക്കുന്നില്ലെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത തിരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റില്‍ എന്‍സിപിക്ക് പകരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു. എന്‍സിപി ക്ഷയിച്ച് ഒരു വള്ളത്തില്‍ക്കയറാനുള്ള ആളുപോലും ഇല്ലാതായി. സംഘടന മുഖപത്രമായ ‘യോഗനാദ’ത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

മന്ത്രിസ്ഥാനത്തിന് വേണ്ടിയുള്ള ചാക്കോയുടെയും തോമസ് കെ തോമസിന്റെയും പരാക്രമം രണ്ട് രാഷ്ട്രീയകേരളം ട്രോളുകയാണ്. മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരനായ തോമസിന് ജേഷ്ഠന്റെ ഗുണമില്ല. രാഷ്ട്രീയ പാരമ്പര്യവുമില്ല. തോമസ് ചാണ്ടിയോടുള്ള സ്നേഹം കൊണ്ടാകാം കുട്ടനാട് സീറ്റ് എല്‍ഡിഎഫ് എന്‍സിപിക്ക് കൊടുത്തത്. അത് അപരാധമായി പോയെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Continue Reading

Trending