Connect with us

Film

ഡാർക്ക്‌ ഹ്യൂമർ വൈബുമായി ‘പ്രാവിൻകൂട് ഷാപ്പ്’; ചിത്രം ജനുവരി 16 മുതൽ തിയറ്ററുകളിൽ

അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചത്

Published

on

സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ എന്ന സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്. ജനുവരി 16ന് ചിത്രം തിയറ്ററുകളിൽ എത്തും. നേരത്തെ പുറത്തിറങ്ങിയ പ്രാവിൻകൂട് ഷാപ്പിന്റെ ട്രെയിലര്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഒരു കള്ളുഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും, തുടര്‍ന്നുള്ള അന്വേഷണവും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കിയിരുന്നത്. ഡാർക്ക് ഹ്യൂമർ ജോണറിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചത്. ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവർ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ലോകമാകെ തരംഗമായി മാറിയ ‘മഞ്ഞുമ്മൽ ബോയ്‌സി’ന്‍റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം വിഷ്ണു വിജയ്‌ സംഗീത സംവിധാനം നിർവ്വഹിക്കുന്നു. ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ‘ആവേശ’ത്തിനു ശേഷം എ&എ എന്‍റർടെയ്ൻമെന്‍റ്സാണ് ‘പ്രാവിന്‍കൂട് ഷാപ്പ്’ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക്‌ റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത് സോണി മ്യൂസിക്‌ ആണ്.

Art

നൃത്തകലകളില്‍ തിളങ്ങി കലോത്സവത്തിന്റെ ഒന്നാം ദിനം

ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം, ഒപ്പന തുടങ്ങി വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് വിവിധ വേദികളിലായി അരങ്ങേറിയത്.

Published

on

63 -ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഒന്നാം ദിനത്തില്‍ കാണികളെ ആവേശഭരിതരാക്കി വിവിധ നൃത്തമത്സരങ്ങള്‍. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം, ഒപ്പന തുടങ്ങി വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് വിവിധ വേദികളിലായി അരങ്ങേറിയത്.

ആദ്യമത്സരമായ മോഹിനിയാട്ടം പ്രധാന വേദിയായ എം ടി നിളയില്‍ (സെന്‍ട്രല്‍ സ്റ്റേഡിയം) രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ചു. 14 ജില്ലകളില്‍ നിന്നും അപ്പീല്‍ ഉള്‍പ്പടെ 23 മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. നിറഞ്ഞ സദസിനു മുന്നിലാണ് മോഹിനികള്‍ ആടിത്തിമിര്‍ത്തത്.

വഴുതക്കാട് ഗവ. വിമണ്‍സ് കോളേജിലെ പെരിയാര്‍ വേദിയിലെ എച്ച് എസ് എസ് വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യ മത്സരത്തില്‍ 5 ക്ലസ്റ്ററിലായി 11 അപ്പീലുകള്‍ ഉള്‍പ്പടെ 25 വിദ്യാര്‍ത്ഥിനികളാണ് അരങ്ങിലെത്തിയത്. അഭിനേത്രിയും നര്‍ത്തകിയുമായ ശ്രുതി ജയന്‍, നര്‍ത്തകിമാരായ സാബവി ജഗദീഷ് , രേഷ്മ ജി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. നിറഞ്ഞ സദസ്സിലെ വാശിയേറിയ മത്സരത്തില്‍ ഓരോ മത്സരാര്‍ത്ഥികളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.

കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കല്ലടയാര്‍ വേദിയില്‍ ഹയര്‍ സെക്കന്ററി വിഭാഗം കഥകളി (ഗ്രൂപ്പ്) മത്സരം അരങ്ങേറി.10 ഗ്രൂപ്പുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. നിറഞ്ഞ സദസിന് മുന്നില്‍ ഓരോ ഗ്രൂപ്പുകളും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചു. കഥകളി വേഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞാടിയപ്പോള്‍ പ്രേക്ഷകരുടെ പ്രോത്സാഹനം മത്സരാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നു. പച്ച,മിനുക്ക് എന്നീ കഥകളി വേഷങ്ങളില്‍ പ്രതിഭ തെളിയിച്ച കോട്ടക്കല്‍ സി.എം.ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം ചിനോഷ് ബാലന്‍, കലാമണ്ഡലം വൈശാഖ് എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.

ടാഗോര്‍ തിയേറ്ററിലെ പമ്പയാര്‍ വേദിയില്‍ നടന്ന ഹൈ സ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരം കാണികള്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. വിവിധ ക്ലസ്റ്ററുകളിലായി 23 വിദ്യാര്‍ത്ഥിനികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഓരോ മത്സരാര്‍ത്ഥികളും ഗംഭീരമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. പ്രശസ്ത കുച്ചിപ്പുടി കലാകാരി മധുരിമ നാര്‍ള, രേഖ സതീഷ്, രേഷ്മ യു രാജു എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.

വ്യത്യസ്തവും വാശിയേറിയതുമായ സംഘനൃത്ത വിഭാഗം കാണികള്‍ക്ക് കൗതുകമേകി. എം.ടി നിള സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സംഘ നൃത്തത്തില്‍ 4 ക്ലസ്റ്ററുകളിലായി 24 ടീമുകള്‍ പങ്കെടുത്തു. ചടുലവും വ്യത്യസ്തവുമായ അവതരണത്തിലൂടെ എല്ലാ ടീമുകളും ശ്രദ്ധ പിടിച്ചുപറ്റി. ഓരോ ടീമുകളും വിവിധ കഥകളെയയും സമകാലിക പ്രസക്തിയുള്ള വിഷയങ്ങളേയുമാണ് നൃത്തത്തിലൂടെ അവതരിപ്പിച്ചത്. വൈശാലി കല്ലിങ്ങല്‍, കലാമണ്ഡലം ഗിരിജ രാമദാസ്, കലാമണ്ഡലം ബിന്ദു മോഹനന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

ടാഗോര്‍ തീയേറ്ററിലെ പമ്പയാര്‍ വേദിയില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ മാര്‍ഗംകളി മത്സരം മത്സരാര്‍ത്ഥികളിലും കാണികളിലും ആവേശമുണര്‍ത്തി. 15 ടീമുകളെ നാല് ക്ലസ്റ്ററുകളായി തിരിച്ച് നടത്തിയ മത്സരത്തില്‍ പ്രശസ്ത കലാകാരന്‍മായ ഫ്രാന്‍സിസ് വടക്കന്‍, സ്റ്റീന രാജ്, പ്രൊഫസര്‍ വി. ലിസി മാത്യു എന്നിവര്‍ വിധികര്‍ത്താക്കളായി.

രണ്ടാം വേദിയായ ‘പെരിയാറില്‍ ‘ ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഒപ്പന മത്സരത്തില്‍ 4 ക്ലസ്റ്ററുകളിലായി 22 ഗ്രൂപ്പുകള്‍ മത്സരത്തില്‍ പങ്കെടുത്തു. റഹ്‌മാന്‍ വാഴക്കാട് , ഒ.എം. കരുവാരകുണ്ട്, മുനീറ എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.

Continue Reading

Film

കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും ചര്‍ച്ചയായി ടൊവിനോ ചിത്രം ‘ഐഡന്റിറ്റി ‘

ചിത്രം പുറത്തിറങ്ങി രണ്ട് ദിവസം കഴിയുമ്പോള്‍ രണ്ട് കോടി രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്.

Published

on

കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും ചര്‍ച്ചയായി ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റി. ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണത്തെ തുടര്‍ന്ന് രണ്ടാം ദിനം തമിഴ്‌നാട്ടില്‍ അമ്പതോളം എക്‌സ്ട്രാ സ്‌ക്രീനുകളാണ് വര്‍ധിപ്പിച്ചത്. രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്ത്, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ.റോയി സി ജെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനവും തിരകഥയും ചെയ്തിരിക്കുന്ന ചിത്രമാണിത്. 2025ന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദ്യദിനം 1.8 കോടിയാണ് ചിത്രം നേടിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.6 കോടി മലയാളത്തില്‍ നിന്നാണ്. ചിത്രം പുറത്തിറങ്ങി രണ്ട് ദിവസം കഴിയുമ്പോള്‍ രണ്ട് കോടി രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്.

ഐഡന്റിറ്റിയില്‍ ടൊവിനോ തോമസിനൊപ്പം തൃഷയാണ് നായികയായെത്തുന്നത്. വിനയ് റായ്, ബോളിവുഡ് താരം മന്ദിര ബേദി, അര്‍ച്ചന കവി, അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍ എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍.

ചിത്രത്തിന്റ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്ക്‌സ് ബിജോയിയാണ്. ഛായാഗ്രാഹണം അഖില്‍ ജോര്‍ജ് . ആക്ഷന്‍ പശ്ചാത്തലമുള്ള ഒരു ഇന്‍വെസ്റ്റിഗേഷന്‍ സിനിമയാണ് ഐഡന്റിറ്റി. ചിത്രത്തിന്റെ ആള്‍ ഇന്ത്യ വിതരണാവകാശം റെക്കോര്‍ഡ് തുകക്കാണ് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയിരിക്കുന്നത്. ജി സി സി വിതരണാവകാശം ഫാഴ്‌സ് ഫിലിംസിനാണ്.

Continue Reading

kerala

ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിന് കോഴിക്കോട് എമര്‍ജന്‍സി ലാന്‍ഡിങ്

വിമാനത്തിന്റെ ഹൈഡ്രോളിക് തകരാര്‍ മൂലമാണ് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചത്.

Published

on

ദുബൈയില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനം എമര്‍ജന്‍സി അലര്‍ട്ട് നല്‍കി കോഴിക്കോട് വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിന്റെ ഹൈഡ്രോളിക് തകരാര്‍ മൂലമാണ് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു.

ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ഐ എക്സ് 344 എയര്‍ ഇന്ത്യ വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ഹൈഡ്രോളിക് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിമാനത്തില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് വിവരം കൈമാറി. തുടര്‍ന്ന് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചു.

ഇതിനിടെ വിമാനത്താവളത്തില്‍ എല്ലാ സജ്ജികരണങ്ങളും ഒരുക്കിയിരുന്നു. സമീപത്തെ മുഴുവന്‍ ആംബുലന്‍സുകളും ഫയര്‍ഫോഴ്സ് സംവിധാനങ്ങളും റണ്‍വേയിലെത്തിച്ചിരുന്നു. പിന്നാലെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തിറങ്ങി.

Continue Reading

Trending