Connect with us

gulf

തൊഴിലാളികള്‍ക്കായി മന്ത്രാലയം പുതുവര്‍ഷാഘോഷ പരിപാടികളൊരുക്കുന്നു

ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് എല്ലാ എമിറേറ്റുകളിലും തൊഴിലാളികള്‍ക്കായി പുതുവത്സരാഘോഷങ്ങള്‍ ഒരുക്കുന്നത്. ആഭ്യന്തര മന്ത്രാലയം, ഫെഡറല്‍ അതോറി റ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി എന്നിവയുടെ സഹകരണത്തോടെ യാണ് ആഘോഷങ്ങള്‍ നടത്തുന്നത്. 

Published

on

റസാഖ് ഒരുമനയൂര്‍
‘സന്തുഷ്ടരായ തൊഴിലാളികള്‍ അഭിമൃദ്ധി പ്രാപിക്കുന്ന സംരംഭങ്ങള്‍’ എന്ന സന്ദേശവുമായി യുഎഇയിലെ വിവിധ  ഭാഗങ്ങളില്‍ തൊഴിലാളികള്‍ക്കായി പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് എല്ലാ എമിറേറ്റുകളിലും തൊഴിലാളികള്‍ക്കായി പുതുവത്സരാഘോഷങ്ങള്‍ ഒരുക്കുന്നത്. ആഭ്യന്തര മന്ത്രാലയം, ഫെഡറല്‍ അതോറി റ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി എന്നിവയുടെ സഹകരണത്തോടെ യാണ് ആഘോഷങ്ങള്‍ നടത്തുന്നത്.
വിവിധ മേഖലകളില്‍ യുഎഇയുടെ വികസനത്തില്‍ തൊഴിലാളികളുടെ സുപ്രധാന പങ്ക് തിരിച്ചറി ഞ്ഞു മതപരവും ദേശീയവുമായ അവസരങ്ങളില്‍ തൊഴിലാളികള്‍ക്കായി ഇത്തരം പരിപാടികള്‍ സംഘ ടിപ്പിക്കുന്നതിലൂടെ അവര്‍ക്ക് സന്തോഷം നല്‍കാനുള്ള അവസരമാണ് മന്ത്രാലയം ഇവിടെ ഒരുക്കുന്നത്.
ആഘോഷങ്ങളില്‍ തങ്ങളുടെ ജീവനക്കാരെ ഉള്‍പ്പെടുത്താന്‍ താല്‍പ്പര്യമുള്ള കമ്പനികള്‍ക്ക് ഇതിനായി തയാറാക്കിയ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും ലഭ്യമായ ഇവന്റുകളില്‍നിന്ന് തിരഞ്ഞെടുത്ത് രജിസ്‌ട്രേഷ ന്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം. ലേബര്‍ ക്യാമ്പിനുള്ളില്‍ വിവിധ കമ്പനികള്‍ സംഘടിപ്പിക്കുന്ന  ആഘോ ഷങ്ങളില്‍ വിപുലമായ വിനോദ പരിപാടികളും മത്സരങ്ങളും സമ്മാനങ്ങളുമുണ്ട്.
അബുദാബി, ദുബൈ, ഷാര്‍ജ ജനറല്‍ കമാന്‍ഡ്, യുഎഇയിലെ മുനിസിപ്പാലിറ്റികള്‍, അബുദാബി പോര്‍ട്ട്, ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേ ഴ്‌സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്, അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി, ദുബൈ തൊഴില്‍ കാര്യങ്ങളുടെ സ്ഥിരം സമിതി; ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, ഷാര്‍ജ ലേബര്‍ സ്റ്റാ ന്റേര്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി, ദേശീയ ആംബുലന്‍സ്, ദുബൈ കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസ്, റാസല്‍ഖൈമ സാമ്പത്തിക മേഖല എന്നിവയുടെയൊക്കെ സഹകരണമുവുണ്ട്.
ലബോട്ടല്‍ വര്‍ക്കേഴ്‌സ് വില്ലേജ്; എമിറേറ്റ്‌സ് ഗ്ലോബല്‍ അലുമിനിയം; ഫുജൈറ നാഷണല്‍ കണ്‍സ് ട്രക്ഷന്‍ ആന്റ് ട്രാന്‍സ്‌പോര്‍ട്ട്, തസമീം വര്‍ക്കേഴ്‌സ് സിറ്റി, അല്‍സലാം ലിവിംഗ് സിറ്റി, ഹമീം വര്‍ക്കേഴ്‌സ് സിറ്റി, ഖാന്‍സാഹെബ്, ഡല്‍സ്‌കോ സിറ്റി, അല്‍ജിമി വര്‍ക്കേഴ്‌സ് വില്ലേജ്, സവാഇദ് റെസിഡന്‍ഷ്യല്‍ സിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ ആഘോഷങ്ങളുണ്ടാകും. ഇന്‍ഷുറന്‍സ് പൂള്‍, അല്‍ദാര്‍ പ്രോപ്പര്‍ട്ടീസുമാണ് പരിപാടിയെ പിന്തുണയ്ക്കുന്നത്.കൂടാതെ യുഎഇ ഫുഡ് ബാങ്ക്, അല്‍ഇഹ്സാന്‍ ചാരിറ്റി അസോസിയേ ഷന്‍, ദുബായ് ചാരിറ്റി അസോസിയേഷന്‍ എന്നിവയുള്‍പ്പെടെ സ്‌പോണ്‍സര്‍മാരുമുണ്ട്. യുഎഇ 53-ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തോടനുബന്ധിച്ചു തൊഴില്‍ മന്ത്രാലയം ഒരുക്കിയ ആഘോഷങ്ങളി ല്‍ ദശലക്ഷത്തിലധികം തൊഴിലാളികളാണ് പങ്കെടുത്തത്. പുതുവര്‍ഷാഘോഷങ്ങളിലും അതിലേറെ പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

gulf

കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ നടന്നു

Published

on

കെ.​എം.​സി.​സി ഖ​ത്ത​ർ കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ന്റ് ടി.​ടി. കു​ഞ്ഞ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ബ​ഷീ​ർ കെ.​വി. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ന​വാ​സ്‌ കോ​ട്ട​ക്ക​ൽ, വൈ​സ്‌ പ്ര​സി​ഡ​ന്‍റ് ന​ബീ​ൽ ന​ന്തി എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ഷ​രീ​ഫ് മേ​മു​ണ്ട മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​ട പ​റ​ഞ്ഞ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്റെ​യും സാ​ഹി​ത്യ​കാ​ര​ൻ എം.​ടി വാ​സു​ദേ​വ​ൻ നാ​യ​രു​ടെ​യും വി​യോ​ഗ​ങ്ങ​ളി​ൽ യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

അ​നു​ശോ​ച​ന പ്ര​മേ​യം ഡോ. ​അ​ബ്ദു​റ​ഹി​മാ​ൻ അ​വ​ത​രി​പ്പി​ച്ചു. മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ പ​​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജൗ​ഹ​ർ പു​റ​ക്കാ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നൗ​ഫ​ൽ അ​ല​ങ്കാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Continue Reading

gulf

ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി മക്കയിൽ നിര്യാതയായി

പാണ്ടിക്കാട് ചാത്തങ്ങോട്ടുപുറം നിരന്നപറമ്പിൽ താമസിക്കുന്ന കാളികാവ് അടക്കാകുണ്ട് ക്രസന്റ് ഹൈസ്‌കൂൾ ഉറുദു അധ്യാപിക സുബൈദ (64) ആണ് മരിച്ചത്.

Published

on

ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനിയായ തീർഥാടക മക്കയിൽ മരിച്ചു. പാണ്ടിക്കാട് ചാത്തങ്ങോട്ടുപുറം നിരന്നപറമ്പിൽ താമസിക്കുന്ന കാളികാവ് അടക്കാകുണ്ട് ക്രസന്റ് ഹൈസ്‌കൂൾ ഉറുദു അധ്യാപിക സുബൈദ (64) ആണ് മരിച്ചത്.

കുടുംബസമേതം ഉംറ നിർവഹിക്കാനെത്തിയ ഇവർക്ക് രണ്ടാഴ്ച മുമ്പ് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരണം. കിഴക്കേ വെട്ടിക്കാട്ടിരി പരേതനായ ഏലംകുളവൻ മുഹമ്മദ്‌ എന്ന ചെറിയാപ്പ ഹാജിയുടെ മകളാണ്.

ഭർത്താവ്: കെ. അബ്ദുൽ കരീം (വനിത കോളജ്, വണ്ടൂർ ഹിന്ദി അധ്യാപകൻ). മകൻ: ഫാസിൽ. ഭർത്താവും മകനും മക്കയിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Continue Reading

gulf

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; യമൻ പ്രസിഡന്റിന്റെ അനുമതി

ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കിയേക്കുമെന്നാണു സൂചന.

Published

on

യമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാഴി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് അനുമതി. യമന്‍ പ്രസിഡന്റ് റഷാദ് അല്‍-അലീമിയാണ് വധശിക്ഷ നടപ്പാക്കാന്‍ അനുമതി നല്‍കിയത്. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കിയേക്കുമെന്നാണു സൂചന.

നയതന്ത്രതലത്തിലുള്ള ഇടപെടലുകള്‍ക്കു തിരിച്ചടിയായാണു യമന്‍ പ്രസിഡന്റിന്റെ തീരുമാനം വരുന്നത്. കൊല്ലപ്പെട്ട യമന്‍ യുവാവ് തലാല്‍ അബ്ദുല്‍ മഹ്ദിയുടെ കുടുംബവുമായും ഇദ്ദേഹത്തിന്റെ ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്.

വധശിക്ഷക്ക് വിധിക്കപ്പെട്ട് യമന്‍ തലസ്ഥാനമായ സന്‍ആയിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കഴിഞ്ഞ ഏപ്രിലില്‍ അമ്മ പ്രേമകുമാരി നേരില്‍ കണ്ടിരുന്നു. 12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു പ്രേമകുമാരി മകളെ കാണുന്നത്. അമ്മയും മകളും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതിനുശേഷം എട്ടു മാസത്തോളമായി അമ്മ യമനില്‍ തന്നെ കഴിയുകയാണ്.

പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. തൊടുപുഴ സ്വദേശി ടോമിയെ വിവാഹം കഴിച്ച ശേഷം 2012ലാണ് ഭര്‍ത്താവിനൊപ്പം യമനില്‍ നഴ്സായി ജോലിക്ക് പോയത്. 2017 ജൂലൈ 25ന് യമന്‍ സ്വദേശി തലാല്‍ അബ്ദുല്‍ മഹ്ദിയുടെ കൊലപാതകമാണ് യുവതിയുടെ ജീവിതം മാറ്റിമറിച്ചത്. യമന്‍ പൗരനെ കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നായിരുന്നു കേസ്. സംഭവത്തില്‍ നിമിഷയ്ക്ക് യമന്‍ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.

യമനിലെത്തിയ ശേഷം തലാല്‍ അബ്ദുല്‍ മഹ്ദിയുമായി പരിചയത്തിലാകുകയും ഇരുവരും ചേര്‍ന്ന് കച്ചവടപങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങുകയുമായിരുന്നു. രാജ്യത്ത് യമന്‍ പൗരന്മാരുടെ ഉത്തരവാദിത്തത്തിലല്ലാതെ സ്ഥാപനങ്ങള്‍ തുടങ്ങാനാകില്ല. ഇതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറുകയും ചെയ്തു. ക്ലിനിക്കിനായി കൂടുതല്‍ പണം ആവശ്യം വന്നതോടെ നിമിഷയും ഭര്‍ത്താവും നാട്ടിലേക്കു മടങ്ങി. പിന്നീട് നിമിഷ മാത്രമായിരുന്നു യമനിലേക്കു തിരിച്ചുപോയത്.

മഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം ഭാര്യയാണെന്നു വിശ്വസിപ്പിച്ച് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. ഇതിനിടെ, ഇരുവരും ചേര്‍ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്‍ തലാല്‍ സ്വന്തമാക്കുകയും പാസ്പോര്‍ട്ട് തട്ടിയെടുക്കുകയും ചെയ്തതായി നിമിഷപ്രിയയുടെ കുടുംബം പറയുന്നു.

അധികൃതര്‍ക്ക് പരാതി നല്‍കിയ യുവതിയെ മഹ്ദി മര്‍ദിക്കുകയും ചെയ്തു. ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താന്‍ മഹ്ദിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് നിമിഷപ്രിയ അന്വേഷണസംഘത്തോട് പറഞ്ഞത്. പീഡനത്തില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടി തലാല്‍ അബ്ദുല്‍ മഹ്ദിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അവര്‍ പറയുന്നു.

Continue Reading

Trending