Connect with us

News

ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്നു വീണ് 29 മരണം; നിരവധി പേരുടെ നില ഗുരുതരം

181 യാത്രക്കാരുമായി തായ്‌ലൻഡിൽ നിന്ന് മടങ്ങിയ ജെജു എയർലൈൻസിന്‍റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

Published

on

ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ ഉണ്ടായ വിമാനാപകടത്തിൽ 29 യാത്രക്കാർ മരിച്ചു. 181 യാത്രക്കാരുമായി തായ്‌ലൻഡിൽ നിന്ന് മടങ്ങിയ ജെജു എയർലൈൻസിന്‍റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ കൂടാതെ ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.

കൊറിയൻ പ്രാദേശിക സമയം രാവിലെ 9 മണിക്കായിരുന്നു അപകടം. അപകടത്തിൽ രക്ഷപ്പെട്ടവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

news

പുതുവത്സരത്തിലും ആക്രമണം തുടര്‍ന്ന് ഇസ്രാഈല്‍

മൃതദേഹത്തിനരികെ കുട്ടിയുടെ അറ്റുവീണ കാല്‍ പിടിച്ചുനില്‍ക്കുന്നൊരു ഫലസ്തീനിയന്‍ കൗമാരക്കാരന്റെ വേദനാജനകമായ ചിത്രം പ്രാദേശിക സാമൂഹിക പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു

Published

on

പുതുവത്സരം പിറന്നതിന് പിന്നാലെ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ എട്ടുവയസ്സുകാരന്‍ ആദം ഫര്‍ഹല്ല ഉള്‍പ്പെടെ രണ്ട് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 27 കാരനായ ഖുലൂദ് അബു ദാഹറാണ് കൊല്ലപ്പെട്ട രണ്ടാമത്തെ ഫലസ്തീനി.

ബുധനാഴ്ച പുലര്‍ച്ചെ ബുറൈജ് ക്യാമ്പിലെ വീടിന് നേരെ ഇസ്രാഈല്‍ സൈന്യം ബോംബാക്രമണത്തിലാണ് ആദം ഫര്‍ഹല്ല കൊല്ലപ്പെടുന്നത്. മൃതദേഹത്തിനരികെ കുട്ടിയുടെ അറ്റുവീണ കാല്‍ പിടിച്ചുനില്‍ക്കുന്നൊരു ഫലസ്തീനിയന്‍ കൗമാരക്കാരന്റെ വേദനാജനകമായ ചിത്രം പ്രാദേശിക സാമൂഹിക പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

അതേസമയം ഗസ്സ സിറ്റി, തെക്കന്‍ ഖാന്‍ യൂനിസ്, വടക്കന്‍ ജബാലിയ എന്നിവിടങ്ങളിലും പുതുവത്സര ദിനത്തില്‍ ഇസ്രാഈല്‍ ആക്രമണം നടത്തി. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 29ഓളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യ്തത്. ഇസ്രാഈലിന്റെ ആക്രമണങ്ങള്‍ക്ക് പുറമെ കൊടുംതണുപ്പും മഴയും ഗസ്സയില്‍ ദുരിതം വിതക്കുകയാണ്. യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തുടനീളമുള്ള ആയിരക്കണക്കിന് ടെന്റുകള്‍ വെള്ളത്തിനടിയിലായി. കഴിഞ്ഞ ഒരാഴ്ചക്കിടെ ഏഴ് കുട്ടികളാണ് ശൈത്യം ബാധിച്ച് മരിച്ചതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തത്.

2023 ഒക്‌ടോബര്‍ മുതല്‍ ആരംഭിച്ച ഇസ്രാഈല്‍ ആക്രമണത്തില്‍ 45,500ലധികം ഫലസ്തീനികളാണ് ഇതിനകം കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്. വീടുകളും സ്‌കൂളുകളും ആശുപത്രികളും ഉള്‍പ്പെടെ ഗസ്സയുടെ 90 ശതമാനം അടിസ്ഥാന സൗകര്യങ്ങളും ഇസ്രാഈല്‍ ഇതിനകം തന്നെ നശിപ്പിച്ചിട്ടുണ്ട്.

Continue Reading

kerala

കലൂരിലെ നൃത്ത പരിപാടി; ഗിന്നസ് റെക്കോര്‍ഡ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്റെ പരാതി

അധ്യാപകന്‍ ഷിനോ പി. ജോസ് ആണ് ഗിന്നസ് റെക്കോര്‍ഡ്‌സ് പ്രസിഡന്റിന് പരാതി നല്‍കിയത്

Published

on

കൊച്ചി: ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്ക് പറ്റിയ കലൂര്‍ സ്‌റ്റേഡിയത്തിലെ നൃത്ത പരിപാടിക്ക് ലഭിച്ച ഗിന്നസ് റെക്കോര്‍ഡ്‌സിനു പരാതി നല്‍കി അധ്യാപകന്‍. പരിപാടിക്ക് നല്‍കിയ റെക്കോര്‍ഡ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഷിനോ പി. ജോസ് ആണ് ഗിന്നസ് റെക്കോര്‍ഡ്‌സ് പ്രസിഡന്റിന് പരാതി നല്‍കിയത്.

സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട പരിപാടിയാണെന്നും പത്ത് കോടി രൂപയോളം പരിപാടിയുടെ മറവില്‍ സംഘാടകര്‍ തട്ടിയെടുത്തെന്നും സുരക്ഷാ വീഴ്ച മൂലം ഒരു എംഎല്‍എയ്ക്കു ഗുരുതര പരിക്ക് പറ്റിയെന്നും പരാതിയില്‍ പറയുന്നുണ്ട്.

എന്നാല്‍, ഓരോ കുട്ടിക്കും ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അത് മൃദംഗയും ഗിന്നസും തമ്മിലുള്ള കരാറാണെന്നും നേരത്തെ സംഘാടകരായ മൃദംഗ വിഷന്റെ പ്രൊപ്പറേറ്റര്‍ നികോഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. രണ്ടുമാസമാണ് ഇതിനുള്ള പ്രോസസിങ് സമയം. ഗിന്നസ് റെക്കോര്‍ഡിനെ കുറിച്ച് അറിയാത്തവരാണ് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും നികോഷ് ആരോപിച്ചു.

പരിപാടിയില്‍ സുരക്ഷാവീഴ്ച സംഭവിച്ചതായി തോന്നിയില്ല. ഒരു രാത്രി കൊണ്ടുവന്ന കടലാസിന്റെ അടിസ്ഥാനത്തില്‍ കമ്പനി ഈ നിലയ്ക്ക് പരിപാടി നടത്തില്ല. ഏത് വകുപ്പിനുമുന്‍പിലും എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയാറാണ്. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴിയാണു വിറ്റിരുന്നത്. ആരോപിക്കപ്പെടുന്നതു പോലെയുള്ള ടിക്കറ്റുകള്‍ വിറ്റഴിച്ചിട്ടില്ല. കൃത്യമായ കണക്കുകള്‍ ബുക്ക് മൈ ഷോയിലുണ്ടെന്നും നികോഷ്് പറഞ്ഞു.

Continue Reading

kerala

സനാതനധര്‍മം മുഖ്യമന്ത്രി സംഘ്പരിവറിന് ചാര്‍ത്തിക്കൊടുക്കുകയാണ്; വി.ഡി. സതീശന്‍

സനാതനധര്‍മം സംഘ്പരിവാറിന് അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്

Published

on

വര്‍ക്കല: സനാതനധര്‍മം സംഘ്പരിവാറിന് അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സനാതന ധര്‍മം എന്നത് വര്‍ണാശ്രമം ആണെന്നും ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാണെന്നും പറഞ്ഞ് മുഖ്യമന്ത്രി അതും സംഘ്പരിവറിന് ചാര്‍ത്തിക്കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായരുന്നു അദ്ദേഹം.

സനാതനധര്‍മത്തെ സംഘ്പരിവാറിന് മാത്രം അവകാശപ്പെട്ടതാക്കി മാറ്റുകയാണ്. സനാതന ധര്‍മം എന്നത് സാംസ്‌ക്കാരിക പൈതൃകമാണ്. അദൈ്വതവും തത്ത്വമസിയും വേദങ്ങളും ഉപനിഷത്തുകളും അതിന്റെ സാരാംശങ്ങളും എല്ലാം ഉള്‍പ്പെട്ടതാണ് സനാതന ധര്‍മം. അമ്പലത്തില്‍ പോകുന്നവരും ചന്ദനം ഇടുന്നവരും കാവി ഉടുക്കുന്നവരെല്ലാം ആര്‍.എസ്.എസ് ആണെന്നു പറയുന്നതു പോലെയാണ് ഇതും.

സനാതനധര്‍മവും സംഘ്പരിവാറിന് അവകാശപ്പെട്ടതാണെന്നു പറഞ്ഞ് വിട്ടുകൊടുക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. സനാതന ധര്‍മ്മത്തെയും ഹൈന്ദവ പാരമ്പര്യത്തെയും എല്ലാ മതങ്ങളിലും ഉണ്ടായതു പോലെ പൗരോഹിത്യവും രാജഭരണവും ഭരണകൂടവും ദുരുപയോഗം ചെയ്തിട്ടുണ്ട്.

വര്‍ണാശ്രമത്തിനും ചാതുര്‍വര്‍ണ്യത്തിനും അനുകൂലമായ നിലപാടൊന്നുമല്ല നമ്മുടേത്. ഗുരുദേവനും സനാതന ധര്‍മത്തിന്റെ സാംഗത്യത്തെ കുറിച്ച് വിശദീകരിച്ച് പറഞ്ഞിട്ടുണ്ട്. സനാതന ധര്‍മത്തെ മുഴുവന്‍ തള്ളി, അതെല്ലാം സംഘ്പരിവാറിന്റേതാണെന്ന് പറയുന്നത് ശരിയല്ല. സനാതന ധര്‍മത്തില്‍ ഒരു വര്‍ഗീയ കാഴ്ചപ്പാടുമില്ല. അത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടത്. തെറ്റായ രീതിയിലാണ് മുഖ്യമന്ത്രി അത് അവതരിപ്പിച്ചത്.

പണ്ട് കാവി വത്ക്കരണം എന്ന് പറയുമായിരുന്നു. അതും തെറ്റായ രീതിയിലാണ് ഉപയോഗിക്കപ്പെട്ടത്. ഹിന്ദുക്കളെ മുഴുവന്‍ ആട്ടിത്തെളിച്ച് ആര്‍.എസ്.എസിന് മുന്നിലേക്ക് എത്തിക്കുന്നത് ശരിയല്ല. അതല്ല ചെയ്യേണ്ടതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Continue Reading

Trending