Connect with us

kerala

തമിഴ്‌നാട്ടില്‍ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു

കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിന്‍ തോമസ് കോയിക്കല്‍, സോണിമോന്‍ കെ.ജെ കാഞ്ഞിരത്തിങ്കല്‍, ജോബീഷ് തോമസ് അമ്പലത്തിങ്കല്‍ എന്നിവരാണ് മരിച്ചത്.

Published

on

തമിഴ്‌നാട് തേനിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിന്‍ തോമസ് കോയിക്കല്‍, സോണിമോന്‍ കെ.ജെ കാഞ്ഞിരത്തിങ്കല്‍, ജോബീഷ് തോമസ് അമ്പലത്തിങ്കല്‍ എന്നിവരാണ് മരിച്ചത്. പി.ഡി ഷാജിക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ടൂറിസ്റ്റ് ബസും ഇവര്‍ സഞ്ചരിച്ച കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. വേളാങ്കണ്ണി ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. ഏര്‍ക്കാട്ടേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ടൂറിസ്റ്റ് ബസില്‍ സഞ്ചരിച്ച 18 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

kerala

രണ്ടാമൂഴം സിനിമയാക്കും; എം.ടിയുടെ സ്വപ്നം സാക്ഷാത്കരിക്കാനൊരുങ്ങി കുടുംബം

എംടിയുടെ ആഗ്രഹം പോലെ ചിത്രം രണ്ടു ഭാഗങ്ങളായായിരിക്കും

Published

on

രണ്ടാമൂഴം നോവല്‍ സിനിമയാക്കണമെന്ന എം ടി വാസുദേവന്‍ നായരുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒരുങ്ങി കുടുംബം. വിവിധ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുക്കാന്‍ കഴിയുന്ന സംവിധായകനാകും സിനിമ ചെയ്യുക. എംടിയുടെ ആഗ്രഹം പോലെ ചിത്രം രണ്ടു ഭാഗങ്ങളായായിരിക്കും. ഈ സംവിധായകനുമായി നേരത്തെ തന്നെ സിനിമയ്ക്കായുള്ള പ്രാരംഭ ചര്‍ച്ച ഇആരംഭിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പേ രണ്ടാമൂഴത്തിന്റെ തിരക്കഥ മലയാളത്തിലും ഇംഗ്ലീഷിലും എംടി പൂര്‍ത്തിയാക്കിയിരുന്നു.

സംവിധായകനായ മണിരത്‌നം രണ്ടാമൂഴം സംവിധാനം ചെയ്യണമെന്ന് എംടി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ മണിരത്‌നം പിന്‍മാറിയിരുന്നു. മണിരത്‌നമാണ് ഇപ്പൊഴത്തെ സംവിധായകനെ എം.ടിക്ക് ശുപാര്‍ശ ചെയ്തത്.അഞ്ചുമാസം മുമ്പ് ഈ സംവിധായകന്‍ എം.ടിയുമായി ചര്‍ച്ച നടത്താന്‍ കോഴിക്കോട് വരാനിരുന്നപ്പോഴാണ് എംടിയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യ കാരണങ്ങളാല്‍ കൂടിക്കാഴ്ച നടക്കാതെ പോയി.

തുടര്‍ന്ന് മകള്‍ അശ്വതി നായരെ എംടി തിരക്കഥ ഏല്‍പ്പിച്ച് സിനിമ എത്രയും വേഗം പുറത്തിറക്കാനുള്ള നടപടി ആരംഭിച്ചത്. ഇപ്പോഴുള്ള സംവിധായകന്റെ നിര്‍മ്മാണ കമ്പനിയും എംടിയുടെ കുടുംബം ഉള്‍പ്പെടുന്ന കമ്പനിയും ചേര്‍ന്നായിരിക്കും രണ്ടാമൂഴം നിര്‍മ്മിക്കുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ നടക്കും.

Continue Reading

kerala

ഗുജറാത്തില്‍ കെമിക്കല്‍ പ്ലാന്റില്‍ വിഷവാതകം ചോര്‍ന്ന് 4 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ഗുജറാത്ത് ഫ്‌ലൂറോകെമിക്കല്‍സ് ലിമിറ്റഡിന്റെ (ജിഎഫ്എല്‍) പ്രൊഡക്ഷന്‍ യൂണിറ്റിലെ പൈപ്പില്‍ നിന്ന് വിഷവാതകം ചോര്‍ന്നായിരുന്നു അപകടം

Published

on

ഗുജറാത്ത്: ബറൂച്ച് ജില്ലയിലെ ദഹേജിലെ കെമിക്കല്‍ പ്ലാന്റില്‍ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികള്‍ മരിച്ചു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഗുജറാത്ത് ഫ്‌ലൂറോകെമിക്കല്‍സ് ലിമിറ്റഡിന്റെ (ജിഎഫ്എല്‍) പ്രൊഡക്ഷന്‍ യൂണിറ്റിലെ പൈപ്പില്‍ നിന്ന് വിഷവാതകം ചോര്‍ന്നായിരുന്നു അപകടം.

നാല് തൊഴിലാളികളെയും ബറൂച്ചിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേര്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയും ഒരാള്‍ പുലര്‍ച്ചെ 6 മണിയോടെയും മരണപ്പെടുകയായിരുന്നുവെന്ന് ദഹേജ് പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിഎം പാട്ടിദാര്‍ പറഞ്ഞു.നാല് തൊഴിലാളികളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Continue Reading

kerala

ഉത്ര കൊലപാതകകേസ്; അടിയന്തിര പരോള്‍ ലഭിക്കാന്‍ വ്യാജ രേഖ ഹാജരാക്കി തട്ടിപ്പ്‌

അച്ഛന് ഗുരുതരമായ അസുഖമെന്ന് പറഞ്ഞാണ് പ്രതി സൂരജ് പരോളിന് ശ്രമിച്ചത്

Published

on

തിരുവനന്തപുരം: അടിയന്തിര പരോള്‍ ലഭിക്കാന്നതിനായി വ്യാജ രേഖ ഹാജരാക്കി തട്ടിപ്പ് നടത്തി ഉത്ര കൊലക്കേസ് പ്രതി. അച്ഛന് ഗുരുതരമായ അസുഖമെന്ന് പറഞ്ഞാണ് പ്രതി സൂരജ് പരോളിന് ശ്രമിച്ചത്. സംഭവത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പൂജപ്പുര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അച്ഛന് ഗുരുതരമായ അസുഖമാണെന്ന് പറഞ്ഞ് പ്രതി വ്യാജ രേഖയാണ് ഹാജരാക്കിയത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ ക്രമക്കേട് ജയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതോടെ ആണ് സൂരജിന്റെ കള്ളം പൊളിഞ്ഞത്.

പരോളിനുവേണ്ടി സൂരജ് അപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു അച്ഛന് ഗുരുതര രോഗമാണെന്ന് ചൂണ്ടിക്കാട്ടി പരോള്‍ ആവശ്യപ്പെട്ട് സൂപ്രണ്ടിന് അപേക്ഷ നല്‍കിയത്. അപേക്ഷയില്‍ അച്ഛന് രോഗമാണെന്ന് ചൂണ്ടിക്കാട്ടുന്ന ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു. ഇതില്‍ വ്യക്തത വരുത്തുന്നതിനായി സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറോട് തന്നെ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചു. ഇതിനോടൊപ്പം സൂപ്രണ്ടിന് ലഭിച്ച സര്‍ട്ടിഫിക്കറ്റും അയച്ചു നല്‍കിയിരുന്നു.

സര്‍ട്ടിഫിക്കറ്റ് നല്‍കിയത് താനായിരുന്നെങ്കിലും അതില്‍ ഗുരുതരമായ അസുഖമാണെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡോക്ടര്‍ നല്‍കിയ മറുപടി. ഇതോടെയാണ് സൂരജ് നല്‍കിയത് വ്യാജ രേഖയാണെന്ന് വ്യക്തമായത്. ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം അതില്‍ ഗുരുതര അസുഖമാണെന്ന് എഴുതിച്ചേര്‍ത്തതെന്നാണ് കണ്ടെത്തല്‍. തുടര്‍ന്നായിരുന്നു സൂരജിനെതിരെ സൂപ്രണ്ട് പൂജപ്പുര പൊലീസില്‍ പരാതി സമര്‍പ്പിച്ചത്. അമ്മയായിരുന്നു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. സംഭവത്തില്‍ സൂരജിനെയും അമ്മയെയും ചോദ്യം ചെയ്യും.

Continue Reading

Trending