Connect with us

india

വാജ്പെയി ജന്മദിനാഘോഷത്തില്‍ ‘രഘുപതി രാഘവ’ ആലാപനം തടഞ്ഞ് ബിജെപി നേതാക്കള്‍; ഗായികയെക്കൊണ്ട് ‘ജെയ് ശ്രീറാം’ വിളിപ്പിച്ച് മാപ്പുപറയിപ്പിച്ചു

ഭജനിലെ ‘ഈശ്വര്‍ അല്ലാഹ് തെരേ നാം’ ആണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്

Published

on

പാട്ന: സര്‍ക്കാര്‍ പരിപാടിയില്‍ മഹാത്മാ ഗാന്ധിയുടെ പ്രിയപ്പെട്ട ഭജന്‍ ‘രഘുപതി രാഘവ രാജാറാം’ ആലാപനം തടഞ്ഞ് നാടോടി ഗായികയ്ക്ക് നേരെ ഇളകി ബിജെപി നേതാക്കളും പ്രവര്‍ത്തകരും. മുന്‍ പ്രധാനമന്ത്രി എബി വാജ്പെയിയുടെ നൂറാം ജന്മദിന വാര്‍ഷികത്തിന്റെ ഭാഗമായി ബിഹാര്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം. ഭജനിലെ ‘ഈശ്വര്‍ അല്ലാഹ് തെരേ നാം’ ആണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. മുന്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങില്‍ നേതാക്കള്‍ ഗായികയെക്കൊണ്ട് ‘ജെയ് ശ്രീറാം’ വിളിപ്പിച്ച് ക്ഷമാപണം നടത്തിച്ചു.

ഡിസംബര്‍ 25ന് ‘മേ അടല്‍ രഹൂംഗാ’ എന്ന പേരില്‍ ബിഹാര്‍ തലസ്ഥാനമായ പാട്നയിലാണ് ചടങ്ങ് നടന്നത്. പരിപാടി ആരംഭിച്ചതിന്റെ ഭാഗമായി ഭോജ്പുരി നാടോടി ഗായിക ദേവിയാണ് ‘രഘുപതി രാഘവ’ പാടിത്തുടങ്ങിയത്. ആലാപനത്തിനിടെ ‘ഈശ്വര്‍ അല്ലാഹ് തേരേ നാം’ എന്നു തുടങ്ങുന്ന ഗാന്ധി കൂട്ടിച്ചേര്‍ത്ത ഭാഗം എത്തിയപ്പോള്‍ ഹാളിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ബഹളവും പ്രതിഷേധവും ഉയര്‍ന്നു. കാരണം വ്യക്തമാകാതെ പരിഭ്രമിച്ച ഗായിക പ്രതിഷേധം നിര്‍ത്താനും ബഹളം അവസാനിപ്പിക്കാനും അപേക്ഷിച്ചു.

എന്നാല്‍, ബിജെപി നേതാക്കള്‍ ദേവിയോട് ആലാപനം നിര്‍ത്തി മാപ്പുപറയാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കില്‍ മാപ്പുപറയുന്നുവെന്ന് ഉടന്‍ തന്നെ അവര്‍ പരസ്യമായി പറയുകയും ചെയ്തു. എന്നിട്ടും പ്രവര്‍ത്തകര്‍ പ്രതിഷേധം നിര്‍ത്തിയില്ല. പ്രതിഷേധസൂചകമായി ഇവര്‍ ഹാളില്‍നിന്ന് ഇറങ്ങിപ്പോക്കും നടത്തി. പിന്നാലെ മുന്‍ കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബെ ഗായികയെ മാറ്റി മൈക്കിലൂടെ ‘ജയ് ശ്രീറാം’ മുഴക്കുകയാണു ചെയ്തത്.

സംഭവത്തില്‍ രാജ്യത്ത് വന്‍ പ്രതിഷേധമുയരുകയാണ്. രാഷ്ട്രപിതാവ് ഗാന്ധിയെയാണ് ബിജെപിയും ആര്‍എസ്എസും അവഹേളിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ആര്‍എസ്എസും ബിജെപിയും എത്രമാത്രം ഗാന്ധിയെ വെറുക്കുന്നുവെന്നതിന്റെ തെളിവാണിത്. ഗോഡ്സെയുടെ പ്രത്യയശാസ്ത്രം കൊണ്ടുനടക്കുന്നവര്‍ക്ക് ഗാന്ധിയെ ആദരിക്കാന്‍ കഴിയില്ല. ഇത് ഗാന്ധിയുടെ പ്രത്യയശാസ്ത്രം മുന്നോട്ടുനയിക്കുന്ന രാജ്യമാണെന്നും ഗോഡ്സെയുടെ രാജ്യമല്ലെന്നും അവര്‍ ഓര്‍ക്കണമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

ബാപ്പുവിന്(ഗാന്ധി) പുഷ്പാര്‍ച്ചനയൊക്കെ നടത്തി ‘ഷോ ഓഫ്’ നടത്തുന്ന ബിജെപിയുടെ തനിനിറമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ബിജെപി അദ്ദേഹത്തെ ആദരിക്കുന്നില്ല. ബി.ആര്‍ അംബേദ്കറുടെ പേരും വെറുതെ കാണിക്കാന്‍ വേണ്ടിയാണ് ബിജെപി ഉപയോഗിക്കുന്നത്. യഥാര്‍ഥത്തില്‍ അവരെയെല്ലാം അവഹേളിക്കുകയാണു ചെയ്യുന്നത്. രാജ്യത്തിന്റെ സഹിഷ്ണുത നിറഞ്ഞ, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംസ്‌കാരത്തെ വെറുക്കുന്നവരാണ് ബിജെപിക്കാരെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

ചടങ്ങില്‍ അതിഥിയായി പങ്കെടുത്ത മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഷാനവാസ് ഹുസൈനും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. അസഹിഷ്ണുതയുടെ പാരമ്യമാണിതെന്ന് അദ്ദേഹം വിമര്‍ശിച്ചു. സംഭവം ലജ്ജാകരമാണ്. ചെറിയ ഹൃദയം കൊണ്ട് വലിയ കാര്യങ്ങള്‍ ചെയ്യാനാകില്ലെന്ന് വാജ്പെയി തന്നെ എപ്പോഴും പറയാറുള്ളതാണെന്നും ഷാനവാസ് ചൂണ്ടിക്കാട്ടി. അദ്ദേഹത്തിനു പുറമെ വാജ്പെയി സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന ഡോ. സിപി താക്കൂറും സഞ്ജയ് പാസ്വാനും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

സീതാ ദേവിയെ പ്രകീര്‍ത്തിക്കുന്നതുകൊണ്ടാണ് സംഘികളും ബിജെപിക്കാരും ‘ജയ് സീതാറാം’ മുദ്രാവാക്യത്തെ വെറുക്കുന്നതെന്ന് ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് കുറ്റപ്പെടുത്തി. പണ്ടുതൊട്ടേ സ്ത്രീവിരുദ്ധരാണ് ഇവര്‍. ‘ജയ് ശ്രീറാം’ മുദ്രാവാക്യത്തിലൂടെ രാജ്യത്തെ ജനസംഖ്യയുടെ പാതി വരുന്ന സ്ത്രീകളെയാണ് അവര്‍ അവഹേളിച്ചിരിക്കുന്നതെന്നും ലാലു വിമര്‍ശിച്ചു.

india

എ​ൻ.​ഡി.​എ ഘ​ട​ക​ക​ക്ഷി​യാ​യ പി.എം.കെയി​ൽ പൊ​ട്ടി​ത്തെ​റി: ഡോ. ​അ​ൻ​പു​മ​ണി രാ​മ​ദാ​സും പി​താ​വും ത​മ്മി​ൽ വാ​ക്കേ​റ്റം

ശ​നി​യാ​ഴ്ച പു​തു​ച്ചേ​രി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് സം​ഭ​വം.

Published

on

എ​ൻ.​ഡി.​എ ഘ​ട​ക​ക​ക്ഷി​യാ​യ പാ​ട്ടാ​ളി മ​ക്ക​ൾ ക​ക്ഷി (പി.​എം.​കെ) ജ​ന​റ​ൽ കൗ​ൺ​സി​ൽ വേ​ദി​യി​ൽ പാ​ർ​ട്ടി പ്ര​സി​ഡ​ന്റ് ഡോ. ​അ​ൻ​പു​മ​ണി രാ​മ​ദാ​സും പി​താ​വും സ്ഥാ​പ​ക പ്ര​സി​ഡ​ന്റു​മാ​യ ഡോ. ​എ​സ്. രാ​മ​ദാ​സും ത​മ്മി​ൽ വാ​ക്കേ​റ്റം. ഇ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ ചേ​രി​തി​രി​ഞ്ഞ് ബ​ഹ​ളം​വെ​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. ശ​നി​യാ​ഴ്ച പു​തു​ച്ചേ​രി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് സം​ഭ​വം. 2026ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ങ്ങാ​ൻ മു​ൻ കേ​ന്ദ്ര​മ​ന്ത്രി കൂ​ടി​യാ​യ ഡോ. ​അ​ൻ​പു​മ​ണി രാ​മ​ദാ​സാ​ണ് യോ​ഗം വി​ളി​ച്ച​ത്.

നി​ർ​ണാ​യ​ക​മാ​യ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 50 സീ​റ്റു​ക​ളി​ലെ​ങ്കി​ലും വി​ജ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി അ​ൻ​പു​മ​ണി രാ​മ​ദാ​സി​നെ സ​ഹാ​യി​ക്കാ​ൻ പ​ര​ശു​രാ​മ​ൻ മു​കു​ന്ദ​നെ പാ​ർ​ട്ടി യു​വ​ജ​ന സം​ഘ​ട​ന അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ക്കു​ന്ന​താ​യും സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് ഡോ. ​എ​സ്. രാ​മ​ദാ​സ് പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നെ ഡോ. ​അ​ൻ​പു​മ​ണി രാ​മ​ദാ​സ് എ​തി​ർ​ത്തു. നാ​ലു മാ​സം മു​മ്പ് പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന പ​ര​ശു​രാ​മ​നെ ഉ​യ​ർ​ന്ന പ​ദ​വി​യി​ൽ അ​വ​രോ​ധി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ൽ, ത​ന്റെ തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക് പാ​ർ​ട്ടി വി​ട്ടു​പോ​കാ​മെ​ന്നും രാ​മ​ദാ​സ് അ​റി​യി​ച്ചു. തു​ട​ർ​ന്ന് താ​ൻ പ​ന​യൂ​രി​ൽ പു​തി​യ പാ​ർ​ട്ടി ഓ​ഫി​സ് തു​റ​ന്നി​ട്ടു​ണ്ടെ​ന്നും ത​ന്നെ ബ​ന്ധ​പ്പെ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​വി​ടെ വ​രാ​മെ​ന്നും ഡോ. ​അ​ൻ​പു​മ​ണി അ​റി​യി​ച്ചു. ഇ​തി​നി​ടെ പ്ര​വ​ർ​ത്ത​ക​ർ ചേ​രി​തി​രി​ഞ്ഞ് പി​താ​വി​നും മ​ക​നും അ​നു​കൂ​ല​മാ​യി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി.

Continue Reading

india

പുതുവർഷത്തിൽ മാഹിയിൽ ഇന്ധനവില ഉയരും

പുതുച്ചേരി സർക്കാർ നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് ഇന്ധന വില ഉയരുന്നത്.

Published

on

പുതുച്ചേരി സംസ്ഥാനത്ത് മാഹിയുൾപ്പെടെയുള്ള മേഖലകളിൽ ജനുവരി ഒന്ന് മുതൽ ഇന്ധന വില നേരിയ തോതിൽ വർധിക്കും. പുതുച്ചേരി സർക്കാർ നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് ഇന്ധന വില ഉയരുന്നത്.

നിലവിൽ പെട്രോളിന് മാഹിയിൽ 13.32 ശതമാനമുള്ള നികുതി 15.74 ശതമാനമായും, ഡീസലിന് 6.91 എന്നത് 9.52 ആയുമാണ് വർധിപ്പിക്കുന്നത്. ഇതോടെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ലിറ്ററിന് മൂന്നര രൂപയിലേറെ വർധിക്കുമെന്നാണ് കരുതുന്നത്.

നിലവിൽ മാഹിയിലെ വില പെട്രോളിന് ലിറ്ററിന് 91.92 രൂപയും, ഡീസലിന് 81.90 രൂപയുമാണ്. കേരളത്തിലാകട്ടെ പെട്രോളിന് 105.89 രൂപയും ഡീസലിന് 94.91 രൂപയുമാണ്. മാഹിയിലെ ഇന്ധന വിലയുമായി നിലവിൽ 13 രൂപയുടെ വ്യത്യാസമുണ്ട്. വിലക്കുറവുള്ളതിനാൽ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്കാണനുഭവപ്പെടാറ്. മാഹിയിൽ വില കൂടുന്നതോടെ കേരളത്തിലെ വിലയുമായുള്ള വ്യത്യാസത്തിൽ നേരിയ കുറവ് വരും.

Continue Reading

india

മറാത്തി നടി ഊര്‍മിള കോട്ടാരെയുടെ കാര്‍ പാഞ്ഞുകയറി നിര്‍മാണ തൊഴിലാളി മരിച്ചു

മുംബൈയിലെ കന്ദിവലിയില്‍ മെട്രോയുടെ നിര്‍മാണ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്

Published

on

മുംബൈ: മറാത്തി നടി ഊര്‍മിള കോട്ടാരെയുടെ കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. സംഭവത്തില്‍ കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈയിലെ കന്ദിവലിയില്‍ മെട്രോയുടെ നിര്‍മാണ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ നടിക്കും ഡ്രൈവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അപകടം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഊര്‍മിള കോട്ടാരെ വെള്ളിയാഴ്ച അര്‍ധരാത്രി ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ പോയസര്‍ മെട്രോ സ്‌റ്റേഷനു സമീപമാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ ജീവനക്കാരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു. ഒരു തൊഴിലാളി സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിന്റെ എയര്‍ബാഗുകള്‍ യഥാസമയം പ്രവര്‍ത്തിച്ചതോടെയാണ് താരം വലിയ പരിക്കിലാതെ രക്ഷപെട്ടതെന്ന് പോലീസ് വ്യക്തമാക്കി.

ഡ്രൈവര്‍ക്കെതിരെ സമതാ നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടനും സംവിധായകനുമായ അദിനാഥ് കോട്ടാരെയുടെ ഭാര്യയാണ് ഊര്‍മിള.

Continue Reading

Trending