Connect with us

kerala

കാറിടിച്ച് തെറിപ്പിച്ച് റോഡില്‍ വീണു, വീട്ടമ്മയുടെ ശരീരത്തിലൂടെ ലോറി കയറി ദാരുണാന്ത്യം

ചിതറ ഐരക്കുഴി പ്ലാച്ചിറവട്ടത്തു വീട്ടില്‍ ഷൈല ബീവിയാണ് (51) മരിച്ചത്

Published

on

ചടയമംഗലം: പ്രഭാതസവാരിക്കിടെ കാറിടിച്ച് തെറിപ്പിച്ച് റോഡില്‍ വീണ വീട്ടമ്മ ശരീരത്തിലൂടെ ലോറി കയറി ദാരുണമായി മരിച്ചു. ചിതറ ഐരക്കുഴി പ്ലാച്ചിറവട്ടത്തു വീട്ടില്‍ ഷൈല ബീവിയാണ് (51) മരിച്ചത്. എം.സി റോഡില്‍ നിലമേല്‍ മുരുക്കുമണ്‍ ബുധനാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായത്.

എം.സി റോഡില്‍ മുരുക്കുമണ്ണില്‍ പ്രഭാതസവാരിക്കിടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ തിരുവനന്തപുരം ഭാഗത്ത് നിന്നുവന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡില്‍ വീണ ഷൈല ബീവിയുടെ ദേഹത്ത് കൂടി എതിര്‍ദിശയില്‍ വന്ന ലോറി കയറിയാണ് മരണം സംഭവിച്ചത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. അപകടത്തില്‍ കാര്‍ ഡ്രൈവറെ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. നിര്‍ത്താതെപോയ ലോറിക്കായി അന്വേഷണം ആരംഭിച്ചു.

ഷൈലയുടെ മകന്റെ വീടാണ് മുരുക്കുമണ്ണില്‍. ഒരു മാസം മുമ്പാണ് ഇവര്‍ ഇവിടെ താമസമായത്.മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം ശേഷം ഖബറടക്കി. ഭര്‍ത്താവ്: ഇസ്ഹാഖ്‌റാവുത്തര്‍. മക്കള്‍: സിയാദ്, അന്‍ഷാദ്, അന്‍സാര്‍. മരുമകള്‍: നസീഹ.

kerala

കാസര്‍ഗോഡ് എരിഞ്ഞിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തു

കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു

Published

on

കാസര്‍ഗോഡ്: എരിഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തു. എരഞ്ഞിപ്പുഴ സ്വദേശി അഷറഫിന്റെ മകന്‍ യാസിന്‍ (13), മജീദിന്റെ മകന്‍ സമദ് (13) സിദ്ദിഖിന്റെ മകന്‍ റിയാസ് (17) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. റിയാസിന്റെ മാതാവിനൊപ്പമായിരുന്നു കുട്ടികള്‍ പുഴയിലേക്ക് എത്തിയത്. തുടര്‍ന്ന് മൂന്ന് പേരും ഒഴുക്കില്‍ പെടുകയായിരുന്നു. കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ റിയാസിന്റെ മാതാവും വെള്ളത്തിലേക്ക് വീഴുകായിരുന്നു. തൊട്ടടുത്ത് വീട്ടിലുണ്ടായിരുന്ന തൊഴിലാളികളാണ് ഇവരെ രക്ഷിച്ചത്.

റിയാസിനെ അപകടം നടന്ന ഉടനെ രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നെങ്കിലും ആശുപത്രിലെത്തിക്കുന്ന വഴി മരണപ്പെടുകയായിരുന്നു. യാസിനെ രണ്ട് മണിക്കൂറിനു ശേഷം അപകടം നടന്ന സ്ഥലത്ത് നിന്നും നൂറു മീറ്റര്‍ അകലെ കണ്ടെത്തിയെങ്കിലും മരണം സ്ഥിരീകരിച്ചു. പിന്നീട് വൈകിയാണ് സമദിന്റെ മൃതദേഹം കണ്ടെത്തിയത്. രക്ഷപ്പെടുന്നതിനായി എന്തിലോ പിടിച്ചു നിന്ന നിലയിലായിരുന്നു സമദിന്റെ മൃതദേഹമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും.

Continue Reading

kerala

ടിപ്പര്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

മാന്നാര്‍ ചെന്നിത്തല സ്വദേശി സുരേന്ദ്രന്‍ ആണ് മരിച്ചത്

Published

on

പത്തനംതിട്ട: തിരുവല്ലയില്‍ ടിപ്പര്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. മാന്നാര്‍ ചെന്നിത്തല സ്വദേശി സുരേന്ദ്രന്‍ ആണ് മരിച്ചത്. തിരുവല്ല കായംകുളം സംസ്ഥാന പാതയില്‍ പൊടിയാടി ജങ്ഷന് സമീപത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.

തിരുവല്ലയില്‍ നിന്ന് പൊടിയാടിയിലേക്ക് മണ്ണ് കയറ്റിപ്പോയ ടിപ്പര്‍ലോറിയാണ് അപകടത്തിന് ഇടയാക്കിയത്. സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന സുരേന്ദ്രന്റെ ശരീരത്തില്‍ ലോറിയുടെ പിന്‍ചക്രം തട്ടി. തുടര്‍ന്ന്, റോഡിലേക്ക് തെറിച്ചുവീണ സുരേന്ദ്രന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു.

അപകടത്തെത്തുടര്‍ന്ന് സംസ്ഥാനപാതയില്‍ ഗതാഗതതടസ്സമുണ്ടായി. തിരുവല്ലയില്‍ നിന്ന് അഗ്‌നിരക്ഷാസേന എത്തി റോഡ് കഴുകി വൃത്തിയാക്കിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സുരേന്ദ്രന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു, ഇത് മന്‍മോഹന്‍ സിങിനോടുള്ള അനാദരവ്; വി ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ സിയാലിന്റെ താജ് ഹോട്ടല്‍ ഉദ്ഘാടനം ചെയ്തതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

Published

on

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാര ചടങ്ങ് നടക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിയാലിന്റെ താജ് ഹോട്ടല്‍ ഉദ്ഘാടനം ചെയ്തതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത് വന്നു. 10 വര്‍ഷം രാജ്യം ഭരിച്ച പ്രധാനമന്ത്രിയോടുള്ള അനാദരവാണിതെന്നും സംസ്‌കാര ചടങ്ങ് നടക്കുമ്പോഴാണ് മുഖ്യമന്ത്രി സിയാലിന്റെ പരിപാടിയില്‍ പങ്കെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വരുന്ന ഒരാഴ്ച മന്‍മോഹന്‍ സിംഗിന്റെ ദുഖാചരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിരുന്നു. ഈ സമയത്താണ് അനാദര സൂചകമായി മുഖ്യമന്ത്രിയുടെ ഉദ്ഘാടനം നടന്നത്. പെരിയ കേസ് വിധിയിലും സി.പി.എമ്മിനും സര്‍ക്കാരിനുമെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.

Continue Reading

Trending