Connect with us

News

ഖസാകിസ്താനില്‍ വിമാനം തകര്‍ന്നുവീണ് കത്തിയമര്‍ന്നു; നിരവധി മരണം

67 യാത്രക്കാരും അഞ്ച് ജീവനക്കാരും അടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്‌.  

Published

on

ഖസാകിസ്താനില്‍ യാത്രാവിമാനം തകർന്നുവീണ് വന്‍ അപകടം. റഷ്യയിലേക്ക് പോകുകയായിരുന്ന അസർബൈജാന്‍ എയർലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരും അടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്‌.

12 യാത്രക്കാരെ രക്ഷിക്കാന്‍ കഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

കസാക്കിസ്ഥാനിലെ മാംഗ്‌സ്‌റ്റോ മേഖലയിലെ അക്‌തൗ വിമാനത്താവളത്തിനു സമീപമാണ് വിമാനം തകർന്നുവീണത്. മൂടൽമഞ്ഞ് കാരണം വഴിതിരിച്ച് വിട്ടിരുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തെത്തിയതായി കസാഖ്സ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു.

kerala

യാത്രക്കാരെ വലച്ച് ഐആര്‍സിടിസി; വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും പ്രവര്‍ത്തനരഹിതം

‘അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പ്രവര്‍ത്തനരഹിതം’ എന്ന സന്ദേശമാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്കു ലഭിക്കുന്നത്

Published

on

കോട്ടയം: ഐആര്‍സിടിസിയുടെ വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും പ്രവര്‍ത്തനരഹിതമെന്ന് കണ്ടെത്തല്‍. മിക്ക യാത്രക്കാര്‍ക്കും ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകുന്നില്ലെന്ന് ഇത്തരം ഔട്ടേജുകള്‍ ട്രാക്ക് ചെയ്യുന്ന ഡൗണ്‍ ഡിറ്റെക്ടര്‍ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ‘അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പ്രവര്‍ത്തനരഹിതം’ എന്ന സന്ദേശമാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്കു ലഭിക്കുന്നത്.

വെബ്സൈറ്റിലാണ് ഏറ്റവുംകൂടുതല്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നാണു വിവരം. അതേസമയം, വിഷയത്തില്‍ ഐആര്‍സിടിസി ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

Continue Reading

kerala

മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു എംടി; രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം : മലയാള സാഹിത്യത്തില്‍ ഇതിഹാസമായിരുന്നു എം.ടി വാസുദേവന്‍നായരെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു മഹനായ ആ സാഹിത്യകാരനെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തലമുറകളെ പ്രചോദിപ്പിച്ച എം.ടിക്ക് മലയാളമുള്ളിടത്തോളം കാലം മരണമില്ല. മനുഷ്യമനസിന്റെ വ്യഥകളും വിഹ്വലതകളും മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം കാല്പനികതയുടെ ചായം ചാലിച്ച് അദ്ദേഹം വരച്ചിട്ടു. കാലാതിവര്‍ത്തിയായ രചനകളാണ് എം.ടിയുടേത്. സാഹിത്യം, സിനിമ, പത്രപ്രവര്‍ത്തനം തുടങ്ങി എം.ടിതൊട്ടതെല്ലാം പൊന്നായി മാറി.

 

Continue Reading

india

തെലങ്കാനയില്‍ പൊലീസ് ഉദ്യോഗസ്ഥരെ മരിച്ച നിലയില്‍ കണ്ടെത്തി

ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം

Published

on

ഹൈദരാബാദ്: തെലങ്കാനയിലെ കമ്മാ റെഡ്ഡി ജില്ലയിലെ ബിദിപെട്ട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ മരിച്ച നിലയില്‍ കണ്ടെത്തി. എസ്.ഐ സായ് കുമാര്‍, വനിതാ കോണ്‍സ്റ്റബിള്‍ ശ്രുതി, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ നിഖില്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കമറെഡ്ഡി ജില്ലയിലെ അഡ്‌ലൂര്‍ എല്ലാറെഡ്ഡി തടാകത്തില്‍ ഇന്നലെ രാത്രിയാണ് ശ്രുതിയുടേയും നിഖിലിന്റേയും മൃതദേഹം കണ്ടെത്തിയത്. ഇരുവരും തടാകത്തില്‍ ചാടി ജീവനൊടുക്കിയതെന്നാണ് പൊലീസ് നിഗമനം. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെ എസ്.ഐയുടെ മൃതദേഹവും കണ്ടെത്തി. കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ നിഖിലാണ് സ്റ്റേഷനുകളിലെ ഉപകരണങ്ങള്‍ ശരിയാക്കിയിരുന്നത്. മരണകാരണം വ്യക്തമല്ല.

അതേസമയം കൂട്ട ആത്മഹത്യയാണെന്നാണ് തെലങ്കാനയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending