Connect with us

kerala

മാനവികതയുടെ ആഘോഷം

എല്ലാ മതങ്ങളും പകര്‍ന്നു നല്‍കുന്ന അടിസ്ഥാന മൂല്യങ്ങളും നന്മയാണ്.

Published

on

ലോകസമൂഹം ഇന്ന് ബത്ത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശു അഥവാ ഈ സബ്‌നു മറിയമിന്റെ ജന്മദിനം ആഘോഷിക്കുകയാണ്. സഹനത്തിന്റേയും ത്യാഗത്തിന്റേയും ലോകസമാധാനത്തിന്റെയും ശാന്തിയുടെയും പ്രതിരൂപമായാണ് യേശു ജീവിച്ചത്. കാലിത്തൊഴുത്തില്‍ ജനിച്ചവര്‍ ലോകനായകനായി. സമാധാനത്തിന്റെ ദൂതനായി. ആ ജീവിതം മുഴുവന്‍ പങ്കുവെച്ച സന്ദേശം മാനവികതയുടേതായിരുന്നു. ആ മാനവിക മൂല്യ ങ്ങള്‍ തന്നെയാണ് പ്രവാചകര്‍ മുഹമ്മദ് നബിയും മറ്റു പ്രവാചകന്മാരും പകര്‍ന്നു നല്‍കിയത്. എല്ലാ മതങ്ങളും പകര്‍ന്നു നല്‍കുന്ന അടിസ്ഥാന മൂല്യങ്ങളും നന്മയാണ്.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തില്‍ സ്‌നേഹവും സാഹോദര്യവും കളിയാടാന്‍ യേശു ക്രിസ്തുവും മുഹമ്മദ് നബിയുമെല്ലാം പകര്‍ന്നു നല്‍കിയ മൂല്യങ്ങള്‍ മുറുകെ പിടിച്ചാല്‍ മതിയാകും. ജാതി, മത ചിന്തകള്‍ക്കതിതമായി ചേര്‍ന്നു നില്‍ക്കാന്‍ കഴിയുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഒന്നിച്ചുനില്‍ക്കുക. പരസ്പരം സ്‌നേഹവും സഹോദര്യവും സമാധാനവും പ്രസരിപ്പിക്കുക. ലോകശാന്തിക്കായി പ്രവര്‍ത്തിക്കുക, പ്രാര്‍ത്ഥിക്കുക. ഇങ്ങനെ ആശയ ഭിന്നതകള്‍ പരിഹരിക്കാന്‍ കാത്തുനില്‍ക്കാതെ, ആശയ ഐക്യമുണ്ടാകാതെയും സ്‌നേഹ ത്തിന്റെ പൂന്തോപ്പില്‍ ഒന്നിച്ചിരിക്കാന്‍ നമു ക്ക് സാധിക്കണം.

ദിവസങ്ങള്‍ക്ക് മുമ്പാണ് വത്തിക്കാന്‍ സന്ദര്‍ശിച്ചത്. ആ ചെറുനാട് ലോകത്തെ വരവേല്‍ക്കുന്നത് കാണാന്‍ തന്നെയൊരു ചന്തമാണ്. അവിടെ നിന്നും പകര്‍ന്നുകിട്ടുന്ന സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാധുര്യം അളവറ്റതാണ്. മത, രാഷ്ട്ര, വംശ, വര്‍ഗ ഭേദമന്യ എല്ലാവരെയും സ്വീകരിക്കുന്നു ആ നാട്. വത്തിക്കാന് ഏതാനും കിലോമീറ്ററുകള്‍ മാത്രം ദൂരെയാണ് റോമിലെ ഗ്രാന്റ് മോസ്‌ക്. ആ പള്ളിതന്നെ സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രതീകമായാണ് മൂന്ന് പതിറ്റാണ്ട് കാലമായി അവിടെ തലയുയര്‍ത്തിനില്‍ക്കുന്നത്. 1974ല്‍ റോമന്‍ സിറ്റി കൗണ്‍സില്‍ സംഭാവനയായി നല്‍കിയ സ്ഥലത്ത് മാര്‍പാപ്പയുടെ ആശിര്‍വാദത്തോടെ ഫ ഹദ് രാജാവും മറ്റുമുസ്‌ലിം നേതാക്കളും രാ ജ്യങ്ങളും പണം ചെലവഴിച്ചാണ് ആ വലിയ പള്ളി നിര്‍മിച്ചത്. വത്തിക്കാന്‍ സന്ദര്‍ശിക്കുന്നവര്‍ അവിടെയുമെത്തും. സൗഹൃദം പങ്കു വെക്കുകയും സംസ്‌കാരങ്ങള്‍ അറിയാന്‍ ശ്ര മിക്കുകയും ചെയ്യും. ഫ്രാന്‍സിസ് മാര്‍പാപ്പ യെ കാണാനും അദ്ദേഹത്തിന്റെ സൗമ്യമായ ഇടപെടല്‍ നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സാമിപ്യം അനേകര്‍ക്ക് സാന്ത്വനം പകരുന്നുണ്ട്. അദ്ദേഹത്തില്‍ ദര്‍ശിച്ച അതേ മൃദുല ഭാവം തന്നെയാണ് പാണക്കാട്ടേക്ക് ക്രിസ്മസിന് കേക്കുമായി വ രുന്ന ക്രിസ്തീയ പുരോഹിതന്മാരിലും ഓണത്തിനും വിഷുവിനും പായസവുമായി വരുന്ന ക്ഷേത്ര തന്ത്രിമാരിലും കാണുന്നത്.

മതങ്ങളെയും മതമുല്യങ്ങളെയും തള്ളിപ്പറയുന്നവര്‍ അവസാനമെത്തിച്ചേരുക സ്വന്തത്തിന്റെയും സമൂഹത്തിന്റെയും വിനാശത്തിലാണ്. കഴിഞ്ഞ ദിവസം ജര്‍മനിയില്‍ നാം കണ്ടകാഴ്ച അതാണ്. മതത്തെ ധിക്കരിച്ച എക്‌സ് മുസ്‌ലിം ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് വാഹനമിടിച്ചു കയറ്റി നിരവധിയാളുകളുടെ ജീവന് അപായം വരുത്തി. മതങ്ങളുടെ അന്തസത്ത മനസിലാക്കാ ത്തതുകൊണ്ടാണ് അത്. അക്രമങ്ങളെ ആശ്രയിക്കാതെ, ആളുകളുമായി സൗഹാര്‍ദ്ദം കാത്തുസൂക്ഷിച്ച് ആത്മീയമായ വിജയം നേടാനാകുമെന്നത് തീര്‍ച്ചയാണ്. അതാണ് ജീവിതത്തില്‍ നാമെല്ലാവരും അനുവര്‍ത്തിക്കേണ്ടത്.

വര്‍ത്തമാന ഇന്ത്യയില്‍ ഇത്തരം മാനുഷിക ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുകയെന്നത് അതീവ കഠിനമാണെന്നാണ് പുറത്തു നിന്നും നോക്കുന്നവര്‍ക്ക് തോന്നുക. എന്നാല്‍ ഇന്ത്യയുടെ പാരമ്പര്യം സ്‌നേഹത്തിലും സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും ഊന്നിയതാണ്. അതു കൊണ്ട് തന്നെയാണ് ഓരോ ആഘോഷങ്ങളിലും ജാതി, മത ഭേദമന്യ നാം പങ്കാളികളാകുന്നത്. ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷവും നാമെല്ലാവരുടേതുമാണ്. സ്‌നേഹവും സാഹോദര്യവും ത്യാഗവും സഹനവും സ്വജീവിതത്തിലു ടെ മാലോകര്‍ക്ക് പകര്‍ന്നുനല്‍കിയാണ് യേശു അഥവാ ഈസ നബി (അ) ഈ ഭൂമിയില്‍ നിന്നും ദൈവത്തിങ്കലേക്ക് ഉയര്‍ത്തപ്പെട്ടത്.

മതങ്ങള്‍ പകര്‍ന്നുനല്‍കുന്ന സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ആശയങ്ങള്‍ മുറുകെ പിടിച്ച് നമുക്ക് എല്ലാദിവസവും മാനവികത ആഘോഷിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂര്‍ കൊടകരയില്‍ രണ്ടുപേര്‍ വെട്ടേറ്റു മരിച്ചു

കല്ലിങ്ങപ്പുറം വീട്ടില്‍ സുജിത്ത് (29), മഠത്തില്‍ പറമ്പില്‍ അഭിഷേക്(28) എന്നിവരാണ് മരിച്ചത്

Published

on

തൃശൂര്‍: കൊടകരയില്‍ വീട് കയറി ആക്രമണത്തില്‍ രണ്ടുപേര്‍ വെട്ടേറ്റു മരിച്ചു. കല്ലിങ്ങപ്പുറം വീട്ടില്‍ സുജിത്ത് (29), മഠത്തില്‍ പറമ്പില്‍ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റു രണ്ടുപേരും ചേര്‍ന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുന്നിനിടെ ആയിരുന്നു സംഭവം. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേല്‍ക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.

നാല് വര്‍ഷം മുമ്പ് ക്രിസ്മസ് രാത്രിയില്‍ അഭിഷേകിന്റെ സുഹൃത്ത് വിവേകിനെ സുജിത്ത് ആക്രമിച്ചിരുന്നു. അന്ന് സുജിത്തിന്റെ കുത്തേറ്റ വിവേകും സംഘവുമാണ് ഇന്നലെ ആക്രമിക്കാനെത്തിയത്. വിവേക്, അഭിഷേക്, ഹരീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Continue Reading

kerala

വാക്കും നോക്കും അക്ഷരങ്ങളുമെല്ലാം അളന്നു ഉപയോഗിക്കുകയും പറയുകയും ചെയ്ത മലയാളത്തിന്റെ മഹാപ്രവാഹമായിരുന്നു എം.ടി: രാഹുല്‍ മാങ്കൂട്ടത്തില്‍

നോട്ട് നിരോധിച്ചപ്പോൾ വിരൽചൂണ്ടി പ്രതികരിച്ച അദ്ദേഹത്തിന്റെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

Published

on

വാക്കും നോക്കും അക്ഷരങ്ങളുമെല്ലാം അളന്നു ഉപയോഗിക്കുകയും പറയുകയും ചെയ്ത മലയാളത്തിന്റെ മഹാപ്രവാഹമായിരുന്നു എം.ടി. വാസുദേവൻ നായരെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മനുഷ്യന്റെ വികാരവിക്ഷോഭങ്ങളെ ഇത്രയും അടക്കത്തോടെ എഴുതിയ അധികം എഴുത്തുകാരില്ലെന്നും നാടിനെ ബാധിച്ച എല്ലാ വിഷയങ്ങളോടും ആ എഴുത്തുകാരൻ കൃത്യമായി പ്രതികരിച്ചിരുന്നുവെന്നും രാഹുൽ അനുസ്മരിച്ചു. നോട്ട് നിരോധിച്ചപ്പോൾ വിരൽചൂണ്ടി പ്രതികരിച്ച അദ്ദേഹത്തിന്റെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

നോട്ടുനിരോധനം സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയെന്നും തുഗ്ലക്കിനെപ്പോലെ മോദിക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്നുമാണ് എം.ടി അന്ന് തുറന്നടിച്ചത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തുണ്ടായിരുന്ന പ്രതിസന്ധി ഇപ്പോഴും തുടരുകയാണെന്നും ഈ സാഹചര്യത്തിലും പ്ലാസ്റ്റിക് മണിയെ കുറിച്ചാണ് ചിലര്‍ സംസാരിക്കുന്നതെന്നും ഇതെന്താണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷം രാജ്യത്തുണ്ടായ നോട്ട് പ്രതിസന്ധി തുടരുകയാണെന്ന് തന്നെ വീട്ടിലെത്തിക്കണ്ട അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് എം.ടി പറഞ്ഞിരുന്നു. പിന്നീട് മടപ്പള്ളി ഗവ. കോളജ് മലയാളവിഭാഗം സംഘടിപ്പിച്ച എം.ടിയുടെ രചനാലോകം എന്ന ദേശീയ സെമിനാറിന്റെ ഭാഗമായ മുഖാമുഖം പരിപാടിയിലും എം.ടി നോട്ടുനിരോധനത്തിനെതിരെ പ്രതികരിച്ചിരുന്നു.

അത് തന്നെ വ്യക്തിപരമായി ബാധിക്കുന്നില്ലെങ്കിലും വീട്ടുകാരെ പ്രയാസപ്പെടുത്തുകയാണ്. നിത്യജീവിത വിനിമയത്തിന് 2000 രൂപ തടസ്സമാവുകയാണ്. നമ്മുടെ കടകളിൽനിന്ന് അത് മാറിക്കിട്ടുക പ്രയാസം തന്നെയാണ്. ഇതിനൊരു പരിഹാരം തന്റെ കൈയിലുമില്ല എന്നായിരുന്നു സാഹിത്യസെമിനാറിൽ എം.ടിയുടെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം:

വാക്കും നോക്കും അക്ഷരങ്ങളുമെല്ലാം അളന്നു ഉപയോഗിക്കുകയും പറയുകയും ചെയ്ത മലയാളത്തിന്റെ മഹാപ്രവാഹമായിരുന്നു എം ടി.

മനുഷ്യന്റെ വികാരവിക്ഷോഭങ്ങളെ ഇത്രയും അടക്കത്തോടെ എഴുതിയ അധികം എഴുത്തുകാരില്ല

നാടിനെ ബാധിച്ച എല്ലാ വിഷയങ്ങളോടും ആ എഴുത്തുകാരൻ കൃത്യമായി പ്രതികരിച്ചിരുന്നു. നിളയെ നോക്കി പരിതപിച്ച എംടിയുടെ ചിത്രം നമുക്ക് മറക്കാൻ കഴിയില്ല. നോട്ട് നിരോധിച്ചപ്പോൾ വിരൽചൂണ്ടി പ്രതികരിച്ച അദ്ദേഹത്തിന്റെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ട്.

സിനിമയിലും നോവലിലും ചെറുകഥകളിലും താൻ കൈവച്ച എല്ലാ മേഖലകളിലും മുനിഞ്ഞുകത്തിയ ആ വിളക്കിന്ന് കെട്ടു.

ഇനി ആ പ്രകാശം നമുക്ക് വഴി തെളിക്കട്ടെ….

വിട

Continue Reading

Film

‘അന്ന് ഞാന്‍ ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച ആ വിരലുകളിലേക്ക് നോക്കി’; എം.ടിയെ ഓർമിച്ച് മഞ്ജു വാര്യർ

ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.

Published

on

എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് മഞ്ജു വാര്യർ. ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.

അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂവെന്നും അവർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എം.ടി. സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. അവിടെ സംസാരിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സില്‍ വന്നില്ല. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു.

ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാര്‍,ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും

Continue Reading

Trending