Connect with us

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

ഗ്രാമിന് 10 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്

Published

on

കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 80 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,720 രൂപയാണ്. ഗ്രാമിന് 10 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7090 രൂപയാണ്.രാജ്യത്തെ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ആയ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 77613 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിനു 2,619.14 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ 56,800 രൂപയിലാണ് സ്വർണവ്യാപാരം നടന്നത്. പുതുവർഷവും ക്രിസ്മസും അടുത്തിരിക്കെ സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകളെ പ്രതീക്ഷയോടെയാണ് ആഭരണ പ്രേമികൾ നോക്കിക്കാണുന്നത്.

ഇന്നത്തെ വെള്ളി വില ഗ്രാമിന് 98.80 രൂപയും കിലോഗ്രാമിന് 98,900 രൂപയുമാണ്.അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.തുടർന്നുള്ള ദിവസങ്ങളിൽ 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ കഴിഞ്ഞത്. ആഗോള സ്വര്‍ണവില ഔണ്‍സിന് 2622.90 ഡോളര്‍ എന്ന നിരക്കിലാണുള്ളത്.

kerala

രാജസ്ഥാനില്‍ മൂന്നരവയസ്സുകാരി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം മൂന്നാംദിവസത്തിലേക്ക്

രാജസ്ഥാനിലെ കോട്പുത്‌ലി ജില്ലയിലെ കീരത്പുര ഗ്രാമത്തില്‍ ഡിസംബര്‍ 23-നാണ് സംഭവം.

Published

on

രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നരവയസ്സുകാരിക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. രാജസ്ഥാനിലെ കോട്പുത്‌ലി ജില്ലയിലെ കീരത്പുര ഗ്രാമത്തില്‍ ഡിസംബര്‍ 23-നാണ് സംഭവം.

രക്ഷാപ്രവര്‍ത്തനം മൂന്നാംദിവസത്തിലേക്ക് കടന്നു. 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്കാണ് കുട്ടി വീണത്. എന്‍.ഡി.ആര്‍.എഫിന്റെ സഹായത്തോടെ കുട്ടിയെ 30 അടി മുകളിലേക്ക് എത്തിച്ചെന്നാണ് വിവരം.

Continue Reading

kerala

വയനാട്ടില്‍ 50 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്.

Published

on

വയനാട്ടില്‍ വന്‍ എംഡിഎംഎ വേട്ട. മലപ്പുറം സ്വദേശികളായ രണ്ട് പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. അഖില്‍, സലാഹുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 380 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. 50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്.

തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ കാര്‍ പരിശോധനയ്ക്കിടെയായിരുന്നു എംഡിഎംഎ വേട്ട. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്നു എംഡിഎംഎയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Continue Reading

kerala

ക്രിസ്മസ് ആഘോഷ ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ യുവാവ് മരിച്ചു

ഡോക്ടറുടെ നിർദ്ദേശം കാര്യമാക്കാതെ വീട്ടിൽ വന്ന് വിശ്രമിക്കുകയായിരുന്നു അജിൻ.

Published

on

ക്രിസ്മസ് ആഘോഷത്തിന് അലങ്കാരത്തിനായി മരത്തിൽ കയറി വീണു പരിക്കേറ്റ യുവാവ് മരിച്ചു. കിളിമാനൂർ ആലത്തുകാവ് സ്വദേശി എ.എസ് അജിൻ (24) ആണ് മരിച്ചത്. വീണതിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഡോക്ടറുടെ നിർദ്ദേശം കാര്യമാക്കാതെ വീട്ടിൽ വന്ന് വിശ്രമിക്കുകയായിരുന്നു അജിൻ. തലയ്ക്ക് സ്‌കാന്‍ ചെയ്യുന്നത് അടക്കം വിദഗ്ധ ചികിത്സ നിര്‍ദേശിച്ചിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ല.

വീട്ടുകാരാണ് കിടക്കയിൽ അജിനെ മരിച്ച നിലയിൽ കണ്ടത്. തലക്ക് സ്കാൻ ചെയ്ത ഡോക്ടർ വിദഗ്ധ ചികിത്സയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. തലയ്ക്ക് ക്ഷതമേറ്റതാകാം മരണകാരണമെന്നാണ് നിഗമനം. അരശുവിള നാട്ടുകൂട്ടം ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷ പരിപാടി ഒരുക്കങ്ങൾക്കിടയായിരുന്നു അപകടം. ഇന്നലെ രാത്രിയാണ് അജിൻ മരത്തിൽ നിന്ന് വീണത്.

Continue Reading

Trending