Connect with us

kerala

‘പറഞ്ഞത് പാർട്ടി നിലപാട്; വിജരാഘവനെ അനുകൂലിച്ച്‌ പി.കെ. ശ്രീമതി

പാര്‍ട്ടി നയമനുസരിച്ചുള്ള കാര്യങ്ങളാണ് വിജയരാഘവന്‍ പ്രസംഗത്തില്‍ പറഞ്ഞത്.

Published

on

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍ ജയിച്ചത് വര്‍ഗീയവാദികളുടെ പിന്തുണയോടെയെന്ന പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി. പാര്‍ട്ടി നയമനുസരിച്ചുള്ള കാര്യങ്ങളാണ് വിജയരാഘവന്‍ പ്രസംഗത്തില്‍ പറഞ്ഞത്. തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. വര്‍ഗീയവാദികളുമായി കൂട്ടുകെട്ട് ഉണ്ടാക്കിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ശ്രീമതി പറഞ്ഞു.

”വിജയരാഘവന്‍ തെറ്റായി എന്തെങ്കിലും പറഞ്ഞെന്ന് കരുതുന്നില്ല. ഞാനും അവിടെയുണ്ടായിരുന്നു. കേരളത്തിലും വര്‍ഗീയവാദികള്‍ തലപൊക്കുന്നുണ്ട്. അത്തരം തീവ്രവാദ, വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ ഒരുതരത്തിലും കേരളത്തില്‍ അനുവദിക്കില്ല. അത് ഹിന്ദു വര്‍ഗീയവാദി ആയാലും മുസ്‌ലിം വര്‍ഗീയ വാദി ആയാലും അനുവദിക്കില്ല. അതിനെതിരെ ശക്തമായ നിലപാടാണ് സി.പി.എം സ്വീകരിക്കുക. അതിന് യാതൊരു സംശയവുമില്ലെന്ന് പി.കെ ശ്രീമതി കൂട്ടിച്ചേര്‍ത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ജുബൈലില്‍ മലയാളി നഴ്‌സ് മരിച്ചു

പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശിനിയും ജുബൈല്‍ അല്‍ മന ആശുപത്രിയിലെ അത്യാഹിത വിഭാഗം സ്റ്റാഫ് നഴ്സുമായ ശ്രീലക്ഷ്മി മരിച്ചു

Published

on

ജുബൈല്‍: പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശിനിയും ജുബൈല്‍ അല്‍ മന ആശുപത്രിയിലെ അത്യാഹിത വിഭാഗം സ്റ്റാഫ് നഴ്സുമായ ശ്രീലക്ഷ്മി (35) മരിച്ചു.

പുലര്‍ച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി ചികിത്സ തേടിയെങ്കിലും മരിച്ചു. ജുബൈല്‍ നവോദയ കലാസാംസ്‌കാരിക വേദി സാമൂഹികക്ഷേമ വിഭാഗം കണ്‍വീനര്‍ ശ്രീകുമാറിന്റെ ഭാര്യയാണ്. ജുബൈല്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയാണ് മകള്‍. ജുബൈല്‍ പൊതുസമൂഹത്തില്‍ ഏറെ പരിചിതയായ, എപ്പോഴും സേവന സന്നദ്ധയുമായിരുന്ന ശ്രീലക്ഷ്മിയുടെ അപ്രതീക്ഷിത വിയോഗം മലയാളി സമൂഹത്തെയൊന്നാകെ ദുഃഖത്തിലാഴ്ത്തി.

നവോദയ ജുബൈല്‍ കുടുംബവേദി ടൗണ്‍ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ടയോട്ട യൂനിറ്റ് എക്‌സിക്യൂട്ടീവ് അംഗവും ആണ് ശ്രീലക്ഷ്മി. മൃതദേഹം ജുബൈല്‍ അല്‍ മന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു.

 

Continue Reading

kerala

മുനമ്പം പ്രശ്‌നത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നവരെ തിരിച്ചറിയണം: ലത്തീന്‍ സഭ

വഖഫ് ഭേദഗതിയില്‍ മുനമ്പം പ്രശ്‌നത്തിന് പരിഹാരമില്ലെന്നും ലത്തീന്‍ സഭ

Published

on

മുനമ്പം വിഷയത്തില്‍ മുതലെടുപ്പിനു ശ്രമിക്കുന്നവരുടെ ലക്ഷ്യം തിരിച്ചറിയണമെന്ന് ലത്തീന്‍സഭ. സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘ജീവനാദ’ത്തിന്റെ പുതിയലക്കം മുഖപ്രസംഗത്തിലാണ് രൂക്ഷവിമര്‍ശനം. ഭീഷണി നേരിടുന്ന അറുനൂറിലധികം കുടുംബങ്ങളില്‍ നാനൂറോളവും ലത്തീന്‍ കത്തോലിക്ക വിഭാഗക്കാരാണ്. കെസിബിസി അധ്യക്ഷന്‍ മാര്‍ ബസേലി മുനമ്പം ഭൂപ്രശ്നം ക്രൈസ്തവ-മുസ്ലീം പ്രശ്നമാക്കി. കേരളത്തിന്റെ മലയോര, കുടിയേറ്റ മേഖലകളില്‍ ചലനം സൃഷ്ടിക്കാനായതുപോലെ തീരത്തും വെറുപ്പിന്റെ വിദ്വേഷക്കൊടി പാറിക്കാന്‍ മുനമ്പം കളമൊരുക്കുമെന്ന് ഊറ്റം കൊള്ളുന്നവര്‍ പുതുമഴയിലെ ഈയാംപാറ്റകളെപ്പോലെ ഈ കടപ്പുറത്തുതന്നെ അടിഞ്ഞുകൂടുന്നതു കാണാന്‍ എത്രകാലം വേണമെന്നും മുഖപ്രസംഗം ചോദിക്കുന്നു.

ജെപിസിയുടെ ഭേദഗതികള്‍ അടങ്ങിയ ബില്‍ ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജ്ജു ലോക്സഭയില്‍ അവതരിപ്പിച്ചപ്പോള്‍ കെസിബിസിയും സിബിസിഐയും ഇറക്കിയ പ്രസ്താവനകള്‍ മുനമ്പത്തെ ‘ക്രൈസ്തവരുടെ പ്രശ്നം’ ഹൈലൈറ്റ് ചെയ്തെന്നും പറയുന്നു. 655 പേജുള്ള ജെപിസി റിപ്പോര്‍ട്ടില്‍ ഒരിടത്തും മുനമ്പം പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. മുന്‍കാല പ്രാബല്യമില്ലാത്തതാണ് വഖഫ് ഭേദഗതി നിയമമെന്ന് അമിത്ഷായും കിരണ്‍ റിജിജുവും ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു. മുനമ്പം പ്രശ്നത്തിനു പ്രതിവിധിയായി ബില്ലില്‍ നിര്‍ദേശിക്കപ്പെടുന്ന വ്യവസ്ഥ ഏതാണെന്ന് ഹൈബി ഈഡന്‍ എം.പി ചോദിച്ചിട്ടും മറുപടിയുണ്ടായില്ല. ന്യൂനപക്ഷകാര്യ സഹമന്ത്രിയായ ജോര്‍ജ് കുര്യനെങ്കിലും ഇക്കാര്യ ത്തില്‍ വ്യക്തത വരുത്തേണ്ടിയിരുന്നു എന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

 

Continue Reading

kerala

മുസ്‌ലിം ലീഗിന് മതേതരത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട: മുഖ്യമന്ത്രിക്ക് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി

‘മുഖ്യമന്ത്രി ലീഗിനെ പഴിചാരിയത് ശരിയായില്ല’

Published

on

മുസ്‌ലിം ലീഗിന്റെ മതേതരത്വത്തിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളി ആരെയാണ് ഉദ്ദേശിച്ചതെന്ന് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലായിട്ടുണ്ട്. അതേക്കുറിച്ച് സംസാരിക്കുമ്പോള്‍ മുഖ്യമന്ത്രി ലീഗിനെ പഴിചാരിയത് ശരിയായില്ല. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്ന് കേരളത്തിന്റെ പൊതുസമൂഹത്തിന് അറിയാം.

വഖഫ് പ്രശ്നം ദേശീയ പ്രശ്നമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. തീര്‍ത്തും സമാധാനപരമായ സമരത്തിനാണ് മുസ്‌ലിം ലീഗ് നേതൃത്വം നല്‍കുക. വെറുപ്പിന്റെ പ്രചാരകര്‍ ആരായാലും ഞങ്ങള്‍ അതിനെ അനുകൂലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading

Trending