Connect with us

kerala

ആറുവയസ്സുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം പറയുന്നത്

Published

on

കോതമംഗലം: യു.പി. സ്വദേശിനിയായ ആറുവയസ്സുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപം താമസിക്കുന്ന അജാസ് ഖാന്റെ മകള്‍ മുസ്‌കാന്‍ ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം പറയുന്നത്.

അതേസമയം മരണകാരണം പുറത്ത്വന്നിട്ടില്ല. അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മരിച്ച മുസ്‌കാനും മറ്റൊരു കുട്ടിയും വേറെ മുറിയിലുമായിരുന്നു. രാവിലെ നോക്കുമ്പോള്‍ കുട്ടി മരിച്ച് കിടക്കുകയായിരുന്നുവെന്നാണ് അജാസ് ഖാന്‍ മൊഴി നല്‍കിയിട്ടുള്ളത്.

കോതമംഗലം പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

kerala

കൊച്ചി മെട്രോ സ്റ്റേഷന്‍ നിര്‍മാണത്തിനിടെ ഹിറ്റാച്ചി ഇടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു

ആലുവ സ്വദേശിയായ അഹമ്മദ് നൂര്‍ (28) ആണ് മരിച്ചത്.

Published

on

കൊച്ചി മെട്രോ സ്റ്റേഷന്‍ നിര്‍മാണത്തിനിടെ ഹിറ്റാച്ചി ഇടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. ഹിറ്റാച്ചി പിന്നിലേക്ക് എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. ആലുവ സ്വദേശിയായ അഹമ്മദ് നൂര്‍ (28) ആണ് മരിച്ചത്. കൊച്ചി മെട്രോയുടെ ഇന്‍ഫോ പാര്‍ക്കിലേക്കുള്ള രണ്ടാംഘട്ട പാതയുടെ സൈറ്റിലാണ് അപകടമുണ്ടായത്.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം. ഹിറ്റാച്ചികൊണ്ട് മാറ്റുന്ന മണ്ണ് നീക്കം ചെയ്യുന്നതിനായി ലോറിയുമായി എത്തിയതായിരുന്നു അഹമ്മദ് നൂര്‍. ഇതിനിടെ ഇയാള്‍ ലോറിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടാതെ ഹിറ്റാച്ചി പിന്നിലേക്ക് നീക്കിയതോടെ ഹിറ്റാച്ചിക്കും ലോറിക്കുമിടെയില്‍പ്പെട്ട് അപകടമുണ്ടാവുകയായിരുന്നു. അഹമ്മദ് നൂര്‍ സംഭവ സ്ഥലത്തു വെച്ചുത്തന്നെ മരിച്ചതായാണ് വിവരം. സംഭവത്തില്‍ കെഎംആര്‍എല്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.

അഹമ്മദ് നൂര്‍ മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും മരിച്ച വ്യക്തിയുടെ കുടുംബത്തിന് നിയമം അനുശാസിക്കുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതില്‍ പൂര്‍ണ സഹകരണം നല്‍കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.

അപകടം നടന്ന സാഹചര്യത്തില്‍ സൈറ്റിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കുമെന്നും കെഎംആര്‍എല്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ കളമശേരി മെഡിക്കല്‍ കോളേജിലാണ് അഹമ്മദിന്റെ മൃതദേഹം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

Continue Reading

kerala

ആരുമറിയാതെ മകന്‍ അമ്മയുടെ മൃതദേഹം മുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് പൊലീസ്

സംഭവത്തില്‍ മൃതദേഹത്തോടുള്ള അനാദരവിന് മകന്‍ പ്രദീപിനെതിരെ കേസെടുക്കും.

Published

on

കൊച്ചി വെണ്ണലയില്‍ ആരുമറിയാതെ മകന്‍ അമ്മയുടെ മൃതദേഹം മുറ്റത്ത് കുഴിച്ചിട്ട സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്. അമ്മ അല്ലി മരിച്ച ശേഷമാണ് കുഴിച്ചിട്ടതെന്നാണ് കണ്ടെത്തല്‍. അതേസമയം സംഭവത്തില്‍ മൃതദേഹത്തോടുള്ള അനാദരവിന് മകന്‍ പ്രദീപിനെതിരെ കേസെടുക്കും.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ 70 വയസ്സുള്ള അല്ലിയുടേത് സ്വാഭാവിക മരണമാണെന്ന് കണ്ടെത്തി. മരിച്ച ശേഷമാണ് മൃതദേഹം അടക്കം ചെയ്തതെന്ന മകന്റെ മൊഴി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ വെണ്ണല സെന്റ് മാത്യൂസ് ചര്‍ച്ച് റോഡിലെ നെടിയാറ്റില്‍ വീട്ടിലാണ് സംഭവം. മകന്‍ വീടിന്റെ മുറ്റത്ത് കുഴിയുണ്ടാക്കി മൃതദേഹം കുഴിച്ചിടുകയായിരുന്നു. നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അവര്‍ പൊലീസില്‍ വിവരമറിയിച്ചു.

പാലാരിവട്ടം പൊലീസ് സംഭവസ്ഥലത്തെത്തി പ്രദീപിനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ സംഭവസമയം പ്രദീപ് മദ്യലഹരിയിലായിരുന്നു. പ്രദീപ് മദ്യപാനിയാണെന്നും വീട്ടില്‍ സ്ഥിരം വഴക്കും പ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

 

 

Continue Reading

kerala

ക്ഷേത്ര മാതൃകയില്‍ രൂപംമാറ്റിയ ഓട്ടോറിക്ഷ പിടികൂടി മോട്ടോര്‍ വാഹനവകുപ്പ്

വ്യാഴാഴ്ച ഉച്ചക്ക് ളാഹയ്ക്ക് സമീപം ചെളിക്കുഴിയില്‍ വെച്ചാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത്.

Published

on

ശബരിമല ദര്‍ശനത്തിനായി എത്തിയ തീര്‍ഥാടക സംഘം സഞ്ചരിച്ച ഓട്ടോറിക്ഷ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പിടികൂടി. ക്ഷേത്രത്തിന്റെ മാതൃകയില്‍ രൂപംമാറ്റിയ ഓട്ടോറിക്ഷയാണ് പിടികൂടിയത്.

അടൂര്‍ ഏഴംകുളം സ്വദേശി മനീഷും സുഹൃത്തുക്കളായ നാലുപേരുമാണ് രൂപമാറ്റം വരുത്തിയ ഓട്ടോയില്‍ ശബരിമല ദര്‍ശനത്തിനായി സഞ്ചരിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചക്ക് ളാഹയ്ക്ക് സമീപം ചെളിക്കുഴിയില്‍ വെച്ചാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത്.

വാഹനത്തിന്റെ പെര്‍മിറ്റ്, ഫിറ്റ്‌നസ് ഉള്‍പ്പെടെ റദ്ദാക്കി. 5000 രൂപ പിഴയും ഈടാക്കി. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ കണ്ടെത്തി കോടതി നിര്‍ദേശപ്രകാരമുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

 

Continue Reading

Trending