Connect with us

kerala

‘പ്രായോഗികമല്ല’, ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ

സ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

Published

on

ആന എഴുന്നള്ളിപ്പ് നിയന്ത്രിച്ചുള്ള ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതിയുടെ സ്റ്റേ. ചട്ടങ്ങള്‍ പാലിച്ച് ആനകളെ എഴുന്നള്ളിക്കാം. മാർഗരേഖയിലെ നിർദേശങ്ങൾ നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ആണ് സുപ്രിം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി നടപ്പാക്കിയാൽ തൃശൂർ പൂരം ഉൾപ്പടെയുള്ള ഉത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പ് തടസ്സപ്പെടും എന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

ആന എഴുന്നള്ളിപ്പ് സംബന്ധിച്ച മാർഗരേഖ ഹൈക്കോടതി പുറത്തിറക്കിയിരുന്നു. ആനകളെ ഉപയോഗിക്കുമ്പോൾ ജില്ലാസമിതിയുടെ അനുമതി വാങ്ങണം. ഇതിനായി ഒരു മാസം മുമ്പ് അപേക്ഷ സമർപ്പിക്കണം. എഴുന്നള്ളത്തുകൾക്കിടയിൽ ആനകൾക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വെടിക്കെട്ടോ പടക്കമോ ഉണ്ടെങ്കിൽ ആനകളിൽ നിന്ന് ഏറ്റവും ചുരുങ്ങിയത് 100 മീറ്റർ അകലത്തിൽ വേണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

ആനകൾക്ക് മതിയായ ഭക്ഷണവും വെള്ളവും ഉറപ്പുവരുത്തണം. വിശ്രമവേളകളിൽ മതിയായ തണലുണ്ടെന്നും ഉറപ്പുവരുത്തണം. രണ്ട് ആനകൾക്കിടയിൽ ചുരുങ്ങിയത് മൂന്നു മീറ്റർ ദൂരം വേണം. തീപ്പന്തമോ അഗ്നിനാളമോ ഉപയോഗിക്കുന്നുണ്ടെങ്കിൽ ചുരുങ്ങിയത് അഞ്ചു മീറ്റർ അകലം പാലിക്കണം. അടിയന്തരഘട്ടത്തിൽ ആനകൾക്കും പൊതുജനങ്ങൾക്കും വെവ്വേറെ ഒഴിപ്പിക്കൽ മാർഗം കണ്ടെത്തണം. ഇതിനായി ഫയർ ഡിപ്പാർട്ട്മെന്‍റിന്‍റെ അംഗീകാരവും വേണം…തുടങ്ങിയവയായിരുന്നു നിര്‍ദേശങ്ങള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തനംതിട്ടയില്‍ ഗര്‍ഭിണി കാല്‍ വഴുതി കിണറില്‍ വീണു

പത്തനംതിട്ട ഇലന്തൂര്‍ കാരംവേലിയില്‍ ആണ് സംഭവം ഉണ്ടായത്.

Published

on

പത്തനംതിട്ടയില്‍ ഗര്‍ഭിണി കാല്‍ വഴുതി കിണറില്‍ വീണു. ഫയര്‍ഫോഴ്‌സ് എത്തി യുവതിയെ രക്ഷപ്പെടുത്തി. പത്തനംതിട്ട ഇലന്തൂര്‍ കാരംവേലിയില്‍ ആണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും ആരോഗ്യ പ്രശ്‌നങ്ങളില്ല.

വെള്ളം എടുക്കാന്‍ പോകുന്നതിനിടെ കാല്‍ വഴുതി കിണറില്‍ വീഴുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് യുവതിയെ രക്ഷപ്പെടുത്തി. നിലവില്‍ യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

 

 

Continue Reading

kerala

മുംബൈ ബോട്ട് അപകടം; കാണാതായ മലയാളി ദമ്പതികള്‍ സുരക്ഷിതര്‍

പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശികളായ മാത്യു ജോര്‍ജ്, നിഷ മാത്യു ജോര്‍ജ് എന്നിവരെയാണ് കണ്ടെത്തിയത്.

Published

on

നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മലയാളി ദമ്പതികള്‍ സുരക്ഷിതര്‍. പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശികളായ മാത്യു ജോര്‍ജ്, നിഷ മാത്യു ജോര്‍ജ് എന്നിവരെയാണ് കണ്ടെത്തിയത്. ദമ്പതികള്‍ മുംബൈ ഡോക് യാര്‍ഡിലുള്ളതായി പൊലീസ് സ്ഥിരീകരിച്ചു.

അപകട ശേഷം കാണാതായ ദമ്പതികളുടെ ആറുവയസ്സുകാരനായ മകന്‍ ഏബല്‍ മാത്യുവിനെ മാത്രമാണ് ബന്ധുക്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏബല്‍ രക്ഷിതാക്കളെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു.

അപകടശേഷം ദമ്പതികളെ മുംബൈ ഡോക് യാര്‍ഡിലേക്കും ഏബല്‍ മാത്യുവിനെ ഉറാന്‍ തുറമുഖത്തേക്കുമാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചത്. ഉറാനിലെ ജെ.എന്‍.പി.ടി ആശുപത്രിയില്‍ ചികിത്സയിലാണ് ഏബല്‍.

നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 13 പേരുടെ ജീവനാണ് നഷ്ടമായത്. 10 യാത്രക്കാരും മൂന്നു നാവിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലിനാണ് അപകടം നടന്നത്.

ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റ ദ്വീപിലേക്ക് പോവുകയായിരുന്ന നീല്‍ കമല്‍ ബോട്ടാണ് നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് മറിഞ്ഞത്.

ബോട്ടില്‍ 114 പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതില്‍ 101 പേരെ രക്ഷപ്പെടുത്തി.

 

Continue Reading

kerala

എരുമയെ തിരഞ്ഞ് കാട്ടിലെത്തിയ വയോധികന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്.

Published

on

കര്‍ണാടക ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന്‍ മരിച്ചു. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്. മേയാന്‍വിട്ട എരുമയെ തിരഞ്ഞ് എത്തിയപ്പോഴായിരുന്നു ആക്രമണം.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കാലടി സ്വദേശിയായ ഏലിയാസ് നരസിംഹരാജ താലൂക്കിലെ മടവൂര്‍ ഗ്രാമത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പമാണ് ഏലിയാസ് കാട്ടില്‍ എത്തിയത്. കാട്ടാന പിന്നില്‍ നിന്നാണ് ആക്രമിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണ കാരണം.

അങ്കമാലി കാലടിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മടവൂരിലേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ് ഏലിയാസ്.

Continue Reading

Trending