Connect with us

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

ഇന്ന് 80 രൂപ വര്‍ധിച്ചു

Published

on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് 80 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,200 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 7150 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തിലും 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്ന് വില പടി പടിയായി ഉയരുന്നതാണ് കണ്ടത്.

11ന് 58,280 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തിയിരുന്നു. പിന്നീട് ആയിരം രൂപയില്‍പ്പരമാണ് കുറവ് രേഖപ്പെടുത്തിയത്.

 

 

kerala

എം ചടയന്‍; ദലിത്-മുസ്‌ലിം കൂട്ടായ്മയുടെ മുഖ്യകണ്ണി: കരീം ചേലേരി

ദലിത് ലീഗ് സംസ്ഥാന കമ്മിറ്റി പഴയങ്ങാടിയില്‍ സംഘടിപ്പിച്ച 52-ാം ചരമ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Published

on

ദലിദ് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച എം ചടയന്‍ അനുസ്മരണം പഴയങ്ങാടിയില്‍ അബ്ദുല്‍കരിം ചേലേരി ഉദ്ഘാടനം ചെയ്യുന്നു

പഴയങ്ങാടി: പ്രമുഖ ദലിത് നേതാവും മുസ്‌ലിംലീഗ് മുന്‍ എംഎല്‍എയുമായിരുന്ന എം ചടയന്‍ മുസ്ലിംലീഗ് പ്രസ്ഥാനത്തിന്റെ കൂടെ നിന്ന് കേരളത്തിലെ ദലിത് വിഭാഗങ്ങളുടെ സമുദ്ധാരണത്തിന് വേണ്ടി അക്ഷീണം പ്രയത്‌നിച്ച പ്രഗല്‍ഭനായ നേതാവായിരുന്നുവെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരിം ചേലേരി.
ദലിത് ലീഗ് സംസ്ഥാന കമ്മിറ്റി പഴയങ്ങാടിയില്‍ സംഘടിപ്പിച്ച 52-ാം ചരമ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്രാസ് കേരള അസംബ്ബി മണ്ഡത്തില്‍ മുസ്‌ലിംലീഗ് പ്രതിനിധിയായി ദലിത്, പിന്നാക്ക ജനവിഭാഗത്തിന്റെ നിയമനിര്‍മാണ വേദിയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു ചടയനെന്നും കരിം ചേലേരി പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ എ.പി ബദറുദ്ദീന്‍ അധ്യക്ഷനായി. ചടയന്റെ സ്മൃതി മണ്ഡപത്തില്‍ ദലിത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശശിധരന്‍ മണലായയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. എഴുത്തുകാരനും കോളമിസ്റ്റു ഗ്രന്ഥ കര്‍ത്താവുമായ മഹമൂദ് മാട്ടൂലിനെ ചടങ്ങില്‍ആദരിച്ചു.

 

മുസ്‌ലിംലീഗ്  ജില്ലാ വൈസ് പ്രസിഡന്റ് കെ.വി മുഹമ്മദലി ഹാജി, ദലിത് ലീഗ് സംസ്ഥാന ട്രഷറര്‍ എസ് കുമാരന്‍, സെക്രട്ടറിമാരായ ആര്‍ വാസു, യു.വി മാധവന്‍, മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരന്‍, വി.കെ.പി ഹമീദലി, മാട്ടുല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂര്‍ മാട്ടൂല്‍, മുസ്‌ലിംലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി പി.വി ഇബ്രാഹിം, പി.കെ.പി മുഹമ്മദ് അസ്ലം, മാടായി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.യു റഫീക്ക്, എസ്.എല്‍.പി മുഹമ്മദ് കുഞ്ഞി, ഒ ബഷീര്‍, എ പ്രഭാകരന്‍, പി പ്രേമന്‍, ബി അഷ്‌റഫ്, പ്രകാശന്‍ പറമ്പന്‍, രമേശന്‍ എരിപ്രം പങ്കെടുത്തു.

 

 

 

Continue Reading

kerala

ഡിവൈഎഫ്ഐ മുന്‍ നേതാവ് എം ലെനിന്‍ ബിജെപിയിലേക്ക്

മഞ്ഞളൂര്‍ മേഖലാ സെക്രട്ടറിയായിരുന്നു.

Published

on

ഡിവൈഎഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്. ഡിവൈഎഫ്ഐ മുന്‍ മേഖല സെക്രട്ടറി എം ലെനിന്‍ ആണ് ബിജെപിയില്‍ ചേരുന്നത്. മഞ്ഞളൂര്‍ മേഖലാ സെക്രട്ടറിയായിരുന്നു. എസ്എഫ്ഐ കുഴല്‍മന്ദം ഏരിയാ സെക്രട്ടറി, പാലക്കാട് ജില്ലാ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ കുഴല്‍മന്ദം ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രാദേശിക നേതൃത്വവുമായുള്ള ഭിന്നതയാണ് പാര്‍ട്ടിവിടാന്‍ കാരണമെന്ന് ലെനിന്‍ പറയുന്നു.

 

Continue Reading

india

സഹായിക്കേണ്ട സമയത്ത് പണം ചോദിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെ ശകാരിച്ച് ഹൈക്കോടതി

കേന്ദ്രത്തോട് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര രൂപ നല്‍കാനാകുമെന്നും കോടതി ചോദിച്ചു.

Published

on

രക്ഷപ്രവര്‍ത്തനത്തിനായി കേരളത്തോട് പണം ചോദിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. കഴിഞ്ഞ വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ ചാര്‍ജുകള്‍ ഇപ്പോള്‍ ചോദിച്ചതിന് ഹൈകോടതി ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം തേടി. അതേസമയം കേരളത്തിന് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര രൂപ നല്‍കാനാകുമെന്നും കേന്ദ്രത്തോട് കോടതി ചോദിച്ചു.

132.62 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ആവശ്യപ്പെട്ടതിനെതിരെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. 2016, 2017 വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ എയര്‍ലിഫ്റ്റിങ് ചാര്‍ജുകളാണ്് കേന്ദ്രം ആവശ്യപ്പെട്ടത്. ഇതിനെയാണ് േൈഹക്കാടതി വിമര്‍ശിച്ചത്.

ദുരന്ത നിവാരണ ചട്ടങ്ങളില്‍ അനിവാര്യമായ ഇളവുകള്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. കേന്ദ്രത്തോട് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര രൂപ നല്‍കാനാകുമെന്നും കോടതി ചോദിച്ചു. കേസ് അടുത്ത ജനുവരി 10 ന് വീണ്ടും പരിഗണിക്കും.

 

Continue Reading

Trending