Connect with us

kerala

ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു

കണിയാമ്പറ്റ സ്വദേശികളായ അര്‍ഷദും സുഹൃത്തുക്കളായ മൂന്നു പേരുമാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തി

Published

on

വയനാട്ടില്‍ ആദിവാസി യുവാവിനെ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. കണിയാമ്പറ്റ സ്വദേശികളായ അര്‍ഷദും സുഹൃത്തുക്കളായ മൂന്നു പേരുമാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കുറ്റകൃത്യത്തിന് പ്രതികള്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

നിലവില്‍ വധശ്രമമടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. ഹര്‍ഷിദിന്റെ ഒപ്പമുണ്ടായിരുന്ന മൂന്നു പേരെ പറ്റി പൊലീസിനു വിവരം ലഭിച്ചിട്ടില്ല. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ മാതന്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കൂടല്‍കടവില്‍ മാതനു നേരെ ആക്രമണമുണ്ടായത്. പ്രദേശത്തെത്തിയ ഹര്‍ഷിദും സംഘവും ആദ്യം മര്‍ദ്ധിക്കുകയും പിന്നാലെ വലിച്ചിഴക്കുകയുമായിരുന്നു.

kerala

പഞ്ചായത്ത് വിഭജനം; പരാതി പരിഹാരത്തിന് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാത്രിയില്‍ സിപിഎം നേതാക്കളുടെ വീട്ടില്‍

ബന്ധപ്പെട്ട ഉദ്യോഗസ്ഥയുടെ ഈ പ്രവര്‍ത്തനത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു.

Published

on

ആനക്കയം പഞ്ചായത്ത് വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് ഹിയറിങ്ങ് നടത്തുന്നതിന് ചുമതലപ്പെടുത്തിയ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുജാത രാത്രിയില്‍ സി.പി.എം പന്തല്ലൂര്‍ ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരോടൊപ്പം കിടങ്ങയത്തെ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍വന്നത് മുസ്ലിംലീഗ് പ്രവര്‍ത്തകരും നാട്ടുകാരും ചോദ്യം ചെയ്തു. ഹിയറിങ്ങുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കുന്നതിനാണ് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ വന്നതെന്നാണ് സെക്രട്ടറി പറയുന്നത്.

എന്നാല്‍ ഹിയറിങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ രാത്രിയില്‍ ഒരു പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളോടൊപ്പം വന്നതെന്തിന് എന്ന ചോദ്യത്തിന് സെക്രട്ടറി ഉത്തരം പറഞ്ഞില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥയുടെ ഈ പ്രവര്‍ത്തനത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു.

 

Continue Reading

india

മുസ്‌ലിംകളെ അപരവത്കരിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ ആശങ്കാജനകം: പി വി അബ്ദുല്‍ വഹാബ് എംപി

‘മുസ്‌ലിംങ്ങൾക്കും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും നീതിയും ന്യായമായ അവസരവും നല്‍കണം’

Published

on

മുസ്‌ലിംകളെ അപരവത്കരിക്കുന്ന സർക്കാർ നയങ്ങൾ ആശങ്കാജനകമാണെന്ന് പി.വി. അബ്ദുൽ വഹാബ് എം.പി രാജ്യസഭയിൽ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടനാ മൂല്യങ്ങളനുസരിച്ചു പ്രാക്ടീസ് ചെയ്യുന്ന മുസ്‌ലിമാണ് ഞാൻ. അതിലെനിക്ക് അഭിമാനമുണ്ട്. പക്ഷേ, ഇപ്പോൾ ഇന്ത്യയിലെ സ്ഥിതിഗതികൾ ആശങ്കാജനകമാണ്. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചർച്ചയിൽ രാജ്യസഭയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 75 വർഷത്തെ സ്വയംഭരണം നടന്ന നമ്മുടെ രാജ്യത്തിന്റെ യാത്രയിൽ, ചരിത്രപരമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി-വർഗ വിഭാഗങ്ങളെ അപേക്ഷിച്ച് മുസ്‌ലിംകൾ ഏറ്റവും പിന്നാക്ക വിഭാഗങ്ങളിലൊന്നായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമായി, നിലവിലെ ഭരണം മുസ്‌ലിംകളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സ്വാഭാവികവും മൗലികവും മതപരവുമായ അവകാശങ്ങളെ ലംഘിക്കുന്നു. നിലവിലെ സ്ഥിതി കണക്കിലെടുക്കുമ്പോൾ, അടുത്ത 25 വർഷത്തിനുള്ളിൽ ഭരണഘടനയുടെ 100-ാം വാർഷികം ആഘോഷിക്കുമ്പോൾ നമ്മുടെ രാജ്യത്തിന് എന്ത് സംഭവിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി വേവലാതിപ്പെടുന്നു. ഗാന്ധി കുടുംബത്തിനെതിരെയുള്ള ഇപ്പോഴത്തെ സർക്കാരിന്റെ ആഖ്യാനം അന്യായമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മോത്തിലാൽ നെഹ്‌റു മുതൽ ഇപ്പോൾ രാഹുൽ ഗാന്ധി വരെ, നെഹ്‌റു, ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി ഗാന്ധി കുടുംബത്തിലെ എല്ലാവരും തങ്ങളുടെ രക്തവും ജീവിതവും ജീവിതത്തിന്റെ മറ്റനേകം സുപ്രധാന വശങ്ങളും ഈ രാജ്യത്തിനായി നൽകിയിട്ടുണ്ട്. രാജ്യത്ത് ഗാന്ധി കുടുംബത്തിന്റെ ജനപ്രീതി ഒരു യാഥാർത്ഥ്യമാണ്. ഇത് അടുത്തിടെ വയനാട് മണ്ഡലത്തിൽ നിന്ന് മികച്ച ഭൂരിപക്ഷത്തോടെ പ്രിയങ്ക ഗാന്ധി നേടിയ വിജയത്തിലൂടെ വീണ്ടും തെളിയിക്കുകയുണ്ടായി.
നമ്മുടെ രാജ്യത്തിന്റെ 75 വർഷത്തെ ചരിത്രവും വർത്തമാനവും പരിശോധിച്ച് വിലയിരുത്തുന്നതിൽ ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തുന്നതാണ് നമ്മുടെ മുൻഗണയും, മാനദണ്ഡവുമെങ്കിൽ കഴിഞ്ഞ 11 വർഷമായി ഈ രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിയുടെ എല്ലാ തെറ്റായ പ്രവർത്തനങ്ങൾക്കും നമ്മൾ ആരെയാണ്, ഏതു കുടുംബത്തെയാണ് കുറ്റപ്പെടുത്തുക എന്ന് അദ്ദേഹം ചോദിച്ചു. ഈ രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭരണത്തിനും സർക്കാർ മുൻഗണന നൽകണം. മുസ്ലീങ്ങൾക്കും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും നീതിയും ന്യായമായ അവസരവും നൽകുകയും വിദ്വേഷ രാഷ്ട്രീയം ഉപയോഗിച്ച് ഭിന്നിപ്പിക്കുന്ന അജണ്ടകൾ പിന്തുടരുന്നത് അവസാനിപ്പിക്കുകയും വേണം. ഇന്ത്യൻ ജനസംഖ്യയുടെ വലിയൊരു ഭാഗം മുസ്‌ലിംങ്ങൾ ആയതിനാൽ തന്നെ, അവരെ ഒറ്റപ്പെടുത്തി ഈ രാഷ്ട്രം ഭരിക്കുക ഏതു ഭരണകൂടത്തിനും അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

ചെറുപ്പക്കാരുടെ ആകസ്മിക മരണനിരക്ക് വര്‍ദ്ധിക്കുന്നു: ഡോ എംപി അബ്ദുസ്സമദ് സമദാനി എംപി

‘സര്‍ക്കാര്‍ പഠനം നടത്തണം’

Published

on

യൗവ്വനകാലത്ത് പൊടുന്നനെ മരണപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന ഗുരുതരമായ പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രീയവും പ്രാമാണികവുമായ പഠനങ്ങൾ നടത്താനും അതിന്റെ കാരണങ്ങൾ കണ്ടെത്തി യഥാസമയമുള്ള ചികിത്സ ഉറപ്പുവരുത്താനും കേന്ദ്രസർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് വിഷയം ഡോ. എം.പി. അബ്ദുസ്സമദ് സമദാനി ലോക്‌സഭയിൽ ഉന്നയിച്ചു. ഇത്തരം മരണങ്ങളുടെ നിരക്ക് കോവിഡ് കാലാനന്തരം കൂടിവരുന്നത് സാഹചര്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്. മഹാമാരിയുടെയോ അതിന്റെ പ്രതിരോധ നടപടികളുടെയോ സ്വാധീനം ഈ സാഹചര്യത്തിന് പിറകിലുണ്ടോ എന്നത് അജ്ഞാതമാണെങ്കിലും അത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം ശാസ്ത്രീയവും ഗവേഷണാത്മകവുമായ പഠനങ്ങൾ നടക്കേണ്ടതുണ്ട്.
ഒരു മുന്നറിയിപ്പോ ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമോ കൂടാതെ ആകസ്മികമായി മരണപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. നടക്കുമ്പോഴോ ഇരിക്കുമ്പോഴോ എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴോ പെട്ടെന്ന് മരണം സംഭവിക്കുന്ന നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. മരണസംഖ്യാ നിരക്ക് മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ സ്വതവെ തന്നെ ചെറുപ്പക്കാരിൽ കൂടുതലാണ്. ആട്രിയൽ ഫിബ്രിലേഷൻ തുടങ്ങിയ രോഗങ്ങളും വർദ്ധിക്കുന്നു. പെട്ടെന്നുള്ള മരണങ്ങളിലേക്ക് നയിക്കുന്ന രോഗകാരണങ്ങൾ സാധാരണ മെഡിക്കൽ ടെസ്റ്റുകൾ കൊണ്ട് നടത്താനാവില്ല. സി.ടി.പി ആൻഞ്ചിന പോലുള്ള ടെസ്റ്റുകൾ ചില രോഗങ്ങളുടെ നിർണ്ണയത്തിന് സഹായിക്കുമെങ്കിലും അത് വളരെ ചെലവുള്ള പരിശോധനയാണ്. അത്തരം മെഡിക്കൽ പരിശോധനകളും അതേ തുടർന്നുള്ള ചികിത്സകളും സാമ്പത്തികമായി ദുർബലരായവർക്ക് ലഭ്യമാക്കാനും സർക്കാർ നടപടി സ്വീകരിക്കണം. 377-ാം വകുപ്പ് അനുസരിച്ചുള്ള സബ്മിഷനിലൂടെയാണ് സമദാനി വിഷയം ലോക്‌സഭയിൽ ഉന്നയിച്ചത്.

Continue Reading

Trending