Connect with us

kerala

ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും

പൊലീസും എം.വി.ഡിയും ചേര്‍ന്ന് അപകട മേഖലയില്‍ പ്രത്യേക പരിശോധന നടത്തും.

Published

on

ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി പൊലീസും മോട്ടോര്‍ വാഹന വകുപ്പും. പൊലീസും എം.വി.ഡിയും ചേര്‍ന്ന് അപകട മേഖലയില്‍ പ്രത്യേക പരിശോധന നടത്തും. അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിങ് എന്നിവക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിക്കുക.

കാല്‍നട യാത്രക്കാരുടെ സുരക്ഷക്ക് മുഖ്യ പരിഗണന നല്‍കുമെന്ന് പൊലീസും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. സംയുക്ത പരിശോധന ഇന്ന് മുതല്‍ രാത്രികാലങ്ങളില്‍ ആരംഭിക്കും.

അപകട സ്ഥലങ്ങലില്‍ പ്രത്യേക നിരീക്ഷണവും പരിശോധനയും നടത്തും. എ.ഐ കാമകള്‍ സ്ഥാപിക്കാത്ത റോഡുകളില്‍ കാമറ സ്ഥാപിക്കാനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐ.ജി ട്രാഫിക്കിന് നിര്‍ദേശം നല്‍കി.

റോഡുകളിലെ നിരീക്ഷ കാമറകള്‍ പൂണമായും പ്രവര്‍ത്തക്ഷമമാണോയെന്നും പരിശോധിക്കും. തകരാറിലായവ വളരെ വേഗത്തില്‍ ശരിയാക്കാനും നടപടിയുണ്ടാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധം: ഇ ടി മുഹമ്മദ് ബഷീര്‍ എംപി

രാജ്യത്തെ ജനങ്ങൾക്ക് വ്യത്യസ്ത തലങ്ങളിൽ ജനാധിപത്യ അവകാശം വിനിയോഗിക്കാനുള്ള അവസരം നിഷേധിക്കാനേ ഈ ബില്ലും നിയമവും അവസരം ഒരുക്കൂ എന്നും ഇ. ടി. മുഹമ്മദ് ബഷീർ പറഞ്ഞു.

Published

on

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് പദ്ധതി ജനാധിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവും ഫെഡറൽ സംവിധാനത്തെ തകർക്കുന്നതുമാണെന്ന് മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ. ടി. മുഹമ്മദ് ബഷീർ എംപി ലോക്‌സഭയിൽ പറഞ്ഞു. എൻ.ഡി.എ സർക്കാറിന്റെ ഈ തീരുമാനത്തെ അതിശക്തമായി എതിർക്കുകയാണെന്നും ഇന്നലെ പാർലമെന്റിൽ ബില്ലിന്റെ അവതരണ അനുമതിക്ക് തടസ്സ വാദം ഉന്നയിച്ചു കൊണ്ട് ഇ.ടി പറഞ്ഞു.
ഈ നിയമം നടപ്പിലായാൽ അതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. പുതിയ നിയമം ജനങ്ങൾ നൽകിയ മാൻഡേറ്റിന് എതിരും ജനങ്ങളുടെ വോട്ട് അവകാശത്തെ ഹനിക്കുന്നതുമാണ്.
നിലവിൽ തിരഞ്ഞെടുത്ത സംസ്ഥാന സർക്കാരുകൾക്ക് കാലാവധി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെടും. നിയമസഭകൾക്ക് കാലാവധി ഉണ്ടെങ്കിലും ലോക്‌സഭയുടെ കാലാവധി തീരുന്നതനുസരിച്ച് പിരിച്ചുടേണ്ടി വരും വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നതാണ് പുതിയ ബിൽ. പ്രാദേശികമായിട്ടുള്ള വ്യത്യസ്തമായ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ല. രാജ്യത്തിന്റെ ജനാധിപത്യ വൈവിധ്യത്തിനും ബഹുസ്വരക്കും നിയമം എതിരും അപ്രായോഗകരവുമാണ്. രാജ്യത്തെ ജനങ്ങൾക്ക് വ്യത്യസ്ത തലങ്ങളിൽ ജനാധിപത്യ അവകാശം വിനിയോഗിക്കാനുള്ള അവസരം നിഷേധിക്കാനേ ഈ ബില്ലും നിയമവും അവസരം ഒരുക്കൂ എന്നും ഇ.ടി പാർലമെന്റിൽ പറഞ്ഞു.

Continue Reading

kerala

കമാന്‍ഡോ വിനീതിന്റെ മരണം; ഉദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചെന്ന് സഹപ്രവര്‍ത്തകര്‍

കൊണ്ടോട്ടി ഡിവൈഎസ്പി സേതുവിന്റെ നേതൃത്വത്തിലുള്ള സംഘം അരീക്കോട് ക്യാമ്പിലെത്തി മൊഴി രേഖപ്പെടുത്തി.

Published

on

അരീക്കോട് എസ് ഒ ജി ക്യാമ്പിലെ കമാന്‍ഡോ ഹവില്‍ദാര്‍ വിനീത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി വിനീതിന്റെ സഹപ്രവര്‍ത്തകര്‍. ഉദ്യോഗസ്ഥരുടെ പീഡനമാണ് വിനീതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹപ്രവര്‍ത്തകരുടെ മൊഴി നല്‍കി. കൊണ്ടോട്ടി ഡിവൈഎസ്പി സേതുവിന്റെ നേതൃത്വത്തിലുള്ള സംഘം അരീക്കോട് ക്യാമ്പിലെത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു.

അസിസ്റ്റന്റ് കമാന്‍ഡന്‍ന്റ് അജിത്തിന് മരിച്ച വിനീതിനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നെന്നും 2021ല്‍ ട്രെയിനിങ്ങിനിടെ മരിച്ച സുനീഷിന്റെ മരണത്തിലെ വീഴ്ച്ച ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണമെന്നും സഹപ്രവര്‍ത്തകര്‍ മൊഴി നല്‍കി.

ക്യാമ്പിലെ ശുചിമുറിയില്‍ വിനീതിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വയം വെടിയുതിര്‍ത്ത് മരിച്ചതാണെന്നണ് നിഗമനം. ക്യാമ്പിലെ ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്.

ക്യാമ്പിലെ റീഫ്രഷ്‌മെന്റ് പരിശീലനത്തില്‍ പരാജയപ്പെട്ടതില്‍ വലിയ മാനസിക പീഡനം വിനീത് നേരിട്ടതായി വെളിപ്പെടുത്തുന്ന സന്ദേശവും കത്തുകളും പുറത്തുവന്നിരുന്നു. അസിസ്റ്റന്റ് കമാന്‍ഡന്റ് അജിത്തിന്റെ പേരെടുത്ത് പറഞ്ഞ അവസാന സന്ദേശം പുറത്തു വന്നിരുന്നു.

നവംബറില്‍ നടന്ന പരിശീലനത്തില്‍ പരാജയപ്പെട്ട വിനീതിന് ക്യാമ്പ് വൃത്തിയാക്കുന്ന ജോലി നല്‍കിയിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. ഭാര്യ ഗര്‍ഭിണിയായതിനാല്‍ വിനീത് ഇടയ്ക്ക് ലീവുകള്‍ക്ക് അപേക്ഷിച്ചിരുന്നതായും ഇതൊന്നും നല്‍കിയില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കും; മകള്‍ ആശയുടെ ഹരജി തള്ളി ഹൈക്കോടതി

വൈദ്യ പഠനത്തിന് വേണ്ടി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് മൃതദേഹം കൈമാറിയ സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ആശ അപ്പീല്‍ നല്‍കിയിരുന്നു.

Published

on

സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കുന്നതിനെതിരെ മകള്‍ ആശാ ലോറന്‍സ് നല്‍കിയ ഹരജി തള്ളി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍, ജസ്റ്റിസ് എസ്.മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് സൂക്ഷിച്ചിരിക്കുന്നത്.

വൈദ്യ പഠനത്തിന് വേണ്ടി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് മൃതദേഹം കൈമാറിയ സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ആശ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്ന് മകന്‍ സജീവന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ചികിത്സയിലിരിക്കെ മരിച്ചാല്‍ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറണമെന്ന് എം.എം ലോറന്‍സ് പറഞ്ഞിരുന്നതായി രണ്ടു ബന്ധുക്കളും കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു.

കഴിഞ്ഞ സെപ്തംബര്‍ 21നായിരുന്നു എംഎം ലോറന്‍സ് അന്തരിച്ചത്. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം.

Continue Reading

Trending