Connect with us

Sports

വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ 195 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യന്‍ സൂപ്പര്‍ വുമണ്‍സ്

ജമീമയ്ക്കും മന്ദാനയ്ക്കും അര്‍ധ സെഞ്ചുറി!

Published

on

മുംബൈ: ടി20യില്‍ വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ മത്സരത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യന്‍ സൂപ്പര്‍ വുമണ്‍സ്. മുംബൈ പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ജമീമ റോഡ്രിഗ്‌സ് (73),സ്മൃതി മന്ദാന (54) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോറുകളാണ് ഇന്ത്യക്ക് സമ്മാനിച്ചത്. മലയാളി താരം സജന സജീവും ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ കളത്തിലറങ്ങിയത്. എന്നാല്‍ മിന്നു മണിക്ക് ഇത്തവണ പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചില്ല. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കുന്നത്.

മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഉമ ചേത്രി (24) സ്മൃതിയും ചേര്‍ന്ന് 50 റണ്‍സ് നേടി. എന്നാല്‍ ഉമയെ പുറത്താക്കി കരിഷ്മ റാംഹരക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് സ്മൃതിയും ജമീമയും ചേര്‍ന്ന് 81 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതാണ് ഇന്ത്യയുടെ മികച്ച സ്‌കോറിന് അടിത്തറയായത്. 14ാം ഓവറിലാണ് ഇവരുടെ കൂട്ടുകെട്ട് പൊളിയുന്നത്. സ്മൃതിയെ കരിഷ്മ പുറത്താക്കുകയായിരുന്നു. 33 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ഏഴ് ഫോറും നേടി. തുടര്‍ന്നെത്തിയ വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷിന് (20) അധികം ആയുസുണ്ടായിരുന്നില്ല. എന്നാല്‍ ജമീമ ഹര്‍മന്‍പ്രീത് (13) സഖ്യം ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. അവസാന ഓവറില്‍ നാലാം പന്തില്‍ ജമീമ റണ്ണൗട്ടായി. 35 പന്തുകള്‍ നേരിട്ട ജമീമ രണ്ട് സിക്‌സും ഒമ്പത് ഫോറും നേടി. ഹര്‍മന്‍പ്രീതിനൊപ്പം സജന (1) പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

Football

ബാഴ്സ താരം ലമിന്‍ യമാല്‍ പുറത്ത്; പരിക്കേറ്റതിനാല്‍ ഒരു മാസം വിശ്രമം

ലമിന്‍ യമാലിന്റെ കണങ്കാലിനാണ് പരിക്ക്.

Published

on

ഞായറാഴ്ച ലെഗാനെസിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെ ബാഴ്‌സലോണയുടെ യുവ വിംഗര്‍ ലമിന്‍ യമല്‍ പരിക്ക് കാരണം ചികിത്സ തേടി. ലമിന്‍ യമാലിന്റെ കണങ്കാലിനാണ് പരിക്ക്. മൂന്നോ നാലോ ആഴ്ചത്തേക്ക് വിശ്രമം ആവശ്യം വരും. ടീം ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയില്‍ കണങ്കാലിലെ ലിഗമെന്റിന് ഗ്രേഡ്-1 പരിക്കാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ബാഴ്സ മാനേജ്മെന്റ് ഇന്നലെ പറഞ്ഞു.

ഇതോടെ ഈ വരുന്ന ശനിയാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡുമായി നടക്കാനിരിക്കുന്ന 2024-ലെ അവസാന മത്സരവുംയമാലിന് കളിക്കാനാവില്ല.

ജനുവരി നാലിന് കോപ്പ ഡെല്‍ റേ കപ്പില്‍ ബാര്‍ബാസ്‌ട്രോയ്‌ക്കെതിരായ മത്സരമാണ് 2025-ല്‍ ആദ്യം. ശേഷം സ്പാനിഷ് സൂപ്പര്‍ കപ്പിനായുള്ള മത്സരങ്ങള്‍ക്കായി ജിദ്ദയിലേക്ക് പോകും. ഇതിലെല്ലാം ലമീന്‍ യമാലിന് കളിക്കാനാകുമെന്ന് പ്രതീക്ഷയാണ് ബാഴ്സലോണയ്ക്കുള്ളത്.

ലെഗാനെസിനെതിരെയുള്ള മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ താരത്തിന് പരിക്കേറ്റിരുന്നു. എന്നാല്‍ 75-ാം മിനിറ്റ് വരെ താരം കളത്തില്‍ തുടര്‍ന്നു.

നിലവില്‍ ലാലിഗയില്‍ ബാഴ്‌സലോണയാണ് മുന്നില്‍.

 

 

Continue Reading

Sports

സ്റ്റാറേ പുറത്ത് ; പരിശീലകനെ പുറത്താക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്

ക്ലബിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് സ്വീഡിഷ് കോച്ചിനെയും സഹ പരിശീലകരേയും പുറത്താക്കിയത്

Published

on

കൊച്ചി: പരിശീലകന്‍ മിഖായേല്‍ സ്റ്റാറേയെ പുറത്താക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. ക്ലബിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് സ്വീഡിഷ് കോച്ചിനെയും സഹ പരിശീലകരേയും പുറത്താക്കിയത്. ഐഎസ്എല്ലില്‍ ഇത്തവണ 12 കളികളില്‍ നിന്ന് മൂന്ന് ജയവും രണ്ട് സമനിലയും ഏഴ് തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സ നേടിയത്. 11 പോയന്റുമായി 10ാംമത് ആണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നിലവിലെ സ്ഥാനം.

അവസാനം നടന്ന രണ്ടുമാച്ചിലും ടീം തോറ്റിരുന്നു. ബെംഗളൂരുവിനെതിരായ തോല്‍വിക്ക് പിന്നാലെ ക്ലബിനെതിരെ ആരാധക കൂട്ടമായ മഞ്ഞപ്പട പരസ്യമായി രംഗത്തെത്തിയിരുന്നു. ടിക്കറ്റ് വില്പനയില്‍ നിന്നും വിട്ടുനിന്നു പ്രതിഷേധം അറിയിക്കുമെന്നും സ്‌റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ‘മഞ്ഞപ്പട’ സ്‌റ്റേറ്റ് കോര്‍ കമ്മറ്റി അറിയിച്ചു. തുടര്‍ തോല്‍വികളിലും പ്രതിഷേധം കടുത്തതോടെ മാനേജ്‌മെന്റ് പരിശീലകനെ പുറത്താക്കുകയായിരുന്നു.

സെര്‍ബിയക്കാരന്‍ ഇവാന്‍ വുക്കോമനോവിചിന്റെ പകരക്കാരനായി ഈ സീസണ്‍ ആരംഭത്തിലാണ് സ്റ്റാറേ ചുമതലയേല്‍ക്കുന്നത്. 2026 വരെയയായിരുന്നു സ്റ്റാറേയുടെ കരാര്‍ കാലാവധി. തായ് ക്ലബ് ഉതായ് താനി എഫ്‌സിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷമാണ് സ്വീഡിഷ് കോച്ച് കേരളത്തിലേക്കെത്തിയത്. 17 വര്‍ഷമായി വിവിധ ടീമുകളെ പരിശീലിപ്പിച്ച അനുഭവ സമ്പത്തുള്ള സ്റ്റാറേയുടെ വരവില്‍ ആരാധകരും വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ കൊമ്പന്‍മാര്‍ക്കൊപ്പം സ്റ്റാറേക്ക് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. കൃത്യമായൊരു ടീമിനെ വിന്യസിക്കുന്നതില്‍ കോച്ച് പരാജയമായെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.

Continue Reading

Football

കോച്ച് മിഖേല്‍ സ്റ്റാറേയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്

. സീസണിലെ മോശ പ്രകടനത്തിനു പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സ് കോച്ചിനെ പുറത്താക്കിയത്.

Published

on

പരിശീലക സ്ഥാനത്തു നിന്നും മിഖേല്‍ സ്റ്റാറേയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്. പരിശീലകനൊപ്പം സഹ കോച്ചുമാരും പുറത്താകും.

സീസണില്‍ ടീമിന്റെ പ്രകടനം മോശമായിരുന്നു. 12 കളിയില്‍ 3 ജയം മാത്രമാണ് ടീമിനു നേടാനായത്. കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ തുടരെ പരാജയമായിരുന്നു. ഹോം, എവേ പോരാട്ടങ്ങളിലെല്ലാം ടീമിനു നിരാശപ്പെടുത്തുന്ന ഫലങ്ങളാണ് ഉണ്ടായത്.

എന്നാല്‍ ബംഗളൂരുവിനോടും പരാജയപ്പെട്ടതോടെ ആരാധകരും ടീമിനെതിരെ രംഗത്തെത്തിയിരുന്നു. ടിക്കറ്റ് വാങ്ങാനോ വില്‍ക്കാനോ തങ്ങളെ കിട്ടില്ലെന്നു ഔദ്യോഗിക ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഈയടുത്ത് പ്രഖ്യാപിക്കുകയും ചെയ്തു. ടീമിനെതിരെ സ്റ്റേഡിയത്തിലും പുറത്തും പ്രതിഷേധിക്കാനും ആരാധകര്‍ തീരുമാനിച്ചിരുന്നു.

 

 

Continue Reading

Trending