Connect with us

kerala

‘സങ്കടമോചകനല്ലേ അയ്യപ്പസ്വാമി, മല കയറുന്നത്‌ രണ്ടാം തവണ’;ചാണ്ടി ഉമ്മൻ ശബരിമല ദർശനത്തിനുശേഷം

വയനാട് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കുമാർ, ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കർ എന്നിവർക്ക് ഒപ്പം ശനിയാഴ്ച രാത്രി 8ന് ആണ് സന്നിധാനത്ത് എത്തിയത്

Published

on

ശബരിമല: ഇരുമുടിക്കെട്ടുമായി മല ചവിട്ടി പതിനെട്ടാംപടി കയറി ചാണ്ടി ഉമ്മൻ എംഎൽഎ അയ്യപ്പ സന്നിധിയിൽ.  രണ്ടാംതവണയാണ് ശബരിമല ദർശനത്തിന് ചാണ്ടി ഉമ്മൻ എത്തുന്നത്. 2022ൽ ആദ്യമായി മലകയറി ദർശനം നടത്തി. പിന്നെ പറ്റിയില്ല. ഇത്തവണ വൃശ്ചികം ഒന്നിനുതന്നെ മാലയിട്ടു വ്രതം തുടങ്ങി. വയനാട് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കുമാർ, ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കർ എന്നിവർക്ക് ഒപ്പം ശനിയാഴ്ച രാത്രി 8ന് ആണ് സന്നിധാനത്ത് എത്തിയത്.

പതിനെട്ടാംപടി കയറി മറ്റുള്ള തീർഥാടകർക്ക് ഒപ്പം ക്യു നിന്നു സോപാനത്ത് എത്തിയപ്പോഴാണ് അവിടെനിന്ന പൊലീസുകാർ തിരിച്ചറിഞ്ഞത്. തനിക്ക് പ്രത്യേക പരിഗണന ഒന്നും വേണ്ടന്നു പറഞ്ഞ് തൊഴുത് നീങ്ങി. മാളികപ്പുറത്തേക്ക് പോയപ്പോൾ മറ്റു തീർഥാടകർ തിരിച്ചറിഞ്ഞു. പലർക്കും ഒപ്പം നിന്നു ഫോട്ടോ എടുക്കണം. ചിലർക്ക് സെൽഫി എടുക്കണം. അവരോടൊപ്പം മാളികപ്പുറത്ത് ദർശനം നടത്തി. സങ്കടമോചകനല്ലേ…അയ്യപ്പ സ്വാമി . എല്ലാം അയ്യപ്പ സ്വാമിയുടെ സന്നിധിയിലാ’’- ചാണ്ടി ഉമ്മൻ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുസ്‌ലിം ലീഗിന്റെ നിയമപോരാട്ടം; വാര്‍ഡ് വിഭജന നടപടികള്‍ ഹൈക്കോടതി റദ്ദാക്കി, സര്‍ക്കാറിന് തിരിച്ചടി

ജനസംഖ്യ കണക്കിന്റെ അടിസ്ഥാനത്തില്‍ വീണ്ടും വാര്‍ഡ് വിഭജനം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടാണ് മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്.

Published

on

മുസ്‌ലിംലീഗിന്റെ നിയമ പോരാട്ടത്തിന്റെ ഫലമായി കൊടുവള്ളി, മുക്കം, പയ്യോളി, ഫറൂഖ്, പട്ടാമ്പി, ശ്രീകണ്ഠാപുരം, പാനൂര്‍, മട്ടന്നൂര്‍ നഗരസഭകളിലെയും കാസര്‍ഗോഡ് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജന നടപടികള്‍ ഹൈക്കോടതി റദ്ദ് ചെയ്തു. 2015ല്‍ പുതുതായി രൂപീകരിക്കപ്പെട്ട നഗരസഭകളാണ് കൊടുവള്ളി, മുക്കം, പയ്യോളി, ഫറൂഖ്, പട്ടാമ്പി, ശ്രീകണ്ഠാപുരം, പാനൂര്‍ നഗരസഭകള്‍. 2011ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യ കണക്കിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ഈ നഗരസഭകളില്‍ അതേ ജനസംഖ്യ കണക്കിന്റെ അടിസ്ഥാനത്തില്‍ വീണ്ടും വാര്‍ഡ് വിഭജനം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടാണ് മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്. പടന്ന ഗ്രാമ പഞ്ചായത്തില്‍ 2015ലും മട്ടന്നൂര്‍ നഗരസഭയില്‍ 2017ലും 2011 സെന്‍സസ് കണക്കിന്റെ അടിസ്ഥാനത്തില്‍ നേരത്തെ പൂര്‍ത്തിയാക്കിയിട്ടുള്ളതാണ്.

നിയമപ്രകാരം നഗരസഭകളില്‍ അനുവദിനീയമായ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിച്ച് കൊണ്ട് മുനിസിപ്പാലിറ്റി നിയമത്തിലെ 6(3) വകുപ്പ് സംസ്ഥാന സര്‍ക്കാര്‍ ജൂലൈ 9ന് ഭേദഗതി ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മേല്‍ നഗരസഭകളില്‍ വാര്‍ഡ് വിഭജന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. എന്നാല്‍ സെന്‍സസ് പ്രകാരം പ്രസിദ്ധീകരിച്ച ജനസംഖ്യ കണക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വാര്‍ഡുകളുടെ എണ്ണത്തില്‍ വ്യത്യാസം വരുത്തുവാന്‍ പാടുള്ളു എന്ന് മുനിസിപ്പാലിറ്റി നിയമത്തിലെ 6(2) വകുപ്പ് നിഷ്‌കര്‍ഷിക്കുന്നതിനാല്‍ 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ പുതുതായി രൂപീകരിച്ച നഗരസഭകളില്‍ സര്‍ക്കാര്‍ കൊണ്ട് വന്ന ഭേദഗതി ബാധകമാവില്ലെന്നും ആയതിന്റെ അടിസ്ഥാനത്തില്‍ അവിടെ വീണ്ടും വാര്‍ഡ് വിഭജനം നടത്തുന്നത് നിയമവിരുദ്ധമാണെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. മുഹമ്മദ് ഷാ കോടതിയെ ധരിപ്പിച്ചു.

2011ന് ശേഷം പുതിയ ജനസംഖ്യ കണക്ക് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാല്‍ 2015ല്‍ പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റികളില്‍ വാര്‍ഡുകളുടെ എണ്ണത്തില്‍ വ്യതിയാനം വരുത്തുന്നത് മുനിസിപ്പാലിറ്റി നിയമത്തിലെ 6(2) വകുപ്പിന് വിരുദ്ധമാണെന്നും അതിനാല്‍ സര്‍ക്കാര്‍ കൊണ്ട് വന്ന ഭേദഗതി മേല്‍ പറഞ്ഞ പുതുതായി രൂപീകരിച്ച നഗരസഭകള്‍ക്കും നേരത്തെ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയ നഗരസഭകള്‍ക്കും ബാധകമാവില്ല എന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ച് കൊണ്ടാണ് ഹൈക്കോടതി മേല്‍ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന നടപടികള്‍ റദ്ദാക്കിയത്.

Continue Reading

kerala

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പുതിയ ലോക്കേഷന്‍ കോഡ്

യുനൈറ്റഡ് നേഷന്‍സ് എക്കണോമിക് കമീഷന്‍ ഫോര്‍ യൂറോപ്പ് ഏകീകൃത ലോക്കേഷന്‍ കോഡ് വേണമെന്ന ആവശ്യം മുന്നോട്ട് വച്ചതിനെ തുടര്‍ന്നാണ് കോഡില്‍ മാറ്റം വരുത്തിയത്

Published

on

തിരുവനന്തപുരം: ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്ത് ചേര്‍ത്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പുതിയ ലോക്കേഷന്‍ കോഡ്. IN TRV o1 എന്നതാണ് പുതിയ ലോക്കേഷന്‍ കോഡ്. ഇന്ത്യയുടെയും നെയ്യാറ്റിന്‍കരയുടെയും ചുരുക്കെഴുത്ത് ചേര്‍ത്ത്  IN NYY 1 എന്നതായിരുന്നു ആദ്യത്തെ ലൊക്കേഷന്‍ കോഡ്.

ഐക്യരാഷ്ട്ര സഭയുടെ അഞ്ച് പ്രാദേശിക കമീഷനുകളില്‍ ഒന്നായ യുനൈറ്റഡ് നേഷന്‍സ് എക്കണോമിക് കമീഷന്‍ ഫോര്‍ യൂറോപ്പ് ഏകീകൃത ലോക്കേഷന്‍ കോഡ് വേണമെന്ന ആവശ്യം മുന്നോട്ട് വച്ചതിനെ തുടര്‍ന്നാണ് കോഡില്‍ മാറ്റം വരുത്തിയത്.

അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വിഴിഞ്ഞം പോര്‍ട്ട് അതിനായി അപേക്ഷ നല്‍കുകയായിരുന്നു. കേന്ദ്ര സര്‍ക്കാറിന് കീഴിലെ ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിസ്റ്റം ആന്‍ഡ് ഡാറ്റാ മാനേജ്‌മെന്റാണ് ലോക്കേഷന്‍ കോഡ് അനുവദിക്കുന്ന ഏജന്‍സി. രാജ്യാന്തര വിമാനത്താവളം ഉള്‍പ്പെടെ തിരുവനന്തപുരത്തിന്റെ ലോക്കേഷന്‍ കോഡ് ടി.ആര്‍.വി എന്നതാണ്.

ഏജന്‍സി അനുവദിച്ച പുതിയ കോഡിനു UNECE ഇന്ന് അംഗീകാരം നല്‍കി. നാവിഗേഷന്‍, ഷിപ്പിങ് ഇതിനെല്ലാം ഇനി  IN TRV 01 ലോക്കേഷന്‍ കോഡാണ് ഉപയോഗിക്കുകയെന്നും തുറമുഖ വകുപ്പ് മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.

Continue Reading

kerala

കണ്ണില്‍ മുളകുപൊടി എറിഞ്ഞ് വയോധികയുടെ ഫോണ്‍ കവര്‍ന്നു

കണ്ണൂര്‍ സ്വദേശിയായ സയ്യിദ് സഫ്‌നാസ് ഒന്നര വര്‍ഷം മുന്‍പ് ഈ വീട്ടില്‍ ജോലിക്ക് നിന്നിരുന്നു. ഈ പരിചയം മുതലെടുത്താണ് കവര്‍ച്ചാ ശ്രമം നടത്തിയത്.

Published

on

കോഴിക്കോട്: വയോധികയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കണ്ണില്‍ മുളകുപൊടി എറിഞ്ഞ് വയോധികയുടെ ഫോണ്‍ കവര്‍ന്നു. സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് പിടിയിലായി. കണ്ണൂര്‍ സ്വദേശി സയ്യിദ് സഫ്‌നാസ്, മോരിക്കര സ്വദേശി മുഹമ്മദ് റഫീഖ് എന്നിവരെയാണ് എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 13 നാണ് കേസിന് ആസ്പദമായ സംഭവം. എടക്കാട് മാക്കഞ്ചേരി പറമ്പിലെ വീട്ടില്‍ രാവിലെ ആറോടെ ഇരുവരും അതിക്രമിച്ച് കയറാന്‍ ശ്രമിച്ചപ്പോള്‍ വയോധിക തടഞ്ഞു. എന്നാല്‍ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് വയോധികയെ ആക്രമിച്ച സംഘം മൊബൈല്‍ ഫോണ്‍ കവര്‍ന്ന് കടന്നുകളയുകയായിരുന്നു.

കണ്ണൂര്‍ സ്വദേശിയായ സയ്യിദ് സഫ്‌നാസ് ഒന്നര വര്‍ഷം മുന്‍പ് ഈ വീട്ടില്‍ ജോലിക്ക് നിന്നിരുന്നു. ഈ പരിചയം മുതലെടുത്താണ് കവര്‍ച്ചാ ശ്രമം നടത്തിയത്. സഫ്‌നാസിനെ കണ്ണൂരില്‍ നിന്നും മുഹമ്മദ് റഫീഖിനെ കോഴിക്കോട് മോരിക്കരയില്‍ നിന്നുമാണ് പിടികൂടിയത്. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ കണ്ണൂരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Continue Reading

Trending