Connect with us

kerala

കൊച്ചി മംഗളവനത്തില്‍ ഗേറ്റിന്റെ കമ്പിയില്‍ കോര്‍ത്ത നിലയില്‍ അജ്ഞാതന്റെ നഗ്‌ന മൃതദേഹം

മദ്യപിച്ച് ഗേറ്റ് ചാടി കടക്കാനുള്ള ശ്രമത്തിനിടെ കമ്പി കുത്തി കയറി മരിച്ചതാകാനാണ് സാധ്യത

Published

on

കൊച്ചി: കൊച്ചിയില്‍ മംഗളവനത്തില്‍ അജ്ഞാത നഗ്‌ന മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ സിഎംആര്‍എഫ്ഐ ഓഫീസിന് മുന്‍വശത്തുള്ള ഗേറ്റിലെ കമ്പിയില്‍ കോര്‍ത്ത നിലയിലാണ് മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയത്.

മംഗളവനം ജീവനക്കാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരിച്ചത് തമിഴ്നാട് സ്വദേശിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഇയാള്‍ സ്ഥിരം പ്രശ്നക്കാരനാണെന്ന് പൊലീസ് പറയുന്നു. മദ്യപിച്ച് ഗേറ്റ് ചാടി കടക്കാനുള്ള ശ്രമത്തിനിടെ കമ്പി കുത്തി കയറി മരിച്ചതാകാനാണ് സാധ്യത. ഇയാള്‍ ധരിച്ചിരുന്ന പാന്റ്സ് സമീപത്തുനിന്ന് കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് അയക്കും.

 

kerala

കണ്ണില്‍ മുളകുപൊടി എറിഞ്ഞ് വയോധികയുടെ ഫോണ്‍ കവര്‍ന്നു

കണ്ണൂര്‍ സ്വദേശിയായ സയ്യിദ് സഫ്‌നാസ് ഒന്നര വര്‍ഷം മുന്‍പ് ഈ വീട്ടില്‍ ജോലിക്ക് നിന്നിരുന്നു. ഈ പരിചയം മുതലെടുത്താണ് കവര്‍ച്ചാ ശ്രമം നടത്തിയത്.

Published

on

കോഴിക്കോട്: വയോധികയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കണ്ണില്‍ മുളകുപൊടി എറിഞ്ഞ് വയോധികയുടെ ഫോണ്‍ കവര്‍ന്നു. സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് പിടിയിലായി. കണ്ണൂര്‍ സ്വദേശി സയ്യിദ് സഫ്‌നാസ്, മോരിക്കര സ്വദേശി മുഹമ്മദ് റഫീഖ് എന്നിവരെയാണ് എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 13 നാണ് കേസിന് ആസ്പദമായ സംഭവം. എടക്കാട് മാക്കഞ്ചേരി പറമ്പിലെ വീട്ടില്‍ രാവിലെ ആറോടെ ഇരുവരും അതിക്രമിച്ച് കയറാന്‍ ശ്രമിച്ചപ്പോള്‍ വയോധിക തടഞ്ഞു. എന്നാല്‍ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് വയോധികയെ ആക്രമിച്ച സംഘം മൊബൈല്‍ ഫോണ്‍ കവര്‍ന്ന് കടന്നുകളയുകയായിരുന്നു.

കണ്ണൂര്‍ സ്വദേശിയായ സയ്യിദ് സഫ്‌നാസ് ഒന്നര വര്‍ഷം മുന്‍പ് ഈ വീട്ടില്‍ ജോലിക്ക് നിന്നിരുന്നു. ഈ പരിചയം മുതലെടുത്താണ് കവര്‍ച്ചാ ശ്രമം നടത്തിയത്. സഫ്‌നാസിനെ കണ്ണൂരില്‍ നിന്നും മുഹമ്മദ് റഫീഖിനെ കോഴിക്കോട് മോരിക്കരയില്‍ നിന്നുമാണ് പിടികൂടിയത്. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ കണ്ണൂരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Continue Reading

kerala

അനധികൃത ഫ്‌ളക്‌സുകള്‍ക്കെതിരെ പിഴ ചുമത്തും; ഹൈക്കോടതി

പിഴ ചുമത്തിയാല്‍ 100 കോടിയിലധികം കിട്ടുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി

Published

on

എറണാകുളം: അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ക്കെതിരെ പിഴ ചുമത്തണമെന്ന് കര്‍ശന നിലപാട് പുറത്തിറക്കി ഹൈക്കോടതി. പിഴ ചുമത്തിയില്ലെങ്കില്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍ നിന്നും പിഴ ഈടാക്കുമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ക്കെതിരെ എന്തുകൊണ്ട് കൃത്യമായി പിഴ ചുമത്തുന്നില്ലെന്ന് കോടതി ചോദിച്ചു. എന്ത് ചോദിച്ചാലും സര്‍ക്കാര്‍ പണമില്ലെന്ന് പറയും. പിഴ ചുമത്തിയാല്‍ 100 കോടിയിലധികം കിട്ടുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Continue Reading

kerala

ചാലിയാര്‍ പുഴയില്‍ വിദ്യാര്‍ഥി ഒഴുക്കില്‍ പെട്ട് മരിച്ചു

ചുങ്കത്തറ കൈപ്പനി സ്വദേശി അര്‍ജുന്‍ (17) ആണ് മരിച്ചത്

Published

on

മലപ്പുറം: ചുങ്കത്തറയില്‍ ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചുങ്കത്തറ കൈപ്പനി സ്വദേശി അര്‍ജുന്‍ (17) ആണ് മരിച്ചത്. കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെട്ടാണ് അപകടം ഉണ്ടായത്. സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ചുങ്കത്തറ എം.ബി.എം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറും.

Continue Reading

Trending