Connect with us

kerala

ഡോ വന്ദനദാസ് വധക്കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി അറിയാമോ എന്ന് സുപ്രീംകോടതി ചോദിച്ചു

Published

on

ഡോ വന്ദനദാസ് വധക്കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന പ്രതിയുടെ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി.ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി അറിയാമോ എന്ന് സുപ്രീംകോടതി ചോദിച്ചു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് നല്‍കിയ ഹര്‍ജി പരിഗണിക്കെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് അഭയ് എസ് ഓഖാ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയത്.

താന്‍ മാനസിക പ്രശ്‌നങ്ങളുളള ആളെന്നായിരുന്നു കോടതിയില്‍ സന്ദീപിന്റെ വാദം. എന്നാല്‍ പ്രതിയുടെ മാനസിക നിലയ്ക്ക് പ്രശ്‌നമില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ മാസം ആദ്യം പ്രതി സന്ദീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.വിടുതല്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും സുപ്രീം കോടതി ആ ഘട്ടത്തില്‍ വ്യക്തമാക്കി.കൃത്യസമയത്ത് മറ്റ് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ. വന്ദനയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതിഭാഗത്തിന്റെ വാദവും സുപ്രീംകോടതി മുഖവിലയ്‌ക്കെടുത്തില്ല. കഴിഞ്ഞ വര്‍ഷം മെയ് 10നാണ് ഡോക്ടര്‍ വന്ദന ദാസിനെ വൈദ്യപരിശോധനയ്ക്കായി എത്തിയ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സര്‍ക്കാരിന് തിരിച്ചടി; തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി

ഒന്‍പത് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വാര്‍ഡ് വിഭജനമാണ് റദ്ദാക്കിയത്.

Published

on

എറണാകുളം: സര്‍ക്കാരിന്റെ വാര്‍ഡ് വിഭജന ഉത്തരവും ഡീലിമിറ്റേഷന്‍ കമ്മിഷന്‍ വിജ്ഞാപനവും റദ്ദാക്കി ഹൈക്കോടതി. ഒന്‍പത് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വാര്‍ഡ് വിഭജനമാണ് റദ്ദാക്കിയത്. കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികളിലെ വാര്‍ഡ് വിഭജനം നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി പറഞ്ഞു.

വാര്‍ഡ് വിഭജനവുമായി സര്‍ക്കാര്‍ രംഗത്ത് വന്നതിനു പിന്നില്‍ രാഷ്ട്രീയ ലാഭമാണ് ലക്ഷ്യമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. മുസ്‌ലിം ലീഗിന്റെ പരാതിയിലാണ് ഹൈക്കോടതിയില്‍ ഹരജിയെത്തിയത്.

2015ല്‍ തന്നെ പഞ്ചായത്തുകളുടെ എണ്ണം കൂട്ടുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിരുന്നു. അതിനിടെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാര്‍ഡ് അധികമാക്കുക എന്ന വാര്‍ഡ് വിഭജനരീതിയുമായി സര്‍ക്കാര്‍ വീണ്ടും വന്നത്. വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിന് മുന്‍പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന് തിരിച്ചടിയാണ് ഇന്നത്തെ ഹൈക്കോടതി വിധി.

 

Continue Reading

kerala

സത്യമേവ ജയതേ ഏകദിന ശില്പശാല ശ്രദ്ധേയമായി

ശില്പശാലയുടെ ഉദ്ഘാടനം എൻ എസ് എസ് റീജിയനൽ പ്രോഗ്രാം കോ ഓർഡിനേറ്റർ എസ് ശ്രീചിത്ത് നിർവ്വഹിച്ചു.

Published

on

സത്യമേവ ജയതേ പരിശീലന പരിപാടി എസ് ശ്രീചിത്ത് ഉദ്ഘാടനം ചെയ്യുന്നു.

ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർമാർക്കായി സംഘടിപ്പിച്ച സത്യമേവ ജയതേ ഏകദിന ശില്പശാല ശ്രദ്ധേയമായി. വ്യാജവാർത്ത നിർമ്മിതിക്കെതിരെ ജാഗ്രത പുലർത്താനും സാമൂഹ്യമായ അവബോധം സൃഷ്ടിക്കാനും വളണ്ടിയർമാരെ പ്രാപ്തരാക്കുന്ന മുഖ്യമന്ത്രിയുടെ പത്തിന കർമ പരിപാടിയിൽ പെട്ട ബോധവൽക്കരണ പരിപാടിയാണ് സത്യമേവ ജയതേ. ഇത് ഈ വരുന്ന ക്രിസ്തുമസ് അവധിക്കാലത്ത് തുടങ്ങുന്ന എൻ എസ് എസ് സപ്തദിന ക്യാമ്പിൽ നടപ്പിലാക്കാനുള്ള പരിശീലനമാണ് നൽകിയത്.

ശില്പശാലയുടെ ഉദ്ഘാടനം എൻ എസ് എസ് റീജിയനൽ പ്രോഗ്രാം കോ ഓർഡിനേറ്റർ എസ് ശ്രീചിത്ത് നിർവ്വഹിച്ചു. ഗവ സംസ്കൃതം എച്ച് എസ് എസിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സി പി സുധീഷ് ബാബു അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർമാരായ എ വി സുജ, പി.എം സുമേഷ്, വി കെ ഷിജിത്ത് കുമാർ എന്നിവർ സംസാരിച്ചു. ട്രെയിനർമാരായ കെ ഷാജി, സി കെ ജയരാജൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

 

Continue Reading

kerala

എം ചടയന്‍; ദലിത്-മുസ്‌ലിം കൂട്ടായ്മയുടെ മുഖ്യകണ്ണി: കരീം ചേലേരി

ദലിത് ലീഗ് സംസ്ഥാന കമ്മിറ്റി പഴയങ്ങാടിയില്‍ സംഘടിപ്പിച്ച 52-ാം ചരമ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Published

on

ദലിദ് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച എം ചടയന്‍ അനുസ്മരണം പഴയങ്ങാടിയില്‍ അബ്ദുല്‍കരിം ചേലേരി ഉദ്ഘാടനം ചെയ്യുന്നു

പഴയങ്ങാടി: പ്രമുഖ ദലിത് നേതാവും മുസ്‌ലിംലീഗ് മുന്‍ എംഎല്‍എയുമായിരുന്ന എം ചടയന്‍ മുസ്ലിംലീഗ് പ്രസ്ഥാനത്തിന്റെ കൂടെ നിന്ന് കേരളത്തിലെ ദലിത് വിഭാഗങ്ങളുടെ സമുദ്ധാരണത്തിന് വേണ്ടി അക്ഷീണം പ്രയത്‌നിച്ച പ്രഗല്‍ഭനായ നേതാവായിരുന്നുവെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരിം ചേലേരി.
ദലിത് ലീഗ് സംസ്ഥാന കമ്മിറ്റി പഴയങ്ങാടിയില്‍ സംഘടിപ്പിച്ച 52-ാം ചരമ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്രാസ് കേരള അസംബ്ബി മണ്ഡത്തില്‍ മുസ്‌ലിംലീഗ് പ്രതിനിധിയായി ദലിത്, പിന്നാക്ക ജനവിഭാഗത്തിന്റെ നിയമനിര്‍മാണ വേദിയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു ചടയനെന്നും കരിം ചേലേരി പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ എ.പി ബദറുദ്ദീന്‍ അധ്യക്ഷനായി. ചടയന്റെ സ്മൃതി മണ്ഡപത്തില്‍ ദലിത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശശിധരന്‍ മണലായയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. എഴുത്തുകാരനും കോളമിസ്റ്റു ഗ്രന്ഥ കര്‍ത്താവുമായ മഹമൂദ് മാട്ടൂലിനെ ചടങ്ങില്‍ആദരിച്ചു.

 

മുസ്‌ലിംലീഗ്  ജില്ലാ വൈസ് പ്രസിഡന്റ് കെ.വി മുഹമ്മദലി ഹാജി, ദലിത് ലീഗ് സംസ്ഥാന ട്രഷറര്‍ എസ് കുമാരന്‍, സെക്രട്ടറിമാരായ ആര്‍ വാസു, യു.വി മാധവന്‍, മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരന്‍, വി.കെ.പി ഹമീദലി, മാട്ടുല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂര്‍ മാട്ടൂല്‍, മുസ്‌ലിംലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി പി.വി ഇബ്രാഹിം, പി.കെ.പി മുഹമ്മദ് അസ്ലം, മാടായി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.യു റഫീക്ക്, എസ്.എല്‍.പി മുഹമ്മദ് കുഞ്ഞി, ഒ ബഷീര്‍, എ പ്രഭാകരന്‍, പി പ്രേമന്‍, ബി അഷ്‌റഫ്, പ്രകാശന്‍ പറമ്പന്‍, രമേശന്‍ എരിപ്രം പങ്കെടുത്തു.

 

 

 

Continue Reading

Trending