Connect with us

kerala

പാലക്കാട് അപകടം: മരിച്ച കുട്ടികളുടെ മൃതദേഹം നാളെ രാവിലെ ബന്ധുക്കള്‍ ഏറ്റുവാങ്ങും

രാവിലെ ഏഴ് മുതല്‍ 8.30വരെ കരിമ്പ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

പാലക്കാട് പനയംപാടത്ത് ലോറിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച നാല് കുട്ടികളുടെ മൃതദേഹം നാളെ രാവിലെ ബന്ധുക്കള്‍ ഏറ്റുവാങ്ങും. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ആയിഷ, ഇര്‍ഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. രാവിലെ ആറിന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങും. രാവിലെ ഏഴ് മുതല്‍ 8.30വരെ കരിമ്പ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. 8.30ന് മൃതദേഹം കുട്ടികളുടെ വീട്ടിലേക്ക് കൊണ്ടുപോകും.

ഇന്ന് വൈകിട്ട് കുട്ടികള്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക്് മടങ്ങുമ്പോഴാണ് ലോറി ഇടിച്ചുകയറിയത്. അപകട സ്ഥലത്തുവെച്ചു തന്നെ മൂന്ന കുട്ടികള്‍ മരിക്കുകയും ഒരാള്‍ ആശിപത്രിയില്‍ ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്തു. അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പാലക്കാട് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

 

kerala

പാലക്കാട് അപകടം; ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍

മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നും ഡ്രൈവര്‍ മൊഴി നല്‍കി.

Published

on

പാലക്കാട് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ലോറിയുടെ ഡ്രൈവറും ക്ലീനറും പൊലീസ് കസ്റ്റഡിയില്‍. ലോറി ഡ്രൈവര്‍ മഹേന്ദ്ര പ്രസാദും ക്ലീനര്‍ വര്‍ഗീസും പരുക്കുകളോടെ പാലക്കാട് മദര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.

വര്‍ഗീസിന്റെ കാലിനു പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന്റെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അപകടസ്ഥലത്തുവെച്ചു തന്നെ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു. എന്നാല്‍ അപകടത്തില്‍ പരുക്കേറ്റ ഒരു വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നും ഡ്രൈവര്‍ മൊഴി നല്‍കി. മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും മൊഴിയില്‍ പറയുന്നു.

ഇരുവരുടെയും രക്ത സാംപിളുകള്‍ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും പരിശോധിക്കും. അതേസമയം ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും പരിശോധിക്കും.

അപകടസ്ഥലത്ത് പൊലീസും മോട്ടേര്‍ വാഹന വകുപ്പും പരിശോധന നടത്തി. വാഹനത്തിലുള്ള ലോഡിന്റെ ഭാരം കൃത്യമായിരുന്നു.

ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്.

 

Continue Reading

kerala

ചലച്ചിത്ര രംഗത്തെ മഹാപ്രതിഭകളുടെ ഓര്‍മ്മയില്‍ സ്മൃതിദീപ പ്രയാണം

നെയ്യാറ്റിന്‍കരയില്‍ തുടങ്ങി തിരുവനന്തപുരത്ത് സമാപനം

Published

on

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാളസിനിമയിലെ മണ്‍മറഞ്ഞ മഹാപ്രതിഭകള്‍ക്ക് ആദരം. നെയ്യാറ്റിന്‍കര മുതല്‍ തിരുവനന്തപുരം വരെ ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ നടന്ന സ്മൃതിദീപ പ്രയാണം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നെയ്യാറ്റിന്‍കരയില്‍ മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയലിന്റെ സ്മൃതികുടീരത്തിന് മുന്നില്‍ നിന്നാണ് യാത്രയ്ക്ക് തുടക്കമായത്. കെ.ആന്‍സലന്‍ എം എല്‍ എ, നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാന്‍ പി.കെ.രാജ്മോഹന്‍ എന്നിവര്‍ ചേര്‍ന്ന് സ്മൃതിദീപം തെളിയിച്ചു. തുടര്‍ന്ന് ദീപം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാറിന് കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. മണ്‍മറഞ്ഞ പ്രതിഭകളെ ആദരിക്കാനായി സ്മൃതിദീപ യാത്ര സംഘടിപ്പിക്കുകയെന്ന ആശയം മുന്നോട്ടുവച്ചത് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആണെന്ന് പ്രേംകുമാര്‍ പറഞ്ഞു. അമ്പതോളം അത്ലറ്റുകളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളിലൂടെയായിരുന്നു സ്മൃതിദീപത്തിന്റെ യാത്ര.

മലയാളത്തിന്റെ ആദ്യകാല നായിക നെയ്യാറ്റിന്‍കര കോമളത്തിന്റെ വഴുതൂരിലുള്ള വസതിയില്‍ സ്മൃതിദീപ പ്രയാണത്തെ സ്വീകരിച്ചു. നെയ്യാറ്റിന്‍കര കോമളത്തിന്റെ കുടുംബാംഗങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു. തുടര്‍ന്ന് മലയാള സിനിമയുടെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ മെറിലാന്‍ഡ് സ്റ്റുഡിയോയിലും സ്മൃതിദീപ പ്രയാണം എത്തി. മെറിലാന്‍ഡ് സ്റ്റുഡിയോ ഉടമയും ആദ്യകാല നിര്‍മാതാവുമായിരുന്ന പി സുബ്രഹ്‌മണ്യത്തിന്റെ കുടുംബാം?ഗങ്ങള്‍ പ്രയാണത്തെ സ്വീകരിച്ചു.
തുടര്‍ന്ന് മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ നാടായ ചിറയിന്‍കീഴില്‍ പ്രേംനസീര്‍ സ്മാരകത്തിലും സ്മൃതിദീപ പ്രയാണമെത്തി. പ്രേംനസീറിന്റെ കുടുംബവും പ്രേംനസീര്‍ സുഹൃദ് സമിതിയും ചേര്‍ന്ന് സ്വീകരിച്ചു. വി.ശശി എം എല്‍ എ പങ്കെടുത്തു. സംസ്ഥാന ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗം പ്രകാശ് ശ്രീധര്‍, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ സന്തോഷ് കീഴാറ്റൂര്‍,എന്‍.അരുണ്‍, ഷൈജു മുണ്ടയ്ക്കല്‍,എ.എഫ്.ജോബി,ചലച്ചിത്ര അക്കാദമി ജീവനക്കാര്‍ തുടങ്ങിയവര്‍ യാത്രയെ അനുഗമിച്ചു.
വട്ടിയൂര്‍ക്കാവിലെത്തിയ സ്മൃതിദീപ പ്രയാണത്തിന് മലയാള സിനിമയിലെ ആദ്യ നായിക പി.കെ.റോസിയുടെ കുടുംബാം?ഗങ്ങളും പി.കെ.റോസി ഫൗണ്ടേഷന്‍ അം?ഗങ്ങളും സ്വീകരണമൊരുക്കി. ചടങ്ങില്‍ വി.കെ.പ്രശാന്ത് എം എല്‍ എ പങ്കെടുത്തു. തുടര്‍ന്ന്
പാളയത്ത് സത്യന്‍ സ്മാരകത്തിന് സമീപം ഒരുക്കിയ സ്വീകരണത്തില്‍ മഹാനടന്‍ സത്യന്റെ മക്കളായ സതീഷ് സത്യന്‍, ജീവന്‍ സത്യന്‍ എന്നിവര്‍ പങ്കെടുത്തു. 127 കിലോമീറ്റര്‍ സഞ്ചരിച്ച് വൈകിട്ട് ആറിന് മാനവീയം വീഥിയില്‍ മലയാളത്തിന്റെ പ്രിയ ഗാനരചയിതാവും കവിയുമായ പി ഭാസ്‌കരന്റെ പ്രതിമയ്ക്ക് മുന്നില്‍ പ്രയാണം സമാപിച്ചു. ആന്റണി രാജു എം എല്‍ എ സ്മൃതിദീപം ഏറ്റുവാങ്ങി. പ്രതിമക്ക് മുന്നില്‍ സ്ഥാപിച്ച ദീപം മേള അവസാനിക്കുന്ന ഡിസംബര്‍ 20 വരെ കെടാവിളക്കായി ജ്വലിക്കും. മലയാള സിനിമാചരിത്രത്തിലെ എല്ലാ മഹാപ്രതിഭകളെയും അനുസ്മരിക്കുന്നതായിരുന്നു സ്മൃതിദീപ പ്രയാണം എന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ പറഞ്ഞു. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ഹാരിസ് ഡാനിയല്‍, സതീഷ് സത്യന്‍ ,ജീവന്‍ സത്യന്‍ , പ്രമോദ് പയ്യന്നൂര്‍, വിനോദ് വൈശാഖി,അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

india

മുണ്ടക്കൈ; അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്ര സര്‍ക്കാര്‍

പ്രത്യേക പാക്കേജിനെക്കുറിച്ചും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റോയ് ലോക്സഭയില്‍ ഉന്നയിച്ചില്ല.

Published

on

മുണ്ടക്കൈയെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്ര സര്‍ക്കാര്‍. പ്രത്യേക പാക്കേജിനെക്കുറിച്ചും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റോയ് ലോക്സഭയില്‍ ഉന്നയിച്ചില്ല. ദുരന്തനിവാരണ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനിടെ വയനാട് പാക്കേജ് പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എംപിമാര്‍ നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടിരുന്നെങ്കിലും അനുഭാവ പൂര്‍വം പ്രതികരിക്കാമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.

 

Continue Reading

Trending