Connect with us

india

ഇന്ത്യക്ക് അഭിമാനനിമിഷം; ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി ഗുകേഷ്

ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി പതിനെട്ടുകാരനായ ഗുകേഷ് ഇന്ന് ചരിത്രം കുറിച്ചു.

Published

on

ഡി.ഗുകേഷിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി പതിനെട്ടുകാരനായ ഗുകേഷ് ഇന്ന് ചരിത്രം കുറിച്ചു. ഏഴര പോയിന്റുമായാണ് ഗുകേഷ് കിരീടം നേടിയത്. പതിനാലാം മത്സരത്തില്‍ ചൈനയുടെ ഡിംഗ് ലിറനെ തോല്‍പ്പിച്ചാണ് ഗുകേഷ് കിരീട സ്വന്തമാക്കിയത്. വിശ്വനാഥന്‍ ആനന്ദിന് ശേഷം മറ്റൊരു ഇന്ത്യക്കാരന്‍ ഇതാദ്യമായാണ് ചെസില്‍ വിശ്വകിരീടം സ്വന്തമാക്കുന്നത്.

14ാം ഗെയിമിം പൂര്‍ത്തിയായതോടെ ഡി ഗുകേഷിന് ചരിത്ര നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞു. 7.5-6.5 എന്ന സ്‌കോറിനാണ് താരം ജയിച്ചത്.

 

india

ഭര്‍ത്താവ് വളര്‍ത്തുപൂച്ചയെ കൂടുതല്‍ സ്‌നേഹിക്കുന്നതായി ഭാര്യയുടെ പരാതി; അന്വേഷണം സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി

ഐപിസി സെക്ഷന്‍ 498 എ പ്രകാരമുള്ള കുറ്റം കണ്ടെത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയതിനു പിന്നാലെ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു.

Published

on

ഭര്‍ത്താവ് വളര്‍ത്തുപൂച്ചയെ തന്നേക്കാള്‍ കൂടുതല്‍ സ്‌നേഹിക്കുന്നതായി ഭാര്യയുടെ പരാതിയില്‍ അന്വേഷണങ്ങള്‍ സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി. ഭര്‍ത്താവ് വളര്‍ത്തുപൂച്ചയെ തന്നേക്കാള്‍ കൂടുതല്‍ പരിപാലിക്കുന്നതായി ഭാര്യ പരാതി നല്‍കിയിരുന്നു. ഐപിസി സെക്ഷന്‍ 498 എ പ്രകാരമുള്ള കുറ്റം കണ്ടെത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയതിനു പിന്നാലെ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു.

ഇത്തരം നിസാര കേസുകള്‍ നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള പരാതി നിയമ പ്രക്രിയയുടെ ദുരുപയോഗമാണെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വ്യക്തമാക്കി. ഐപിസി 498 എ വകുപ്പ് പ്രകാരം ഒരു കുറ്റകൃത്യം ശിക്ഷാര്‍ഹമാകുന്നതിന് ആവശ്യമായ തെളിവുകളൊന്നും കേസിലില്ലെന്ന് ജസ്റ്റിസ് എം അദ്ദേഹം പറഞ്ഞു.

 

Continue Reading

india

വയനാട് ദുരന്ത ബാധിതരെ സഹായിക്കുന്നതിനെതിരെ ബി.ജെ.പി നേതാവ്

ദുരന്തബാധിതരെ സഹായിക്കാമെന്ന തങ്ങളുടെ വാഗ്ദാനത്തിൽ നാളിതുവരെ കേരള സര്‍ക്കാറിന്റെ മറുപടി ലഭിക്കാത്തതിനാൽ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതാണെന്ന് പിണറായിക്കെഴുതിയ കത്തിൽ സിദ്ധരാമയ്യ ചൂണ്ടിക്കാട്ടിയിരുന്നു.

Published

on

ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് വീട് നിർമിച്ചുനൽകാനുള്ള കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ​സർക്കാറിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി രംഗത്ത്. കർണാടകയുടെ വികസനത്തിന് ചിലവഴിക്കാൻ സർക്കാറിന് പണമില്ലെന്നും എന്നാൽ അയൽ സംസ്ഥാനത്തിന് വേണ്ടി നികുതിപ്പണം പാഴാക്കുകയാണെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു.

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായതിന് പിന്നാലെ വീട് നഷ്ടമായ 100 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും കേരള സർക്കാർ ഇതിനായി ഭൂമി കണ്ടെത്തി നൽകുകയോ തുടർനടപടികൾ സ്വീകരിക്കുകയോ ചെയ്തി​ല്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സിദ്ധരാമയ്യ പിണറായിക്ക് കത്തയച്ചു.

വീട് നിർമിച്ച് നൽകാമെന്ന കർണാടകയുടെ വാഗ്ദാനത്തിൽ കേരള സർക്കാറിന്‍റെ ഭാഗത്ത് നിന്ന് മറുപടി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ഇതിനുപിന്നാലെയാണ് ബി.ജെ.പി നേതാവും നിയമസഭ പ്രതിപക്ഷ നേതാവുമായ ആർ. അശോക കർണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

കോൺഗ്രസ് ഹൈകമാൻഡിനെ പ്രീതിപ്പെടുത്താൻ സിദ്ധരാമയ്യ സർക്കാർ കർണാടകക്കാരുടെ നികുതിപ്പണം ദുരുപയോഗം ചെയ്യുകയാണെന്നാണ് അശോക ‘എക്‌സ്’ പോസ്റ്റിൽ ആരോപിച്ചത്. കേരളത്തിൽ ഉരുൾപൊട്ടലിൽ നാശനഷ്ടം നേരിട്ടവരെ പുനരധിവസിപ്പിക്കുന്ന കർണാടക സർക്കാറിന്, സ്വന്തം സംസ്ഥാനത്ത് വിളനാശം മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് സാമ്പത്തിക ആശ്വാസം നൽകാനോ ഗുണനിലവാരമില്ലാത്ത മരുന്ന് മൂലം മരിച്ച ഗർഭിണികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനോ ബംഗളൂരുവിലെ കുഴികൾ നിറഞ്ഞ റോഡുകൾ നന്നാക്കാനോ പണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോൾ പ്രിയങ്ക ഗാന്ധിയും നേരത്തെ രാഹുൽ ഗാന്ധിയും വയനാട് ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതിനാലാണ് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ കോൺഗ്രസ് സർക്കാർ തയ്യാറാവുന്നതെന്നും ബി.ജെ.പി ആരോപിച്ചു.

ദുരന്തബാധിതരെ സഹായിക്കാമെന്ന തങ്ങളുടെ വാഗ്ദാനത്തിൽ നാളിതുവരെ കേരള സര്‍ക്കാറിന്റെ മറുപടി ലഭിക്കാത്തതിനാൽ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതാണെന്ന് പിണറായിക്കെഴുതിയ കത്തിൽ സിദ്ധരാമയ്യ ചൂണ്ടിക്കാട്ടിയിരുന്നു. ആവശ്യമാണെങ്കിൽ വീട് നിര്‍മിക്കാനുള്ള സ്ഥലം പണം നൽകി വാങ്ങാനും നിര്‍മാണം നടത്താനും കര്‍ണാടക തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വീട് നിർമിച്ച് നൽകാമെന്ന വാഗ്ദാനത്തിൽ കേരള, കർണാടക ചീഫ് സെക്രട്ടറിമാർ നേരത്തെ ചർച്ച നടത്തിയിരുന്നു. വീട് നിർമിച്ച് നൽകാനുള്ള സ്ഥലം സംബന്ധിച്ച് വിവരം അറിയിക്കാമെന്ന് അന്നത്തെ ചർച്ചയിൽ കേരള ചീഫ് സെക്രട്ടറി കർണാടകയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, വിവരം കൈമാറാൻ വൈകിയ സാഹചര്യത്തിലാണ് കർണാടക കത്തയച്ചത്.

കർണാടക സർക്കാർ അയച്ച കത്തിന് മറുപടി നൽകാൻ പോലും കേരളം തയാറായില്ലെന്നത് ഗുരുതരമായ സാഹചര്യമാണെന്ന് കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചൂണ്ടിക്കാട്ടിയിരുന്നു. ‘ചീഫ് സെക്രട്ടറി നടത്തിയ കത്തിടപാടിന് മറുപടി കിട്ടാത്തതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിക്ക് കത്ത് എഴുതേണ്ടി വന്നത് എത്രമാത്രം അപമാനകരമാണ്. സഹായം നൽകാതെ കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നതിന് തുല്യമായ കുറ്റമാണ് സംസ്ഥാന സർക്കാരും ചെയ്യുന്നത്.

എത്ര ലാഘവത്തോടെയാണ് കേരള സർക്കാർ വയനാട് പുനരധിവാസത്തെ കാണുന്നത് എന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണ്ട. വീടും സ്ഥലവും നഷ്ട്ടപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ വേദന സർക്കാർ അവഗണിക്കുന്നത് ഞെട്ടലുണ്ടാക്കുന്നു. ഒന്നുകിൽ വീടുകൾ നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം എത്രയും വേഗം ഏറ്റെടുത്ത് നൽകുക. അല്ലെങ്കിൽ വീടുകൾ വാഗ്ദാനം ചെയ്തവർക്ക് സ്വന്തം നിലയിൽ സ്ഥലം വാങ്ങി വീട് നിർമിക്കുന്നതിന് അനുമതി നൽകുക. സർക്കാറിന്‍റെ ഉദാസീനത പുനരധിവാസ പ്രവർത്തനങ്ങളെ പിറകോട്ട് വലിക്കുകയാണ്’ -അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

india

ഹാഥറസ് ഇരയുടെ കുടുംബത്തിന്റെ സ്ഥിതി ഞെട്ടിക്കുന്നത്; ഇപ്പോഴും ഭീതിയുടെ നിഴലിൽ, തോക്കുകളുടെയും കാമറകളുടെയും നിരീക്ഷണത്തിൽ: രാഹുൽ ഗാന്ധി

ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സഹോദരി പ്രിയങ്കഗാന്ധിയോടൊപ്പം സന്ദർശിച്ചതിന് പിന്നാലെ സമൂഹമാധ്യമത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

കുടുംബം മുഴുവൻ ഇപ്പോഴും ഭീതിയുടെ നിഴലിൽ കഴിയുകയാണ്. കുറ്റവാളികളെ പോലെയാണ് അവരോട് പെരുമാറുന്നത്. അവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയില്ല. എപ്പോഴും തോക്കുകളുടെയും കാമറകളുടെയും നിരീക്ഷണത്തിൽ.

വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിലാണ്​ തങ്ങൾ കഴിയുന്നതെന്ന് അവർ പറയുന്നു’ -ദേശീയ തലത്തിൽ ചർച്ചയായ യു.പിയിലെ ഹാഥറസ് കൂട്ടബലാത്സംഗ ഇരയുടെ കുടുംബം ഇപ്പോഴും അനുഭവിക്കുന്ന ഭീകരമായ വിവേചനം ലോകത്തിന് മുന്നിൽ തുറന്നുകാട്ടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സഹോദരി പ്രിയങ്കഗാന്ധിയോടൊപ്പം സന്ദർശിച്ചതിന് പിന്നാലെ സമൂഹമാധ്യമത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിലാണ്​ തങ്ങൾ കഴിയുന്നതെന്ന് ചൂണ്ടിക്കാട്ടി ഇരയുടെ കുടുംബം രാഹുൽ ഗാന്ധി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അഖിലേഷ് യാദവ് അടക്കമുള്ളവർക്ക് കത്തയച്ചിരുന്നു. ഇതേത്തുടർന്നാണ്​ രാഹുൽ വീണ്ടും കുടുംബത്തെ കാണാനായി വ്യാഴാഴ്ച ഹാഥറസിലെത്തിയത്. സുരക്ഷക്കായി വീടിന് പുറത്ത് വിന്യസിച്ച ഉദ്യോഗസ്ഥർ തങ്ങളെ എവിടെയും പോകാൻ അനുവദിക്കുന്നില്ലെന്ന് കുടുംബം പറഞ്ഞു. കുട്ടികൾക്ക് പഠിക്കാനോ ജോലി നേടാനോ സാധിക്കുന്നില്ല. നാല് വർഷം കഴിഞ്ഞിട്ടും നീതി ലഭിച്ചില്ലെന്നും അവർ തുടർന്നു. ​ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനുപകരം സർക്കാർ അവരെ പലതരത്തിൽ പീഡിപ്പിക്കുകയാണ്. മറുവശത്ത്, പ്രതികൾ സ്വതന്ത്രമായി വിഹരിക്കുന്നു.

ഇരയുടെ കുടുംബം ഇപ്പോഴും അനുഭവിക്കുന്ന കാര്യങ്ങൾ ഞെട്ടലുളവാക്കുന്നതാണെന്ന് സന്ദർശനത്തിന് ശേഷം രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം കഴിഞ്ഞ് നാല് മണിക്കൂറിന് ശേഷമാണ് മാധ്യമപ്രവർത്തകരെ പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ സുരക്ഷ ഉദ്യോഗസ്ഥർ അനുവദിച്ചത്. പ്രതിപക്ഷ നേതാവിന്റെ സന്ദർശനം ആശ്വാസം നൽകുന്നതാണെന്ന് കുടുംബം പ്രതികരിച്ചു.

പ്രിയങ്കയോടൊപ്പം രാഹുൽ 2020 ഒക്ടോബറിൽ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഹാഥറസ് സന്ദര്‍ശിക്കുന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാൻ വേണ്ടിയാണെന്ന് യു.പി ന്യൂനപക്ഷ മന്ത്രി കുറ്റപ്പെടുത്തി. സന്ദർശനത്തിനെതിരെ യു.പി ഉപമുഖ്യമ​ന്ത്രി ബ്രജേഷ് പഥക്കും രംഗത്തുവന്നു.

കലാപം ആളിക്കത്തിക്കാനും ജനങ്ങളെ പ്രകോപിപ്പിക്കാനുമാണ് രാഹുലിന്റെ ശ്രമമെന്നും സന്ദർശനം യു.പിയെ വീണ്ടും കുഴപ്പത്തിലാക്കുമെന്നും പഥക് ആരോപിച്ചു. ഹാഥറസ് കേസിൽ സി.ബി.ഐ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചതാണ്. ആ സംഭവം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. രാഹുൽ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും പഥക് പറഞ്ഞു.

യു.പിയിലെ വികസനവും നിയമപരിപാലനവും മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാവുന്ന രീതിയിലേക്ക് വളർന്നു കഴിഞ്ഞു. അതെല്ലാം തടസ്സപ്പെടുത്തുകയും സംസ്ഥാനത്തെ കലാപത്തിലേക്ക് തള്ളിവിടുകയുമാണ് രാഹുലിന്റെ ലക്ഷ്യം. അത്തരം പ്രവർത്തനങ്ങളിൽ നിന്ന് അകന്നു നിൽക്കണം. അനാവശ്യമായ പ്രകോപനങ്ങളാൽ രാജ്യം തളർന്നിരിക്കുകയാണെന്നും യു.പി ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ രാഹുലിന്റെ സന്ദർശനത്തെ പിന്തുണച്ച് കോൺഗ്രസ് രംഗത്തുവന്നു. ഇരകൾക്ക് നീതി തേടിക്കൊടുക്കുക എന്ന പ്രതിജ്ഞാബദ്ധയുടെ പുറത്താണ് രാഹുലിന്റെയും പ്രിയങ്കയുടെയും സന്ദർശനമെന്നും കോൺഗ്രസ് വ്യക്തമാക്കി. ജനങ്ങളുടെ നേതാക്കളാണ് രാഹുലും പ്രിയങ്കയും. എവിടെ അനീതിയുണ്ടായാലും അവിടെയൊക്കെ ഇരകൾക്കൊപ്പമാണ് രാഹുലും പ്രിയങ്കയും നിലകൊണ്ടത്. -കോൺ​ഗ്രസ് ജില്ലാ പ്രസിഡൻറ് ചന്ദ്രഗുപ്ത വിക്രമാദിത്യ പറഞ്ഞു.

2020 സെപ്റ്റംബർ 14നാണ് ഹാഥറസിലെ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സെപ്റ്റംബർ 29ന് മരണപ്പെടുകയും ചെയ്തു. ഈ സംഭവത്തിനെതിരെ രാജ്യവ്യാപകമായ വലിയ രീതിയിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു.

സി.ബി.ഐ അന്വേഷണത്തിൽ നാലുപേർക്കെതിരെ കുറ്റം ചുമത്തി. പ്രതികളിലൊരാളായ സന്ദീപിനെ എസ്.സി​/എസ്.ടി നിയമപ്രകാരം പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകും 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. അതോടൊപ്പം മറ്റ് മൂന്ന് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പെൺകുട്ടിയുടെ കുടുംബം ഹൈകോടതിയെ സമീപിച്ചു. ഗ്രാമത്തിന് പുറത്ത് താമസ സൗകര്യം നൽകണമെന്നും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി വേണമെന്നും ആവശ്യപ്പെട്ടിട്ടും സർക്കാർ ഇതുവരെ അതൊന്നും ചെവിക്കൊണ്ടിട്ടില്ല.

Continue Reading

Trending