Connect with us

kerala

നടി ആക്രമിക്കപ്പെട്ട കേസ്; കോടതിയലക്ഷ്യ ഹര്‍ജിയില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖക്ക് നോട്ടീസ്

ചില ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും തന്റെ യൂട്യൂബ് ചാനലിലും ആര്‍ ശ്രീലേഖ ദിലീപിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിത നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖക്ക് വിചാരണ കോടതി നോട്ടീസ് അയച്ചു. കേസിലെ പ്രതിയും നടനുമായ ദിലീപിന് അനുകൂലമായി ആര്‍ ശ്രീലേഖ നടത്തിയ പരാമര്‍ശത്തിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്നായിരുന്നു അതിജീവിത ആവശ്യപ്പെട്ടത്.

ചില ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും തന്റെ യൂട്യൂബ് ചാനലിലും ആര്‍ ശ്രീലേഖ ദിലീപിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. കേസില്‍ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ശ്രീലേഖയുടെ ആരോപണം.

ദിലീപിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരോട് കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നുവെന്നും നടിയെ ആക്രമിച്ച കേസ് ഉടനൊന്നും തീരില്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ശ്രീലേഖയ്‌ക്കെതിരെ അതിജീവിത വിചാരണകോടയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

 

 

india

മുണ്ടക്കൈ; അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്ര സര്‍ക്കാര്‍

പ്രത്യേക പാക്കേജിനെക്കുറിച്ചും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റോയ് ലോക്സഭയില്‍ ഉന്നയിച്ചില്ല.

Published

on

മുണ്ടക്കൈയെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്ര സര്‍ക്കാര്‍. പ്രത്യേക പാക്കേജിനെക്കുറിച്ചും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റോയ് ലോക്സഭയില്‍ ഉന്നയിച്ചില്ല. ദുരന്തനിവാരണ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനിടെ വയനാട് പാക്കേജ് പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എംപിമാര്‍ നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടിരുന്നെങ്കിലും അനുഭാവ പൂര്‍വം പ്രതികരിക്കാമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.

 

Continue Reading

kerala

പാലക്കാട് അപകടം: മരിച്ച കുട്ടികളുടെ മൃതദേഹം നാളെ രാവിലെ ബന്ധുക്കള്‍ ഏറ്റുവാങ്ങും

രാവിലെ ഏഴ് മുതല്‍ 8.30വരെ കരിമ്പ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

പാലക്കാട് പനയംപാടത്ത് ലോറിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച നാല് കുട്ടികളുടെ മൃതദേഹം നാളെ രാവിലെ ബന്ധുക്കള്‍ ഏറ്റുവാങ്ങും. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ആയിഷ, ഇര്‍ഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. രാവിലെ ആറിന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങും. രാവിലെ ഏഴ് മുതല്‍ 8.30വരെ കരിമ്പ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. 8.30ന് മൃതദേഹം കുട്ടികളുടെ വീട്ടിലേക്ക് കൊണ്ടുപോകും.

ഇന്ന് വൈകിട്ട് കുട്ടികള്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക്് മടങ്ങുമ്പോഴാണ് ലോറി ഇടിച്ചുകയറിയത്. അപകട സ്ഥലത്തുവെച്ചു തന്നെ മൂന്ന കുട്ടികള്‍ മരിക്കുകയും ഒരാള്‍ ആശിപത്രിയില്‍ ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്തു. അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പാലക്കാട് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

 

Continue Reading

kerala

എഡിഎമ്മിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജിയില്‍ വിധി പറയല്‍ മാറ്റി

കുടുംബത്തിന്റെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി.

Published

on

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. കുടുംബത്തിന്റെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ശരിയായ രീതിയിലല്ലെന്ന് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍ വാദം ഉന്നയിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തരുതെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ലെന്നും കുടുംബം വാദിച്ചിരുന്നു.

കഴുത്തില്‍ പാടുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അത് കാണിച്ചിട്ടില്ല. മറ്റൊരു എജന്‍സി നിപക്ഷമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. അന്വേഷണത്തിനിടക്ക് പ്രതിയായ പിപി ദിവ്യയെ പുതിയ സ്ഥാനത്തേക്ക് നിയമിച്ചതിന്റെ അര്‍ത്ഥം പ്രതിയെ സര്‍ക്കാര്‍ സംരക്ഷിക്കും എന്ന് തന്നെയാണെന്നും കുടുംബം പറയുന്നു. അപൂര്‍വ്വ സാഹചര്യങ്ങളില്‍ മാത്രമേ സിബിഐ അന്വേഷണം ആവശ്യമുള്ളൂവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

Continue Reading

Trending