Connect with us

india

മസ്ജിദുകളില്‍ സര്‍വേ ആവശ്യപ്പെട്ട് പുതിയ ഹര്‍ജികള്‍ വേണ്ട; നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള മുസ്ലിം ലീഗിന്റേത്‌ അടക്കമുള്ള അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു

Published

on

ആരാധനാലയങ്ങൾക്കുമേലുള്ള അവകാശവാദങ്ങൾക്ക് തടയിട്ട് സുപ്രിംകോടതി. മസ്ജിദുകളിലെ സർവേ നടപടികൾ കോടതി വിലക്കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഗ്യാൻവാപി, മഥുര ശാഹി ഈദ്ഗാഹ് മസ്ജിദ്, സംഭൽ മസ്ജിദ് കേസുകളിൽ ഇനിയൊരു ഉത്തരവ് പുറപ്പെടുവിപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവും പാടില്ലെന്ന് അറിയിച്ചിട്ടുണ്ട്. പത്ത് ആരാധനാലയങ്ങളിൽ അവകാശവാദം ഉന്നയിച്ച് നിലവിൽ 18 ഹരജികൾ വിവിധ കോടതികൾക്കു മുൻപാകെയുണ്ട്. ഇനിയും ഹരജികൾ അനുവദിക്കില്ലെന്നാണ് കോടതി അറിയിച്ചത്. നിലവിൽ കോടതികളിലുള്ള കേസുകളിലും തുടർനടപടി തടഞ്ഞിരിക്കുകയാണ്.

ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള മുസ്ലിം ലീഗിന്റേത്‌ അടക്കമുള്ള അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുണ്ടക്കൈ; അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്ര സര്‍ക്കാര്‍

പ്രത്യേക പാക്കേജിനെക്കുറിച്ചും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റോയ് ലോക്സഭയില്‍ ഉന്നയിച്ചില്ല.

Published

on

മുണ്ടക്കൈയെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്ര സര്‍ക്കാര്‍. പ്രത്യേക പാക്കേജിനെക്കുറിച്ചും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റോയ് ലോക്സഭയില്‍ ഉന്നയിച്ചില്ല. ദുരന്തനിവാരണ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനിടെ വയനാട് പാക്കേജ് പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എംപിമാര്‍ നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടിരുന്നെങ്കിലും അനുഭാവ പൂര്‍വം പ്രതികരിക്കാമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.

 

Continue Reading

india

ഇന്ത്യക്ക് അഭിമാനനിമിഷം; ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി ഗുകേഷ്

ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി പതിനെട്ടുകാരനായ ഗുകേഷ് ഇന്ന് ചരിത്രം കുറിച്ചു.

Published

on

ഡി.ഗുകേഷിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി പതിനെട്ടുകാരനായ ഗുകേഷ് ഇന്ന് ചരിത്രം കുറിച്ചു. ഏഴര പോയിന്റുമായാണ് ഗുകേഷ് കിരീടം നേടിയത്. പതിനാലാം മത്സരത്തില്‍ ചൈനയുടെ ഡിംഗ് ലിറനെ തോല്‍പ്പിച്ചാണ് ഗുകേഷ് കിരീട സ്വന്തമാക്കിയത്. വിശ്വനാഥന്‍ ആനന്ദിന് ശേഷം മറ്റൊരു ഇന്ത്യക്കാരന്‍ ഇതാദ്യമായാണ് ചെസില്‍ വിശ്വകിരീടം സ്വന്തമാക്കുന്നത്.

14ാം ഗെയിമിം പൂര്‍ത്തിയായതോടെ ഡി ഗുകേഷിന് ചരിത്ര നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞു. 7.5-6.5 എന്ന സ്‌കോറിനാണ് താരം ജയിച്ചത്.

 

Continue Reading

india

ദേശീയപാതാ നിര്‍മ്മാണം; യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ദേശീയപാത വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി സമദാനി

ദേശീയപാതാ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഉണ്ടായിട്ടുള്ള വിഷമാവസ്ഥകള്‍ പരിഹരിക്കാന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമദാനി ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നല്‍കി.

Published

on

ദേശീയപാതാ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഉണ്ടായിട്ടുള്ള വിഷമാവസ്ഥകള്‍ പരിഹരിക്കാന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ.എംപി അബ്ദുസ്സമദ് സമദാനി എംപി ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് നിവേദനം നല്‍കി. മണ്ഡലത്തിലെ ദേശീയപാതാ പ്രശ്‌നങ്ങള്‍ ഇതിനു മുന്‍പ് സമദാനി ലോക്‌സഭയിലും ഉന്നയിച്ചിരുന്നു. പ്രദേശവാസികളനുഭവിക്കുന്ന യാത്രാപരവും ഡ്രൈനേജ് സംബന്ധവുമായ പ്രയാസങ്ങള്‍ക്ക് പരിഹാരമുണ്ടാകണം. രണ്ടത്താണി, പുതുപൊന്നാനി, തെയ്യങ്ങാട് ജംഗ്ഷന്‍, മേലേ കോഴിച്ചെന, കക്കാട്, കഴുത്തല്ലൂര്‍, ഉറൂബ് നഗര്‍ എന്നിവിടങ്ങളില്‍ റോഡിന്റെ മറുവശത്തേക്ക് സഞ്ചരിക്കാന്‍ കഴിയാത്തതിനാല്‍ ജനങ്ങള്‍ക്കുള്ള കെടുതിക്ക് പരിഹാരമായി അടിപ്പാതകള്‍ അനുവദിക്കുകയോ അത് സാധ്യമല്ലെങ്കില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഏര്‍പ്പെടുത്തുകയോ ചെയ്യണം.

മദിരശ്ശേരിയില്‍ നിലവിലുള്ള റോഡ് ദേശീയപാതാ നിര്‍മ്മാണത്തിന് വേണ്ടി മുറിച്ചുകളഞ്ഞതിനെത്തുടര്‍ന്ന് നാട്ടുകാര്‍ക്കുണ്ടായിരിക്കുന്ന പ്രയാസത്തിന് പരിഹാരമായി മേല്‍പാത അനുവദിക്കേണ്ടത് അവിടത്തെ അടിയന്തിരാവശ്യമാണ്. കുറ്റിപ്പുറം മിനി പമ്പയില്‍ സര്‍വീസ് റോഡ് ഇരുവശത്തേക്കും സഞ്ചരിക്കാവുന്ന വിധത്തില്‍ ഉണ്ടാക്കിയിട്ടുള്ള പരിഹാരനിര്‍ദ്ദേശം നടപ്പില്‍ വരുത്തണം. എടരിക്കോട്ടും കക്കാടിനടുത്ത ചെനക്കലും സര്‍വീസ് റോഡ് സംവിധാനിച്ചതിലെ അശാസ്ത്രീയത കാരണം ഉണ്ടായിട്ടുള്ള ഗതാഗതതടസ്സത്തിനും വെന്നിയൂര്‍, രണ്ടത്താണി തുടങ്ങിയ പ്രദേശങ്ങളില്‍ മഴക്കാലത്ത് റോഡിലേക്ക് വെള്ളം കയറുന്നതുകൊണ്ട് പരിസരവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കും പരിഹാരനടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. നിവേദനത്തിലെ ആവശ്യങ്ങള്‍ ഓരോന്നും വിശദീകരിച്ച് കേട്ട മന്ത്രി ഗഡ്കരി ഉന്നയിച്ച ആവശ്യങ്ങള്‍ ഗൗരവപൂര്‍വ്വം പരിശോധിക്കുമെന്നും ഫൂട്ട് ഓവര്‍ ബ്രിഡ്ജുകളുടെ കാര്യം പ്രത്യേകം പരിഗണിക്കുമെന്നും ഉറപ്പു നല്‍കി.

Continue Reading

Trending