Connect with us

india

ഒഡീഷയില്‍ പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയെ കൊലപ്പെടുത്തി

ഡിസംബര്‍ നാലിന് ജാമ്യത്തിറങ്ങിയ കുനു കിസാന്‍ ഡിസംബര്‍ 7നാണ് കൊലപാതകം നടത്തിയത്

Published

on

പാറ്റ്‌ന: പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയെ കൊലപ്പെടുത്തി. കുനു കിസാന്‍ എന്ന 28കാരനാണ് 18കാരിയായ ഇരയെ കൊലപ്പെടുത്തിയത്. സുന്ദര്‍ഗഡ് ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ കഷ്ണങ്ങളാക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

പോക്‌സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്. ഡിസംബര്‍ നാലിന് ജാമ്യത്തിറങ്ങിയ കുനു കിസാന്‍ ഡിസംബര്‍ 7നാണ് കൊലപാതകം നടത്തിയത്. മൊഴി മാറ്റിപ്പറയാന്‍ പ്രതി ഇരയായ പെണ്‍കുട്ടിയെ നിരന്തരം നിര്‍ബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് എന്‍എച്ച് 143ലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കൊലപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ താന്‍ ശിക്ഷിക്കപ്പെടുമെന്ന ഭയമാണ് പ്രതിയെ കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും ഇരുവരുടെയും ഫോണ്‍ സംഭാഷണങ്ങളുമാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതി ശരീരഭാഗങ്ങള്‍ പ്രത്യേകം ബാഗുകളിലാക്കി വലിച്ചെറിയുകയായിരുന്നു. ബാലുഘട്ടിലെ ബ്രാഹ്മണി നദി, ഗാഡിയതോല, സമീപത്തെ ജലാശയങ്ങള്‍ തുടങ്ങി 20 കിലോ മീറ്റര്‍ പരിധിയിലുള്ള നിരവധി സ്ഥലങ്ങളില്‍ നിന്നാണ് പെണ്‍കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.

ഡിസംബര്‍ 7 ന് പെണ്‍കുട്ടിയെ കാണാതായതായി വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. നേരത്തെ ഇരുവരും തമ്മിലുള്ള ബന്ധത്തിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും കുനു കിസാന്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി സുന്ദര്‍ഗഡ് ജില്ലാ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.

india

ഇന്ത്യക്ക് അഭിമാനനിമിഷം; ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി ഗുകേഷ്

ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി പതിനെട്ടുകാരനായ ഗുകേഷ് ഇന്ന് ചരിത്രം കുറിച്ചു.

Published

on

ഡി.ഗുകേഷിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി പതിനെട്ടുകാരനായ ഗുകേഷ് ഇന്ന് ചരിത്രം കുറിച്ചു. ഏഴര പോയിന്റുമായാണ് ഗുകേഷ് കിരീടം നേടിയത്. പതിനാലാം മത്സരത്തില്‍ ചൈനയുടെ ഡിംഗ് ലിറനെ തോല്‍പ്പിച്ചാണ് ഗുകേഷ് കിരീട സ്വന്തമാക്കിയത്. വിശ്വനാഥന്‍ ആനന്ദിന് ശേഷം മറ്റൊരു ഇന്ത്യക്കാരന്‍ ഇതാദ്യമായാണ് ചെസില്‍ വിശ്വകിരീടം സ്വന്തമാക്കുന്നത്.

14ാം ഗെയിമിം പൂര്‍ത്തിയായതോടെ ഡി ഗുകേഷിന് ചരിത്ര നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞു. 7.5-6.5 എന്ന സ്‌കോറിനാണ് താരം ജയിച്ചത്.

 

Continue Reading

india

ദേശീയപാതാ നിര്‍മ്മാണം; യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ദേശീയപാത വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി സമദാനി

ദേശീയപാതാ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഉണ്ടായിട്ടുള്ള വിഷമാവസ്ഥകള്‍ പരിഹരിക്കാന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമദാനി ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നല്‍കി.

Published

on

ദേശീയപാതാ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഉണ്ടായിട്ടുള്ള വിഷമാവസ്ഥകള്‍ പരിഹരിക്കാന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ.എംപി അബ്ദുസ്സമദ് സമദാനി എംപി ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് നിവേദനം നല്‍കി. മണ്ഡലത്തിലെ ദേശീയപാതാ പ്രശ്‌നങ്ങള്‍ ഇതിനു മുന്‍പ് സമദാനി ലോക്‌സഭയിലും ഉന്നയിച്ചിരുന്നു. പ്രദേശവാസികളനുഭവിക്കുന്ന യാത്രാപരവും ഡ്രൈനേജ് സംബന്ധവുമായ പ്രയാസങ്ങള്‍ക്ക് പരിഹാരമുണ്ടാകണം. രണ്ടത്താണി, പുതുപൊന്നാനി, തെയ്യങ്ങാട് ജംഗ്ഷന്‍, മേലേ കോഴിച്ചെന, കക്കാട്, കഴുത്തല്ലൂര്‍, ഉറൂബ് നഗര്‍ എന്നിവിടങ്ങളില്‍ റോഡിന്റെ മറുവശത്തേക്ക് സഞ്ചരിക്കാന്‍ കഴിയാത്തതിനാല്‍ ജനങ്ങള്‍ക്കുള്ള കെടുതിക്ക് പരിഹാരമായി അടിപ്പാതകള്‍ അനുവദിക്കുകയോ അത് സാധ്യമല്ലെങ്കില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഏര്‍പ്പെടുത്തുകയോ ചെയ്യണം.

മദിരശ്ശേരിയില്‍ നിലവിലുള്ള റോഡ് ദേശീയപാതാ നിര്‍മ്മാണത്തിന് വേണ്ടി മുറിച്ചുകളഞ്ഞതിനെത്തുടര്‍ന്ന് നാട്ടുകാര്‍ക്കുണ്ടായിരിക്കുന്ന പ്രയാസത്തിന് പരിഹാരമായി മേല്‍പാത അനുവദിക്കേണ്ടത് അവിടത്തെ അടിയന്തിരാവശ്യമാണ്. കുറ്റിപ്പുറം മിനി പമ്പയില്‍ സര്‍വീസ് റോഡ് ഇരുവശത്തേക്കും സഞ്ചരിക്കാവുന്ന വിധത്തില്‍ ഉണ്ടാക്കിയിട്ടുള്ള പരിഹാരനിര്‍ദ്ദേശം നടപ്പില്‍ വരുത്തണം. എടരിക്കോട്ടും കക്കാടിനടുത്ത ചെനക്കലും സര്‍വീസ് റോഡ് സംവിധാനിച്ചതിലെ അശാസ്ത്രീയത കാരണം ഉണ്ടായിട്ടുള്ള ഗതാഗതതടസ്സത്തിനും വെന്നിയൂര്‍, രണ്ടത്താണി തുടങ്ങിയ പ്രദേശങ്ങളില്‍ മഴക്കാലത്ത് റോഡിലേക്ക് വെള്ളം കയറുന്നതുകൊണ്ട് പരിസരവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കും പരിഹാരനടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. നിവേദനത്തിലെ ആവശ്യങ്ങള്‍ ഓരോന്നും വിശദീകരിച്ച് കേട്ട മന്ത്രി ഗഡ്കരി ഉന്നയിച്ച ആവശ്യങ്ങള്‍ ഗൗരവപൂര്‍വ്വം പരിശോധിക്കുമെന്നും ഫൂട്ട് ഓവര്‍ ബ്രിഡ്ജുകളുടെ കാര്യം പ്രത്യേകം പരിഗണിക്കുമെന്നും ഉറപ്പു നല്‍കി.

Continue Reading

india

മുസ്ലിംലീഗിന്റെ ഇടപെടല്‍ ഫലം കണ്ടു; മസ്ജിദുകളിലെ സര്‍വ്വേ സുപ്രിം കോടതി തടഞ്ഞു

സർവേ ആവശ്യപ്പെട്ട് പുതിയ ഹർജികൾ സ്വീകരിക്കുന്നതാണ് സുപ്രിം കോടതി തടഞ്ഞത്.

Published

on

മുസ്‌ലിംലീഗിന്റെ ചരിത്രപരമായ ഇടപെടൽ ഫലം കണ്ടു. മസ്ജിദുകളിലെ സർവ്വേ സുപ്രിം കോടതി തടഞ്ഞു. സർവേ ആവശ്യപ്പെട്ട് പുതിയ ഹർജികൾ സ്വീകരിക്കുന്നതാണ് സുപ്രിം കോടതി തടഞ്ഞത്. ചരിത്രപരമായ ഇടപെടലാണ് ഈ വിഷയത്തിൽ മുസ്‌ലിംലീഗ് നടത്തിയത്. ആരാധനാലയ നിയമം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.

കീഴ്കോടതികൾ സർവേക്ക് ഉത്തരവിടുന്നത് സുപ്രിം കോടതി തടഞ്ഞു. ആരാധാനാലയ നിയമം സംബന്ധിച്ച വാദം നടക്കുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടൽ.

Continue Reading

Trending