Connect with us

kerala

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ മന്ത്രിസഭയ്‌ക്കും ആഭ്യന്തര വകുപ്പിനും രൂക്ഷ വിമർശനം

കരുനാഗപ്പള്ളിയിലെ വിഭാഗീയത രൂക്ഷമായതിൽ ജില്ലാ നേതൃത്വത്തിനും പങ്കെന്നും വിമർശനം.

Published

on

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ മന്ത്രിസഭയ്‌ക്കും ആഭ്യന്തര വകുപ്പിനും അതിരൂക്ഷ വിമർശനം. പൊലീസിന്‍റെ വീഴ്ചകൾ അവസാനിപ്പിക്കാൻ ആഭ്യന്തരവകുപ്പിന് കഴിയുന്നില്ലെന്ന് പ്രതിനിധികൾ. കരുനാഗപ്പള്ളിയിലെ വിഭാഗീയത രൂക്ഷമായതിൽ ജില്ലാ നേതൃത്വത്തിനും പങ്കെന്നും വിമർശനം. ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും.

രണ്ടാം ദിനത്തിലെ പ്രതിനിധി ചർച്ചയിലാണ് ആഭ്യന്തരവകുപ്പിനും സംസ്ഥാന മന്ത്രിസഭയ്ക്കും ജില്ലാ നേതൃത്വത്തിനും എതിരെ പ്രതിനിധികൾ രംഗത്തെത്തിയത്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്‍റെ കെടുകാര്യസ്ഥതയെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ്

മർദിച്ച വിഷയം ഉൾപ്പെടെ ഉന്നയിച്ച ആയിരുന്നു വിമർശനം. പൊലീസിനെ നിലയ്ക്ക് നിര്‍ത്താൻ വകുപ്പ് കൈകാര്യം ചെയ്യുന്നവർക്ക് സാധിക്കുന്നില്ല എങ്കിൽ പാർട്ടി ഇടപെടണം എന്ന് അംഗങ്ങൾ. രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് മുൻ പരിചയം ഉള്ളവരെ ഒഴിവാക്കിയത് തിരിച്ചടിയായി. പുതുമുഖങ്ങളെ മാത്രം ഉൾപ്പെടുത്തിയ മന്ത്രിസഭ പരാജയം എന്നും അഞ്ചാലുംമൂട്ടിൽ നിന്നുള്ള പ്രതിനിധികൾ വിമർശിച്ചു. ഒന്നിനുപുറകെ ഒന്നായി വിവാദങ്ങൾ ഉണ്ടാക്കുന്ന കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജനെ നേതൃത്വം ഇടപെട്ട് നിലയ്ക്കു നിർത്തണമെന്നും ആവശ്യം ഉയർന്നു.

കരുനാഗപ്പള്ളിയിലെ വിഭാഗീയതയിൽ നടപടി എടുക്കേണ്ട ജില്ലാ നേതൃത്വം ഒരു പക്ഷത്തോടൊപ്പം നിന്നു. തെറ്റ് തിരുത്തി മുന്നോട്ട് കൊണ്ട് പോകുന്നതിനു പകരം ഏരിയ കമ്മിറ്റി പിരിച്ചുവിടുക എന്ന ലക്ഷ്യം നടപ്പിലാക്കാനാണ് നേതൃത്വം ശ്രമിച്ചതെന്ന് പുനലൂർ, കൊല്ലം ഈസ്റ്റ്, കുണ്ടറ, കൊട്ടാരക്കര ഏരിയകളിലെ പ്രതിനിധികൾ.ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. നിലവിലെ ജില്ലാ സെക്രട്ടറി എസ് സുദേവൻ തുടർന്നേക്കും. കരുനാഗപ്പള്ളിയിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളെ മാറ്റി നിർത്താൻ തന്നെയാണ് സാധ്യത.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കളിക്കുന്നതിനിടെ ജനല്‍ കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

രാവിലെ കാരാട്ടുപറമ്പിലെ മാതാവിന്റെ വീട്ടില്‍വെച്ചായിരുന്നു അപകടം

Published

on

മലപ്പുറം: കളിക്കുന്നതിനിടെ ജനല്‍ കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരന്‍ മരിച്ചു. കിഴിശ്ശേരിക്കടുത്ത് കുഴിമണ്ണ പുളിയക്കോട് പുനിയാനിക്കോട്ടില്‍ മുഹ്‌സിന്റേയും കാരാട്ടുപറമ്പ് വലിയാറക്കുണ്ട് ജുനൈന തസ്‌നിയുടേയും മകന്‍ നൂര്‍ ഐമന്‍ (ഒന്നര) ആണ് മരിച്ചത്. ഇന്ന് രാവിലെ കാരാട്ടുപറമ്പിലെ മാതാവിന്റെ വീട്ടില്‍വെച്ചായിരുന്നു അപകടം.

ബിരുദ വിദ്യാര്‍ഥിയായ മാതാവ് കോളജിലേക്ക് പോകാനൊരുങ്ങുമ്പോള്‍ കളിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന പഴയ ജനല്‍ കട്ടില വീഴുകയായിരുന്നു. ഉടന്‍ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Continue Reading

kerala

തമിഴ്‌നാട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 3 മലയാളികള്‍ മരിച്ചു

പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശികളായ ജേക്കബ് എബ്രഹാം, ഷീബ ജേക്കബ്, ഇവരുടെ രണ്ട് മാസം പ്രായമുള്ള കൊച്ചുമകന്‍ ആരോണ്‍ ജേക്കബ് എന്നിവരാണ് മരിച്ചത്

Published

on

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ മഥുക്കരയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശികളായ ജേക്കബ് എബ്രഹാം, ഷീബ ജേക്കബ്, ഇവരുടെ രണ്ട് മാസം പ്രായമുള്ള കൊച്ചുമകന്‍ ആരോണ്‍ ജേക്കബ് എന്നിവരാണ് മരിച്ചത്.

കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുംവഴിയാണ് അപകടമുണ്ടായത്. എതിര്‍ദിശയില്‍ നിന്നും വന്ന ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവുമായി ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നിരുന്നു. നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. മൂന്ന് പേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.

വാഹനത്തില്‍ ഇവര്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന മരുമകളായ അലീനയെ ഗുരുതര പരിക്കുകളോടെ സുന്ദരപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ലോറി െ്രെഡവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

Continue Reading

Film

ലോകേഷ് കനകരാജ് ചിത്രത്തില്‍ വില്ലനാകാനൊരുങ്ങി മാധവന്‍

മറ്റ് എല്‍സിയു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോകേഷിന് പകരം ഭാഗ്യരാജ് കണ്ണനാണ് ബെന്‍സ് സംവിധാനം ചെയ്യുന്നത്.

Published

on

സംവിധായകന്‍ ലോകേഷ് കനകരാജിന്റെ രചനയില്‍ രാഘവ ലോറന്‍സ് നായകനാകുന്ന ചിത്രമാണ് ബെന്‍സ്. ലോറന്‍സിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലൂക്കും ടീസറും അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് സിനിമ പ്രേമികള്‍ക്കിടയില്‍ പ്രത്യേക ഫാന്‍ ബെയ്സ് ഉണ്ട്.

ഇപ്പോഴിതാ എല്‍സിയു കഥ പറയുന്ന സിനിമയില്‍ മാധവനും ഭാഗമാകും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെയാകും നടന്‍ അവതരിപ്പിക്കുക എന്നാണ് ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിനെ ഉദ്ധരിച്ച് ടൈംസ് എന്റര്‍ടൈന്‍മെന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ അജയ് ദേവ്ഗണ്‍ നായകനായ ശൈതാന്‍ എന്ന സിനിമയില്‍ മാധവന്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

മറ്റ് എല്‍സിയു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോകേഷിന് പകരം ഭാഗ്യരാജ് കണ്ണനാണ് ബെന്‍സ് സംവിധാനം ചെയ്യുന്നത്. ലോകേഷ് കനകരാജിന്റെ കഥയ്ക്ക് സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ലോകേഷിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ജി സ്‌ക്വാഡുമായി സഹകരിച്ച് പാഷന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയാണ് ചിത്രം നിര്‍മിക്കുന്നത്. എല്‍സിയുവിന്റെ ഭാഗമായി ഒരു ഹ്രസ്വചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ചാപ്റ്റര്‍ സീറോ എന്നാണ് ഈ ഹ്രസ്വചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ലോകേഷ് തന്നെയാണ് 10 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. വിക്രം, ദില്ലി, റോളക്‌സ്, അമര്‍, സന്ദാനം, ലിയോ തുടങ്ങിയ എല്‍സിയുവിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഇതില്‍ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

2019 ല്‍ പുറത്തിറങ്ങിയ കൈതി എന്ന സിനിമയിലൂടെയാണ് ലോകേഷ് കനകരാജ് യൂണിവേഴ്സിന് തുടക്കമിട്ടത്. പിന്നീട് വിക്രം, ലിയോ എന്നീ സിനിമകളും എല്‍സിയുവിന്റെ ഭാഗമായി പുറത്തിറങ്ങി. കൈതി 2, റോളക്സിന്റെ സിനിമ, വിക്രം 3 തുടങ്ങിയ സിനിമകളും ഈ യൂണിവേഴ്സിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്.

Continue Reading

Trending