Connect with us

india

രാജ്യസഭ കൂടുതൽ അലങ്കോലമാക്കുന്നത് ചെയർമാൻ: മ​ല്ലി​കാ​ർ​ജു​ൻ ഖാർഗെ

രാ​ജ്യ​ത്തി​ന്റെ അ​ന്ത​സ്സി​ടി​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ൾ കാ​ര​ണ​മാ​ണ് അ​ദ്ദേ​ഹ​ത്തെ നീ​ക്കം ചെ​യ്യാ​നു​ള്ള നോ​ട്ടീ​സ് ന​ൽ​കേ​ണ്ടി വ​ന്ന​തെ​ന്ന് കോ​ൺ​​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​ൽ ഇ​ൻ​ഡ്യ സ​ഖ്യം വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഖാ​ർ​ഗെ വ്യ​ക്ത​മാ​ക്കി.

Published

on

രാ​ജ്യ​സ​ഭ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ല​​ങ്കോ​ല​മാ​ക്കു​ന്ന​ത് ചെ​യ​ർ​മാ​ൻ ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ ആ​ണെ​ന്നും സ്വ​ന്തം പ്ര​മോ​ഷ​നു​വേ​ണ്ടി സ​ർ​ക്കാ​ർ വ​ക്താ​വി​ന്റെ പ​ണി​യാ​ണ് ഉ​പ​രാ​ഷ്​​ട്ര​പ​തി എ​ടു​ക്കു​ന്ന​തെ​ന്നും രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. പ്ര​തി​പ​ക്ഷ​ത്തി​ന്റെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കേ​ണ്ട ചെ​യ​ർ​മാ​ൻ അ​വ​ർ​ക്കു​ള്ള സ​മ​യം പോ​ലും അ​പ​ഹ​രി​ച്ച് വേ​ലി​ത​ന്നെ വി​ള​വ് തി​ന്നു​ന്ന സാ​ഹ​ച​ര്യ​മൊ​രു​ക്കി​യെ​ന്നും ഖാ​ർ​ഗെ കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തി​ന്റെ അ​ന്ത​സ്സി​ടി​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ൾ കാ​ര​ണ​മാ​ണ് അ​ദ്ദേ​ഹ​ത്തെ നീ​ക്കം ചെ​യ്യാ​നു​ള്ള നോ​ട്ടീ​സ് ന​ൽ​കേ​ണ്ടി വ​ന്ന​തെ​ന്ന് കോ​ൺ​​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​ൽ ഇ​ൻ​ഡ്യ സ​ഖ്യം വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഖാ​ർ​ഗെ വ്യ​ക്ത​മാ​ക്കി.

സ​ർ​ക്കാ​റി​നെ പു​ക​ഴ്ത്തി​യും സ്വ​യം ആ​ർ.​എ​സ്.​എ​സി​ന്റെ ഏ​ക​ല​വ്യ​നാ​യി വി​ശേ​ഷി​പ്പി​ച്ചും ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ ത​ന്റെ പ​ദ​വി​യു​ടെ മ​ഹ​ത്വം ക​ള​യു​ക​യാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ എ​തി​രാ​ളി​ക​ളാ​യി​ക്ക​ണ്ട് അ​വ​രെ ഹീ​ന​മാ​യ ത​ര​ത്തി​ൽ അ​ദ്ദേ​ഹം അ​പ​മാ​നി​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ അ​ഞ്ച് മി​നി​റ്റ് സം​സാ​രി​ക്കു​മ്പോ​ൾ 10 മി​നി​റ്റ് അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​സം​ഗം കേ​ൾ​ക്ക​ണം. പ്ര​തി​പ​ക്ഷം ഗൗ​ര​വ​മേ​റി​യ വി​ഷ​യ​മു​ന്ന​യി​ക്കു​മ്പോ​ൾ അ​ത് ച​ർ​ച്ച​യാ​കാ​തി​രി​ക്കാ​ൻ പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​ന്നു. ദീ​ർ​ഘ​കാ​ല അ​നു​ഭ​വ​ജ്​​ഞാ​ന​മു​ള്ള പാ​ർ​ല​മെ​ന്റേ​റി​യ​ന്മാ​രെ ഹെ​ഡ്മാ​സ്റ്റ​ർ എ​ന്ന പോ​ലെ പാ​ഠം പ​ഠി​പ്പി​ക്കു​ന്നു.

രാ​ജ്യ​ത്തി​ന്റെ ച​​രി​ത്ര​ത്തി​ൽ ഇ​ന്നു​വ​രെ ഒ​രു ഉ​പ​രാ​ഷ്ട്ര​പ​തി​യെ​യും നീ​ക്കം ചെ​യ്യാ​നു​ള്ള നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടി​ല്ല. എ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​ന നി​ല​വി​ൽ വ​ന്ന​തി​ന്റെ 75ാം വാ​ർ​ഷി​ക വേ​ള​യി​ൽ ച​ട്ടം ലം​ഘി​ച്ച് രാ​ഷ്​​​ട്രീ​യം ക​ളി​ക്കു​ന്ന പ​ക്ഷ​പാ​തി​യാ​യ രാ​ഷ്ട്ര​പ​തി​ക്കെ​തി​രെ നോ​ട്ടീ​സ് ന​ൽ​കേ​ണ്ടി വ​ന്നു​വെ​ന്ന് ഖാ​ർ​ഗെ ചൂ​ണ്ടി​ക്കാ​ട്ടി.

ഖാ​ർ​ഗെ​യെ ശ​രി​വെ​ച്ച് ധ​ൻ​ഖ​റി​നെ പു​റ​ത്താ​ക്കാ​നു​ള്ള നീ​ക്ക​ത്തെ പി​ന്തു​ണ​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, എ​സ്.​പി, ഡി.​എം.​കെ, ആ​ർ.​ജെ.​ഡി, കേ​ര​ള കോ​ൺ​ഗ്ര​സ്, ഇ​ട​തു​പാ​ർ​ട്ടി​ക​ൾ, എ​ൻ.​സി.​പി എ​ന്നി​വ​യു​ടെ നേ​താ​ക്ക​ളും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നെ​ത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂർ എന്ന് പറയുമ്പോൾ അദ്ദേഹം കരുതിയത് കരീന കപൂർ എന്നാണ്; മോദിയെ ട്രോളി കോൺഗ്രസ്

കലാപബാധിത മേഖലയായ മണിപ്പൂര്‍ മോദി അവഗണിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

Published

on

കപൂര്‍ കുടുംബവുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ചയെ പരിഹസിച്ച് കോണ്‍ഗ്രസ്. ‘ഞങ്ങള്‍ മണിപ്പൂര്‍ എന്ന് പറയുമ്പോള്‍ മോദി ചിന്തിക്കുന്നത് കരീന കപൂര്‍ എന്നാണ്?’ -ഇതായിരുന്നു കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയുടെ പരിഹാസം.

കലാപബാധിത മേഖലയായ മണിപ്പൂര്‍ മോദി അവഗണിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഒരു വര്‍ഷം മുമ്പ് സംസ്ഥാനത്ത് നടന്ന വംശീയ കലാപത്തില്‍ 200ലേറെ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. എന്നിട്ടും മണിപ്പൂരിനെ കുറിച്ച് ഒരക്ഷരം പോലും ഉരിയാടാന്‍ പ്രധാനമന്ത്രി തയാറായില്ല എന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നിരന്തരം ഉന്നയിക്കുന്ന ആരോപണം.

ചൊവ്വാഴ്ചയാണ് മോദിയെ രാജ് കപൂര്‍ ഫിലിം ഫെസ്റ്റിലേക്ക് ക്ഷണിക്കാന്‍ കരീന കപൂര്‍, കരീഷ്മ കപൂര്‍, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, റിദ്ദിമ കപൂര്‍ സാഹ്നി, നീതു കപൂര്‍, ആദര്‍ ജെയിന്‍, അര്‍മാന്‍ ജെയിന്‍ എന്നിവരടങ്ങുന്ന സംഘം എത്തിയത്. ഇവര്‍ മോദിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകളും പുറത്തുവന്നിരുന്നു.

രാജ് കപൂറിന്റെ പേരക്കുട്ടിയായ കരീന കപൂര്‍ ഭര്‍ത്താവ് സെയ്ഫ് അലി ഖാനൊപ്പമാണ് എത്തിയത്. മോദിക്കൊപ്പമുള്ള നിരവധി ഫോട്ടോകളും കരീന പുറത്തുവിട്ടു. കരീനയുടെ മക്കള്‍ക്ക് മോദി ഓട്ടോഗ്രാഫ് നല്‍കുന്നതാണ് അതിലൊരു ചിത്രം. ഡിസംബര്‍ 13ന് രാജ് കപൂറിന്റെ 100ാം ജന്‍മ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

Continue Reading

india

ഒഡീഷയില്‍ പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയെ കൊലപ്പെടുത്തി

ഡിസംബര്‍ നാലിന് ജാമ്യത്തിറങ്ങിയ കുനു കിസാന്‍ ഡിസംബര്‍ 7നാണ് കൊലപാതകം നടത്തിയത്

Published

on

പാറ്റ്‌ന: പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയെ കൊലപ്പെടുത്തി. കുനു കിസാന്‍ എന്ന 28കാരനാണ് 18കാരിയായ ഇരയെ കൊലപ്പെടുത്തിയത്. സുന്ദര്‍ഗഡ് ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ കഷ്ണങ്ങളാക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

പോക്‌സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്. ഡിസംബര്‍ നാലിന് ജാമ്യത്തിറങ്ങിയ കുനു കിസാന്‍ ഡിസംബര്‍ 7നാണ് കൊലപാതകം നടത്തിയത്. മൊഴി മാറ്റിപ്പറയാന്‍ പ്രതി ഇരയായ പെണ്‍കുട്ടിയെ നിരന്തരം നിര്‍ബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് എന്‍എച്ച് 143ലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കൊലപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ താന്‍ ശിക്ഷിക്കപ്പെടുമെന്ന ഭയമാണ് പ്രതിയെ കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും ഇരുവരുടെയും ഫോണ്‍ സംഭാഷണങ്ങളുമാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതി ശരീരഭാഗങ്ങള്‍ പ്രത്യേകം ബാഗുകളിലാക്കി വലിച്ചെറിയുകയായിരുന്നു. ബാലുഘട്ടിലെ ബ്രാഹ്മണി നദി, ഗാഡിയതോല, സമീപത്തെ ജലാശയങ്ങള്‍ തുടങ്ങി 20 കിലോ മീറ്റര്‍ പരിധിയിലുള്ള നിരവധി സ്ഥലങ്ങളില്‍ നിന്നാണ് പെണ്‍കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.

ഡിസംബര്‍ 7 ന് പെണ്‍കുട്ടിയെ കാണാതായതായി വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. നേരത്തെ ഇരുവരും തമ്മിലുള്ള ബന്ധത്തിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും കുനു കിസാന്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി സുന്ദര്‍ഗഡ് ജില്ലാ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.

Continue Reading

india

ഹാഥറസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ പുറപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

സംഭല്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും അധികൃതര്‍ തടഞ്ഞിരുന്നു.

Published

on

ഹാഥറസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ നടുക്കിയ ഒന്നായിരുന്നു 2020ല്‍ ഹാഥറസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവം. സഹോദരിയും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധിയും രാഹുലിന് ഒപ്പമുണ്ട്. സംഭല്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും അധികൃതര്‍ തടഞ്ഞിരുന്നു.

അതിനിടെ, രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിനെതിരെ യു.പി ഉപമുഖ്യന്ത്രി ബ്രജേഷ് പഥക് രംഗത്തുവന്നു. കലാപം ആളിക്കത്തിക്കാനും ജനങ്ങളെ പ്രകോപിപ്പിക്കാനുമാണ് രാഹുലിന്റെ ശ്രമം. സന്ദര്‍ശനം യു.പിയെ വീണ്ടും കുഴപ്പത്തിലാക്കുമെന്നും പഥക് ആരോപിച്ചു. ഹാഥറസ് കേസില്‍ സി.ബി.ഐ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. ആ സംഭവം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. രാഹുല്‍ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും പഥക് പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ വികസനവും നിയമപരിപാലനവും മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുന്ന രീതിയിലേക്ക് വളര്‍ന്നു കഴിഞ്ഞു. അതെല്ലാം തടസ്സപ്പെടുത്തുകയും സംസ്ഥാനത്തെ കലാപത്തിലേക്ക് തള്ളിവിടുകയുമാണ് രാഹുലിന്റെ ലക്ഷ്യം. അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കണം. അനാവശ്യമായ പ്രകോപനങ്ങളാല്‍ രാജ്യം തളര്‍ന്നിരിക്കുകയാണെന്നും യു.പി ഉപമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ രാഹുലിന്റെ സന്ദര്‍ശനത്തെ പിന്തുണച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു. ഇരകള്‍ക്ക് നീതി തേടിക്കൊടുക്കുക എന്ന പ്രതിജ്ഞാബദ്ധയുടെ പുറത്താണ് രാഹുലിന്റെയും പ്രിയങ്കയുടെയും സന്ദര്‍ശനമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ജനങ്ങളുടെ നേതാക്കളാണ് രാഹുലും പ്രിയങ്കയും. എവിടെ അനീതിയുണ്ടായാലും അവിടെയൊക്കെ ഇരകള്‍ക്കൊപ്പമാണ് രാഹുലും പ്രിയങ്കയും നിലകൊണ്ടത്. -കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചന്ദ്രഗുപ്ത വിക്രമാദിത്യ പറഞ്ഞു. 2020 സെപ്റ്റംബര്‍ 14നാണ് ഹാഥറസിലെ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സെപ്റ്റംബര്‍ 29ന് മരണപ്പെടുകയും ചെയ്തു. ഈ സംഭവത്തിനെതിരെ രാജ്യവ്യാപകമായ വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

സി.ബി.ഐ അന്വേഷണത്തില്‍ നാലുപേര്‍ക്കെതിരെ കുറ്റം ചുമത്തി. പ്രതികളിലൊരാളായ സന്ദീപിനെ എസ്.സി/എസ്.ടി നിയമപ്രകാരം പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകും 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. അതോടൊപ്പം മറ്റ് മൂന്ന് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പെണ്‍കുട്ടിയുടെ കുടുംബം ഹൈകോടതിയെ സമീപിച്ചു. ഗ്രാമത്തിന് പുറത്ത് താമസ സൗകര്യം നല്‍കണമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി വേണമെന്നും ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇതുവരെ അതൊന്നും ചെവിക്കൊണ്ടിട്ടില്ല.

Continue Reading

Trending