Connect with us

india

സംഭൽ വെടിവെപ്പ്: ഇരകളുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

സംഭല്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞയാഴ്ച‍ രാഹുല്‍ ഗാന്ധി പുറപ്പെട്ടിരുന്നുവെങ്കിലും ഉത്തര്‍പ്രദേശ് ഭരണകൂടം അദ്ദേഹത്തെ തടഞ്ഞിരുന്നു.

Published

on

സംഭൽ വെടിവെപ്പിലെ ഇരകളുമായി കൂടിക്കാഴ്ച നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു.

സംഭല്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞയാഴ്ച‍ രാഹുല്‍ ഗാന്ധി പുറപ്പെട്ടിരുന്നുവെങ്കിലും ഉത്തര്‍പ്രദേശ് ഭരണകൂടം അദ്ദേഹത്തെ തടഞ്ഞിരുന്നു.

ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപ്പൂരില്‍വെച്ചാണ് രാഹുല്‍ ഗാന്ധിയെ തടഞ്ഞത്. രാഹുല്‍ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് എംപിമാരും ഉണ്ടായിരുന്നു.

india

സ്പെഡെക്സ് ദൗത്യത്തിന്റെ അവസാനഘട്ടം വൈകും; ട്രയല്‍ പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ

ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം മൂന്ന് മീറ്ററില്‍ എത്തിച്ച ശേഷം വീണ്ടും കൂട്ടി.

Published

on

ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന സ്‌പെഡെക്‌സ് ദൗത്യത്തിന്റെ അവസാനഘട്ടം വൈകും. ട്രയല്‍ പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം മൂന്ന് മീറ്ററില്‍ എത്തിച്ച ശേഷം വീണ്ടും കൂട്ടി. വിവരങ്ങള്‍ വിലയിരുത്തിയ ശേഷം അടുത്ത ഘട്ടം പൂര്‍ത്തിയാക്കും.

ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കാനുള്ള മൂന്നാം ശ്രമം ആണ് ഇന്ന് അവസാനഘട്ടത്തിലെത്തിയത്. ഇന്ന് രാവിലെ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 15 മീറ്ററില്‍ നിന്ന് മൂന്നു മീറ്ററിലേക്ക് എത്തിച്ചശേഷം വീണ്ടും അകലം കൂട്ടുകയായിരുന്നു.

ദൗത്യം സാങ്കേതിക കാരണങ്ങളാല്‍ മുന്‍പ് രണ്ട് തവണ മാറ്റിവച്ചിരുന്നു. വ്യാഴാഴ്ച രാവിലെ രണ്ട് ഉപഗ്രഹങ്ങളും അതിന്റെ വേഗത കുറച്ച് ഡോക്കിങ്ങിന് സജ്ജമാകുമെന്നായിരുന്നു ഐഎസ്ആര്‍ഒ നല്‍കിയ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലാണ് മാറ്റിവെക്കേണ്ടി വന്നത്. രണ്ട് ഉപഗ്രഹങ്ങള്‍ ഇരുപത് കിലോമീറ്റര്‍ വ്യത്യാസത്തില്‍ ഭ്രമണപഥത്തില്‍ എത്തിച്ച ശേഷം തമ്മിലുള്ള ദൂരം കുറച്ച് കൊണ്ടുവന്ന് ഡോക് ചെയ്യുക എന്നതായിരുന്നു സ്‌പേഡെക്സ് ദൗത്യം.

Continue Reading

india

യു.പിയില്‍ ക്ഷേത്രങ്ങള്‍ക്ക് സമീപത്തുള്ള നിര്‍മിതികള്‍ പൊളിച്ചുനീക്കുന്നു

ഉത്തര്‍പ്രദേശ് ഭരണകൂടത്തിന്റെ കീഴിലുള്ള വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് കെട്ടിടങ്ങളും വീടുകളുമടക്കം പൊളിക്കുന്നത്.

Published

on

സംഭാലില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്ക് സമീപത്തുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതായി റിപ്പോര്‍ട്ട്. കയ്യേറ്റങ്ങളുടെ പേരിലാണ് നടപടികള്‍ തുടരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ സംഭാലില്‍ ചരിത്രപരവും സാംസ്‌ക്കാരികപരവുമായ പൈതൃകം സംരക്ഷിക്കുമെന്ന് അവകാശപ്പെട്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബുള്‍ഡോസ് നടപടികള്‍ തുടരുന്നത്. ഉത്തര്‍പ്രദേശ് ഭരണകൂടത്തിന്റെ കീഴിലുള്ള വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് കെട്ടിടങ്ങളും വീടുകളുമടക്കം പൊളിക്കുന്നത്. ഇന്നലെ (ശനിയാഴ്ച) പാപ് മോചന്‍ തീര്‍ത്ഥ പ്രദേശത്തിന് സമീപത്തുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വന്ദന മിശ്രയുടെ നേതൃത്വത്തിലാണ് നടപടികള്‍. സദര്‍ കോട്വാലി അധികാര പരിധിയില്‍ വരുന്ന ബഹാജോയ് റോഡിലെ തിവാരി സരായി എന്ന സ്ഥലത്തെ കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. റവന്യൂ ഉദ്യോഗസ്ഥര്‍ക്കൊപ്പം ജെ.സി.ബി ഉള്‍പ്പെടെയുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നടപടി.

തീര്‍ത്ഥാടന കേന്ദ്രത്തിന് പിന്നിലുള്ള കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നുവെന്നും അനധികൃതമായി ഭൂമി കയ്യേറിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്നും മജിസ്‌ട്രേറ്റ് വന്ദന മിശ്ര അറിയിച്ചു.

അതേസമയം തീര്‍ത്ഥാടന കേന്ദ്രേങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയക്ക് സമീപത്തുള്ള കെട്ടിടങ്ങളും വീടുകളുമൊക്കെയാണ് പൊളിക്കുന്നതെന്നും ഇതിനകം നിരവധി വസ്തുക്കള്‍ പൊളിച്ചുമാറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഭരണകൂടത്തിന്റെ നിയമപ്രകാരം മതപരമായ നിര്‍മിതികളൊന്നും പൊളിക്കല്‍ നടപടിയില്‍ ഉള്‍പ്പെട്ടിട്ടില്ല. മതപരമായ കേന്ദ്രങ്ങളുടെ പവിത്രതയ്ക്കും പ്രവേശനത്തിനും ബുദ്ധിമുട്ടാവുന്ന കൈയേറ്റങ്ങളാണ് പൊളിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പാപ് മോചന്‍ തീര്‍ത്ഥയ്ക്ക് പുറമെ തീവാരി സരായി, മുന്നി മാതാ ക്ഷേത്രത്തിന് സമീപമുള്ള കയ്യേറ്റങ്ങളും പൊളിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ബാരിക്കേഡുകള്‍, താത്ക്കാലിക നിര്‍മാണങ്ങള്‍ എന്നിവ പൊളിച്ചുമാറ്റുമെന്നും വീടുകളിലെ താമസക്കാരെ ഒഴിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

india

ഗവര്‍ണര്‍ ആര്‍. എന്‍. രവിയുടെ നടപടി ബാലിശം; തമിഴ്‌നാടിന്റെ വികസനം അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നില്ല: എം. കെ. സ്റ്റാലിന്‍

സംസ്ഥാനത്തിൻ്റെ വികസനം അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നില്ലെന്നും നിയമസഭയെ അഭിസംബോധന ചെയ്യേണ്ടതില്ലെന്ന ഗവർണറുടെ തീരുമാനം ബാലിശമാണെന്നും സ്റ്റാലിൻ പറഞ്ഞു.

Published

on

തമിഴ്നാട് ഗവർണർ ആർ. എൻ. രവിക്കെതിരെ വീണ്ടും വിമർശനവുമായി  എം. കെ. സ്റ്റാലിൻ. സംസ്ഥാനത്തിൻ്റെ വികസനം അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നില്ലെന്നും നിയമസഭയെ അഭിസംബോധന ചെയ്യേണ്ടതില്ലെന്ന ഗവർണറുടെ തീരുമാനം ബാലിശമാണെന്നും സ്റ്റാലിൻ പറഞ്ഞു.

രവി ഗവർണറായി ചുമതലയേറ്റശേഷം കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസ്ഥാന നിയമസഭ വിചിത്രമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു. ‘ഗവർണർ നിയമസഭയിൽ വരുന്നുണ്ടെങ്കിലും സഭയെ അഭിസംബോധന ചെയ്യാതെ മടങ്ങിപ്പോകുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ബാലിശമാണെന്ന് ഞാൻ പറഞ്ഞത്’ സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ജനുവരി ആറിന് ഗവർണർ പതിവ് പ്രസംഗം നടത്താതെ സഭയിൽനിന്ന് ഇറങ്ങിപ്പോയി. ഭരണഘടനയുടെ ആർട്ടിക്കിൾ 176 പ്രകാരം, സമ്മേളനത്തിൻ്റെ തുടക്കത്തിൽ ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്യണം. സെഷൻ ആരംഭിക്കുന്നതിന് മുമ്പ് തമിഴ് ഗാനം (തമിഴ് തായ് വാൽത്ത്) ആലപിക്കുകയും അഭിസംബോധനയ്ക്ക് ശേഷം ദേശീയ ഗാനം ആലപിക്കുകയും ചെയ്യുന്നത് വളരെക്കാലമായി തുടരുന്ന ഒരു പാരമ്പര്യമാണെന്ന്  റിപ്പോർട്ട്‌  ചെയ്യുന്നു.

ആസൂത്രിതമായി നിയമങ്ങൾ ലംഘിക്കുന്നതിൽ ഗവർണർക്ക് താൽപ്പര്യമുണ്ടെന്നും സ്റ്റാലിൻ ആരോപിച്ചു.

Continue Reading

Trending