Connect with us

kerala

ചന്ദ്രികയും ഔറയും സംയുക്തമായി സംഘടിപ്പിച്ച എജ്യുക്കേഷന്‍ എക്‌സ്‌പോ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

Published

on

ചന്ദ്രികയും ആന്ധ്ര പ്രദേശ് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ഔറയും സംയുക്തമായി അജ്മാനില്‍ സംഘടിപ്പിച്ച എജ്യുക്കേഷന്‍ എക്‌സ്‌പോ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അജ്മാന്‍ കെ.എം.സി.സി പ്രസിഡന്റ് ഫൈസല്‍ കരീം, നജീബ് കാന്തപുരം എം എല്‍ എ, വി ടി ബല്‍റാം, ചന്ദ്രികയുടെ ചുമതലയുള്ള മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍, ഔറ മാനേജര്‍ ഡോ. മനോജ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു .

അജ്മാനിലെ ഉമ്മുല്‍ മുഹ്മിനീന്‍ ഹാളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന എക്‌സ്‌പോയില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. വിദേശത്ത് ചന്ദ്രിക നടത്തുന്ന ആദ്യ വിദ്യാഭ്യാസ പ്രദര്‍ശനമാണിത്‌.

kerala

‘ആര്യയെ മേയറാക്കിയത് ആന മണ്ടത്തരം; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

മന്ത്രി മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയതിലും പ്രതിനിധികള്‍ അതൃപ്തി പരസ്യമാക്കി.

Published

on

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിയുടെ പെരുമാറ്റം പേരുദോഷം സൃഷ്ടിക്കുന്നുവെന്ന് പ്രതിനിധികളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. മന്ത്രി മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയതിലും പ്രതിനിധികള്‍ അതൃപ്തി പരസ്യമാക്കി.

ആര്യാ രാജേന്ദ്രനെ മേയര്‍ ആക്കിയത് ‘ആന മണ്ടത്തരം’. കോര്‍പ്പറേഷന്‍ ഡിവിഷനുകളില്‍ പലയിടത്തും ബിജെപി മുന്നേറ്റമാണ്. പക്വതയില്ലാത്ത ആര്യയുടെ പെരുമാറ്റം ഇപ്പോള്‍ മാത്രമല്ല, ഭാവിയിലും പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് പ്രതിനിധികള്‍ ആരോപിച്ചു.

സര്‍ക്കാര്‍ കൊട്ടിയാഘോഷിച്ചു തുടങ്ങിയ കെ ഫോണ്‍ പദ്ധതിയുടെ അവസ്ഥ എന്താണെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്ന ആവശ്യവും പ്രതിനിധികള്‍ ഉയര്‍ത്തി. നേതാക്കളുടെ ജാഡയും മസിലുപിടിത്തവും ആണോ കമ്മ്യൂണിസ്റ്റ് ശൈലിയെന്നും പ്രതിനിധികള്‍ ചോദിച്ചു.

നേതാക്കള്‍ ആത്മകഥ എഴുതരുതെന്നും കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥാ വിവാദം ചൂണ്ടികാട്ടി പ്രതിനിധികള്‍ പരിഹസിച്ചു. പ്രായമല്ല, വകതിരിവായിരിക്കണം നേതാക്കള്‍ക്ക് ഉണ്ടാകേണ്ടതെന്നും വിമര്‍ശനം ഉയര്‍ന്നു. സന്ദീപ് വാര്യരെ ‘നല്ല സഖാവാക്കാന്‍’ നോക്കിയെന്നും സന്ദീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ വര്‍ഗീയ പരസ്യം നല്‍കിയത് എന്തിനെന്നും ചോദ്യം ഉയര്‍ന്നു.

Continue Reading

kerala

തണുത്ത് വിറച്ച് രാജ്യതലസ്ഥാനം; താപനില 4.5 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു

സീസണിലെ ഏറ്റവും വലിയ തണുപ്പാണ് ഇന്ന് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Published

on

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയില്‍ താപനില 4.5 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞ് അതിശൈത്യം. സീസണിലെ ഏറ്റവും വലിയ തണുപ്പാണ് ഇന്ന് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 4.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഏറ്റവും കുറഞ്ഞ താപനില.

24 മണിക്കൂര്‍ ശരാശരി താപനിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 0.4 ഡിഗ്രി സെല്‍ഷ്യസിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സഫ്ദര്‍ജംഗ് കാലാവസ്ഥാ സ്‌റ്റേഷനില്‍ രാവിലെ 8:30 ന് 4.5 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഇത് സാധാരണ താപനിലയേക്കാള്‍ നാല് പോയിന്റ് കുറവാണ്. അതേസമയം, രാവിലെ 8:30 ന് പാലം കാലാവസ്ഥാ കേന്ദ്രം രേഖപ്പെടുത്തിയ കുറഞ്ഞ താപനില 6 ഡിഗ്രി സെല്‍ഷ്യസാണ്. ഇത് സാധാരണയില്‍ നിന്ന് മൂന്ന് ഡിഗ്രി കുറവാണ്.

പാലം സ്‌റ്റേഷനില്‍ 24 മണിക്കൂര്‍ ശരാശരി താപനിലയില്‍ 0.2 ഡിഗ്രിയുടെ മാറ്റമാണ് രേഖപ്പെടുത്തിയത്. ശീത തരംഗത്തെ തുടര്‍ന്ന് ദില്ലിയില്‍ വ്യാഴാഴ്ചയോടെ താപനിലയില്‍ കുത്തനെ ഇടിവ് ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Continue Reading

kerala

എം.ആര്‍ അജിത് കുമാറിനെ ഡിജിപി ആക്കാന്‍ സര്‍ക്കാര്‍ നീക്കം

കഴിഞ്ഞ ദിവസം ചേർന്ന ഐപിഎസ് സ്ക്രീനിംഗ് കമ്മിറ്റി എംആർ അജിത്കുമാറിന്റെ സ്ഥാനക്കയറ്റത്തിന് അനുമതി നൽകി.

Published

on

പൂരം കലക്കൽ, ആർഎസ്എസ് കൂടിക്കാഴ്ച തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ എംആർ അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകാൻ നീക്കം. ഡിജിപി ആക്കി സ്ഥാനക്കയറ്റം നൽകാനാനാണ് സർക്കാർ നീക്കം. കഴിഞ്ഞ ദിവസം ചേർന്ന ഐപിഎസ് സ്ക്രീനിംഗ് കമ്മിറ്റി എംആർ അജിത്കുമാറിന്റെ സ്ഥാനക്കയറ്റത്തിന് അനുമതി നൽകി. യുപിഎസ്‌സി ആണ് വിഷയത്തിൽ അന്തിമതീരുമാനം എടുക്കുക.

ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവരടങ്ങിയതാണ് ഐപിഎസ് സ്ക്രീനിംഗ് കമ്മിറ്റി. തൃശൂർ പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം എന്നീ വിഷയങ്ങളിൽ നിലവിൽ എംആർ അജിത്കുമാർ അന്വേഷണം നേരിടുകയാണ്. എന്നാൽ അന്വേഷണം നടക്കുന്നത് കൊണ്ട് മാത്രം സ്ഥാനക്കയറ്റം തടയാനാവില്ലെന്നാണ് സ്ക്രീനിംഗ് കമ്മിറ്റിയുടെ നിലപാട്.

നിലവിൽ മൂന്ന് കേസുകളിലും അജിത്കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. നടക്കുന്നത് പ്രാഥമിക അന്വേഷണങ്ങൾ മാത്രമാണ്. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയെങ്കിലും സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ അജിത്കുമാർ നേരിട്ടിട്ടില്ല. സ്ഥാനക്കയറ്റം ഏതെങ്കിലും അച്ചടക്ക നടപടിയുടെ ഭാഗമാണെന്ന് സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിട്ടില്ല. ഇക്കാര്യം വ്യക്തമാക്കി മെമ്മോ ലഭിച്ചിട്ടുമില്ല. അതിനാൽ സ്ഥാനക്കയറ്റം ലഭിക്കാൻ അജിത്കുമാറിന് വെല്ലുവിളികൾ ഉണ്ടാവില്ല. അതേസമയം, അനധികൃത സ്വത്ത് സമ്പാദന കേസിൽ രണ്ടാഴ്ച കൊണ്ട് വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കാൻ ഇരിക്കെയാണ് സ്ഥാനക്കയറ്റം നൽകാനുള്ള സർക്കാർ നീക്കം.

Continue Reading

Trending