Connect with us

GULF

അജ്മാനില്‍ വെച്ച് നടന്ന ചന്ദ്രിക ഔറ എക്‌സ്‌പോ കര്‍ണാടക റിട്ട. ചീഫ് സെക്രട്ടറി ഭരത് ലാല്‍ ഉല്‍ഘാടനം ചെയ്തു

എക്സ്പോയില്‍ കര്‍ണാടക റിട്ട. ചീഫ് സെക്രട്ടറിയും ആന്ധ്രാപ്രദേശ് ബെസ്റ്റ് ഇന്നവേഷന്‍ യൂണിവേഴ്സിറ്റി ചെയര്‍മാനുമായ ഭരത് ലാല്‍ മേന പങ്കെടുത്തു.

Published

on

ചന്ദ്രിക ദിനപത്രത്തിന്റെയും കെ.എം.സി.സിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഔറ വിദ്യാഭ്യാസ എക്സ്പോ അജ്മന് ഉമ്മുല്‍ മുമിനീന്‍ ഓഡിറ്റോറിയത്തില്‍ 7, 8 തിയതികളില്‍ വെച്ച് നടന്നു. ലോക വിദ്യാഭ്യാസ രംഗത്തെ പുതിയ പ്രവണതകള്‍ അവതരിപ്പിക്കുന്ന എക്സ്പോയില്‍ കര്‍ണാടക റിട്ട. ചീഫ് സെക്രട്ടറിയും ആന്ധ്രാപ്രദേശ് ബെസ്റ്റ് ഇന്നവേഷന്‍ യൂണിവേഴ്സിറ്റി ചെയര്‍മാനുമായ ഭരത് ലാല്‍ മേന ഉല്‍ഘാടനം നിര്‍വ്വഹിച്ചു. പ്രചോദനാത്മക ശില്പശാലകളും വൈവിധ്യമാര്‍ന്ന പഠന-വിദ്യാഭ്യാസ സാധ്യതകളുടെ ആവിഷ്‌കാരവും എക്സ്പോയുടെ പ്രധാന ആകര്‍ഷണങ്ങളായി.

അതോടൊപ്പം കുട്ടികളുടെ അഭിരുചികള്‍ മനസ്സിലാക്കാന്‍ വേണ്ടി ചന്ദ്രിക നടത്തുന്ന ആപ്റ്റിട്യൂട് പരീക്ഷയും സൗജന്യ സൈക്കോമെട്രിക് ടെസ്റ്റും ഉണ്ടായിരുന്നു. മെഡിക്കല്‍, എന്‍ജിനീയറിങ് വിഭാഗങ്ങളിലായി 50 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ എന്‍ട്രന്‍സ് കോച്ചിങും പരിപാടിയുടെ ഭാഗമായി നല്‍കി. മെഡിക്കല്‍ പഠന രംഗത്തെ പുതിയ കോഴ്സുകളും ഗ്ലോബല്‍ അക്രഡിറ്റേഷനും, വിദേശത്ത് മെഡിക്കല്‍ പഠനം എളുപ്പമാക്കുന്ന മാര്‍ഗങ്ങള്‍, എ.ഐ, ഡിജിറ്റല്‍ അധ്യാപനവും ഓണ്‍ലൈന്‍ വിദ്യഭ്യാസ മേഘലകളും തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു.

പ്രമുഖ അന്താരാഷ്ട്ര സര്‍വകലാശാലകളുടെയും കേരളത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തമുണ്ടായി. ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരും അധ്യാപകരും നയിക്കുന്ന സെമിനാറുകള്‍, വിദേശ പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പുകളുടെയും അപേക്ഷ നടപടികളെയും കുറിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള അവബോധ ക്ലാസുകളും നടന്നു. വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന കെ.എം.സി.സിയുടെ ഈ പ്രവര്‍ത്തനം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ലോക വിദ്യാഭ്യാസ രംഗത്തെ പുതിയ സാധ്യതകള്‍ മനസ്സിലാക്കാനുള്ള മികച്ച അവസരമായി.

 

 

GULF

ഒമാൻ മലപ്പുറം ജില്ല കൂട്ടായ്മയുടെ പ്രഥമ സംഗമവും ലോഗോ പ്രകാശനവും നിർവഹിച്ചു

ലോഗോ ഡിസൈൻ ചെയ്ത കൂട്ടായ്മയിലെ അംഗം അജ്മലിന് ഉപഹാരവും സമർപ്പിച്ചു.

Published

on

മസ്കറ്റ് : ഒമാനിൽ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ അംഗങ്ങളെ ഉൾപ്പെടുത്തി മൂന്നു മാസങ്ങൾക്ക് മുമ്പ് രൂപീകരിച്ച ഒമാൻ മലപ്പുറം ജില്ല കൂട്ടായ്മയുടെ പ്രഥമ കുടുംബ സംഗമവും ലോഗോ പ്രകാശനവും റുസൈൽ പാർക്കിൽ വച്ച് നടന്നു.

റഹീം വറ്റല്ലൂർ, ബാലകൃഷ്ണൻ വലിയാട്ട്,ശിഹാബ് കോട്ടക്കൽ,അൻവർ സാദത്ത്, ഷറഫുള്ള നാലകത്ത്,
സി,വി,എം ബാവ വേങ്ങര, മുബഷിർ, അലവി തുടങ്ങിയവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു. ലോഗോ ഡിസൈൻ ചെയ്ത കൂട്ടായ്മയിലെ അംഗം അജ്മലിന് ഉപഹാരവും സമർപ്പിച്ചു.

ഒമാനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൂട്ടായ്മയിലെ അംഗങ്ങളും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. ബാലകൃഷ്ണൻ വലിയാട്ട് ശിഹാബ് കോട്ടക്കൽ ഹബീബ് എന്നിവർ സംസാരിച്ചു.

Continue Reading

GULF

പ്രവാസി മലയാളിയെ കുത്തിക്കൊന്ന ഈജിപ്ഷ്യന്‍ പൗരന് സൗദിയില്‍ വധശിക്ഷ

സൗദിയില്‍ അറേബ്യയിലെ ജിദ്ദയില്‍ പ്രവാസിയായ മലയാളി യുവാവിനെ കുത്തിക്കൊന്ന കേസില്‍ ഈജിപ്ഷ്യന്‍ പൗരനെ വധശിക്ഷക്ക് വിധേയമാക്കി.

Published

on

അശ്റഫ് ആളത്ത്

സൗദിയില്‍ അറേബ്യയിലെ ജിദ്ദയില്‍ പ്രവാസിയായ മലയാളി യുവാവിനെ കുത്തിക്കൊന്ന കേസില്‍ ഈജിപ്ഷ്യന്‍ പൗരനെ വധശിക്ഷക്ക് വിധേയമാക്കി. മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ പറപ്പൂര്‍ സ്വദേശിയായ സൂപ്പി ബസാറിലെ നമ്പിയാടത്ത് കുഞ്ഞലവി (45)യെ കൊന്ന കേസിലെ പ്രതിയായ ഈജിപ്ഷ്യന്‍ പൗരന്‍ അഹമ്മദ് ഫുആദ് അല്‍സയ്യിദ് അല്‍ലുവൈസിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. ഇന്ന് (ചൊവ്വ) രാവിലെ മക്ക പ്രവിശ്യയില്‍ വെച്ചാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി പ്രസ് ഏജന്‍സി അറിയിച്ചു.

2021 ഓഗസ്റ്റ് ഒന്നിന് ഞായറാഴ്ചയായിരുന്നു പ്രവാസലോകത്തെ നടുക്കിയ സംഭവം. ജിദ്ദയില്‍ അല്‍ മംലക എന്ന സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു കുഞ്ഞലവി. പ്രവര്‍ത്തിസമയം കഴിഞ്ഞ് ഏറെ സമയമായിട്ടും താമസ്ഥലത്ത് തിരിച്ചെത്താതിരുന്ന ഇദ്ദേഹത്തെ സുഹൃത്തുക്കള്‍ നടത്തിയ അന്യോഷണത്തിലാണ് കമ്പനി വാഹനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മാരകമായ കുത്തുകളേറ്റ് ചോരവാര്‍ന്ന് കൊല്ലപ്പെട്ട നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന സുരക്ഷാ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ഈജിപ്ഷ്യന്‍ പൗരന്‍ പിടിയിലായത്.

സംഭവ ദിവസം രാവിലെ കമ്പനിയുടെ ക്യാഷ് കളക്ഷന്‍ കഴിഞ്ഞു മടങ്ങവെ കുഞ്ഞലവിയെ പിന്തുടര്‍ന്ന പ്രതി ജിദ്ദ സാമിര്‍ ഡിസ്ട്രിക്ടില്‍ വെച്ച് അദ്ദേഹത്തിന്റെ വാഹനത്തില്‍ കയറുകയും കുഞ്ഞലവിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കൈവശമുണ്ടായിരുന്ന എണ്‍പതിനായിരം റിയാല്‍ അപഹരിക്കുകയുമായിരുന്നു.
തുടര്‍ന്ന് സ്വദേശത്തേക്ക് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്ന പ്രതിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. കുറ്റങ്ങളെല്ലാം പ്രതി സമ്മതിക്കുകയും സുപ്രിംകോടതി വിധിച്ച വധശിക്ഷ നടപ്പാക്കാന്‍ രാജകല്‍പനയുണ്ടാവുകയും ചെയ്തു.

 

Continue Reading

GULF

യുഎഇയിലെ അഞ്ച് എമിറേറ്റുകളിലെ ഇന്‍ഷുറന്‍സ് പ്രീമയയവും ആനുകൂല്യങ്ങളും

സ്വകാര്യ മേഖലയിലെ തൊഴിലാളികളെയും വീട്ടുജോലിക്കാരെയും ലക്ഷ്യമിട്ട് പുതുതായി അവതരിപ്പിച്ച ഇന്‍ഷുറന്‍സ് പാക്കേജ് ദുബായ് കെയര്‍ നെറ്റ്‌വര്‍ക്കിലൂടെ ലഭ്യമാണ്.

Published

on

അബുദാബി: സ്വകാര്യ മേഖലയിലെ തൊഴിലാളികളെയും വീട്ടുജോലിക്കാരെയും ലക്ഷ്യമിട്ട് പുതുതായി അവതരിപ്പിച്ച ഇന്‍ഷുറന്‍സ് പാക്കേജ് ദുബായ് കെയര്‍ നെറ്റ്‌വര്‍ക്കിലൂടെ ലഭ്യമാണ്. തൊഴില്‍ ദാതാക്കള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ നല്‍കുന്ന ആനുകൂല്യമാണ്. മാത്രമല്ല, തങ്ങളുടെ തൊഴിലാളികള്‍ക്കുവേണ്ടി വഹിക്കാവുന്ന ചികിത്സാ ചെലവുകളേക്കാള്‍ ഈ തുക വളരെ കുറവാണെന്ന് ബന്ധപ്പെട്ട മന്ത്രാലയം തന്നെ വ്യക്തമാക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് പോളിസിക്ക് രണ്ടുവര്‍ഷത്തെ കാലാവധിയുണ്ടായിരിക്കും. ഇടയ്ക്ക് വിസ റദ്ദാക്കിയാല്‍ രണ്ടാം വര്‍ഷ പ്രീമിയം തുക തിരികെ ലഭിക്കുന്നതാണ്. അടിസ്ഥാന ഇന്‍ഷുറന്‍സ് പാക്കേജിന് പ്രതിവര്‍ഷം 320 ദിര്‍ഹമാണ് ഈടാക്കുക.

ഒരുവയസ്സുമുതല്‍ 64 വയസ്സ് വരെ പ്രായമുള്ളവരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ നിലവിലുള്ള രോഗവിവരങ്ങളെക്കുറിച്ച് പ്രത്യേകം ഫോറത്തില്‍ പൂരിപ്പിച്ചു അനുബന്ധ മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം നല്‍കേണ്ടതാണ്. കിടത്തിചികിത്സക്ക് 20 ശതമാനം തുക കോപെയിമെന്റ് നടത്തേണ്ടതാണ്. ഔട്ട്‌പേഷ്യന്റ്, ഡയഗ്‌നോസ്റ്റിക് പരിശോധനകള്‍ അല്ലെങ്കില്‍ ആശുപത്രിയിലെ ചെറിയ നടപടിക്രമങ്ങള്‍ ആവശ്യമുള്ള രോഗികള്‍ എന്നിവര്‍ കോ-പേയ്‌മെന്റ് 25ശതമാനം നല്‍കണം. ഏഴുദിവസത്തിനക മുള്ള രണ്ടാം സന്ദര്‍ശനത്തിന് വീണ്ടും കോ പെയ്മെന്റ് നല്‍കേണ്ടതില്ല. മരുന്നുകള്‍ക്ക് 30 ശതമാനം പണം നല്‍കേണ്ടതാണ്. മരുന്നുകളുടെ വാര്‍ഷിക പരിധി 1500 ദിര്‍ഹമായിരിക്കും.നിലവില്‍ ഏഴ് ആശുപത്രികളും 46 ക്ലിനിക്കുകളും മെഡിക്കല്‍ സെന്ററുകളും 45 ഫാര്‍മസികളുമാണ് ഇതില്‍ പങ്കാളികളാകുന്നത്. തൊഴിലാളിയുടെ കുടുംബത്തില്‍നിന്നുള്ള ആശ്രിതരെ ഇന്‍ഷുറന്‍സ് പോളിസിയില്‍ വ്യക്തമാക്കിയിട്ടുള്ള അതേ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അധികം പണം നല്‍കി ചേര്‍ക്കാന്‍ കഴിയുമെന്നതും ആശ്വാസകരമാണ്.

നാളെ മുതല്‍ തൊഴിലുടമകള്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പാക്കേജ് ദുബൈ കെയര്‍ നെറ്റ്വര്‍ക്ക് വഴിയോ അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് ഇന്‍ഷുറന്‍സ് പൂള്‍ വെബ്‌സൈറ്റും സ്മാര്‍ട്ട് ആപ്ലിക്കേഷനും വഴിയോ പോളിസി എടുക്കാന്‍ കഴിയും.

 

64 വയസ്സുവരെയുള്ളവര്‍ക്ക് ആനുകൂല്യം; പ്രായം ചെന്ന പ്രവാസികള്‍ക്ക് വലിയ ആശ്വാസം

അബുദാബി: പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 64 വയസ്സുവരെയുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നത് പ്രായം ചെന്ന പ്രവാസികള്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. നിലവില്‍ അബുദാബിയില്‍ 60 വയസ്സിനുമുകളിലുള്ളവര്‍ ഉയര്‍ന്ന പ്രീമിയം നല്‍കണമെന്നതാണ്വ്യവസ്ഥ. എന്നാല്‍ ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ അഞ്ചു എമിറേറ്റുകളിലുള്ളവര്‍ക്ക് വേണ്ടി ആരംഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ 64 വയസ്സുവരെയുള്ളവര്‍ക്ക് വരെ അധികം പണം നല്‍കാതെ ലഭിക്കും.

 

Continue Reading

Trending