Connect with us

More

അസദ് ഭരണത്തിന് തിരശ്ശീല വീഴുമ്പോള്‍

Published

on

പതിമൂന്നു വര്‍ഷമായി ആഭ്യന്തര യുദ്ധം തുടരുന്ന സിറിയ ഒടുവില്‍ വിമതരുടെ ആധിപത്യത്തിനു കീഴിലായിരിക്കുന്നു. 54 വര്‍ഷത്തിനുശേഷം അസദ് കുടുംബം രാ ജ്യത്തിന്റെ അധികാര പദവയില്‍ നിന്ന് താഴെയിറങ്ങിയിരിക്കുകയാണ്. 1970ല്‍ ബഷാറുല്‍ അസദിന്റെ പിതാവ് ഹാഫിസ് അസദ് അട്ടിമറിയിലൂടെ അധികാരത്തിലെത്തുകയും 2000 ല്‍ അദ്ദേഹത്തിന്റെ വിയോഗത്തോടെ ബഷാറുല്‍ അസദ് പിന്തുടര്‍ച്ചാവകാശിയായെത്തുകയും ചെയ്ത ഭരണ സംവിധാനത്തിനാണ് ഇന്നലെ പുലര്‍ച്ചെയോടെ തിശ്ശിലവീണിരിക്കുന്നത്. 2011 ലെ അറബ് വിപ്ലവത്തിന്റെ അലയൊലിയെന്നോണമാണ് സിറിയയിലും രാഷ്ട്രിയാന്തരീക്ഷം വഷളായത്. അസദ് കുടുംബത്തിന്റെ അധികാരവാഴ്ച്ച അവസാനിപ്പിക്കണമെന്നും രാജ്യത്ത് ജനാധിപത്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടുമായിരുന്നു പ്രക്ഷോഭം ഉടലെടുത്തത്. വിമതരുടെ ശക്തമായ മുന്നേറ്റത്തില്‍ ഭരണകൂടം പതറിപ്പോകുമെന്ന് പ്രതീക്ഷിച്ചു വെങ്കിലും ഇറാന്റെയും റഷ്യയുടെയുമെല്ലാം സഹായത്തോടെ അസദ് കരുത്തുറ്റ ചെറുത്തുനില്‍പ്പ് നടത്തുകയും തിരിച്ചുവരികയും ചെയ്യുന്നതാണ് കണ്ടത്. പക്ഷേ തിരിച്ചടികളിലും പിടിച്ചുനിന്ന വിമതര്‍ നീണ്ട പതിമൂന്നുവര്‍ഷത്തിനുശേഷം രാജ്യത്തെ തന്നെ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്.

രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ സിറിയയിലേക്ക് അയച്ച വിദേശ സ്‌പോണ്‍സര്‍ ചെയ്ത ‘സായുധ സംഘങ്ങളുടെ’ സ്യഷ്ടിയാണ് കലാപമെന്നാണ് ബഷാറുല്‍ അസദും ഭരണകൂടവും വിശ്വസിക്കുന്നത്. 2011 ല്‍ തന്നെ സിറിയ അന്താരാഷ്ട്ര ഒറ്റപ്പെടലിലേക്ക് നിങ്ങിയിരുന്നുവെന്നത് അസദിന്റെ ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നതാണ്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും അസദിനെ ലക്ഷ്യമിട്ടുള്ള യാത്രാ നിരോധനവും ആസ്തി മരവിപ്പിക്കലും ഉള്‍പ്പെടെയുള്ള ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. രാജ്യത്തെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യത്തിന്റെ പേരില്‍ അന്താരാഷ്ട്ര സൈനിക ഇടപെടലിനും ഇവര്‍ ആഹ്വാനം ചെയ്തുകൊണ്ടേയിരുന്നു. 2011ല്‍ വിമതര്‍ സ്വതന്ത്ര സിറിയന്‍ ആര്‍മി (എഫ്.എസ്.എ) രൂപീകരിക്കുകയും 2012 ആയപ്പോഴേക്കും രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് വഴുതിവീണതും ഐ.എസ്.ഐ.എസ് ഉള്‍പ്പെടെയുള്ള പുതിയ ശക്തികള്‍ ഭരണകൂടത്തിനെതിരായ പോരാട്ടത്തില്‍ അണിനിരന്നതുമെല്ലാം അന്താരാഷ്ട്ര ഇടപെ ടലുകള്‍ അടിവരയിടുന്ന നീക്കങ്ങളാണെന്ന കാര്യത്തില്‍ സംശയമില്ല. ഡമാസ്‌കസിന് പുറത്ത് നടന്ന രാസായുധ ആക്രമണങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടത് അമേരിക്ക ഒരു അവസരമാക്കിമാറ്റുകയാണുണ്ടായത്. സംഘര്‍ഷങ്ങളുടെ തുടക്കത്തില്‍ പ്രത്യക്ഷ ഇടപെടലിന് വിമുഖത കാണിച്ചിരുന്ന അവര്‍ രാസായുധ പ്രയോഗത്തിന്റെ ഉത്തരവാദിത്തം അസദ് ഭരണകൂടത്തിന്റെ ച മലില്‍ കെട്ടിവെക്കുകയും പ്രത്യക്ഷമായി തന്നെ യുദ്ധത്തില്‍ പങ്കാളികളായി മാറുകയുമായിരുന്നു. 2014 ല്‍ ഇറാഖിലെയും സിറിയയിലെയും വലിയ പ്രദേശങ്ങള്‍ ഐസിസിന് പിടിച്ചെടുക്കാന്‍ സാധിച്ചതും ഇവിടെ ചേര്‍ത്തു വായിക്കേണ്ടതാണ്.

ബഷാറുല്‍ അസദിന്റെ ഏകാധിപത്യ സമീപനങ്ങളെ ന്യായീകരിക്കാനോ ഭരണകൂടത്തിനെതിരെ ഉയര്‍ന്ന ജനങ്ങളുടെ പ്രതിഷേധങ്ങളെ കണ്ടില്ലെന്നു നടിക്കാനോ സാധിക്കില്ലെങ്കിലും സിറിയയിലും നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത് അമേരിക്കയുടെയും പശ്ചാത്യ ശക്തികളുടെയും താല്‍പര്യങ്ങളാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഇസ്രാഈലിന്റെ നരനായാട്ടിന് സര്‍വ പിന്തുണയും നല്‍കി ഫലസ്തിന്‍ അധിനിവേശത്തെ ജ്വലിപ്പിച്ചു നിര്‍ത്തുന്ന ഇക്കൂട്ടര്‍ സംഘര്‍ഷത്തെ പശ്ചിമേഷ്യയൊന്നാകെ വ്യാപിപ്പിക്കാനുള്ള ഭഗീര പ്രയത്‌നത്തിലാണ് ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയയെ സ്വന്തം രാജ്യത്ത് വെച്ച് കൊലപ്പെടുത്തിയും ലബനോണിലും സിറിയയിലും വിമത മുറ്റേങ്ങള്‍ക്ക് സഹായംചെയ്തും ഇറാനെ പ്രകോപിപ്പിച്ച് ഇസ്രാഈലിനെതിരായി പ്രത്യക്ഷ യുദ്ധത്തിലേക്ക് ഇറക്കിവിടാനുള്ള നീക്കങ്ങളെല്ലാം ഈ ഗൂഢാലോചനയുടെ ഭാഗമാണ്. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ തീവ്രവാദ ശക്തികളെ കൈയ്യയച്ച് പ്രോത്സാഹിപ്പിക്കുകയും പിന്നീട് പാല്‍ കൊടുത്ത കൈക്ക്തന്നെ കടിയേല്‍ക്കുന്ന അവസ്ഥയുണ്ടാവുമ്പോള്‍ തള്ളിപ്പറയുകയും അവരെ ഇല്ലാതാക്കുകയും ചെയ്യുന്ന അമേരിക്കയുടെ തലതിരിഞ്ഞ സമീപനത്തിന് ലോകം നിരവധി തവണ സാക്ഷ്യംവഹിച്ചിട്ടുണ്ട്. സകല അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട് രക്ഷകരായി സ്വയം അവരോധിക്കുന്ന അമേരിക്ക അതിനുള്ള പിന്നാമ്പുറ നീക്കങ്ങളെല്ലാം നേരത്തെ ഒരുക്കിവെക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇറാഖിലും അഫ്ഗാനിസ്ഥാനിലുമുള്‍പ്പെടെ കണ്ട കാഴ്ചകള്‍ക്ക് തന്നെയായിരിക്കും സിറിയയും സാക്ഷ്യം വഹിക്കുക.

kerala

‘സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും അന്തസ്സുണ്ട്’; ലൈംഗികാതിക്രമക്കേസില്‍ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം

Published

on

കൊച്ചി: അന്തസ്സും അഭിമാനവും സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കുമുണ്ടെന്ന് ഹൈക്കോടതി. ആലുവ സ്വദേശിയായ നടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് മുന്‍കൂർ ജാമ്യം അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ പരാമർശം. ബാലചന്ദ്ര മേനോന് നേരത്തേ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കടിസ്ഥാനമായ സംഭവങ്ങളുണ്ടായത് 2007 ലാണെന്നും പരാതി സമർപ്പിച്ചത് 17 വർഷത്തിനു ശേഷമാണെന്നതും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ബാലചന്ദ്ര മേനോന്‍ വാദിച്ചത്. ഷൂട്ടിങ് സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടു എന്നായിരുന്നു പരാതി. പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ബാലചന്ദ്ര മേനോനെതിരെ കേസെടുത്തത്. ഈ കേസില്‍ നേരത്തെ ബാലചന്ദ്രമേനോന് നവംബര്‍ 21 വരെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

Continue Reading

india

ആരാധനാലയ നിയമം റദ്ദാക്കരുത്: മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍

ലീഗിന് വേണ്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവരാണ് സുപ്രീം കോടതിയിൽ കക്ഷിചേരൽ അപേക്ഷ നൽകിയത്

Published

on

1991ലെ ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹർജിക്കെതിരെ മുസ്‌ലിംലീഗ് സുപ്രീംകോടതിയെ സമീപിച്ചു. ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹർജിയിൽ കക്ഷിചേരാൻ ലീഗ് അപേക്ഷ നൽകി. ലീഗിന് വേണ്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവരാണ് സുപ്രീം കോടതിയിൽ കക്ഷിചേരൽ അപേക്ഷ നൽകിയത്.

ആരാധനാലയ നിയമം മതേതരത്വം സംരക്ഷിക്കുന്ന നിയമാണെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കക്ഷി ചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടി. മതേതരത്വം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ പെട്ടതാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനോ, ഭേദഗതി ചെയ്യാനോ പാർലമെന്റിന് പോലും അധികാരം ഇല്ലെന്ന് ഭരണഘടന ബെഞ്ച് വിധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മതേതരത്വം സംരക്ഷിക്കുന്ന നിയമം റദ്ദാക്കണമെന്ന ആവശ്യം തള്ളണം എന്ന് മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു.

ആരാധനാലയ നിയമം ഫലപ്രദമായി നടപ്പാക്കിയിരുന്നുവെങ്കിൽ ഉത്തരപ്രദേശിലെ സംഭലിൽ നടന്നത് പോലുള്ള സംഭവങ്ങൾ ഒഴിവാക്കാമായിരുന്നു എന്നും കക്ഷി ചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുസ്‌ലിംലീഗിന്റെ രാജ്യസഭാംഗവും സുപ്രിംകോടതി അഭിഭാഷകനുമായ അഡ്വ. ഹാരിസ് ബീരാനാണ് മുസ്‌ലിംലീഗിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്നത്.

Continue Reading

kerala

മുസ്‌ലിം യൂത്ത് ലീഗ് നീതി ജാഥ പ്രതിഷേധമിരമ്പി

Published

on

കോഴിക്കോട് : 1991 ലെ ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക, സംഭൽ, ഷാഹി മസ്ജിദ് വെടിവെപ്പ് ഇരകൾക്ക് നീതി വേണം. എന്നാവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല കമ്മറ്റി നടത്തിയ
നീതി ജാഥ മുതലക്കുളം മൈതാനിയിൽ സംഘടിപ്പിച്ചു. സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച നീതി ജാഥയിൽ പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കന്മാർ അണിനിരന്നു.
ജില്ല പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എ ഷിജിത്ത് ഖാൻ സ്വാഗതവും ട്രഷറർ കെഎംഎ റഷീദ് നന്ദിയും പറഞ്ഞു. അഡ്വ. പി.കെ ഫിറോസ്,  അഡ്വ. വി.കെ ഫൈസൽ ബാബു , ഉമ്മർ പാണ്ടികാശാല,
എം എ റസാഖ് മാസ്റ്റർ,  ടി ടി ഇസ്മായിൽ, ടി പി അഷ്‌റഫലി, എന്നിവർ സംസാരിച്ചു.
എൻ സി അബൂബക്കർ, ആഷിഖ് ചെലവൂർ, കെ.കെ നവാസ്, സി കെ ഷാക്കിർ, സാജിദ് നടുവണ്ണൂർ, പി.ജി മുഹമ്മദ്, ടി പി എം ജിഷാൻ, അഡ്വ. ഫാത്തിമ തഹ്‌ലിയ, ലത്തീഫ് തുറയൂർ, അഫ്നാസ് ചോറോട് ,കെടി റഊഫ്,
ശാക്കിർ പറയിൽ , അർശുൽ അഹമ്മദ്, സി ഷക്കീർ, സഫറി വെളളയിൽ, സീനിയർ വൈസ് പ്രസിഡൻ്റ് സി ജാഫർ സാദിഖ്  ,എസ് വി ഷൗലിഖ്, ഷഫീഖ് അരക്കിണർ, സയ്യിദ് അലി തങ്ങൾ,, സയ്ദ് ഫസൽ എം ടി, എം പി ഷാജഹാൻ, ഒ എം നൗഷാദ്, ഷുഹൈബ് കുന്നത്ത്, സി സിറാജ്, വി അബ്ദുൽ ജലീൽ, സമദ് നടേരി എന്നിവർ സംബന്ധിച്ചു.

Continue Reading

Trending