Connect with us

kerala

ലൈംഗികാതിക്രമക്കേസ്; നടന്‍ സിദ്ദീഖ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ കണ്ട്രോള്‍ റൂമിലാണ് നടന്‍ ഹാജരായത്.

Published

on

ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദീഖ് ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ കണ്ട്രോള്‍ റൂമിലാണ് നടന്‍ ഹാജരായത്. സുപ്രിം കോടതി മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് സിദ്ദീഖിനെ വിളിച്ചുവരുത്തിയത്. നടന്റെ അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതില്‍ ഹാജരാക്കി അവിടെ നിന്ന് ജാമ്യം നല്‍കണം എന്ന വ്യവസ്ഥയും ഇന്ന് പ്രാവര്‍ത്തികമാക്കിയേക്കും. അന്വേഷണോദ്യോഗസ്ഥനായ നാര്‍ക്കോട്ടിക്ക് സെല്‍ എസിപി ഉടന്‍ സ്ഥലത്തെത്തും.

അന്വേഷണസംഘം ആവശ്യപ്പെട്ട ഫോണ്‍ നടന്‍ അന്വേഷണസംഘത്തിന് കൈമാറിയിരുന്നില്ല. ആയതിനാല്‍ വ്യക്തതക്കുറവുള്ള ചില കാര്യങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് നിലവിലെ നടപടി.

കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങളുമായി നടന്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. യുവനടി പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പൊലീസ് ഠയര്‍ത്തുന്നുണ്ടെന്ന ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത് എന്നും നട്ന്‍ സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.

 

Football

സെവൻസ് കളിക്കിടെ സഹതാരത്തിന്റെ നെഞ്ചിൽ ബൂട്ടിട്ട് നെഞ്ചിൽ ചവിട്ടിക്കയറി; വിദേശ താരത്തിന് വിലക്ക്

സൂപ്പർ സ്റ്റുഡിയോയുടെ താരമായ വിദേശ താരം സാമുവലിനെയാണ് ഈ സീസണിൽ വിലക്കേർപ്പെടുത്തിയത്.

Published

on

മലപ്പുറം: അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെൻറിനിടെ സഹതാരത്തിന്റെ നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടിക്കയറി വിദേശ താരത്തിന് വിലക്ക് ഏർപ്പെടുത്തി സെവൻസ്് ഫുട്‌ബോൾ അസോസിയേഷൻ. സൂപ്പർ സ്റ്റുഡിയോയുടെ താരമായ വിദേശ താരം സാമുവലിനെയാണ് ഈ സീസണിൽ വിലക്കേർപ്പെടുത്തിയത്.

എടത്തനാട്ടുകര ചലഞ്ചേഴ്‌സ് ക്ലബ് ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫ്‌ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ കളിക്കുന്നതിനിടെ വീണ ഉദയ പറമ്പിൽപീടിക ടീമിലെ താരത്തെയാണ് സൂപ്പർ സ്റ്റുഡിയോ താരമായ വിദേശ താരം സാമുവൽ ചവിട്ടിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

സൂപ്പർ സ്റ്റുഡിയോ ടീം 2-ാം ഗോൾ അടിച്ച് ജയിച്ച് നിൽക്കുന്ന സമയത്താണ് ഗ്രൗണ്ടിൽ വീണു കിടക്കുകയായിരുന്ന താരത്തെ ചവിട്ടിയത്.
ഈ സീസണിലെ ടൂർണമെന്റുകളിലാണ് എസ്.എഫ്.എ വിലക്കേർപ്പെടുത്തിയത്. ചവിട്ടിക്കയറുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഫുട്ബാൾ പ്രേമികൾ താരത്തിനെതിരെ നടപടിക്കായി ശബ്ദം ഉയർത്തിയത്. ഇദ്ദേഹത്തെ കളിപ്പിച്ചാൽ കളിക്കളങ്ങൾ ബഹിഷ്‌കരിക്കുമെന്ന മുന്നറിയിപ്പ് വ്യാപകമായതോടെയാണ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയത്.

വിലക്ക് എർപ്പെടുത്തിയ തീരുമാനം എസ്.എഫ്.എ പ്രസിഡൻറ് ഹബീബ്, ജനറൽ സെ ക്രട്ടറി സൂപ്പർ അഷറഫ് ബാവ, ട്രഷറർ എസ് എം. അൻവർ എന്നിവർ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ അറിയിക്കുകയായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് പരിക്കേറ്റ കളിക്കാരനെ സാമുവൽ സന്ദർശിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യങ്ങളിൽ പ്രചരിച്ചിരുന്നു.

Continue Reading

kerala

‘ആര്യയെ മേയറാക്കിയത് ആന മണ്ടത്തരം; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

മന്ത്രി മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയതിലും പ്രതിനിധികള്‍ അതൃപ്തി പരസ്യമാക്കി.

Published

on

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിയുടെ പെരുമാറ്റം പേരുദോഷം സൃഷ്ടിക്കുന്നുവെന്ന് പ്രതിനിധികളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. മന്ത്രി മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയതിലും പ്രതിനിധികള്‍ അതൃപ്തി പരസ്യമാക്കി.

ആര്യാ രാജേന്ദ്രനെ മേയര്‍ ആക്കിയത് ‘ആന മണ്ടത്തരം’. കോര്‍പ്പറേഷന്‍ ഡിവിഷനുകളില്‍ പലയിടത്തും ബിജെപി മുന്നേറ്റമാണ്. പക്വതയില്ലാത്ത ആര്യയുടെ പെരുമാറ്റം ഇപ്പോള്‍ മാത്രമല്ല, ഭാവിയിലും പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് പ്രതിനിധികള്‍ ആരോപിച്ചു.

സര്‍ക്കാര്‍ കൊട്ടിയാഘോഷിച്ചു തുടങ്ങിയ കെ ഫോണ്‍ പദ്ധതിയുടെ അവസ്ഥ എന്താണെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്ന ആവശ്യവും പ്രതിനിധികള്‍ ഉയര്‍ത്തി. നേതാക്കളുടെ ജാഡയും മസിലുപിടിത്തവും ആണോ കമ്മ്യൂണിസ്റ്റ് ശൈലിയെന്നും പ്രതിനിധികള്‍ ചോദിച്ചു.

നേതാക്കള്‍ ആത്മകഥ എഴുതരുതെന്നും കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥാ വിവാദം ചൂണ്ടികാട്ടി പ്രതിനിധികള്‍ പരിഹസിച്ചു. പ്രായമല്ല, വകതിരിവായിരിക്കണം നേതാക്കള്‍ക്ക് ഉണ്ടാകേണ്ടതെന്നും വിമര്‍ശനം ഉയര്‍ന്നു. സന്ദീപ് വാര്യരെ ‘നല്ല സഖാവാക്കാന്‍’ നോക്കിയെന്നും സന്ദീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ വര്‍ഗീയ പരസ്യം നല്‍കിയത് എന്തിനെന്നും ചോദ്യം ഉയര്‍ന്നു.

Continue Reading

kerala

തണുത്ത് വിറച്ച് രാജ്യതലസ്ഥാനം; താപനില 4.5 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു

സീസണിലെ ഏറ്റവും വലിയ തണുപ്പാണ് ഇന്ന് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Published

on

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയില്‍ താപനില 4.5 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞ് അതിശൈത്യം. സീസണിലെ ഏറ്റവും വലിയ തണുപ്പാണ് ഇന്ന് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 4.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഏറ്റവും കുറഞ്ഞ താപനില.

24 മണിക്കൂര്‍ ശരാശരി താപനിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 0.4 ഡിഗ്രി സെല്‍ഷ്യസിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സഫ്ദര്‍ജംഗ് കാലാവസ്ഥാ സ്‌റ്റേഷനില്‍ രാവിലെ 8:30 ന് 4.5 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഇത് സാധാരണ താപനിലയേക്കാള്‍ നാല് പോയിന്റ് കുറവാണ്. അതേസമയം, രാവിലെ 8:30 ന് പാലം കാലാവസ്ഥാ കേന്ദ്രം രേഖപ്പെടുത്തിയ കുറഞ്ഞ താപനില 6 ഡിഗ്രി സെല്‍ഷ്യസാണ്. ഇത് സാധാരണയില്‍ നിന്ന് മൂന്ന് ഡിഗ്രി കുറവാണ്.

പാലം സ്‌റ്റേഷനില്‍ 24 മണിക്കൂര്‍ ശരാശരി താപനിലയില്‍ 0.2 ഡിഗ്രിയുടെ മാറ്റമാണ് രേഖപ്പെടുത്തിയത്. ശീത തരംഗത്തെ തുടര്‍ന്ന് ദില്ലിയില്‍ വ്യാഴാഴ്ചയോടെ താപനിലയില്‍ കുത്തനെ ഇടിവ് ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Continue Reading

Trending