Connect with us

kerala

എ.കെ ആന്റണിയെ സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍

ആന്റണിയുടെ അനുഗ്രഹവും ഉപദേശങ്ങളും മുന്നോട്ടുള്ള പ്രയാണത്തിൽ പ്രധാനമാ​ണെന്ന് സന്ദീപ് വാര്യർ പറഞ്ഞു.

Published

on

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണിയെ സന്ദീപ് വാര്യർ  സന്ദർശിച്ചു. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലാണ് സന്ദർശിച്ചത്. ആന്റണിയുടെ അനുഗ്രഹവും ഉപദേശങ്ങളും മുന്നോട്ടുള്ള പ്രയാണത്തിൽ പ്രധാനമാ​ണെന്ന് സന്ദീപ് വാര്യർ പറഞ്ഞു.

ഇന്നലെ കെ.പി.സി.സി ആസ്ഥാനത്ത് സന്ദീപ് വാര്യർക്ക് സ്വീകരണം നല്‍കിയിരുന്നു. ബി.ജെ.പിയെന്ന സ്വേച്ഛാധിപത്യ സംവിധാനത്തില്‍ നിന്നും പുറത്ത് വന്ന് കോണ്‍ഗ്രസെന്ന ജനാധിപത്യ-മതേതര സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം ഭിന്നിപ്പിന്റെ രാഷ്ട്രീയവുമായി ബി.ജെ.പി രാജ്യം ഭരിച്ചപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്ന സുരക്ഷാ മതിലായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്. ആ പ്രസ്ഥാനത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് പൊതുജീവിതത്തിലെ വലിയ സൗഭാഗ്യമായി കാണുന്നതായും സന്ദീപ് വാര്യര്‍ പറഞ്ഞു.

കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു ഷാള്‍ അണിയിച്ചാണ് സന്ദീപിനെ സ്വീകരിച്ചത്. പി.സി.സി ജനറല്‍ സെക്രട്ടറി ജി.എസ്. ബാബു, രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാന്‍ ഫിലിപ്പ് തുടങ്ങിയവരും സന്ദീപിനെ സ്വീകരിക്കാന്‍ കെ.പി.സി.സി ആസ്ഥാനത്തുണ്ടായിരുന്നു.

അതിനി​ടെ, സന്ദീപിനെ സ്വാഗതം ചെയ്തുകൊണ്ട് തിരുവനന്തപുരത്ത് ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡ് അജ്ഞാതർ നശിപ്പിച്ചു. വെറും പ്രാദേശിക നേതാവ്, ചീള് കേസ്, ഒന്നും ചെയ്യാന്‍ പറ്റാത്ത ആള്‍, 190 സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ഒരാള്‍ മാത്രം എന്നിങ്ങനെ തന്നെ വിശേഷിപ്പിച്ച സുരേന്ദ്രനും സംഘവും എന്തിനാണ് തന്റെ ഫ്‌ളെക്‌സ് ബോര്‍ഡ് പോലും ഭയക്കുന്ന​തെന്ന് സന്ദീപ് ചോദിച്ചു.

പടപേടിച്ച് പാലക്കാട്ടുനിന്ന് ഓടി പന്തളത്തുപോയപ്പോള്‍ അവിടെ പന്തംകൊളുത്തിപ്പട എന്നതാണ് ബി.ജെ.പിയുടെ അവസ്ഥ. പന്തളം മുന്‍സിപ്പാലിറ്റിയില്‍ ബി.ജെ.പി. നേരിടുന്ന ഭരണപ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. പാലക്കാട്ടെ സ്ഥാനാര്‍ഥിയായിരുന്ന സി. കൃഷ്ണകുമാറിനായിരുന്നു പന്തളം മുന്‍സിപ്പാലിറ്റിയുടെ സംഘടനാചുമതല. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളൊക്കെ സ്വാഭാവികമാണെന്നും അദ്ദേഹം തിരുവനന്തുപരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

kerala

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളും വെന്റിലേറ്ററില്‍

ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു

Published

on

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ് നാല് പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കുട്ടികള്‍ വെന്റിലേറ്ററിലാണെന്നും കുട്ടികളുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പാറയില്‍ കാല്‍വഴുതിയാണ് ഇവര്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ തിരുനാള്‍ ആഘോഷത്തിന് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രേസ് (16), അലീന (16), എറിന്‍ (16), പീച്ചി സ്വദേശി നിമ (16) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയവരാണു റിസര്‍വോയറില്‍ ഇറങ്ങി ഇവരെ കരയ്‌ക്കെത്തിച്ചത്. രണ്ടു പേര്‍ പാറയില്‍ കാല്‍വഴുതി റിസര്‍വോയറിലേക്കു വീഴുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ മറ്റു 2 പേരും വെള്ളത്തില്‍ മുങ്ങിത്താണു. അപകടമേഖലയിലാണു പെണ്‍കുട്ടികള്‍ വീണതെന്നു പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴ ലഭിക്കും

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നുമുതല്‍ 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 15ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴ ലഭിക്കും. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു മീന്‍പിടിത്തത്തിനു തടസ്സമില്ല.

Continue Reading

kerala

ഇടുക്കിയില്‍ ഏഴ് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികള്‍ പിടിയില്‍

6 പൊതികളിലായി 7 കിലോയോളം കഞ്ചാവാണ് പിടികൂടിയത്

Published

on

ഇടുക്കി രാജാക്കാട് ഏഴ് കിലോ കഞ്ചാവുമായി രണ്ട് പേരെ പിടികൂടി. ഒഡിഷ സ്വദേശികളായ നിര്‍മ്മല്‍ ബിഷോയി , നാരായണ്‍ ബിഷോയി എന്നിവരെ അടിമാലി നര്‍ക്കോട്ടിക്ക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആണ് പിടികൂടിയത്. 6 പൊതികളിലായി 7 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. ചില്ലറ വില്‍പ്പനക്കായി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന കഞ്ചാവായിരുന്നു ഇത്.

Continue Reading

Trending