Connect with us

kerala

ആലപ്പുഴയില്‍ കുഞ്ഞ് അപൂര്‍വ വൈകല്യത്തോടെ ജനിച്ച സംഭവം; കുടുംബം സമരത്തിലേക്ക്

ആശുപത്രിക് മുന്നില്‍ സത്യഗ്രഹമിരിക്കുമെന്നും സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കുഞ്ഞിന്റെ പിതാവ്

Published

on

ആലപ്പുഴയില്‍ കുഞ്ഞ് അപൂര്‍വ വൈകല്യത്തോടെ ജനിച്ച സംഭവത്തില്‍ കുടുംബം സമരത്തിലേക്ക്. ഡോക്ടര്‍മാര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് നല്‍കിയതിലാണ് കുടുംബം സമരത്തിലേക്ക് ഇറങ്ങുന്നത്. ആശുപത്രിക് മുന്നില്‍ സത്യഗ്രഹമിരിക്കുമെന്നും സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കുഞ്ഞിന്റെ പിതാവ് പറഞ്ഞു.

ചികിത്സയില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും കുഞ്ഞിനുണ്ടായ വൈകല്യം അമ്മയ്ക്കു നടത്തിയ ആദ്യ സ്‌കാനിങ്ങില്‍ കണ്ടെത്താനാവാത്തതാണെന്നുമുള്ള റിപ്പോര്‍ട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കൈമാറിയിരുന്നു.

ലജനത്ത് വാര്‍ഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞാണ് അപൂര്‍വ വൈകല്യത്തോടെ ജനിച്ചത്. ഈ മാസം എട്ടിനായിരുന്നു സുറുമി കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ ഗര്‍ഭകാലത്തെ സ്‌കാനിങുകളില്‍ ഡോക്ടര്‍മാര്‍ വൈകല്യം അറിയിച്ചില്ലെന്ന് കുഞ്ഞിന്റെ പിതാവ് പറയുന്നു.

കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബി.ജെ.പിക്ക് തിരിച്ചടി; പ്രവേശ് രത്തന്‍ ആം ആദ്മിയില്‍ ചേര്‍ന്നു

അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വവും നയങ്ങളുമാണ് ബി.ജെ.പി വിടാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെന്ന് പ്രവേശ് പറഞ്ഞു.

Published

on

ബി.ജെ.പി നേതാവും പാര്‍ട്ടിയുടെ ജാതവമുഖവുമായ പ്രവേശ് രത്തന്‍ പാര്‍ട്ടി വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ബി.ജെ.പിയുമായുള്ള 20 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ചാണ് പ്രവേശ് രത്തന്‍ ആപ്പില്‍ അംഗത്വമെടുത്തത്. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി പ്രവേശ് രത്തന്റെ രാജി.

2020ല്‍ പട്ടേല്‍ നഗറില്‍ ആം ആദ്മി മന്ത്രി രാജ്കുമാര്‍ ആനന്ദിനെതിരെ മത്സരിച്ചയാളാണ് പ്രവേശ് രത്തന്‍. അന്ന് 35 ശതമാനം വോട്ട് ഇദ്ദേഹം നേടിയിരുന്നു. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വവും നയങ്ങളുമാണ് ബി.ജെ.പി വിടാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെന്ന് പ്രവേശ് പറഞ്ഞു.

‘കെജ്രിവാള്‍ ഡല്‍ഹിക്ക് മുമ്പൊരിക്കലുമില്ലാത്ത വിധം എല്ലാം തന്നു. എന്റെ സമുദായം (ജാതവ) അദ്ദേഹത്തെ സ്‌നേഹിക്കുന്നു. അദ്ദേഹം ഏര്‍പ്പെടുത്തിയ സൗജന്യങ്ങള്‍ കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് ഏറെ പ്രയോജനമായി’ പ്രവേശ് രത്തന്‍ പറഞ്ഞു. ജാതവ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് ട്രെയിൻ യാത്ര പുനരാരംഭിച്ചു

5.30ഓടെ തകരാറിലായ ട്രെയിൻ രണ്ട് മണിക്കൂറിന് ശേഷമാണ് ഷൊർണൂർ സ്‌റ്റേഷനിലെത്തിച്ചത്

Published

on

പാലക്കാട്: സാങ്കേതിക തകരാറിനെ തുടർന്ന് ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് ട്രെയിൻ യാത്ര പുനരാരംഭിച്ചു. വഴിയിൽ കുടുങ്ങിയ വന്ദേഭാരത് മറ്റൊരു എൻജിൻ കൊണ്ടുവന്ന് കെട്ടിവലിക്കുകയായിരുന്നു. ഡീസൽ എൻജിൻ കൊണ്ടുവന്ന് പിറകിലേക്ക് നീക്കി ഷൊർണൂർ സ്റ്റേഷനിൽ എത്തിച്ചാണ് സാങ്കേതിക തകരാർ പരിഹരിച്ചത്.

കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസ് ഷൊർണൂർ സ്റ്റേഷൻ വിട്ട ശേഷം കൊച്ചിൻ പാലത്തിന് സമീപത്തുവെച്ചാണ് നിശ്ചലമായത്. 5.30ഓടെ തകരാറിലായ ട്രെയിൻ രണ്ട് മണിക്കൂറിന് ശേഷമാണ് ഷൊർണൂർ സ്‌റ്റേഷനിലെത്തിച്ചത്.

Continue Reading

kerala

കായംകുളത്ത് അഞ്ച് സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

Published

on

ആലപ്പുഴ: കായംകുളത്ത് അഞ്ച് സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക്. പത്തിയൂർ മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ അഞ്ച് പേരാണ് ബിജെപിയിൽ ചേർന്നത്. മുൻ ബ്രാഞ്ച് സെക്രട്ടറി രാജൻ, ഗീത ശ്രീകുമാർ, വേണു നാലാനക്കൽ എന്നിവരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പത്തിയൂർ പഞ്ചായത്തിലെ 12-ാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു സ്വീകരണം. പത്താം തിയതിയാണ് ഉപതിരഞ്ഞെടുപ്പ്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവും ബിജെപിയ്ക്ക് വേണ്ടി പ്രചരണത്തിൽ സജീവമാണ്.

Continue Reading

Trending