Connect with us

kerala

കളർകോട് അപകടം; വാഹനമോടിച്ച വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ കുറ്റക്കാരനല്ലെന്ന് പൊലീസ് പറഞ്ഞു. 

Published

on

ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ കാർ ഓടിച്ചിരുന്ന വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. അപകടത്തെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷമാകും നടപടിയെന്ന് ആർടിഒ വ്യക്തമാക്കി. അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ കുറ്റക്കാരനല്ലെന്ന് പൊലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും പരിശോധിച്ചു. അപകടമരണങ്ങളിൽ പ്രാഥമിക റിപ്പോർട്ടിൽ പ്രതിചേർക്കുന്നത് സ്വാഭാവികം എന്നും പോലീസ് വ്യക്തമാക്കിയിരുന്നു. കോടതിയിൽ റിപ്പോർട്ട് നൽകി പ്രതിചേർത്തതിൽ നിന്ന് ഒഴിവാക്കുമെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ വാഹനത്തിന്റെ ഉടമ ഷാമിൽ ഖാനെ ഇന്ന് എൻഫോഴ്സ്മെന്റ് ആർടിഒ വിളിച്ചുവരുത്തി മൊഴിയെടുക്കും. റെന്റ് എ കാർ ലൈസൻസും പെർമിറ്റും ഇല്ലാതെ ഇയാൾ നിയമവിരുദ്ധമായാണ് വിദ്യാർത്ഥികൾക്ക് വാഹനം വാടകയ്ക്ക് നൽകിയത് എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടത്തെൽ.

അതേസമയം മെഡിക്കൽ ബോർഡ് യോഗം ഇന്ന് ചേരും. രാവിലെ പത്തിന് ആണ് മെഡിക്കൽ ബോർഡ് യോഗം ചേരുന്നത്. 10 വകുപ്പ് മേധാവികളെ മെഡിക്കൽ ബോർഡ് അംഗങ്ങളാക്കി നിയമിച്ചു. ചികിത്സയിലുള്ള ഒരു വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരമാണ്.

തലച്ചോറിലും ആന്തരിക അവയവങ്ങളിലും ഉണ്ടായത് ഗുരുതരമായ ക്ഷതം. കൃഷ്ണദേവിനു തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. നിലവിൽ വെന്റിലേറ്ററിൽ കഴിയുന്ന കൊല്ലം സ്വദേശി ആനന്ദ് മനുവിന്റെ ആരോഗ്യനിലയിൽ നേരീയ പുരോഗതി ഉണ്ടെന്നാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട്.

ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച കാവാലം സ്വദേശി ആയുഷ് ഷാജിയുടേയും പാലാ സ്വദേശി ദേവനന്ദന്റെയും സംസ്കാരം ഇന്ന് നടക്കും. രാവിലെ 10.30ന് ആണ് ആയുഷ് ഷാജിയുടെ സംസ്കാര ചടങ്ങുകൾ. മറ്റക്കയിലെ തറവാട്ട് വീട്ടിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ ദേവനന്ദന്റെ സംസ്കാര ചടങ്ങുകൾ നടക്കും.

kerala

ക്രൂരത; യൂനിവേഴ്‌സിറ്റി കോളേജിലെ ഇടിമുറിയില്‍ വെച്ച് ഭിന്നശേഷിക്കാരനായ എസ്.എഫ്.ഐ പ്രവര്‍ത്തകന് നേതാക്കളുടെ മര്‍ദനം

ഭിന്നശേഷിക്കാരനായ പൂവച്ചല്‍ പെരുംകുളം മൂഴിയില്‍ വീട്ടില്‍ മുഹമ്മദ് അനസിനാണ് എസ്.എഫ്.ഐ നേതാക്കളുടെ മര്‍ദനം നേരിടേണ്ടിവന്നത്.

Published

on

യൂനിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ ഓഫീസില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ക്രൂരമായ മര്‍ദനങ്ങള്‍ പുറത്തുവരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകനായ ഭിന്നശേഷിക്കാരനെ ക്രൂരമായി മര്‍ദിച്ചതാണ് ഇപ്പോഴത്തെ സംഭവം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഇടിമുറിയിലെ അതിക്രമങ്ങള്‍ പുറത്ത് വന്നതോടെ സിപിഎം ഇടപെട്ടെങ്കിലും ഇപ്പോഴും യൂനിവേഴ്‌സിറ്റി കോളേജില്‍ ഇത്തരം ക്രൂരതകള്‍ക്ക് കുറവില്ലെന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്. ഭിന്നശേഷിക്കാരനായ പൂവച്ചല്‍ പെരുംകുളം മൂഴിയില്‍ വീട്ടില്‍ മുഹമ്മദ് അനസിനാണ് എസ്.എഫ്.ഐ നേതാക്കളുടെ മര്‍ദനം നേരിടേണ്ടിവന്നത്.

രണ്ട് കാലിലും വിരലുകളില്ലാത്ത ഇടത്തേക്കാലിന് സ്വാധീനം കുറവുള്ള, നടക്കുമ്പോള്‍ മുടന്തുള്ള വിദ്യാര്‍ഥിയാണ് അനസ്. തിങ്കളാഴ്ച വൈകീട്ട് 3.30ഓടെയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കള്‍ അനസിനെ മര്‍ദിച്ചത്.

മര്‍ദനം അതിരു വിട്ടതോടെയാണ് അനസ് പൊലീസിനെ സമീപിച്ചത്. നാട്ടില്‍ ഡി.വൈ.എഫ്.ഐ. യൂണിറ്റംഗമാണ്. എസ്.എഫ്.ഐ.യുടെ കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് യൂണിറ്റംഗവുമാണ് അനസ്. കാല്‍ വയ്യാത്ത അനസിനെ കോളേജിലെ യൂണിറ്റ് നേതാക്കള്‍ കൊടികെട്ടാനും മറ്റ് ജോലികള്‍ക്കും നിയോഗിക്കുമായിരുന്നു. പണം പിരിച്ച് നല്‍കുകയും വേണം. ഇതില്‍നിന്ന് ഒഴിഞ്ഞു മാറിയതോടെയാണ് യൂണിയന്‍ ഓഫീസില്‍ വിളിച്ചുവരുത്തി മര്‍ദനം തുടങ്ങിയത്.

ഭിന്നശേഷിക്കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തെങ്കിലും മര്‍ദനത്തിന് നേതൃത്വം നല്‍കിയ എസ്.എഫ്.ഐ. നേതാക്കള്‍ യൂണിയന്‍ ഓഫീസില്‍ തന്നെ കഴിയുന്നു. എസ്.എഫ്.ഐ നേതാക്കളെപ്പേടിച്ച് മര്‍ദനമേറ്റ മുഹമ്മദ് അനസ് ബുധനാഴ്ചയും കോളേജില്‍ പോയില്ല. മര്‍ദനത്തില്‍ തലയ്ക്കും ശരീരത്തിലും ക്ഷതമേറ്റിട്ടുമുണ്ട്.

പാര്‍ട്ടി ഒപ്പമുണ്ടെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നുമാണ് സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയി, അനസിനോട് പറഞ്ഞത്. എന്നാല്‍ ഇതുവരെ സംഭവത്തില്‍ നടപടിയെടുക്കാന്‍ എസ്.എഫ്.ഐ. നേതൃത്വം തയ്യാറായിട്ടില്ല. പാര്‍ട്ടിയും എസ്.എഫ്.ഐ.യുമല്ല തങ്ങളാണ് കോളേജിനുള്ളിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നാണ് യൂണിറ്റ് നേതാക്കള്‍ അനസിനെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

പൊലീസ് കോളേജിലെത്തി തെളിവുകള്‍ ശേഖരിക്കാന്‍ അനുമതി തേടിയിട്ടുണ്ട്. പരാതിയുടെ രൂക്ഷത മനസിലാക്കി പരാതി ലഭിച്ച ഉടന്‍ തന്നെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടാനുള്ള ശക്തമായ ഇടപെടലുണ്ടായില്ലെന്നും ആരോപണമുണ്ട്.

Continue Reading

kerala

ബി.ജെ.പിക്ക് തിരിച്ചടി; പ്രവേശ് രത്തന്‍ ആം ആദ്മിയില്‍ ചേര്‍ന്നു

അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വവും നയങ്ങളുമാണ് ബി.ജെ.പി വിടാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെന്ന് പ്രവേശ് പറഞ്ഞു.

Published

on

ബി.ജെ.പി നേതാവും പാര്‍ട്ടിയുടെ ജാതവമുഖവുമായ പ്രവേശ് രത്തന്‍ പാര്‍ട്ടി വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ബി.ജെ.പിയുമായുള്ള 20 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ചാണ് പ്രവേശ് രത്തന്‍ ആപ്പില്‍ അംഗത്വമെടുത്തത്. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി പ്രവേശ് രത്തന്റെ രാജി.

2020ല്‍ പട്ടേല്‍ നഗറില്‍ ആം ആദ്മി മന്ത്രി രാജ്കുമാര്‍ ആനന്ദിനെതിരെ മത്സരിച്ചയാളാണ് പ്രവേശ് രത്തന്‍. അന്ന് 35 ശതമാനം വോട്ട് ഇദ്ദേഹം നേടിയിരുന്നു. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വവും നയങ്ങളുമാണ് ബി.ജെ.പി വിടാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെന്ന് പ്രവേശ് പറഞ്ഞു.

‘കെജ്രിവാള്‍ ഡല്‍ഹിക്ക് മുമ്പൊരിക്കലുമില്ലാത്ത വിധം എല്ലാം തന്നു. എന്റെ സമുദായം (ജാതവ) അദ്ദേഹത്തെ സ്‌നേഹിക്കുന്നു. അദ്ദേഹം ഏര്‍പ്പെടുത്തിയ സൗജന്യങ്ങള്‍ കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് ഏറെ പ്രയോജനമായി’ പ്രവേശ് രത്തന്‍ പറഞ്ഞു. ജാതവ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് ട്രെയിൻ യാത്ര പുനരാരംഭിച്ചു

5.30ഓടെ തകരാറിലായ ട്രെയിൻ രണ്ട് മണിക്കൂറിന് ശേഷമാണ് ഷൊർണൂർ സ്‌റ്റേഷനിലെത്തിച്ചത്

Published

on

പാലക്കാട്: സാങ്കേതിക തകരാറിനെ തുടർന്ന് ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് ട്രെയിൻ യാത്ര പുനരാരംഭിച്ചു. വഴിയിൽ കുടുങ്ങിയ വന്ദേഭാരത് മറ്റൊരു എൻജിൻ കൊണ്ടുവന്ന് കെട്ടിവലിക്കുകയായിരുന്നു. ഡീസൽ എൻജിൻ കൊണ്ടുവന്ന് പിറകിലേക്ക് നീക്കി ഷൊർണൂർ സ്റ്റേഷനിൽ എത്തിച്ചാണ് സാങ്കേതിക തകരാർ പരിഹരിച്ചത്.

കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസ് ഷൊർണൂർ സ്റ്റേഷൻ വിട്ട ശേഷം കൊച്ചിൻ പാലത്തിന് സമീപത്തുവെച്ചാണ് നിശ്ചലമായത്. 5.30ഓടെ തകരാറിലായ ട്രെയിൻ രണ്ട് മണിക്കൂറിന് ശേഷമാണ് ഷൊർണൂർ സ്‌റ്റേഷനിലെത്തിച്ചത്.

Continue Reading

Trending