Connect with us

News

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും.

Published

on

ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ (ഡിസംബർ 3 ചൊവ്വ) അവധി പ്രഖ്യാപിച്ചു. മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും.

india

ജമ്മു കാശ്മീരിലും പഞ്ചാബിലും സഹായം ആവശ്യമുള്ളവര്‍ക്ക് ഹെല്‍പ്പ് ഡെസ്‌കുമായി എം.എസ്.എഫ് നാഷണല്‍ കമ്മിറ്റി

ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് ഭീതിയിലാണ് ജനങ്ങളെന്നും ഇന്ത്യന്‍ സൈന്യം ശക്തമായി നിലയുറപ്പിച്ച് ആക്രമണ ശ്രമങ്ങളെയെല്ലാം പരാജയപ്പെടുത്തുന്നുണ്ടെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

Published

on

ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് ഭീതിയിലാണ് ജനങ്ങളെന്നും ഇന്ത്യന്‍ സൈന്യം ശക്തമായി നിലയുറപ്പിച്ച് ആക്രമണ ശ്രമങ്ങളെയെല്ലാം പരാജയപ്പെടുത്തുന്നുണ്ടെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. എങ്കിലും ഭീതിയോടെയാണ് അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്നും കാശ്മീരിലെത്തിയ വിദ്യാര്‍ത്ഥികളടക്കമുള്ള പലരും ഭീതിയില്‍ കഴിയുകയാണെന്നും തീര്‍ത്തും അപരിചിതമായ ചുറ്റുപാടില്‍, ഒരു അക്രമണ മുനമ്പില്‍ ഭയപ്പെട്ടുനില്‍ക്കുകയാണ് അവരെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വെടിയൊച്ചകളും ഇരുട്ടും സൃഷ്ടിക്കുന്ന ഭയാനകമായ സാഹചര്യത്തില്‍ ഉറക്കംപോലും നഷ്ടപ്പെട്ടുവെന്നാണ് പലരും സംസാരിക്കുമ്പോള്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബന്ധുക്കളും അവരുടെ സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട് സര്‍ക്കാര്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. ജമ്മു കാശ്മീരിലും പഞ്ചാബിലും സഹായം ആവശ്യമുള്ളവര്‍ക്ക് എ.ഐ.കെ.എം.സി.സി ഡല്‍ഹിയും എം.എസ്.എഫ് നാഷണല്‍ കമ്മിറ്റിയും ഇതിനകം ഹെല്‍പ്പ് ഡെസ്‌ക് തുറന്നിട്ടുണ്ട്. ഡല്‍ഹിയില്‍ ആവശ്യമായ എല്ലാ സഹായങ്ങള്‍ക്കും അവരെ ബന്ധപ്പെടാവുന്നതാണെന്നും തങ്ങള്‍ അറിയിച്ചു.

‘മലയാളികളെ നാട്ടിലെത്തിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ഗൗരവത്തിലെടുക്കാമെന്ന് മുഖ്യമന്ത്രി വാക്കുനല്‍കുകയും ചെയ്തു. നിലവിലെ പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിച്ച് നമുക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സാധിക്കുമെന്ന് പ്രത്യാശിക്കാം. അതിന് വേണ്ടി പ്രാര്‍ത്ഥിക്കാം’, തങ്ങള്‍ പറഞ്ഞു.

Continue Reading

film

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തില്‍ നടപടികളുമായി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും

Published

on

കൊച്ചി: സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ നടപടികളുമായി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും. എന്‍സിബിയുടെ നേതൃത്വത്തില്‍ സിനിമ സംഘടനകളുടെ യോഗം ചേര്‍ന്നു. യോഗത്തില്‍ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, മാക്ട അംഗങ്ങള്‍ പങ്കെടുത്തു.

സിനിമാ സെറ്റുകളില്‍ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സിനിമ സംഘടനകളുമായി ചര്‍ച്ച നടത്തിയത്. ലഹരി ഉപയോഗം തടയാനുള്ള നടപടി ഉണ്ടാകണമെന്ന് എന്‍സിബി ആവശ്യപ്പെട്ടു. യോഗത്തില്‍ പൂര്‍ണ പിന്തുണ സിനിമാ സംഘടനകളും അറിയിച്ചിട്ടുണ്ട്.

മലയാള സിനിമ താരങ്ങളെയും ടെക്‌നീഷന്‍മാരെയും അടുത്തിടെ ലഹരി കേസുകളില്‍ പൊലീസ് പിടികൂടിയിരുന്നു. പിന്നാലെയാണ് സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടികള്‍ എടുക്കാന്‍ നാര്‍കോട്ടിക്‌സ് കണ്ട്രോള്‍ ബ്യൂറോ കൂടി തീരുമാനം എടുത്തത്.

Continue Reading

india

പാകിസ്ഥാന്‍ ഫത്ത മിസൈല്‍ പ്രയോഗിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ

പാകിസ്ഥാന്‍ തുടര്‍ച്ചയായി ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്നതായാണ് സൂചന.

Published

on

ഇന്ത്യക്ക് നേരെ പാകിസ്ഥാന്‍ ഫത്ത മിസൈല്‍ പ്രയോഗിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. പാകിസ്ഥാന്‍ തുടര്‍ച്ചയായി ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്നതായാണ് സൂചന. പാകിസ്ഥാന്‍ കരയുദ്ധത്തിന് തയാറെടുക്കുന്നുവെന്ന സൂചനയും വിദേശകാര്യ- പ്രതിരോധ, മന്ത്രാലയങ്ങള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ നല്‍കി. അതിര്‍ത്തിയോട് ചേര്‍ന്ന് പാക് സേനയുടെ കൂടുതല്‍ നീക്കങ്ങളെന്നും നേരിടാന്‍ സായുധ സേനകള്‍ തയാറെന്നും കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു.

യുദ്ധവിമാനങ്ങളും ദീര്‍ഘദൂര ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ച് പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ശ്രമം തുടരുന്നു. 26 ഇടങ്ങളിലായി പാകിസ്ഥാന്‍ ആക്രമണം നടത്താന്‍ ശ്രമിച്ചെന്നും ഇന്ത്യന്‍ സൈന്യം വിജയകരമായി പ്രതിരോധിച്ചെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഉധംപുര്‍, പഠാന്‍കോട്ട്, ആദംപുര്‍, ഭുജ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളില്‍ നേരിയ നാശനഷ്ടങ്ങളും സൈനികര്‍ക്ക് പരുക്കുമേറ്റതായാണ് വിവരം.

അതേസമയം മറുപടിയായി പാകിസ്ഥാന്റെ അഞ്ച് വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചു.

നിയന്ത്രണരേഖക്ക് സമീപം പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സാധാരണക്കാര്‍ക്ക് മരുക്കുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്തു. ആശുപത്രികളും സ്‌കൂളുകളും പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നതായും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന നടപടി തുടരുന്നതായും വിദേശകാര്യസെക്രട്ടറി പറഞ്ഞു.

Continue Reading

Trending