Connect with us

kerala

‘സമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാരുടെ പേരുകള്‍ പുറത്തുവിടണം’: പ്രതിപക്ഷനേതാവ്

2 വര്ഷം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് അദ്ഭുതകരമാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി

Published

on

സമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്തയച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. അല്ലാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയനിഴലിലാകും. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലിസ്റ്റില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് 2023 സെപ്തംബറില്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നു. പരിഹാരനടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് 2022 മെയ് മാസത്തില്‍ സര്‍ക്കാര്‍ സി.എ.ജിയെ അറിച്ചിരുന്നതുമാണ്. 2 വര്ഷം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് അദ്ഭുതകരമാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയില്‍ സർക്കാർ ഉണ്ടെന്ന കണ്ടെത്തൽ അതീവഗൗരവകരമാണ്. ക്രമക്കേട് പുറത്തു വന്നത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തെ ബാധിക്കരുത്. പെന്‍ഷന്‍ കുടിശിക അടക്കം ഉടന്‍ കൊടുത്തു തീര്‍ക്കണം. ഏതാനും സർക്കാർ ജീവനക്കാർ അനർഹമായ പെൻഷൻ കൈപ്പറ്റിയതിൽ ജീവനക്കാരെ ആകെ അധിക്ഷേപിക്കുന്ന സ്ഥിതി ഉണ്ടാകാൻ പാടില്ലെന്നും അവരുടെ ന്യായമായ അവകാശങ്ങൾ ഇതിന്റെ പേരിൽ നിഷേധിക്കപ്പെടരുതെന്നും പ്രതിപക്ഷനേതാവ് കത്തിൽ ആവശ്യപ്പെട്ടു.

കത്തിന്റെ പൂർണരൂപം

സര്‍ക്കാര്‍ ശമ്പള സോഫടുവെയറായ സ്പാര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സോഫ്ടുവെയറായ സേവനയും ഒത്തു നോക്കിയാല്‍ തന്നെ തട്ടിപ്പ് കണ്ടെത്താമായിരുന്നു. എന്നിട്ടും വിലപ്പെട്ട രണ്ടു വര്‍ഷമാണ് സര്‍ക്കാര്‍ പാഴാക്കിയത്.

സര്‍വീസില്‍ തുടരവെ സമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പേരു വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണം. അല്ലാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയനിഴലിലാകും. ഇത്തരം ക്രമക്കേട് പുറത്തു വന്നത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തെ ബാധിക്കരുത്. പെന്‍ഷന്‍ കുടിശിക അടക്കം ഉടന്‍ കൊടുത്തു തീര്‍ക്കണം. ഏതാനും സർക്കാർ ജീവനക്കാർ അനർഹമായ പെൻഷൻ കൈപ്പറ്റിയതിൽ ജീവനക്കാരെ ആകെ അധിക്ഷേപിക്കുന്ന സ്ഥിതി ഉണ്ടാകാൻ പാടില്ല. അവരുടെ ന്യായമായ അവകാശങ്ങൾ ഇതിന്റെ പേരിൽ നിഷേധിക്കപ്പെടരുത്.

ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് ഉപയോഗിക്കുന്ന സോഫ്ടുവെയറില്‍ ചില ഗുരുതരമായ പോരായ്മകള്‍ സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് അടിയന്തിരമായി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

ഗസറ്റഡ് റാങ്കിലുള്ളതടക്കം 1458 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആഡംബര കാറുകളുള്ള അതിസമ്പന്നരും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയില്‍ ഉണ്ടെന്ന കണ്ടെത്തല്‍ അതീവ ഗൗരവമുള്ളതാണ്. പാവപ്പെട്ട ജനങ്ങളുടെ അവകാശമായ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലിസ്റ്റില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് 2023 സെപ്തംബറില്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നു. പരിഹാരനടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് 2022 മെയ് മാസത്തില്‍ സര്‍ക്കാര്‍ സി.എ.ജിയെ അറിച്ചിരുന്നതുമാണ്. എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് അദ്ഭുതകരമാണ്.

kerala

ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് ട്രെയിൻ യാത്ര പുനരാരംഭിച്ചു

5.30ഓടെ തകരാറിലായ ട്രെയിൻ രണ്ട് മണിക്കൂറിന് ശേഷമാണ് ഷൊർണൂർ സ്‌റ്റേഷനിലെത്തിച്ചത്

Published

on

പാലക്കാട്: സാങ്കേതിക തകരാറിനെ തുടർന്ന് ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് ട്രെയിൻ യാത്ര പുനരാരംഭിച്ചു. വഴിയിൽ കുടുങ്ങിയ വന്ദേഭാരത് മറ്റൊരു എൻജിൻ കൊണ്ടുവന്ന് കെട്ടിവലിക്കുകയായിരുന്നു. ഡീസൽ എൻജിൻ കൊണ്ടുവന്ന് പിറകിലേക്ക് നീക്കി ഷൊർണൂർ സ്റ്റേഷനിൽ എത്തിച്ചാണ് സാങ്കേതിക തകരാർ പരിഹരിച്ചത്.

കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസ് ഷൊർണൂർ സ്റ്റേഷൻ വിട്ട ശേഷം കൊച്ചിൻ പാലത്തിന് സമീപത്തുവെച്ചാണ് നിശ്ചലമായത്. 5.30ഓടെ തകരാറിലായ ട്രെയിൻ രണ്ട് മണിക്കൂറിന് ശേഷമാണ് ഷൊർണൂർ സ്‌റ്റേഷനിലെത്തിച്ചത്.

Continue Reading

kerala

കായംകുളത്ത് അഞ്ച് സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

Published

on

ആലപ്പുഴ: കായംകുളത്ത് അഞ്ച് സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക്. പത്തിയൂർ മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ അഞ്ച് പേരാണ് ബിജെപിയിൽ ചേർന്നത്. മുൻ ബ്രാഞ്ച് സെക്രട്ടറി രാജൻ, ഗീത ശ്രീകുമാർ, വേണു നാലാനക്കൽ എന്നിവരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പത്തിയൂർ പഞ്ചായത്തിലെ 12-ാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു സ്വീകരണം. പത്താം തിയതിയാണ് ഉപതിരഞ്ഞെടുപ്പ്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവും ബിജെപിയ്ക്ക് വേണ്ടി പ്രചരണത്തിൽ സജീവമാണ്.

Continue Reading

kerala

ഉപഗ്രഹത്തിൽ സാങ്കേതിക പ്രശ്‌നം; പ്രോബ-3യുടെ വിക്ഷേപണം മാറ്റിവെച്ചു

ഐഎസ്ആർഒ പിഎസ്എൽവി-സി 59 ഉപയോഗിച്ചാണ് വിക്ഷേപണം നടത്താനിരുന്നത്

Published

on

യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രോബ 3 പേടകത്തിന്റെ വിക്ഷേപണം മാറ്റി. ഉപഗ്രഹത്തിൽ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടർന്നാണിത്. ഐഎസ്ആർഒ പിഎസ്എൽവി-സി 59 ഉപയോഗിച്ചാണ് വിക്ഷേപണം നടത്താനിരുന്നത്. ഇന്ന് വൈകുന്നേരം 4.08നാണ് വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാൽ 43 മിനിറ്റും 50 സെക്കൻഡും ബാക്കി നിൽക്കെ കൗണ്ട് ഡൗൺ അവസാനിപ്പിച്ചു

നാളെ വൈകുന്നേരം 4.12ന് വീണ്ടും വിക്ഷേപണം നടത്താൻ ശ്രമിക്കും. ഐഎസ്ആർഒയുടെ കൊമേഴ്‌സ്യൽ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും യൂറോപ്യൻ സ്‌പേസ് ഏജൻസിയും സഹകരിച്ചാണ് പ്രോബ 3 ദൗത്യം നയിക്കുന്നത്. ഇഎസ്ഇ നിർമിച്ച കൊറോണ ഗ്രാഫ്, ഒക്യൂൽറ്റർ എന്നീ ഒരു ജോഡി പേടകങ്ങളെ ഐഎസ്ആർഒ ഒരൊറ്റ വിക്ഷേപണ വാഹനത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്ന പ്രത്യേക ദൗത്യമാണിത്.

സൂര്യന്റെ അന്തരീക്ഷത്തിൽ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടിയേറിയതുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3യിലെ രണ്ട് കൃത്രിമ ഉപഗ്രങ്ങളുടെ ലക്ഷ്യം. നിശ്ചിത ഉയരത്തിൽ ഒരു പേടകത്തിന് മുന്നിൽ മറ്റൊരു പേടകം വരുന്ന തരത്തിൽ പ്രത്യേകമായി വിന്യസിക്കപ്പെടുന്ന കൊറോണ ഗ്രാഫും ഒക്യൂൽറ്ററും ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിക്കും.

Continue Reading

Trending