Connect with us

kerala

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ റിപ്പോർട്ട്

ബാലഭാസ്‌കറിന്റേയും മകളുടേയും ജീവനെടുത്ത കാര്‍ അപകടം നടക്കുമ്പോള്‍ ഡ്രൈവറായിരുന്ന അര്‍ജുന്‍ മലപ്പുറത്ത് സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായതോടെയാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് ആക്ഷേപം വീണ്ടും ചര്‍ച്ചയായത്

Published

on

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാവര്‍ത്തിച്ച് സിബിഐ പുനരന്വേഷണ റിപ്പോർട്ട്. ഡ്രൈവര്‍ അര്‍ജുന്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബാലഭാസ്‌ക്കറിന്റേത് അപകടമരണം എന്ന കണ്ടെത്തലോടെയാണ് റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സിബിഐയുടെ പുനരന്വേഷണം നടന്നത്.

ബാലഭാസ്‌കറിന്റേയും മകളുടേയും ജീവനെടുത്ത കാര്‍ അപകടം നടക്കുമ്പോള്‍ ഡ്രൈവറായിരുന്ന അര്‍ജുന്‍ മലപ്പുറത്ത് സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായതോടെയാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് ആക്ഷേപം വീണ്ടും ചര്‍ച്ചയായത്. സമാന ആരോപണം നേരത്തെ ബാലഭാസ്‌കറിന്റെ പിതാവ് ഉന്നയിച്ചിരുന്നു.

പെരിന്തല്‍മണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്ന് കിലോ സ്വര്‍ണം തട്ടിയ കേസിലാണ് ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായത്. പെരിന്തല്‍മണ്ണയില്‍ സ്വര്‍ണം തട്ടിയ സംഘത്തെ ചെറുപ്പുളശ്ശേരിയിലെത്തി മറ്റൊരു കാറില്‍ കൂട്ടിക്കൊണ്ടുപോയത് അര്‍ജുനാണ്.

2018 സെപ്റ്റംബര്‍ 25നായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം അപകടത്തില്‍പ്പെട്ടത്. ചികിത്സയിലിരിക്കെ ഒക്ടോബര്‍ രണ്ടാം തീയതി ബാലഭാസ്‌കറും മകള്‍ തേജസ്വിനി ബാലയും മരിച്ചു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവറായിരുന്ന അര്‍ജുനും പരിക്കേറ്റിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തിലേക്ക് അനുവദിച്ച 40 ദേശീയപാതാ പദ്ധതികളില്‍ 12 പദ്ധതികള്‍ പൂര്‍ത്തിയായി: ഗതാഗത മന്ത്രി നിതിന്‍ ജയറാം ഗഡ്കരി

ബാക്കിയുള്ള 821.19
കിലോമീറ്റർ ദൈർഘ്യം വരുന്ന 28 പദ്ധതികൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അടുത്ത ഫെബ്രുവരി, മാർച്ച് മാസത്തോടെ 45.15 കോടി രൂപയുടെ രണ്ട് പ്രവൃർത്തികൾക്കുകൂടി തുക അനുവദിക്കുമെന്നും ലോക്സഭയിൽ ഡോ. എം.പി അബ്ദുസ്സമദ് സമദാനിയുടെ ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു

Published

on

കേരളത്തിലേക്ക് അനുവദിച്ച 40 ദേശീയപാതാ പദ്ധതികളിൽ 269.32 കിലോമീറ്റർ ദൈർഘ്യമുള്ള 12 പദ്ധതികൾ ഇതിനകം പൂർത്തിയായതായി ഗതാഗത മന്ത്രി നിതിൻ ജയറാം ഗഡ്കരി ഡോ. എം.പി അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു. 7371.52 കോടി രൂപയുടെ പ്രവൃർത്തിയാണ് പൂർത്തിയായിരിക്കുന്നത്. ബാക്കിയുള്ള 821.19
കിലോമീറ്റർ ദൈർഘ്യം വരുന്ന 28 പദ്ധതികൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അടുത്ത ഫെബ്രുവരി, മാർച്ച് മാസത്തോടെ 45.15 കോടി രൂപയുടെ രണ്ട് പ്രവൃർത്തികൾക്കുകൂടി തുക അനുവദിക്കുമെന്നും ലോക്സഭയിൽ നൽകിയ ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന് നടപ്പു സാമ്പത്തികവർഷത്തിൽ 2100 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ദേശീയപാതാ 66ന്റ ഭാഗമായുള്ള രാമനാട്ടുകര മുതൽ വളാഞ്ചേരി വരെയും വളാഞ്ചേരി മുതൽ കാപ്പിരിക്കാട് വരെയുമുള്ള പ്രവൃത്തികൾ അടുത്ത മാർച്ച് 30ന് പൂർത്തിയാകുമെന്നും മന്ത്രിയുടെ മറുപടിയിൽ പറഞ്ഞു.

Continue Reading

kerala

പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് പുതുക്കിയ എംപിമാരുടെ പ്രാദേശിക വികസന പദ്ധതിയുടെ തുക വര്‍ദ്ധിപ്പിക്കണം: ഡോ.എം.പി. അബ്ദുസ്സമദ് സമദാനി

പുതിയ നിർദ്ദേശങ്ങൾ ധനകാര്യ മന്ത്രാലയവുമായി ചർച്ച നടത്തിവരികയാണെന്ന് സ്റ്റാറ്റിസ്റ്റിക്സ്, പദ്ധതി നിർവ്വഹണകാര്യ സഹമന്ത്രി റാവു ഇന്തർജിത്ത് സിംഗ് ഡോ.എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു

Published

on

പാർലിമെൻ്റംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതിയുടെ തുക വർദ്ധിപ്പിക്കുന്നതടക്കമുള്ള പുതിയ നിർദ്ദേശങ്ങൾ ധനകാര്യ മന്ത്രാലയവുമായി ചർച്ച നടത്തിവരികയാണെന്ന് സ്റ്റാറ്റിസ്റ്റിക്സ്, പദ്ധതി നിർവ്വഹണകാര്യ സഹമന്ത്രി റാവു ഇന്തർജിത്ത് സിംഗ് ഡോ.എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.

പത്ത് വർഷങ്ങൾക്കു മുമ്പ് പുതുക്കിയ എംപിമാരുടെ പ്രാദേശിക വികസന പദ്ധതിയുടെ തുക വർദ്ധിപ്പിക്കുന്നതും ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായുള്ള നിയമസഭാ മണ്ഡലങ്ങളിലോരോന്നിനും ചുരുങ്ങിയത് മൂന്ന് കോടി രൂപയെങ്കിലും അനുവദിക്കുന്നതും സംബന്ധിച്ച് ലോക്സഭയിൽ നൽകിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

Continue Reading

kerala

മുനമ്പം ഭൂമി പ്രശ്‌നം: സാദിഖലി തങ്ങളുടെ ഇടപെടല്‍ ക്രൈസ്തവ സമൂഹത്തിന് സന്തോഷം പകര്‍ന്നു: കാതോലിക്കാ ബാവ

Published

on

മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടൽ ക്രൈസ്തവ സമൂഹത്തിന് സന്തോഷം പകരുന്നതാണെന്ന് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അബുദാബിയിൽ പറഞ്ഞു.

മുനമ്പം പ്രശ്‌നം രാഷ്ട്രീയവൽക്കരിക്കരുത്. ഇക്കാര്യം വർഗ്ഗീയവൽക്കരണത്തിന് കാരണമാകരുത്. എല്ലാവരെയും അതിശയിപ്പിക്കുന്ന രീതിയിലാണ് സാദഖിലി തങ്ങൾ ഇടപെട്ടത്. ഇത് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ വിശാല മനസ്സിനെ അഭിനന്ദിക്കുന്നു. സമവായത്തിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ വിജയിക്കട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.

Continue Reading

Trending