Connect with us

kerala

മാധ്യമങ്ങളെ അധിക്ഷേപിച്ച് സി.പി.എം എം.എല്‍.എ കെ ആന്‍സലന്‍

മൂട് താങ്ങി നിർത്തുന്നത് പത്രപ്രവർത്തകരാണെന്ന ധാരണ ഉണ്ടെങ്കിൽ അത് വേണ്ട. പൊതുപ്രവർത്തകർക്ക് ശരിയും തെറ്റും തിരിച്ചറിയാൻ കഴിയും. കൊടിമര വാർത്ത വന്നത് കലോത്സവത്തിന്റെ മേന്മ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Published

on

ജില്ലാ സ്കൂൾ കലോത്സവത്തിനിടെ കൊടിമരത്തിൽ കുട്ടിയെ കയറ്റിയ വാർത്ത റിപ്പോർട്ട് ചെയ്തതിൽ മാധ്യമങ്ങളെ അധിക്ഷേപിച്ച് കെ. ആൻസലൻ എംഎൽഎ. മാധ്യമങ്ങൾക്ക് കൃമികടിയാണ്. മൂട് താങ്ങി നിർത്തുന്നത് പത്രപ്രവർത്തകരാണെന്ന ധാരണ ഉണ്ടെങ്കിൽ അത് വേണ്ട. പൊതുപ്രവർത്തകർക്ക് ശരിയും തെറ്റും തിരിച്ചറിയാൻ കഴിയും. കൊടിമര വാർത്ത വന്നത് കലോത്സവത്തിന്റെ മേന്മ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കൊടിമരത്തിൽ വിദ്യാർഥി കയറിയത് ആരുടെയും പ്രേരണ കൂടാതെയാണ്. പ്രത്യേക പരിശീലനം നേടിയ കുട്ടിയായിരുന്നവത്. കുട്ടി കൊടിമരത്തിൽ കയറിയത് താൻ കണ്ടിരുന്നില്ല. തിരിഞ്ഞുനോക്കുമ്പോഴാണ് കുട്ടി ഇരിക്കുന്നത് കണ്ടത്. എംഎൽഎ കുട്ടിയെ കൊടിമരത്തിൽ കയറ്റി എന്ന രീതിയിലാണ് പ്രചരിക്കുന്നതെന്നും കെ. ആൻസലൻ പറഞ്ഞു. ജില്ലാ കലോത്സവത്തിൽ 20 അടി കൊടിമരത്തിൽ കുട്ടിയെ കയറ്റിയത് ഏറെ വിവാദമായിരുന്നു.

അതേസമയം, നെയ്യാറ്റിൻകരയിൽ ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ കെ. ആൻസലൻ എംഎൽഎ മാധ്യമങ്ങൾക്കു നേരെ നടത്തിയ വില കുറഞ്ഞ പരാമർശങ്ങളിൽ പ്രതിഷേധിക്കുന്നതായി കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അറിയിച്ചു. കലോത്സവ വേദികളിലെ തർക്കങ്ങളും മത്സരങ്ങൾ വൈകുന്നതിന്റെ പേരിൽ മത്സരാർത്ഥികളായ വിദ്യാർഥികൾക്ക് ഉണ്ടാകുന്ന പ്രയാസങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സ്വാഭാവികമാണ്.

എന്നാൽ, തന്റെ കൂടി സാന്നിധ്യത്തിൽ യാതൊരു സുരക്ഷയുമില്ലാതെ ഒരു വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിയ ആയിരം വാക്കുകൾക്കു തുല്യമായ ചിത്രമാണ് എംഎൽഎയുടെ ‘കൃമികടി’ പ്രസംഗത്തിനു പിന്നിലെന്നു വ്യക്തമാണ്.

നടന്ന സംഭവങ്ങൾ ചിത്രങ്ങൾ ഉൾപ്പെടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ജനപ്രതിനിധികൾ അത് ഉൾക്കൊള്ളാനുള്ള സഹിഷ്ണുത കാണിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫനും ജില്ലാ സെക്രട്ടറി അനുപമ ജി. നായരും പ്രസ്താവനയിൽ പറഞ്ഞു.

kerala

ഉത്തരാഖണ്ഡില്‍ റിവര്‍ റാഫ്റ്റിനിടെ തൃശൂര്‍ സ്വദേശിയെ കാണാതായി

ഋഷികേശില്‍ റിവര്‍ റാഫ്റ്റിംഗിനിടെയാണ് യുവാവിനെ കാണാതെയായത്.

Published

on

ഉത്തരാഖണ്ഡില്‍ മലയാളി യുവാവിനെ കാണാതെയായി. ഋഷികേശില്‍ റിവര്‍ റാഫ്റ്റിംഗിനിടെയാണ് യുവാവിനെ കാണാതെയായത്. ഡല്‍ഹി മലയാളി ആകാശിനെയാണ് കാണാതെയായത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്രയ്ക്കായി പോയപ്പോഴാണ് സംഭവം. ആകാശ് തൃശൂര്‍ സ്വദേശിയാണ്.

ഇന്ന് രാവിലെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമല്ലെന്ന് ആരോപണം ഉയരുന്നുണ്ട്. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഡല്‍ഹിയിലെ സാംസ്‌കാരിക സംഘടന ജനസംസ്‌കൃതി മുഖ്യമന്ത്രിക്ക് കത്തയച്ചു.

പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. എന്നാല്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച് കുറച്ചുകൂടി ഊര്‍ജിതമായി കൂടുതല്‍ സംവിധാനങ്ങള്‍ എത്തിച്ച് തിരച്ചില്‍ നടത്തണമെന്നാണ് ആകാശിന്റെ സഹപ്രവര്‍ത്തകരും ജനസംസ്‌കൃതിയും ആവശ്യപ്പെടുന്നത്.

വെള്ളം തണുത്തുറഞ്ഞിരിക്കുകയാണെന്നും കാലാവസ്ഥാ മോശമാണെന്നുമാണ് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചതെന്ന് ആകാശിന്റെ ബന്ധു വിനു ട്വന്റിഫോറിനോട് പറഞ്ഞു. നാളെ രക്ഷാ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നാണ് അറിയാന്‍ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

ഉത്തരാഖണ്ഡില്‍ കാണാതായ മലയാളി യുവാവിനായുള്ള തിരച്ചില്‍ വേഗത്തിലാക്കണം’ ; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് കൊടിക്കുന്നില്‍ സുരേഷ്

ഡല്‍ഹിയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി ആകാശിനെയാണ് കാണാതെയായത്.

Published

on

ഉത്തരാഖണ്ഡിലെ ഋഷികേശില്‍ റിവര്‍ റാഫ്റ്റിംഗിനിടെ കാണാതായ മലയാളി യുവാവിനായുള്ള തിരച്ചില്‍ വേഗത്തിലാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കും കത്ത് നല്‍കി കൊടിക്കുന്നില്‍ സുരേഷ് എം പി. രക്ഷപ്രവര്‍ത്തനം ഊര്‍ജിതമല്ലെന്ന് ആക്ഷേപത്തിനിടെ എന്‍ഡിആര്‍എഫ് അടക്കമുള്ള ദുരന്തനിവാരണ സേനയുടെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് കത്ത്.

ഡല്‍ഹിയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി ആകാശിനെയാണ് കാണാതെയായത്.സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്രയ്ക്കായിപോയപ്പോഴാണ് സംഭവം. ഇന്ന് രാവിലെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമല്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഡല്‍ഹിയിലെ സാംസ്‌കാരിക സംഘടന ജനസംസ്‌കൃതിയും മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

എസ്ഡിആര്‍എഫിന്റെയും പൊലീസിന്റെയും സംയുക്ത നേതൃത്വത്തിലാണ് തിരച്ചില്‍ നടന്നത്. വൈകിട്ടോടുകൂടി രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. പ്രതികൂല കാലാവസ്ഥ മൂലമാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചതെന്നും നാളെ പുനരാരംഭിക്കുമെന്നുമാണ് എസ്ഡിആര്‍എഫിന്റെ വിശദീകരണം.

Continue Reading

kerala

രാസലഹരി കേസ്: ‘തൊപ്പി’യുടെ മുൻകൂർ ജാമ്യാപേക്ഷയിൽ റിപ്പോർട്ട് തേടി കോടതി

ഡിസംബര്‍ നാലാം തീയതിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പാലാരിവട്ടം പൊലീസിനോട് കോടതി നിര്‍ദേശിച്ചത്. 

Published

on

താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്ത സംഭവത്തില്‍ തൊപ്പി എന്ന പേരില്‍ നിഹാദിന്റെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റിപ്പോര്‍ട്ട് തേടി. ഡിസംബര്‍ നാലാം തീയതിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പാലാരിവട്ടം പൊലീസിനോട് കോടതി നിര്‍ദേശിച്ചത്.

രാസലഹരി പിടിച്ചെടുത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ‘തൊപ്പി’യും സുഹൃത്തുക്കളും ഒളിവില്‍ പോയിരുന്നു. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ തമ്മനത്തെ താമസസ്ഥലത്തുനിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടിയത്. ഇതിനുപിന്നാലെ നിഹാദിനെതിരെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിഹാദിനെയും ഇയാളുടെ മൂന്ന് സുഹൃത്തുക്കളെയും പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ഇതോടെ നിഹാദും സുഹൃത്തുക്കളും ഒളിവില്‍ പോവുകയായിരുന്നു.

Continue Reading

Trending