Connect with us

kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒ.പി ടിക്കറ്റിന് ഡിസംബര്‍ ഒന്നു മുതല്‍ 10 രൂപ ഫീസ്

മെഡിക്കല്‍ കോളേജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്‍റല്‍ കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളില്‍ ഒ പി ടിക്കറ്റ് നിരക്ക് ബാധകമാണ്.

Published

on

കോഴിക്കോട്  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒ പി ടിക്കറ്റിന് ഡിസംബര്‍ ഒന്ന് മുതല്‍ പത്ത് രൂപ ഫീസ് ഈടാക്കും. ജില്ലാ കളക്ടര്‍ സ്നേഹികുമാര്‍ സിംഗിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിന്‍റേതാണ് തീരുമാനം. മെഡിക്കല്‍ കോളേജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്‍റല്‍ കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളില്‍ ഒ പി ടിക്കറ്റ് നിരക്ക് ബാധകമാണ്.

മെഡിക്കല്‍ കോളജ് ആശുപത്രിയുടെ  പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവൃത്തികള്‍ക്കും ചെലവ് വലിയ തോതില്‍ കൂടിയ സാഹചര്യത്തില്‍ അതിനുള്ള പണം കണ്ടെത്താനാണ് നിരക്ക് ഏര്‍പ്പെടുത്തുന്നതെന്നാണ് വിശദീകരണം.

ഈ തുക ഉപയോഗിച്ച് രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും മികച്ച രീതിയിലുള്ള ചികിത്സയും സൗകര്യങ്ങളും ഒരുക്കാനാകും എന്നതിനാല്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിന്റെ പ്രയോജനം അവര്‍ക്കാണ് കിട്ടുകയെന്ന് ജില്ലാ കലക്ടര്‍ വിശദീകരിച്ചു. നിലവില്‍ ഇവിടെ ഒപി ടിക്കറ്റിന് പണം ഈടാക്കുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരന്‍ കാര്‍ ഓടിച്ചു; മാതാപിതാക്കള്‍ക്കെതിരെ കേസ്‌

ഉയരം കുറഞ്ഞ വ്യക്തി വാഹനം ഓടിക്കുന്നതു പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

Published

on

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി. കണ്ണൂർ കേളകത്താണ് സംഭവം. പ്രായപൂർത്തിയാകാത്ത കുട്ടിയെ വാഹനമോടിക്കാൻ അനുവദിച്ചതിനു മാതാപിതാക്കൾക്കെതിരെ കേസെടുത്തു. പൊയ്യമല സ്വദേശി ക്ലാരമ്മ, ഇകെ ബേബി എന്നിവർക്കെതിരെയാണ് കേസ്.

ഉയരം കുറഞ്ഞ വ്യക്തി വാഹനം ഓടിക്കുന്നതു പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അടക്കാത്തോട് ജങ്ഷനിൽ വച്ചാണ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്.

Continue Reading

kerala

സാദിഖലി തങ്ങള്‍ക്ക് വന്‍ വരവേല്‍പ്പ് നല്‍കി റോം ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍

പാശ്ചാത്യ ലോകത്തെ ഏറ്റവും വലിയ പള്ളിയായ റോം ഗ്രാന്‍ഡ് മോസ്‌കും ഇസ്്‌ലാമിക് സെന്ററും സാദിഖലി തങ്ങള്‍ സന്ദര്‍ശിച്ചു.

Published

on

ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ പാണക്കാട് സയ്യിദ്‌ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് റോമില്‍ വന്‍ വരവേല്‍പ്പ്. റോമിലെ ഇസ്ലാമിക നേതൃത്വവും വലിയ പ്രധാന്യത്തോടെയാണ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ സന്ദര്‍ശനത്തെ കാണുന്നത്. പാശ്ചാത്യ ലോകത്തെ ഏറ്റവും വലിയ പള്ളിയായ റോം ഗ്രാന്‍ഡ് മോസ്‌കും ഇസ്്‌ലാമിക് സെന്ററും സാദിഖലി തങ്ങള്‍ സന്ദര്‍ശിച്ചു.

ഹൃദ്യമായ വരവേല്‍പ്പാണ് ചീഫ് ഇമാം ഡോ. നാദര്‍ അല്‍ അഖാദ്, മോസ്‌ക് ഡയറക്ടര്‍ ഡോ. അബ്ദുല്ല റിദ് വാന്‍ എന്നിവര്‍ തങ്ങള്‍ക്ക് നല്‍കിയത്. ഇറ്റലിയിലെ മുസ്്ലിം സമൂഹത്തെ കുറിച്ചും അവരുടെ സാംസ്‌കാരിക, സാമൂഹിക ഇടപെടലുകളെ കുറിച്ചും സാദിഖലി തങ്ങള്‍ വിശകലനം നടത്തി.

Continue Reading

kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്: അന്വേഷണ പുരോഗതി 13നകം പൊലീസ് കോടതിയില്‍ സമര്‍പ്പിക്കണം

കേസ് അന്വേഷണത്തില്‍ പൊലീസ് ഗുരുതരമായ അലംഭാവം കാണിക്കുന്നു എന്നാരോപിച്ച് എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം നല്‍കിയ ഹരജിയില്‍ വടകര പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് സിപിഎം പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ച കേസിലെ അന്വേഷണ പുരോഗതി ഡിസംബര്‍ 13നകം വീണ്ടും സമര്‍പ്പിക്കണമെന്ന് വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

കേസ് അന്വേഷണത്തില്‍ പൊലീസ് ഗുരുതരമായ അലംഭാവം കാണിക്കുന്നു എന്നാരോപിച്ച് എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം നല്‍കിയ ഹരജിയില്‍ വടകര പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

വെള്ളിയാഴ്ച കേസ് പരിഗണനക്കെടുത്ത കോടതി അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് വീണ്ടും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. കേസില്‍ മാധ്യമങ്ങള്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുകയാണെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അരമണിക്കൂറോളമാണ് കേസില്‍ വാദപ്രതിവാദങ്ങള്‍ നടന്നത്.

കേസന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് സര്‍ക്കാറിനുവേണ്ടി പ്രോസിക്യൂട്ടര്‍ വാദിച്ചു. എന്നാല്‍, കേസില്‍ ഹൈകോടതി വിധി വന്ന സെപ്റ്റംബര്‍ ഒമ്പതിനുശേഷം അന്വേഷണം മുന്നോട്ട് പോയിട്ടില്ലെന്ന് മുഹമ്മദ് കാസിമിന്റെ അഭിഭാഷകന്‍ അഡ്വ. മുഹമ്മദ് ഷാ കോടതിയെ ധരിപ്പിച്ചു. വ്യാജ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ച് പ്രചരിപ്പിക്കുകയും അതുവഴി മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനും ഐ.പി.സി 153 എ വകുപ്പ് കേസില്‍ ഉള്‍പ്പെടുത്താന്‍ പൊലീസ് വിസമ്മതിക്കുകയാണെന്നും സംഭവം നടന്ന് ആറ് മാസം കഴിഞ്ഞിട്ടും കേസില്‍ ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ലെന്നും കാസിമിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു.

അമ്പാടിമുക്ക് സഖാക്കള്‍, പോരാളി ഷാജി തുടങ്ങിയ ഫേസ്ബുക്ക് പേജുകളും റെഡ് എന്‍കൗണ്ടര്‍, റെഡ് ബറ്റാലിയന്‍ എന്നീ വാട്‌സ്ആപ് ഗ്രൂപ്പുകളും വഴിയാണ് പോസ്റ്റ് ആദ്യമായി പ്രചരിപ്പിച്ചത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും അത് മാസങ്ങള്‍ക്ക് മുമ്പ് ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ആവര്‍ത്തനം മാത്രമാണ്.

പോസ്റ്റുകള്‍ ആദ്യമായി പ്രചരിപ്പിച്ച ആളുകളെ കണ്ടെത്തിയിട്ടും അവരെ ആരെയും കേസില്‍ പ്രതിചേര്‍ക്കാത്തതും വിചിത്രമാണ്. അതുകൊണ്ടുതന്നെ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന സര്‍ക്കാര്‍ വാദം മുഖവിലക്കെടുക്കാന്‍ സാധിക്കില്ലെന്നും അഡ്വ. മുഹമ്മദ് ഷാ വാദിച്ചു. ഈ വാദം മുഖവിലക്കെടുത്താണ് കോടതി വീണ്ടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

Continue Reading

Trending