Connect with us

kerala

35.8 കിലോഗ്രാം കഞ്ചാവ് പിടികൂടി, ബംഗാള്‍ സ്വദേശികള്‍ പിടിയില്‍

രഹസ്യ വിവരത്തെ തുടര്‍ന്ന് രണ്ടിടങ്ങളിലായി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍

Published

on

മലപ്പുറം: എക്സൈസ് ഇന്റലിജന്‍സ് ഉത്തര മേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ടിടങ്ങളില്‍ നിന്നായി 35.8 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ബംഗാള്‍ വസാന്തി സ്വദേശികളായ അനു സിങ് (40), മിലാന്‍ സിങ് (28), സാബൂജ് സിക്തര്‍ (24) എന്നിവര്‍ പിടിയിലായി.

ബുധനാഴ്ച ഉച്ചക്ക് നിലമ്പൂര്‍ കനോലി പ്ലോട്ടിന് സമീപത്താണ് മിലാന്‍ സിങ്ങും അനു സിങ്ങും ആദ്യം പിടിയിലായത്. 15.8 കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഇവരുടെ മൊഴി പ്രകാരം രാത്രി മഞ്ചേരിയില്‍ നടത്തിയ പരിശോധനയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ നിന്നും 20 കിലോ കഞ്ചാവുമായി സജ് സിക്തര്‍ പിടിയിലായി.

മലപ്പുറം എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ ടി സിജു മോന്‍, നിലമ്പൂര്‍ എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ടി എച്ച് ഷഫീഖ്, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ റെജി തോമസ്, പ്രിവന്റീവ് ഓഫീസര്‍മാരായ വി സുഭാഷ്, പി എസ് ദിനേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ ആബിദ്, ഷംനാസ്, എബിന്‍ സണ്ണി, എയ്ഞ്ചലിന്‍ ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മലപ്പുറം എക്സൈസ് കമ്മീഷണര്‍ തുടരന്വേഷണം നടത്തും.

 

kerala

മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം; കെ. ഗോപാലകൃഷ്ണൻ ഐ.എ.എസിന് കുറ്റാരോപണ മെമ്മോ നൽകിഎ

30 ദിവസത്തിനകം രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ ഗോപാലകൃഷ്‌ണനെതിരെ അച്ചടക്ക നടപടിയിലേക്ക് കടക്കും.

Published

on

മതാടിസ്ഥാനത്തിൽ വാട്‌സ്​ആപ്​ ഗ്രൂപ്​ രൂപവത്​കരിച്ചതിന് സസ്‌പെൻഷനിലായ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ കുറ്റാരോപണ മെമ്മോ നൽകി. 30 ദിവസത്തിനകം രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ ഗോപാലകൃഷ്‌ണനെതിരെ അച്ചടക്ക നടപടിയിലേക്ക് കടക്കും.

സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചു, അനൈക്യത്തിന്റെ വിത്തുകൾ പാകി, ഓൾ ഇന്ത്യ സർവിസ് കേഡറുകൾ തമ്മിലുള്ള ഐക്യദാർഢ്യം തകർക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് ആരോപിക്കുന്നത്.

വാട്‌സ്​ആപ്​ ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണനാണെന്നും അദ്ദേഹത്തിന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും ചീഫ് സെക്രട്ടറിയുടെ സസ്‌പെൻഷൻ ഉത്തരവിലും വ്യക്തമാക്കിയിരുന്നു. ഇതെല്ലാം കുറ്റാരോപണ മെമ്മോയിലുമുണ്ട്.

ഗോപാലകൃഷ്ണൻ ഫോൺ റീസെറ്റ് ചെയ്ത ശേഷമാണ് ഫോറൻസിക് പരിശോധനക്ക്​ നൽകിയത്. ഗോപാലകൃഷ്ണന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാവും തുടരന്വേഷണത്തിനുള്ള തീരുമാനം. വിശദീകരണം തൃപ്തികരമാണെങ്കിൽ നടപടികൾ അവസാനിപ്പിക്കാനും അല്ലെങ്കിൽ തുടരന്വേഷണത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും സർക്കാറിനാവും.

അതേസമയം, അഡീ. ചീഫ് സെക്രട്ടറി എ. ജയതിലകിനെ വിമർശിച്ചതിന് സസ്‌പെൻഷനിലായ എൻ. പ്രശാന്തിന് മെമ്മോ നൽകിയിട്ടില്ല.

Continue Reading

kerala

കാപ്പ കേസ് പ്രതി സിപിഎം ഏരിയ സമ്മേളനത്തില്‍; നോക്കി നിന്ന് പൊലീസ്‌

‘സേവ് സിപിഎം’ എന്നപേരില്‍ സംഘടിച്ച് ഏരിയാ കമ്മിറ്റി ഓഫിസിലേക്ക് പ്രകടനം നടത്തി.

Published

on

കാപ്പ ചുമത്തി ആറുമാസത്തേക്ക് നാടുകടത്തിയ പ്രതി സി.പി.എം ഏരിയ സമ്മേളനത്തില്‍. ആലപ്പുഴ ചാരുംമൂട്ടിലെ ഏരിയ സമ്മേളനത്തിലാണ് കാപ്പ കേസ് പ്രതി മുഹമ്മദ് ആഷിക് പങ്കെടുത്തത്. പൊലീസിനെ ആക്രമിച്ച കേസിലും ആഷിക് പ്രതിയാണ്.

അതിനിടെ കരുനാഗപ്പള്ളിയില്‍ സിപിഎം നേതൃത്വത്തിനെതിരെ പരസ്യപ്രതിഷേധവുമായി ഒരുവിഭാഗം. ‘സേവ് സിപിഎം’ എന്നപേരില്‍ സംഘടിച്ച് ഏരിയാ കമ്മിറ്റി ഓഫിസിലേക്ക് പ്രകടനം നടത്തി.

‘കൊള്ളക്കാരില്‍നിന്ന് രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനത്തില്‍ അണിചേര്‍ന്നത്. തമ്മിലടിയും കയ്യാങ്കളി മൂലം കരുനാഗപ്പള്ളിയിലെ ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കാനായിരുന്നില്ല.

Continue Reading

crime

എരഞ്ഞിപാലം ഫസീല കൊലപാതകം; പ്രതി സനൂഫിനെ ചെന്നൈയിൽ വച്ച് പിടികൂടി

ഇയാളെ വൈകാതെ കോഴിക്കോട് എത്തിക്കും.

Published

on

എരഞ്ഞിപ്പാലത്ത് ലോ‍ഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ തിരുവില്വാമല സ്വദേശി അബ്​ദുൽ സനൂഫ് പിടിയിൽ. ചെന്നൈയിലെ ആവഡിയിൽ വച്ചാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. ഇയാളെ വൈകാതെ കോഴിക്കോട് എത്തിക്കും.

മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസിൽ ഫസീല (35)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്നു അടുത്ത ദിവസം തന്നെ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.

യുവതിയെ കൊലപ്പെടുത്തിയതിനു പിന്നാലെ സനൂഫ് കാറിൽ പാലക്കാടേയ്ക്ക് പോയിരുന്നു. അയൽ സംസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്നു പോയിട്ടുണ്ടാകും എന്നായിരുന്നു പൊലീസ് നി​ഗമനം. ഇതേത്തുടർന്നു തമിഴ്നാട്ടിലും കർണാടകയിലും സനൂഫിനായി പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. അതിനിടെയാണ് ചെന്നൈയിൽ നിന്നു കസ്റ്റഡിയിലെടുത്തത്.

സനൂഫും ഫസീലയും ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ലോഡ്ജിൽ മുറിയെടുത്തത്. മൂന്ന് ദിവസത്തേക്കാണ് മുറിയെടുത്തത്. ജീവനക്കാർ ചൊവ്വാഴ്ച രാവിലെ നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാർ പറയുന്നു. പണം എടുക്കണമെന്നു പറഞ്ഞ് പിന്നീട് ഇയാൾ ലോഡ്ജിൽ നിന്നു ഇറങ്ങിപ്പോയി.

സനൂഫ് ലോഡ്ജിൽ നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും ഇതു വ്യാജമാണെന്നു കണ്ടെത്തി. ഇയാൾ വന്ന കാർ പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ചക്കാന്തറയിലെ സ്കൂളിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ചൊവ്വാഴ്ച രാത്രി കണ്ടെത്തി. സനൂഫ് ലോ‍ഡ്ജിൽ നൽകിയ മേൽ വിലാസത്തിലല്ല ഇയാൾ താമസിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

രണ്ട് തവണ വിവാഹ മോചിതയായ ഫസീല നേരത്തെ സനൂഫിനെതിരെ പീഡനത്തിനു പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാ​ഗ്യമാകാം കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് കരുതുന്നത്. വിവാ​ഹ മോചന കേസ് നടക്കുന്നതിനിടെയാണ് സനൂഫിനെ ഫസീല പരിചയപ്പെടുന്നത്.

Continue Reading

Trending