Connect with us

kerala

കോല്‍ക്കളി വീഡിയോ വൈറല്‍; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ച് കൊഴിച്ച സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

കോഴിക്കോട് കുറ്റ്യാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്.

Published

on

ഉപജില്ലാ കലോല്‍സവത്തിലെ കോല്‍ക്കളി വിഡിയോ വൈറലായതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. കോഴിക്കോട് കുറ്റ്യാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്. സംഭവത്തില്‍ 12 പേര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസടുത്തു.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെ ചൊവ്വാഴ്ച ഇരുപതോളം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് ആക്രമണത്തിന് ഇരയായ ഇഷാമിന്റെ ആരോപണം.

പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തല്‍ കോല്‍ക്കളിയില്‍ മത്സരിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ റീലായി പോസ്റ്റ് ചെയ്തതാണ് സംഭവത്തിനി കാരണം. ഈ റീലിനു കാഴ്ചക്കാര്‍ കൂടിയതോടെ ഇത് പിന്‍വലിക്കാര്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടെങ്കിലും ജൂനിയേഴ്സ് സമ്മിതിച്ചില്ല. ഇതേചൊല്ലി വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് സംഘര്‍ഷമുണ്ടായി.

സംഭവവുമായി 14 വിദ്യാര്‍ഥികളെ അന്വേഷണ വിധേയമായി സ്‌കൂളില്‍നിന്നും മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

 

kerala

മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന പരാമർശം; വൊക്കലിഗ മഹാസംസ്ഥാന മഠം തലവനെതിരെ എഫ്ഐആർ രജിസ്റ്റര്‍ ചെയ്തു

രു സാമൂഹിക പ്രവർത്തകൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്വാമിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

Published

on

മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന പരാമർശത്തിൽ വിശ്വ വൊക്കലിഗ മഹാസംസ്ഥാന മഠം തലവൻ കുമാര ചന്ദ്രശേഖരനാഥ സ്വാമിജിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്. ഒരു സാമൂഹിക പ്രവർത്തകൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്വാമിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ഭാരതീയ കിസാൻ സംഘ് ചൊവ്വാഴ്ച ബെംഗളൂരുവിൽ സംഘടിപ്പിച്ച കർഷക റാലിയിലായിരുന്നു സ്വാമിജിയുടെ വിവാദ പരാമർശം. മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കാൻ നിയമം കൊണ്ടുവരണമെന്നും വഖഫ് ബോർഡ് ഇല്ലാതാക്കാണമെന്നുമായിരുന്നു സ്വാമിജി റാലിയിൽ പറഞ്ഞത്.

എന്നാൽ പരാമർശത്തിൽ ഖേദപ്രകടനവുമായി കുമാര ചന്ദ്രശേഖരനാഥ സ്വാമിജി രം​ഗത്തെത്തിയിരുന്നു. പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയായിരുന്നു ഖേദപ്രകടനം.

‘വൊക്കലിഗക്കാർ എല്ലാ മതങ്ങളോടും സഹിഷ്ണുത പുലർത്തുന്നവരാണ്. എല്ലാ മതവിശ്വാസികളോടും ഞങ്ങൾ എല്ലായിപ്പോഴും ഒരുപോലെയാണ് പെരുമാറിയിട്ടുള്ളത്. ഞങ്ങളുടെ മഠം മുസ്‌ലിംകളുമായി സൗഹാർദപരമായ ബന്ധം പുലർത്തുന്നു, അവർ ഞങ്ങളെ പതിവായി സന്ദർശിക്കാറുണ്ട്. അതുപോലെ, ഞങ്ങൾ അവരുടെ വിവാഹങ്ങളിലും മറ്റ് സന്തോഷകരമായ ചടങ്ങുകളിലും പങ്കെടുക്കുന്നു. അതുകൊണ്ട് ഈ സമൂഹത്തോട് അസഹിഷ്ണുതയില്ല’ എന്നായിരുന്നു സ്വാമിജി പറഞ്ഞത്.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒ.പി ടിക്കറ്റിന് ഡിസംബര്‍ ഒന്നു മുതല്‍ 10 രൂപ ഫീസ്

മെഡിക്കല്‍ കോളേജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്‍റല്‍ കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളില്‍ ഒ പി ടിക്കറ്റ് നിരക്ക് ബാധകമാണ്.

Published

on

കോഴിക്കോട്  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒ പി ടിക്കറ്റിന് ഡിസംബര്‍ ഒന്ന് മുതല്‍ പത്ത് രൂപ ഫീസ് ഈടാക്കും. ജില്ലാ കളക്ടര്‍ സ്നേഹികുമാര്‍ സിംഗിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിന്‍റേതാണ് തീരുമാനം. മെഡിക്കല്‍ കോളേജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്‍റല്‍ കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളില്‍ ഒ പി ടിക്കറ്റ് നിരക്ക് ബാധകമാണ്.

മെഡിക്കല്‍ കോളജ് ആശുപത്രിയുടെ  പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവൃത്തികള്‍ക്കും ചെലവ് വലിയ തോതില്‍ കൂടിയ സാഹചര്യത്തില്‍ അതിനുള്ള പണം കണ്ടെത്താനാണ് നിരക്ക് ഏര്‍പ്പെടുത്തുന്നതെന്നാണ് വിശദീകരണം.

ഈ തുക ഉപയോഗിച്ച് രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും മികച്ച രീതിയിലുള്ള ചികിത്സയും സൗകര്യങ്ങളും ഒരുക്കാനാകും എന്നതിനാല്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിന്റെ പ്രയോജനം അവര്‍ക്കാണ് കിട്ടുകയെന്ന് ജില്ലാ കലക്ടര്‍ വിശദീകരിച്ചു. നിലവില്‍ ഇവിടെ ഒപി ടിക്കറ്റിന് പണം ഈടാക്കുന്നില്ല.

Continue Reading

kerala

കരുനാഗപ്പള്ളി സിപിഎമ്മില്‍ കലാപം; പ്ലക്കാര്‍ഡുകളേന്തി വിമതരുടെ പ്രതിഷേധ പ്രകടനം

കുലശേഖരപുരം നോര്‍ത്ത് സിപിഎം ലോക്കല്‍ സമ്മേളനം കഴിഞ്ഞദിവസം തല്ലി പിരിഞ്ഞതിന് പിന്നാലെയാണ് കരുനാഗപ്പള്ളിയില്‍ പോസ്റ്റര്‍ യുദ്ധവും തെരുവ് യുദ്ധവും ആരംഭിച്ചത്.

Published

on

കൊല്ലം കരുനാഗപ്പള്ളിയില്‍ സിപിഎമ്മിലെ വിഭാഗീയത തെരുവിലേക്ക്. സേവ് സിപിഎം പ്ലക്കാര്‍ടുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കുലശേഖരപുരം നോര്‍ത്ത് സിപിഎം ലോക്കല്‍ സമ്മേളനം കഴിഞ്ഞദിവസം തല്ലി പിരിഞ്ഞതിന് പിന്നാലെയാണ് കരുനാഗപ്പള്ളിയില്‍ പോസ്റ്റര്‍ യുദ്ധവും തെരുവ് യുദ്ധവും ആരംഭിച്ചത്. നേതൃത്വത്തെ തുറന്ന് വിമര്‍ശിച്ചാണ് ഒരു വിഭാഗം സി പി എം പ്രവര്‍ത്തകര്‍ കൊല്ലം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

കടുത്ത വിഭാഗീയതയും ചേരിതിരിവും കരുനാഗപ്പള്ളിയില്‍ പാര്‍ട്ടിയെ പിടിച്ചുലയ്ക്കുന്നതിനിടയിലാണ് പ്രവര്‍ത്തകര്‍ പരസ്യപ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങിയത്. കാപ്പ, ഗുണ്ടാ , ലൈംഗിക ആരോപണ കേസുകളില്‍പ്പെട്ടവരെ ഭാരവാഹികളാക്കുന്നു എന്നാരോപിച്ചാണ് കഴിഞ്ഞദിവസം ലോക്കല്‍ സമ്മേളനത്തില്‍ ഒരു വിഭാഗം പ്രതിഷേധം ഉയര്‍ത്തിയത്.

സമ്മേളനം തല്ലി പിരിഞ്ഞതിന് പിന്നാലെ കരുനാഗപ്പള്ളിയില്‍ നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് വ്യാപകമായി സേവ് സിപിഎം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.  ഇതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പാര്‍ട്ടി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

Continue Reading

Trending