Connect with us

india

സംഭല്‍ മസ്ജിദ് സര്‍വ്വേ; തുടര്‍ നടപടികള്‍ തടഞ്ഞ സുപ്രിം കോടതി ഇടപെടല്‍ സ്വാഗതാര്‍ഹം: ഇ ടി മുഹമ്മദ് ബഷീര്‍

സർവ്വേ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിലാണ് സുപ്രധാന ഇടപെടലുണ്ടായത്.

Published

on

സംഭൽ മസ്ജിദ് സർവ്വേയുമായി ബന്ധപ്പെട്ട തുടർ നടപടികൾ തടഞ്ഞ സുപ്രിംകോടതി ഇടപെടൽ സ്വാഗതാർഹമാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചു. വലിയ കുഴപ്പങ്ങൾക്കാണ് വർഗ്ഗീയവാദികൾ ശ്രമിക്കുന്നത്. തൽക്കാലത്തേക്കെങ്കിലും സുപ്രിംകോടതി ഇടപെട്ടത് ആശ്വാസകരമാണ്.

1991ലെ ആരാധനാലയ നിയമത്തിൽ വെള്ളം ചേർത്തതാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണം. വലിയ അന്യായമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർവ്വേ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിലാണ് സുപ്രധാന ഇടപെടലുണ്ടായത്. എല്ലാ വിഭാഗങ്ങളെയും കേൾക്കാതെ സർവ്വേക്ക് ഉത്തരവിടുന്നത് പതിവാക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഭീകരതയും ചര്‍ച്ചകളും ഒന്നിച്ച് പോകാനാകില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ല: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

‘ഭീകരതയും ചര്‍ച്ചകളും ഒരുമിച്ച് പോകാനാവില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ല,” ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പാകിസ്ഥാനെതിരെ രൂക്ഷമായ ആക്രമണം നടത്തി, ഭീകരതയും ചര്‍ച്ചകളും ഒരുമിച്ച് പോകാനാവില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ലെന്ന് പറഞ്ഞു.

‘ഭീകരതയും ചര്‍ച്ചകളും ഒരുമിച്ച് പോകാനാവില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ല,” ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

‘നമ്മുടെ സുരക്ഷാ സേനയെ അഭിനന്ദിക്കാനും സല്യൂട്ട് ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നു,” ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ സ്ത്രീകളുടെ നെറ്റിയില്‍ നിന്ന് ‘സിന്ദൂരം’ നീക്കം ചെയ്തതിന്റെ അനന്തരഫലങ്ങള്‍ ശത്രുക്കള്‍ക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടെന്ന് പ്രധാനമന്ത്രികൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ഭീകരര്‍ ക്രൂരമായി കൂട്ടക്കൊല ചെയ്തതിനെ തുടര്‍ന്ന് മെയ് 7 ന് ഇന്ത്യന്‍ സര്‍ക്കാര്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആരംഭിച്ചു. ഈ ഓപ്പറേഷന്‍ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി സ്ഥിതി ചെയ്യുന്ന ഒമ്പത് ഭീകര ക്യാമ്പുകളെ ലക്ഷ്യം വച്ചിരുന്നു.

കൃത്യമായ സ്ട്രൈക്കുകള്‍ നൂറിലധികം ഭീകരരെ ഉന്മൂലനം ചെയ്യാന്‍ കാരണമായെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Continue Reading

india

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലീന മത്യാസ് കാറിടിച്ച് മരിച്ചു

തിങ്കളാഴ്ച രാവിലെ റോഡരികില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം.

Published

on

കര്‍ണാടക ഷിര്‍വയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലീന മത്യാസ് കാറിടിച്ച് മരിച്ചു. തിങ്കളാഴ്ച രാവിലെ റോഡരികില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ലീന മത്യാസിനെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഷിര്‍വ ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Continue Reading

india

ഹൈദരാബാദിലെ കറാച്ചി ബേക്കറി ആക്രമിച്ച് ബിജെപി പ്രവർത്തകർ

ബേക്കറിയുടെ പേര് മാറ്റണമെന്ന് ആവശ്യം

Published

on

പ്രശസ്‌തമായ കറാച്ചി ബേക്കറി ശൃംഖലയുടെ ഹൈദരാബാദ് ശാഖ ആക്രമിച്ച് ബി.ജെ.പി പ്രവർത്തകർ. .ഇന്ത്യ- പാക് വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന്, മെയ് 10 ശനിയാഴ്ച്ചയാണ് സംഭവം. പാകിസ്താനിലെ നഗരമായ “കറാച്ചി” എന്ന ബേക്കറിയുടെപേര് മാറ്റണം എന്നായിരുന്നു അക്രമികളുടെ ആവശ്യം.

ബേക്കറിയിലെ ജീവനക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടിെല്ലന്നും ആർ.ജി. ഐ എയർപോർട്ട് പോലീസ്സ്റ്റേഷൻ ഇൻസ്പെക്ടർ കെ ബാലരാജു പറഞ്ഞു. സംഭവം നടന്ന് ഏതാനും മിനിറുകൾക്കുള്ളിൽ തങ്ങൾ സ്ഥലത്തെത്തിയതായും അക്രമികളെ ഒഴിപിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.

ഈ സ്ഥാപനത്തിനെതിരെ ഇത്തരത്തിലുള്ള ആക്രമണം ഇതാദ്യമായല്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുമ്പോഴെല്ലാം കറാച്ചി ബേക്കറി പലപ്പോഴായി ആക്രമിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ച കടയുടെ ബഞ്ചാര ഹിൽസിലുളള ശാഖയിലും പ്രക്ഷോഭകർ ത്രിവർണ്ണ പതാക ഉയർത്തിയതായി കാണപ്പെട്ടിരുന്നു. ബേക്കറി ഉടമകള്‍ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ സമര്‍പിച്ചതിന് ദിവസങ്ങള്‍ക്കു ശേഷമാണ് വീണ്ടും ആക്രമണം നടക്കുന്നത്. 2019-ല്‍ പുല്‍വാമ ആക്രമണത്തെത്തുടര്‍ന്നും ബേക്കറിയുടെ പേര് സമാനമായ കയ്യേറ്റങ്ങളും ഭീഷണികളും നേരിട്ടിട്ടുണ്ട്.

1953-ല്‍ ഹൈദരാബാദിലെ മൊസംജാഹി മാര്‍ക്കറ്റില്‍ സ്ഥാപിതമായ കറാച്ചി ബേക്കറി, വിഭജനകാലത്ത് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കളായ ഒരു സിന്ധി അഭയാര്‍ത്ഥി കുടുംബമാണ് സ്ഥാപിച്ചത്. രാജേഷ് ,ഹരീഷ് രാംനാനി എന്ന സഹോദരങ്ങള്‍ നടത്തുന്ന ഈ കമ്പനി ഇന്ന് ഡല്‍ഹി, ബെംഗളൂരു, ചെന്നൈ എന്നിവയുള്‍പ്പെടെ പ്രധാന നഗരങ്ങളിലുടനീളം ഔട്ട്ലെറ്റുകളുള്ള ഒരു അറിയപ്പെടുന്ന ബേക്കറി ശൃംഖലയാണ്. ഹൈദരാബാദില്‍ മാത്രമായി ഇവര്‍ക്ക് 24 ശാഖകള്‍ ഉണ്ട്.

‘ഞങ്ങളുടേത് ഒരു ഇന്ത്യന്‍ സംരംഭമാണ്. ഞങ്ങളെ പാകിസ്ഥാനികളായി മുദ്രകുത്തുന്നത് അന്യായമാണ്,’ ബേക്കറിയിലെ ഒരു മാനേജര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

പ്രതിഷേധത്തില്‍ പങ്കെടുത്തവരെ ബിജെപി പ്രവര്‍ത്തകരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും തെലങ്കാന പോലീസ് പറഞ്ഞു. ബിഎന്‍എസ് സെക്ഷന്‍ 126 (2), 324 (4) എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റുകളൊന്നുംതന്നെ ഉണ്ടായിട്ടില്ല.

Continue Reading

Trending