Connect with us

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

വരുന്ന അഞ്ച് ദിവസം വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. വരുന്ന അഞ്ച് ദിവസം വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡിസംബര്‍ 1-ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു. ഇന്ന് രാവിലെ വരെ അതിതീവ്ര ന്യൂനമര്‍ദ്ദമായി (Deep Depression) തുടര്‍ന്ന് വൈകുന്നേരത്തോടെ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി കുറയും. തുടര്‍ന്ന് ശനിയാഴ്ച രാവിലെയോടെ പുതുച്ചേരി തീരത്ത് സമീപം കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ തീവ്ര ന്യുനമര്‍ദ്ദമായി (Depression) ശനിയാഴ്ച രാവിലെ കരയില്‍ പ്രവേശിക്കാനാണ് സാധ്യത.

 

india

ബംഗളൂരു അപ്പാര്‍ട്ട്മെന്റില്‍ അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന മലയാളി യുവാവ് പിടിയില്‍

കണ്ണൂര്‍ സ്വദേശി ആരവിനെയാണ് പൊലീസ് പിടികൂടിയത്.

Published

on

കര്‍ണാടകയിലെ ബംഗലൂരു ഇന്ദിരാനഗര്‍ റോയല്‍ ലിവിങ്സ് അപ്പാര്‍ട്ട്മെന്റില്‍ അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന മലയാളി യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശി ആരവിനെയാണ് പൊലീസ് പിടികൂടിയത്. ഉത്തരേന്ത്യയില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കൊലപാതകത്തിന് ശേഷം രാവിലെ 8.25 ഓടെ കാര്‍ വിളിച്ച് മെജസ്റ്റിക് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ആ സമയം സ്റ്റേഷനില്‍ നിന്നും ഉത്തരേന്ത്യയിലേക്ക് മാത്രമായിരുന്നു ട്രെയിനുകള്‍ ഉണ്ടായിരുന്നത്. ഇതു പ്രകാരം അന്വേഷണം പ്രതിയിലേക്കെത്താന്‍ എളുപ്പമാവുകയായിരുന്നു.

പ്രതിയെ ഇന്നു തന്നെ ബംഗലൂരുവിലെത്തിക്കുമെന്ന് പൊലീസ് അരിയിച്ചു. ഈ മാസം 26 നാണ് അപ്പാര്‍ട്ട്മെന്റിലെ മുറിയില്‍ അസം സ്വദേശി മായ ഗൊഗോയിയുടെ മൃതദേഹം കണ്ടെത്തിയത്. 23 ന് ഇരുവരും മുറിയെടുത്തിരുന്നു. കൊല്ലപ്പെട്ട മായ ഗൊഗോയി വ്ലോഗര്‍ കൂടിയാണ്.

Continue Reading

kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

നീതി നടപ്പാക്കുന്നതിനായാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവെന്നുമാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

Published

on

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നിര്‍മ്മാതാവായ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴിനല്‍കിയ അതിജീവിതയുടെ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി വരാലെ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്

റിപ്പോര്‍ട്ടിലെ മൊഴികള്‍ കുറ്റകൃത്യം സംബന്ധിച്ച വിവരമായി പരിഗണിച്ച് കേസെടുക്കണമെന്നാണ് എസ്‌ഐടിക്ക് ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശം. കുറ്റകൃത്യം സംബന്ധിച്ച വിവരം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കാമെന്ന ഇടക്കാല ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് സജിമോന്‍ പാറയിലിന്റെ ഹര്‍ജിയിലെ പ്രധാന വാദം. ഹൈക്കോടതിയുടെ ഉത്തരവില്‍ പിഴവുണ്ടെന്ന സജിമോന്‍ പാറയിലിന്റെ വാദം തെറ്റാണെന്ന് സര്‍ക്കാര്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇരകള്‍ക്ക് വേണ്ടി ക്രിമിനല്‍ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. കമ്മിറ്റിയുടെ നിയമനം സംബന്ധിച്ച വ്യവസ്ഥകളേക്കാള്‍ പ്രധാനമാണ് കമ്മിറ്റിക്ക് മുന്നില്‍ ലഭിച്ച മൊഴി. ഗുരുതര കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പ്രഥമദൃഷ്ട്യാ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴികളുണ്ട്. നീതി നടപ്പാക്കുന്നതിനായാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവെന്നുമാണ് സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഇതിനകം കേസെടുത്തിട്ടുണ്ട്. അതിനാല്‍ ഹര്‍ജിക്കാരന്റെ ആവശ്യം കാലഹരണപ്പെട്ടു. ഹര്‍ജിയിലെ ആവശ്യം നിയമപരമായി നിലനില്‍ക്കുന്നതല്ല. അന്വേഷണത്തെ അട്ടിമറിക്കാനാണ് സജിമോന്‍ പാറയിലിന്റെ ശ്രമമെന്നുമാണ് സംസ്ഥാന വനിതാ കമ്മിഷന്റെ മറുവാദം

 

Continue Reading

kerala

കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്

പ്രത്യേക അന്വേഷണ സംഘം നാളെ തിരൂര്‍ സതീഷിന്റെ മൊഴിയെടുക്കും.

Published

on

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് കോടതി ഉത്തരവ്. ബിജെപി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷിന്റെ മൊഴി ചൂണ്ടിക്കാട്ടി തുടരന്വേഷണത്തിന് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഇരിങ്ങാലക്കുട കോടതി ഉത്തരവിട്ടത്. പ്രത്യേക അന്വേഷണ സംഘം നാളെ തിരൂര്‍ സതീഷിന്റെ മൊഴിയെടുക്കും.

മുമ്പത്തെ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കുവേണ്ടി കര്‍ണാടകയില്‍ നിന്നും തൃശൂരിലെത്തിച്ച മൂന്നര കോടിയുടെ കള്ളപ്പണം കവര്‍ച്ച ചെയ്യപ്പെട്ട കൊടകര കേസ് വീണ്ടും ഈ തെരഞ്ഞെടുപ്പ് കാലത്ത് ആളിക്കത്തുന്ന വിഷയമായിരുന്നു. കള്ളപ്പണം ആറു ചാക്കുകളിലായി ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചിരുന്നുവെന്ന് മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് വെളിപ്പെടുത്തിയിരുന്നു.

ഈ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എന്‍. വിനോദ് കുമാര്‍ ഉത്തരവിട്ടു.

 

 

Continue Reading

Trending